Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Earth

ഹിമപാളികൾ ഉരുകുന്നു; നോർവെയിൽ കണ്ടെത്തി 6,000 വർഷം പഴക്കമുള്ള അമ്പുകൾ

 

ആയിരക്കണക്കിനു വർഷങ്ങളായി ഹിമപാളികൾക്കിടയിൽ സുരക്ഷിതമായിക്കിടന്ന, മനുഷ്യന്‍റെ അടയാളങ്ങൾ പതിഞ്ഞ പുരാരേഖകൾ ശേഖരിക്കുന്ന തിരക്കിലാണു ഗവേഷകർ! ചരിത്രവസ്തുക്കളുടെ കണ്ടെത്തൽ ആ​വേ​ശ​ക​രമാണെ​ങ്കി​ലും, ഭൂ​മി​യു​ടെ താപനിലയിൽ ഭയാ​ന​ക​മാ​യ ആ​ഘാ​തമാണു വ്യ​ക്ത​മാകു​ന്നതെന്നു ഗവേഷകർ പറയുന്നു. ക​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം ആ​ർ​ട്ടി​ക് മേ​ഖ​ല​യി​ലെ​യും പ​ർ​വ​ത​നി​ര​ക​ളി​ലെ​യും മ​ഞ്ഞു​പാ​ളി​ക​ൾ അ​തി​വേ​ഗം ഉ​രു​കി​യൊ​ലി​ക്കു​മ്പോ​ൾ പുറത്തുവരുന്നത് ആ​യി​ര​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള അ​പൂ​ർ​വ പു​രാ​വ​സ്തു​ക്കളാണ്. നോ​ർ​വേ​യി​ലെ പ്ര​ശ​സ്ത​മാ​യ യൂ​ട്ട​ൻ​ഹൈ​മ​ൻ പ​ർ​വ​ത​നി​ര​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു ശാ​സ്ത്ര​ലോ​ക​ത്തെ അ​ത്ഭു​ത​പ്പെ​ടു​ത്തി​ക്കൊ​ണ്ട് 5,000 മു​ത​ൽ 6,000 വ​ർ​ഷം വ​രെ പ​ഴ​ക്ക​മു​ള്ള അസ്ത്രങ്ങൾ പു​രാ​വ​സ്തുഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യ​ത്.

 

International

പറന്നിറങ്ങിയ ചരിത്രം, ആ​ർ​ട്ടെ​മി​സ്-2 ദൗ​ത്യ സം​ഘം ഭൂ​മി​യി​ൽ തി​രി​ച്ചി​റ​ങ്ങി

വാ​ഷിം​ഗ്ട​ൺ ഡി​സി: ആ​ർ​ട്ടെ​മി​സ്-2 ദൗ​ത്യ സം​ഘം സുരക്ഷിതമായി ഭൂ​മി​യി​ൽ തി​രി​ച്ചി​റ​ങ്ങി. തെ​ക്ക​ൻ കാ​ലി​ഫോ​ർ​ണി​യ​യ്ക്ക് സ​മീ​പ​മു​ള്ള പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലാ​ണ് പേ​ട​കം വീ​ണ​ത്. നാ​ല് ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രാ​ണ് പേ​ട​ക​ത്തി​ലു​ള്ള​ത്. 

ഏ​പ്രി​ൽ ഒ​ന്നി​നാ​ണ് ദൗ​ത്യം ആ​രം​ഭി​ച്ച​ത്. 10 ദി​വ​സ​ങ്ങ​ൾ​ക്ക് സം​ഘം ശേ​ഷ​മാ​ണ് മ​ട​ങ്ങി​യെ​ത്തു​ന്ന​ത്. ‍യാ​ത്രി​ക​രെ സ്വീ​ക​രി​ക്കാ​ൻ റിക്കവറി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

പേടകത്തിന്‍റെ ഹാ​ച്ച് തു​റ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​മാ​ർ ആ​ദ്യം അ​ക​ത്തു ക​ട​ക്കും. യാ​ത്രി​ക​രു​ടെ ആ​രോ​ഗ്യം വി​ല​യി​രു​ത്തി​യ​ശേ​ഷം ഓ​രോ അം​ഗ​ങ്ങ​ളെ​യാ​യാ​ണ് പു​റ​ത്തേ​ക്കു കൊ​ണ്ടു​വ​രി​ക. 

പേ​ട​കം വ​ടം വ​ച്ചു വ​ലി​ച്ചു​കെ​ട്ടി ക​പ്പ​ലി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യ​ല്ല ഇ​ത്ത​വ​ണ ചെ​യ്യു​ന്ന​ത്. പേ​ട​ക​ത്തി​ന്‍റെ ഹാ​ച്ച് തു​റ​ന്ന് ഓ​രോ​രു​ത്ത​രെ​യാ​യി ഹെ​ലി​ക്കോ​പ്റ്റ​ർ വ​ഴി യു​എ​സ്എ​സ് ജോ​ൺ പി. ​മ​ർ​ത്ത​യി​ലേ​ക്ക് എ​ത്തി​ക്കും.

