Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drug-free.

Wayanad

മു​ട്ടി​ല്‍ ഡ​ബ്ല്യു​എം​ഒ കോ​ള​ജ് കാ​മ്പ​സി​നെ ല​ഹ​രി​മു​ക്ത​മാ​യി പ്ര​ഖ്യാ​പി​ച്ചു

മു​ട്ടി​ല്‍: ഡ​ബ്ല്യു​എം​ഒ കോ​ള​ജ് കാ​മ്പ​സി​നെ ല​ഹ​രി​മു​ക്ത​മാ​യി ച​ല​ച്ചി​ത്ര​താ​രം അ​ബു സ​ലിം പ്ര​ഖ്യാ​പി​ച്ചു. എ​ക്‌​സൈ​സ് വ​കു​പ്പ്, ജി​ല്ലാ വി​മു​ക്തി മി​ഷ​ന്‍, കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, കോ​ള​ജ് ത​ണ്ട​ര്‍ ക്ല​ബ് എ​ന്നി​വ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.

കോ​ള​ജ് ക​വാ​ട​ത്തി​ന് സ​മീ​പം സ്ഥാ​പി​ച്ച ല​ഹ​രി​മു​ക്ത കാ​മ്പ​സ് ബോ​ര്‍​ഡ് അ​ബു സ​ലിം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. അ​ദ്ദേ​ഹ​ത്തെ "ഡ്ര​ഗ് ഫ്രീ ​കാ​മ്പ​സ് ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​ര്‍' ആ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന യോ​ഗം ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മി​ഷ​ണ​ര്‍ പി.​കെ. സ​തീ​ഷ്‌​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി.​പി. ഹേ​മ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ക​മ്മി​ഷ​ണ​റും വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ മാ​നേ​ജ​രു​മാ​യ സ​ജി​ത് ച​ന്ദ്ര​ന്‍ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. എ​ന്‍​എം​എ​സ്എം ഗ​വ. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സു​ബി​ന്‍ ജോ​സ​ഫ്, ല​ഹ​രി​വി​രു​ദ്ധ ഫോ​റം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​എ. അ​ബ്ബാ​സ്, ഫാ. ​എ​ന്‍.​ബി. ജി​ന്‍​സ്, എ​ന്‍. ശി​ഖ, വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്‍.​സി. സ​ജി​ത്കു​മാ​ര്‍, മു​ഹ​മ്മ​ദ് ഫ​സ​ലു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍ ല​ഹ​രി​വി​രു​ദ്ധ ഫ്ളാ​ഷ്‌​മോ​ബ് അ​വ​ത​രി​പ്പി​ച്ചു.

Latest News

Corehub Up