Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Druggang

ലഹരി സംഘത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റ പൊലിസുകാരനെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഡ്യൂട്ടിക്കിടെ ലഹരി സംഘത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഡാൻസാഫ് അംഗം ദീപുരാജിനെ ആശുപത്രിയിൽ എത്തി ആഭ്യന്തരമന്ത്രി കണ്ടു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ദീപുവിന്‍റെ ചികിത്സാചെലവ് സർക്കാർ വഹിക്കുമെന്ന് ആഭ്യന്തരമന്ത്രി കുടുംബത്തിന് ഉറപ്പ് നൽകി.

ലഹരി സംഘം സഞ്ചരിച്ച ജീപ്പ് ഇടിച്ചാണ് ദീപുവിന്‍റെ ഇടതുകൈക്ക് ഗുരുതര പരിക്കേറ്റത്. ആരോഗ്യവിവരങ്ങൾ ആഭ്യന്തര മന്ത്രി ചോദിച്ചറിഞ്ഞു. പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർ അരുൾ ബി കൃഷ്ണയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Latest News

Corehub Up