International

തി​രി​ഞ്ഞു നോ​ക്കു​മ്പോ​ൾ നീ​ല​ക്ക​ട​ലാ​യി ഭൂ​മി, ആ​ർ​ട്ടെ​മി​സ് 2 സ​ഞ്ചാ​രി​ക​ൾ പ​ക​ർ​ത്തി​യ വി​സ്മ​യി​പ്പി​ക്കു​ന്ന ചി​ത്രം പു​റ​ത്ത്

വാ​ഷിം​ഗ്ട​ൺ: ച​ന്ദ്ര​നെ വ​ലം​വെ​ക്കാ​നു​ള്ള ച​രി​ത്ര​പ​ര​മാ​യ യാ​ത്ര​യ്ക്കി​ടെ ആ​ർ​ട്ടെ​മി​സ് 2 ദൗ​ത്യ​ത്തി​ലെ സ​ഞ്ചാ​രി​ക​ൾ പ​ക​ർ​ത്തി​യ ഭൂ​മി​യു​ടെ മ​നോ​ഹ​ര​മാ​യ ചി​ത്രം നാ​സ പു​റ​ത്തു​വി​ട്ടു. ബ​ഹി​രാ​കാ​ശ​ത്തി​ന്‍റെ അ​ഗാ​ധ​മാ​യ ക​റു​പ്പി​ൽ ഒ​രു നീ​ല മാ​ണി​ക്യം പോ​ലെ തി​ള​ങ്ങു​ന്ന ഭൂ​മി​യു​ടെ ചി​ത്രം ഏ​പ്രി​ൽ മൂ​ന്നി​നാ​ണ് നാ​സ സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്.

നാ​സ​യു​ടെ ഓ​റി​യോ​ൺ പേ​ട​ക​ത്തി​ൽ നി​ന്നാ​ണ് ഈ ​ചി​ത്രം പ​ക​ർ​ത്തി​യ​ത്. ഏ​പ്രി​ൽ ര​ണ്ടി​ന് ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥം വി​ട്ട് ച​ന്ദ്ര​നി​ലേ​ക്ക് കു​തി​ക്കാ​നു​ള്ള നി​ർ​ണാ​യ​ക​മാ​യ എ​ൻ​ജി​ൻ ബേ​ൺ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് സ​ഞ്ചാ​രി​ക​ൾ ഈ ​ദൃ​ശ്യം ക​ണ്ട​ത്.

1972-ലെ ​അ​പ്പോ​ളോ 17-ന് ​ശേ​ഷം മ​നു​ഷ്യ​ൻ ച​ന്ദ്ര​നി​ലേ​ക്ക് ന​ട​ത്തു​ന്ന ആ​ദ്യ ദൗ​ത്യ​മാ​ണി​ത്. റീ​ഡ് വൈ​സ്മാ​ൻ, വി​ക്ട​ർ ഗ്ലോ​വ​ർ, ക്രി​സ്റ്റീ​ന കോ​ച്ച്, ജെ​റ​മി ഹാ​ൻ​സെ​ൻ എ​ന്നീ നാ​ല് സ​ഞ്ചാ​രി​ക​ളാ​ണ് പേ​ട​ക​ത്തി​ലു​ള്ള​ത്. ആ​ർ​ട്ടെ​മി​സ് 2 ച​ന്ദ്ര​നി​ൽ ഇ​റ​ങ്ങി​ല്ല, പ​ക​രം ച​ന്ദ്ര​നെ വ​ലം​വെ​ച്ച് 10-ാം ദി​വ​സം ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തും. ച​ന്ദ്ര​നി​ൽ മ​നു​ഷ്യ​നെ ഇ​റ​ക്കാ​നു​ള്ള ആ​ർ​ട്ടെ​മി​സ് 3 ദൗ​ത്യ​ത്തി​നു​ള്ള മു​ന്നൊ​രു​ക്ക​മാ​ണി​ത്.

