Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drug Was Used Again

America

സ്റ്റോ​ർ ജീ​വ​ന​ക്കാ​രനെ​ കൊ​ല​പെടുത്തി: പ്രതിയുടെ വധശിക്ഷ നടപ്പാക്കി; പ​രാ​ജ​യ​പ്പെ​ട്ട മ​രു​ന്ന് വീ​ണ്ടും ഉ​പ​യോ​ഗി​ച്ചതായി ആക്ഷേപം

ടെ​ക്സ​സ് : ക​ൺ​വീ​നി​യ​ൻ​സ് സ്റ്റോ​ർ ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ബു​ധ​നാ​ഴ്ച രാ​ത്രി ന​ട​പ്പി​ലാ​ക്കി. ജ​മാ​ൽ ഹോ​വാ​ർ​ഡി​ന്‍റെ (46) വ​ധ​ശി​ക്ഷ​യാ​ണ് ടെ​ക്സ​സി​ൽ ന​ട​പ്പാ​ക്കി​യ​ത്.

ടെ​നി​സി​യി​ൽ ക്രി​സ്റ്റ പൈ​ക്കി​ന്‍റെ വ​ധ​ശി​ക്ഷ പ​രാ​ജ​യ​പ്പെ​ട്ട​തി​നുശേ​ഷം യു​എ​സി​ൽ ന​ട​ക്കു​ന്ന ആ​ദ്യ വ​ധ​ശി​ക്ഷ​യാ​ണി​ത്. ഈ ​വ​ർ​ഷം ടെ​ക്സ​സി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​നാ​ക്ക​പ്പെ​ടു​ന്ന ഏ​ഴാ​മ​ത്തെ വ്യ​ക്തി​യാ​ണ് ജ​മാ​ൽ ഹോ​വാ​ർ​ഡ്. അ​മേ​രി​ക്ക​യി​ൽ ഈ ​വ​ർ​ഷം വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​നാ​ക്ക​പ്പെ​ടു​ന്ന 30-ാമ​ത്തെ വ്യ​ക്തി​യും.

ഹ​ണ്ട്സ്വി​ല്ലെ​യി​ലെ ടെ​ക്സ​സ് സ്റ്റേ​റ്റ് പെ​നി​റ്റ​ൻ​ഷ്യ​റി​യി​ൽ ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 6 മ​ണി​ക്ക് (CDT) വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കാ​ൻ നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും, രാ​ത്രി 8.03നാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ടെ​ക്സ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഓ​ഫ് ക്രി​മി​ന​ൽ ജ​സ്റ്റി​സ് അ​റി​യി​ച്ചു. 2001ലാ​ണ് ജ​മാ​ൽ ഹോ​വാ​ർ​ഡി​ന് വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. 2000 മ‌േ​യ് 12ന് ​ക​ൺ​വീ​നി​യ​ൻ​സ് സ്റ്റോ​ർ ജീ​വ​ന​ക്കാ​രി​യാ​യ വി​ക്കി സ്വാ​ർ​ട്ട്ഔ​ട്ടി​നെ (42) കൊ​ല​പ്പെ​ടു​ത്തി കാ​ഷ് ര​ജി​സ്ട്രാ​റി​ൽ നി​ന്ന് 114 ഡോ​ള​റും മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് പ്ര​തി​ക്ക് ശി​ക്ഷ ല​ഭി​ച്ച​ത്.

മ​ര​ണ​ത്തി​ന് മു​ൻ​പ് സ്വാ​ർ​ട്ട്ഔ​ട്ടി​ന്‍റെ കു​ടും​ബ​ത്തോ​ട് ജ​മാ​ൽ ഹോ​വാ​ർ​ഡ് മാ​പ്പ് ചോ​ദി​ച്ചു. ‘എ​ന്‍റെ മാ​പ്പ് നി​ങ്ങ​ൾ സ്വീ​ക​രി​ക്കു​മെ​ന്നും എ​നി​ക്ക് മാ​പ്പ് ന​ൽ​കു​മെ​ന്നും ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. സം​ഭ​വി​ച്ച​തി​ന് ഞാ​ൻ ഖേ​ദി​ക്കു​ന്നു’– അ​ദ്ദേ​ഹം അ​വ​സാ​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

വ​ധ​ശി​ക്ഷ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നി​ന്‍റെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യ​റി​യി​ച്ച് ഹോ​വാ​ർ​ഡി​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ ന​ൽ​കി​യ അ​ടി​യ​ന്ത​ര ഹ​ർ​ജി​ക​ൾ സു​പ്രീം കോ​ട​തി​യും ടെ​ക്സ​സ് കോ​ർ​ട്ട് ഓ​ഫ് ക്രി​മി​ന​ൽ അ​പ്പീ​ൽ​സും ത​ള്ളി​യി​രു​ന്നു.​ടെ​നി​സി​യി​ൽ ക്രി​സ്റ്റ പൈ​ക്കി​ന്‍റെ വ​ധ​ശി​ക്ഷ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ക​യും എ​ന്നാ​ൽ പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്ത അ​തേ പെ​ന്റോ​ബാ​ർ​ബി​റ്റ​ൽ മ​രു​ന്ന് ത​ന്നെ​യാ​ണ് ടെ​ക്സ​സും ഉ​പ​യോ​ഗി​ച്ച​ത്. മ​രു​ന്നി​ന്‍റെ സം​ഭ​ര​ണ​ത്തെ​ക്കു​റി​ച്ചും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​നും ഹോ​വാ​ർ​ഡി​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല.

Latest News

Corehub Up