അഗളി: അട്ടപ്പാടിയിൽ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് അടിച്ചുകൊന്നു. ഷോളയൂർ പഞ്ചായത്തിൽ ദാസന്നൂർ ഉന്നതിയിലെ പരേതനായ രങ്കന്റെ മകൻ കാളിയപ്പൻ(62) ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കാളിയപ്പന്റെ സഹോദരീപുത്രി ചിത്ര(28)യെ ഷോളയൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരേ കൊലപാതകത്തിനു കേസെടുത്തു.
ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ കാളിയപ്പനുമായി ഉണ്ടായ കലഹത്തെതുടർന്ന് ചിത്ര കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.