 

SUNDAY DEEPIKA

ഭൂ​മി​യി​ല്‍ ഇ​ടി​ക്കി​ല്ല; ച​ന്ദ്ര​നി​ലും

അ​ങ്ങ​നെ ആ ​ആ​ശ​ങ്ക ഒ​ഴി​ഞ്ഞു..! 2032ല്‍ ​ച​ന്ദ്ര​നു​മാ​യി കൂ​ട്ടി​യി​ടി​ക്കു​മെ​ന്ന് ആ​ശ​ങ്ക പ​ര​ത്തി​യ "2024 YR4' എ​ന്ന ഛിന്ന​ഗ്ര​ഹം ച​ന്ദ്ര​നെ തൊ​ടു​ക​പോ​ലും ചെ​യ്യി​ല്ലെ​ന്ന് നാ​സ അ​റി​യി​ച്ചു. ജ​യിം​സ് വെ​ബ് ബ​ഹി​രാ​കാ​ശ ദൂ​ര​ദ​ര്‍​ശി​നി ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ ഏ​റ്റ​വും പു​തി​യ നി​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഛിന്ന​ഗ്ര​ഹ​ത്തി​ന്‍റെ ഭ്ര​മ​ണ​പ​ഥം നാ​സ​യി​ലെ ശാ​സ്ത്ര​ജ്ഞ​ര്‍ കൃ​ത്യ​മാ​യി നി​ര്‍​ണ​യി​ച്ച​ത്.

2024 അ​വ​സാ​ന​ത്തോ​ടെ​യാ​ണ് നാ​സ ഈ ഛി​ന്ന​ഗ്ര​ഹ​ത്തെ ക​ണ്ടെ​ത്തി​യ​ത്. 2032 ഡി​സം​ബ​ര്‍ 22ന് ​ഇ​തു ഭൂ​മി​യി​ല്‍ പ​തി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഗ​വേ​ഷ​ക​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. 2025 ഫെ​ബ്രു​വ​രി​യി​ലെ ശാ​സ്ത്ര​ജ്ഞ​രു​ടെ ഈ ​അ​നു​മാ​നം വ​ലി​യ ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കി. തു​ട​ര്‍​ന്ന്, വി​ശ​ദ​മാ​യ പ​ഠ​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട നാ​സ, ഛിന്ന​ഗ്ര​ഹം ഭൂ​മി​ക്കു ഭീ​ഷ​ണി​യ​ല്ലെ​ന്നു വി​ല​യി​രു​ത്തി. ഭൂ​മി​യി​ല്‍ ഇ​ടി​ച്ചി​ല്ലെ​ങ്കി​ലും ഇ​ത് ച​ന്ദ്ര​നി​ല്‍ ഇ​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നു പി​ന്നീ​ട് നാ​സ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. ഇ​തും വ​ലി​യ ആ​ശ​ങ്ക​യാ​യി​രു​ന്നു.

ജ​യിം​സ് വെ​ബി​ന്‍റെ ക​ണ്ടെ​ത്ത​ല്‍

ഭൂ​മി​യി​ല്‍​നി​ന്നും ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ല്‍​നി​ന്നും ദൃ​ശ്യ​മാ​കാ​ത്ത​ത്ര അ​ക​ലെ​യാ​യി​രു​ന്ന ഛിന്ന​ഗ്ര​ഹ​ത്തെ ക​ണ്ടെ​ത്താ​ന്‍ ജ​യിം​സ് വെ​ബ് ദൂ​ര​ദ​ര്‍​ശി​നി മാ​ത്ര​മാ​യി​രു​ന്നു ഏ​ക പോം​വ​ഴി. 280 ദ​ശ​ല​ക്ഷം മൈ​ല്‍ അ​ക​ലെ​വ​ച്ചാ​ണ് ഇ​തി​നെ നി​രീ​ക്ഷി​ച്ച​ത്. ഇ​ത്ര​യും കു​റ​ഞ്ഞ വെ​ളി​ച്ച​മു​ള്ള ഒ​രു സൗ​ര​യൂ​ഥ വ​സ്തു​വി​നെ നി​രീ​ക്ഷി​ക്കു​ന്ന​ത് ച​രി​ത്ര​ത്തി​ല്‍​ത​ന്നെ ആ​ദ്യ​മാ​ണെ​ന്ന് ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് അ​പ്ലൈ​ഡ് ഫി​സി​ക്‌​സ് ലാ​ബി​ലെ പ്ലാ​ന​റ്റ​റി അ​സ്‌​ട്രോ​ണ​മ​ര്‍ ആ​ന്‍​ഡി റി​വ്കി​ന്‍ പ​റ​ഞ്ഞു.

