Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dumped Food Waste

Thrissur

റോ​ഡി​ല്‍ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ള്‍ നി​ക്ഷേ​പി​ച്ച ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​നി​ക്ക് 10,000 രൂ​പ പി​ഴ

ഇ​രി​ങ്ങാ​ല​ക്കു​ട: റോ​ഡി​ല്‍ ഭ​ക്ഷ​ണാ​വി​ഷ്ട​ങ്ങ​ള്‍ നി​ക്ഷേ​പി​ച്ച വി​ഷ​യ​ത്തി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​നി​ക്ക് നോ​ട്ടീ​സും 10,000 രൂ​പ പി​ഴ​യും.

ഇ​രി​ങ്ങാ​ല​ക്കു​ട എ​കെ​പി ജം​ഗ്ഷ​ന് അ​ടു​ത്ത് താ​മ​സി​ക്കു​ന്ന ശോ​ഭ മേ​നോ​ന് എ​തി​രെ​യാ​ണ് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ ന​ട​പ​ടി. സ​മാ​ന​മാ​യ വി​ഷ​യ​ത്തി​ല്‍ ന​ഗ​ര​സ​ഭ​യ്ക്ക് ല​ഭി​ച്ച പ​രാ​തി​യെ തു​ട​ര്‍​ന്ന് ന​ഗ​ര​സ​ഭ ക്ലീ​ന്‍ സി​റ്റി മാ​നേ​ജ​ര്‍ എ​സ്. ബേ​ബി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം പ്ര​ത്യേ​ക സ്‌​ക്വാ​ഡ് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു കാ​റി​ല്‍ എ​ത്തി പി​ഡ​ബ്ല്യു​ഡി റോ​ഡി​ല്‍ ഇ​വ​ര്‍ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ള്‍ നി​ക്ഷേ​പി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​ത്.

എ​ച്ച്‌​ഐ എ. ​നി​സാ​ര്‍, പി​എ​ച്ച്‌​ഐ​മാ​രാ​യ സി​ഗ്മ ആ​ര്‍. നാ​യ​ര്‍, എ​സ്. മോ​നി​ഷ, ജീ​വ​ന​ക്കാ​രാ​യ രാ​ജീ​വ്, അ​നി​ല്‍ എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണ​ത്തി​നും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കും നേ​തൃ​ത്വം ന​ല്‍​കി.

 

Latest News

Corehub Up