13,200 മൈ​ല്‍ അ​ക​ലം

ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍, ഛിന്ന​ഗ്ര​ഹം ച​ന്ദ്ര​നി​ല്‍ ഇ​ടി​ക്കാ​നു​ള്ള സാ​ധ്യ​ത പൂ​ര്‍​ണ​മാ​യും ഇ​ല്ലെ​ന്ന് നാ​സ​യു​ടെ ജെ​റ്റ് പ്രൊ​പ്പ​ല്‍​ഷ​ന്‍ ല​ബോ​റ​ട്ട​റി സ്ഥി​രീ​ക​രി​ച്ചു. ച​ന്ദ്ര​നി​ല്‍​നി​ന്ന് ഏ​ക​ദേ​ശം 13,200 മൈ​ല്‍ അ​ക​ല​ത്തി​ലൂ​ടെ ഛിന്ന​ഗ്ര​ഹം ക​ട​ന്നു​പോ​കു​മെ​ന്നാ​ണ് നി​ല​വി​ല്‍ ശാ​സ്ത്ര​ജ്ഞ​ര്‍ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

15നി​ല കെ​ട്ടി​ട​ത്തി​ന്‍റെ വ​ലി​പ്പം

2024 ഡി​സം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ ചി​ലി​യി​ലെ നാ​സ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന "ആ​സ്റ്റ​റോ​യി​ഡ് ടെ​റ​സ്ട്രി​യ​ല്‍-​ഇം​പാ​ക്റ്റ് ലാ​സ്റ്റ് അ​ല​ര്‍​ട്ട് സി​സ്റ്റം' (ATLAS) ആ​ണ് ഛിന്ന​ഗ്ര​ഹ​ത്തെ ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​ത്. ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തെ മു​റി​ച്ചു​ക​ട​ക്കു​ന്ന ചി​ന്ന​ഗ്ര​ഹ​ത്തി​ന് ഏ​ക​ദേ​ശം 174 മു​ത​ല്‍ 220 അ​ടി വ​രെ (53-67 മീ​റ്റ​ര്‍) വ്യാ​സ​മു​ണ്ട്. അ​താ​യ​ത്, ഒ​രു 15 നി​ല കെ​ട്ടി​ട​ത്തി​ന്‍റെ വ​ലി​പ്പം..!

Kerala

ഭൂമിക്കൊരു ചരമഗീതം!; ഭൂ​​​മി കൈ​​​മാ​​​റ്റ​​​ച്ചെ​​​ല​​​വ് മൂ​​​ന്നി​​​ര​​​ട്ടി വ​​​രെ ഉ​​​യ​​​ർ​​​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ പത്തു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ സം​​​സ്ഥാ​​​ന​​​ത്തു ഭൂ​​​മി കൈ​​​മാ​​​റ്റ​​​ച്ചെ​​​ല​​​വ് മൂ​​​ന്നി​​​ര​​​ട്ടി വ​​​രെ ഉ​​​യ​​​ർ​​​ന്നു. ഭൂ​​​മി കൈ​​​മാ​​​റ്റ​​​ത്തി​​​നാ​​​യി സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്കു ന​​​ൽ​​​കേ​​​ണ്ട തു​​​ക മാ​​​ത്രം ഭൂ​​​മി​​​യു​​​ടെ വി​​​ല​​​യു​​​ടെ 10 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. മ​​​റ്റു ചെ​​​ല​​​വു​​​ക​​​ൾ വേ​​​റെ​​​യും.

എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ 2016ൽ ​​​അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തു​​​ന്പോ​​​ൾ സ്റ്റാം​​​പ് ഡ്യൂ​​​ട്ടി​​​യും ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സു​​​മാ​​​യി സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് ന​​​ൽ​​​കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത് അ​​​ഞ്ചു ശ​​​ത​​​മാ​​​നം തു​​​ക മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു. ഇ​​​താ​​​ണ് പ​​​ല ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്.

ഭൂ​​​മി​​​യു​​​ടെ ന്യാ​​​യ​​​വി​​​ല ര​​​ണ്ടു ത​​​വ​​​ണ ഉ​​​യ​​​ർ​​​ത്തി. കൂ​​​ടാ​​​തെ ദേ​​​ശീ​​​യ പാ​​​ത, സം​​​സ്ഥാ​​​ന പാ​​​ത, പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് റോ​​​ഡ്, പ​​​ഞ്ചാ​​​യ​​​ത്ത് റോ​​​ഡ്, ഇ​​​ട​​​വ​​​ഴി എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ക്കി പ​​​ല സ്ലാ​​​ബു​​​ക​​​ളാ​​​ക്കി പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചു. ഇ​​​തോ​​​ടെ ന്യാ​​​യ​​​വി​​​ല​​​യി​​​ൽ വീ​​​ണ്ടും വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യി. 2023ൽ ​​​ഭൂ​​​മി​​​യു​​​ടെ ന്യാ​​​യ​​​വി​​​ല 20 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ച്ച​​​തു വ​​​ഴി വീ​​​ണ്ടും അ​​​ഞ്ചു ശ​​​ത​​​മാ​​​നം അ​​​ധി​​​ക തു​​​ക ന​​​ൽ​​​കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മാ​​​യി.

ഭൂ​​​മി കൈ​​​മാ​​​റ്റ​​​ത്തി​​​ലൂ​​​ടെ 2016 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ 2500 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു ഖ​​​ജ​​​നാ​​​വി​​​ലേ​​​ക്ക് എ​​​ത്തി​​​യി​​​രു​​​ന്ന​​​തെ​​​ങ്കി​​​ൽ 2021- 22 സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷം 4431 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു. ഇ​​​പ്പോ​​​ഴ​​​ത് 5300 കോ​​​ടി​​​യാ​​​യി വ​​​ർ​​​ധി​​​ച്ചു.

മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് ഭൂ​​​മി കൈ​​​മാ​​​റ്റ​​​ത്തി​​​ന്‍റെ അ​​​ള​​​വ് പൊ​​​തു​​​വേ കു​​​റ​​​ഞ്ഞെ​​​ങ്കി​​​ലും പ​​​ല​​​വി​​​ധ​​​ത്തി​​​ലു​​​ള്ള വ​​​ർ​​​ധ​​​ന​​​ക​​​ളി​​​ലൂ​​​ടെ സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് എ​​​ത്തേ​​​ണ്ട തു​​​ക​​​യി​​​ൽ വ​​​ലി​​​യ വ​​​ർ​​​ധ​​​ന വ​​​രു​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു ക​​​ഴി​​​ഞ്ഞു.

അയൽസംസ്ഥാനങ്ങളിൽ ആശ്വാസം

അ​​​യ​​​ൽസം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ൽ ഭൂ​​​മി കൈ​​​മാ​​​റ്റ​​​ത്തി​​​ന് ചെ​​​ല​​​വേ​​​റെ​​​യാ​​​ണ്. ഇ​​​വി​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സി​​​ന​​​ത്തി​​​ൽ മാ​​​ത്രം ര​​​ണ്ടു ശ​​​ത​​​മാ​​​നം തു​​​ക​​​യാ​​​ണ് ഈ​​​ടാ​​​ക്കു​​​ന്ന​​​ത്.

ത​​​മി​​​ഴ്നാ​​​ട്ടി​​​ലും ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലു​​​മൊ​​​ക്കെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സാ​​​യി ഒ​​​രു ശ​​​ത​​​മാ​​​നം തു​​​ക മാ​​​ത്ര​​​മാ​​​ണ് ഈ​​​ടാ​​​ക്കു​​​ന്ന​​​ത്. സ്റ്റാം​​​പ് ഡ്യൂ​​​ട്ടി​​​യാ​​​യി ക​​​ർ​​​ണാ​​​ട​​​ക ര​​​ണ്ടു മു​​​ത​​​ൽ അ​​​ഞ്ചു ശ​​​ത​​​മാ​​​നം വ​​​രെ ഈ​​​ടാ​​​ക്കു​​​ന്പോ​​​ൾ, കേ​​​ര​​​ളം ഇ​​​ത് എ​​​ട്ട് ശ​​​ത​​​മാ​​​ന​​​മാ​​​ണ് ഈ​​​ടാ​​​ക്കു​​​ന്ന​​​ത്.

SUNDAY DEEPIKA

ഭൂ​മി​യി​ലു​ള്ള​ത​ല്ല ഈ ​നി​ധി, ഇ​ത് "അ​ന്യ​ഗ്ര​ഹ’ ലോ​ഹം!

മൂ​വാ​യി​രം വ​ര്‍​ഷം​മു​മ്പു ജീ​വി​ച്ചി​രു​ന്ന മ​നു​ഷ്യ​ര്‍​ക്ക് ഉ​ല്‍​ക്ക​ക​ളി​ല്‍​നി​ന്ന് ലോ​ഹം വേ​ര്‍​തി​രി​ച്ചെ​ടു​ക്കാ​ന്‍ അ​റി​യാ​മാ​യി​രു​ന്നോ? ഉ​ണ്ടെ​ന്നാ​ണ് സ്പെ​യി​നി​ലെ പു​തി​യ പു​രാ​വ​സ്തു ഗ​വേ​ഷ​ണം സൂ​ചി​പ്പി​ക്കു​ന്ന​ത്. സ്പെ​യി​നി​ലെ അ​ലി​കാ​ന്‍റ​യി​ല്‍​നി​ന്ന് 1963ല്‍ ​ക​ണ്ടെ​ത്തി​യ വി​ഖ്യാ​ത​മാ​യ "വി​ല്ലേ​ന നി​ധി​ശേ​ഖ​ര’​ത്തി​ലെ (Treasure of Villena) ര​ണ്ട് അ​പൂ​ര്‍​വ​വ​സ്തു​ക്ക​ളാ​ണ് ശാ​സ്ത്ര​ലോ​ക​ത്തെ ഞെ​ട്ടി​ച്ച​ത്.

സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും പാ​ത്ര​ങ്ങ​ളും അ​ട​ങ്ങു​ന്ന വി​ല്ലേ​ന നി​ധി​ശേ​ഖ​രം യൂ​റോ​പ്പി​ലെ ത​ന്നെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വെ​ങ്ക​ല​യു​ഗ നി​ധി​ക​ളി​ലൊ​ന്നാ​ണ്. എ​ന്നാ​ല്‍ ഈ ​സ്വ​ര്‍​ണ​ക്കൂ​മ്പാ​ര​ത്തി​നി​ട​യി​ല്‍ ക​ണ്ടെ​ത്തി​യ തു​രു​മ്പി​ച്ച ഒ​രു വ​ള​യും, ഒ​രു വാ​ളി​ന്‍റെ പി​ടി​യു​ടേ​തെ​ന്നു സൂ​ചി​പ്പി​ക്കു​ന്ന പൊ​ള്ള​യാ​യ അ​ര്‍​ധ​ഗോ​ള​വു​മാ​ണ് ഗ​വേ​ഷ​ക​രെ കു​ഴ​പ്പി​ച്ച​ത്. കാ​ഴ്ച​യി​ല്‍ ഇ​രു​മ്പു​പോ​ലെ തോ​ന്നി​ക്കു​ന്ന ഇ​വ​യു​ടെ കാ​ല​പ്പ​ഴ​ക്കം നി​ര്‍​ണ​യി​ക്കു​ന്ന​താ​യി​രു​ന്നു ഗ​വേ​ഷ​ക​ര്‍ നേ​രി​ട്ട പ്ര​ധാ​ന വെ​ല്ലു​വി​ളി.

ഐ​ബീ​രി​യ​ന്‍ ഉ​പ​ദ്വീ​പി​ല്‍ ഇ​രു​മ്പ് യു​ഗം ആ​രം​ഭി​ക്കു​ന്ന​ത് ബി​സി 850നോ​ട് അ​ടു​ത്താ​ണ്. എ​ന്നാ​ല്‍ ഈ ​നി​ധി​ശേ​ഖ​ര​മാ​ക​ട്ടെ ബി​സി 1500നും 1200​നും ഇ​ട​യി​ലു​ള്ള​തു​മാ​ണ്. ഭൂ​മി​യി​ല്‍​നി​ന്ന് ഖ​ന​നം ചെ​യ്തെ​ടു​ക്കു​ന്ന ഇ​രു​മ്പ് ഉ​പ​യോ​ഗി​ക്കാ​ന്‍ മ​നു​ഷ്യ​ന്‍ പ​ഠി​ക്കു​ന്ന​തി​നും നൂ​റ്റാ​ണ്ടു​ക​ള്‍​ക്കു​മു​ന്‍​പ് ഈ ​ഇ​രു​മ്പു​വ​സ്തു​ക്ക​ള്‍ എ​ങ്ങ​നെ അ​വി​ടെ എ​ത്തി എ​ന്ന​താ​യി​രു​ന്നു ചോ​ദ്യം.

നി​ക്ക​ല്‍ സാ​ന്നി​ധ്യം

സ്പെ​യി​നി​ലെ നാ​ഷ​ണ​ല്‍ ആ​ര്‍​ക്കി​യോ​ള​ജി​ക്ക​ല്‍ മ്യൂ​സി​യ​ത്തി​ലെ മു​ന്‍ ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ വി​ഭാ​ഗം മേ​ധാ​വി സാ​ല്‍​വ​ഡോ​ര്‍ റോ​വി​റ​ലോ​റ​ന്‍​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഈ ​നി​ഗൂ​ഢ​ത അ​ഴി​ച്ച​ത്. ഭൂ​മി​യി​ല്‍​നി​ന്നു ല​ഭി​ക്കു​ന്ന ഇ​രു​മ്പി​നേ​ക്കാ​ള്‍ നി​ക്ക​ലി​ന്‍റെ അ​ള​വ് ഉ​ല്‍​ക്ക​ക​ളി​ല്‍ നി​ന്നു​ള്ള ഇ​രു​മ്പി​ല്‍ കൂ​ടു​ത​ലാ​യി​രി​ക്കും.

മാ​സ് സ്പെ​ക്ട്രോ​മെ​ട്രി പ​രി​ശോ​ധ​ന​യി​ലൂ​ടെ ഈ ​വ​സ്തു​ക്ക​ളി​ലെ നി​ക്ക​ലി​ന്‍റെ അ​ള​വ് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍, അ​വ സാ​ധാ​ര​ണ ഇ​രു​മ്പ​ല്ലെ​ന്നും ബ​ഹി​രാ​കാ​ശ​ത്തു​നി​ന്നു ഭൂ​മി​യി​ല്‍ പ​തി​ച്ച ഉ​ല്‍​ക്ക​ക​ളി​ല്‍​നി​ന്ന് നി​ര്‍​മി​ച്ച​താ​ണെ​ന്നും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഈ​ജി​പ്തി​ലെ തു​ത​ന്‍​ഖാ​മു​ന്‍ രാ​ജാ​വി​ന്‍റെ ക​ഠാ​ര​യും സ​മാ​ന​മാ​യ രീ​തി​യി​ല്‍ ഉ​ല്‍​ക്ക​യി​ലെ ഇ​രു​മ്പു​കൊ​ണ്ടു നി​ര്‍​മി​ച്ച​താ​ണെ​ന്ന് നേ​ര​ത്തേ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

വ​ലി​യ തി​രു​ത്ത്

ഈ ​ക​ണ്ടെ​ത്ത​ലോ​ടെ വി​ല്ലേ​ന നി​ധി​ശേ​ഖ​ര​ത്തി​ന്‍റെ കാ​ല​ഗ​ണ​ന​യി​ലു​ള്ള അ​വ്യ​ക്ത​ത നീ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ബി​സി 1400നും 1200​നും ഇ​ട​യി​ല്‍ ത​ന്നെ ഇ​വ നി​ര്‍​മി​ക്ക​പ്പെ​ട്ട​താ​ണെ​ന്ന് ഇ​പ്പോ​ള്‍ സ്ഥി​രീ​ക​രി​ക്കാം. ഐ​ബീ​രി​യ​ന്‍ ഉ​പ​ദ്വീ​പി​ല്‍ ഉ​ല്‍​ക്ക​ക​ളി​ല്‍​നി​ന്നു​ള്ള ഇ​രു​മ്പ് ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച ആ​ദ്യ​ത്തെ വ​സ്തു​ക്ക​ളാ​ണ് ഇ​വ. സാ​ധാ​ര​ണ രീ​തി​യി​ലു​ള്ള ഇ​രു​മ്പു​ത്പാ​ദ​നം തു​ട​ങ്ങു​ന്ന​തി​നും മു​ന്‍​പു​ത​ന്നെ ഇ​വി​ട​ത്തെ മ​നു​ഷ്യ​ര്‍ ലോ​ഹ​നി​ര്‍​മാ​ണ​ത്തി​ല്‍ നൈ​പു​ണ്യം നേ​ടി​യി​രു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​തെ​ന്നു ഗ​വേ​ഷ​ക​ര്‍ ത​ങ്ങ​ളു​ടെ പ​ഠ​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

International

ഭൂപടം മാറ്റി വരയ്ക്കേണ്ടി വരും! വിള്ളൽ കൂടുന്നു, ആ​ഫ്രി​ക്ക പി​ള​രു​ന്നു

ന്യൂയോർക്ക്: കോ​ടി​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ഭൂമിയിലെ വ​ൻ​ക​ര​ക​ൾ ത​മ്മി​ൽ ചേ​രു​ക​യും വേ​ർ​പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഈ പ്രതിഭാസങ്ങളെക്കുറിച്ചെല്ലാം വലിയ പഠനങ്ങളുമുണ്ടായിട്ടുണ്ട്. എ​ന്നാ​ൽ, ഇ​പ്പോ​ൾ ശാ​സ്ത്ര​ലോ​കം ആ​കാം​ക്ഷ​യോ​ടെ ഉ​റ്റു​നോ​ക്കു​ന്ന​ത് ആ​ഫ്രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ത്തി​ലേ​ക്കാ​ണ്. ആ​ഫ്രി​ക്ക പ​തു​ക്കെ ര​ണ്ടാ​യി പി​ള​രു​ക​യാ​ണെ​ന്നും അ​വി​ടെ ഒ​രു പു​തി​യ സ​മു​ദ്രം രൂ​പ​പ്പെ​ടാ​ൻ പോ​കു​ക​യാ​ണെ​ന്നു​മാ​ണ് ഏ​റ്റ​വും പു​തി​യ പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ആ​ഫ്രി​ക്ക​ൻ റി​ഫ്റ്റ്

കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​ൻ റി​ഫ്റ്റ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഭീ​മാ​കാ​ര​മാ​യ വി​ള്ള​ലാ​ണ് ഈ ​മാ​റ്റ​ത്തി​നു കാ​ര​ണമെന്ന് ഗവേഷകർ. ഏ​ക​ദേ​ശം 25 ദ​ശ​ല​ക്ഷം വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ആ​രം​ഭി​ച്ച ഈ ​പ്ര​ക്രി​യ​യി​ലൂ​ടെ ആ​ഫ്രി​ക്ക​യു​ടെ കി​ഴ​ക്ക​ൻ ഭാ​ഗം (സൊ​മാ​ലി​യ​ൻ പ്ലേ​റ്റ്), പ്ര​ധാ​ന ഭൂ​ഖ​ണ്ഡ​ത്തി​ൽ (നു​ബി​യ​ൻ പ്ലേ​റ്റ്) നി​ന്ന് സാ​വ​ധാ​നം അ​ക​ലുകയാണ്. എ​ത്യോ​പ്യ മു​ത​ൽ മൊ​സാം​ബി​ക് വ​രെ ഏ​ക​ദേ​ശം 3,500 കി​ലോ​മീ​റ്റ​റോ​ളം നീ​ള​ത്തി​ലാ​ണ് ഈ ​വി​ള്ള​ൽ പ​ട​ർ​ന്നുകി​ട​ക്കു​ന്ന​ത്.

ഈ ​ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ മാ​റ്റ​ത്തിന്‍റെ പ്ര​ധാ​ന കേ​ന്ദ്രം എ​ത്യോ​പ്യ​യി​ലെ അ​ഫാ​ർ മേ​ഖ​ല​യാ​ണ്. -ട്രി​പ്പി​ൾ ജം​ഗ്ഷ​ൻ- എന്നു വി​ളി​ക്ക​പ്പെ​ടു​ന്ന ഇ​വി​ടെ മൂ​ന്ന് ടെ​ക്റ്റോ​ണി​ക് പ്ലേ​റ്റു​ക​ളാ​ണ് (അ​റേ​ബ്യ​ൻ, നു​ബി​യ​ൻ, സൊ​മാ​ലി​യ​ൻ) പ​ര​സ്പ​രം വേ​ർ​പി​രി​യു​ന്ന​ത്. നി​ല​വി​ൽ ചെ​ങ്ക​ട​ലും ഏ​ഡ​ൻ ഉ​ൾ​ക്ക​ട​ലും ഈ ​വി​ള്ള​ലു​ക​ളി​ലൂ​ടെ​യാ​ണ് രൂ​പ​പ്പെ​ട്ട​ത്. ഇ​പ്പോ​ൾ ആ​ഫ്രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ത്തി​നു​ള്ളി​ലേ​ക്കും ഈ ​വി​ള്ള​ൽ വ്യാ​പി​ക്കു​ക​യാ​ണ്.

പു​തി​യ സ​മു​ദ്രം രൂപപ്പെടും

ഈ ​പ്ര​ക്രി​യ വ​ള​രെ പ​തു​ക്കെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ഏ​ക​ദേ​ശം ഒ​രു വ​ർ​ഷംകൊ​ണ്ട് ഏ​താ​നും മി​ല്ലി​മീ​റ്റ​റു​ക​ൾ മാ​ത്ര​മാ​ണ് പ്ലേ​റ്റു​ക​ൾ അ​ക​ലു​ന്ന​ത്. എ​ന്നാ​ൽ, കാ​ല​ക്ര​മേ​ണ ഭൂ​മി​യു​ടെ പാ​ളി​ക​ൾ നേ​ർ​ത്തു​വ​രി​ക​യും സ​മു​ദ്ര​നി​ര​പ്പി​ന് താ​ഴെ​യാ​വു​ക​യും ചെ​യ്യും. ഈ ​വി​ള്ള​ലു​ക​ളി​ലേ​ക്കു ക​ട​ൽ​വെ​ള്ളം ഇ​ര​ച്ചു​ക​യ​റു​ന്ന​തോ​ടെ ആ​ഫ്രി​ക്ക​യു​ടെ ഒ​രു ഭാ​ഗം വ​ലി​യൊ​രു ദ്വീ​പാ​യി മാ​റു​ക​യും ഇ​ട​യി​ൽ പു​തി​യൊ​രു സ​മു​ദ്രം രൂ​പ​പ്പെ​ടു​ക​യും ചെ​യ്യും. ല​ക്ഷ​ക്ക​ണ​ക്കിനു വ​ർ​ഷ​ങ്ങ​ൾ ക​ഴി​യു​മ്പോ​ൾ, ഇ​ന്ന​ത്തെ ആ​ഫ്രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ത്തി​ന്‍റെ ഭൂ​പ​ടം പൂർ​ണ​മാ​യും മാ​റും.

മ​നു​ഷ്യ​നെ ബാ​ധി​ക്കു​മോ?

ന​മു​ക്കു പെ​ട്ടെ​ന്നു തി​രി​ച്ച​റി​യാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും ഈ ​മാ​റ്റം ഭൂ​മി​ക്ക​ടി​യി​ൽ വ​ലി​യ ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. പ്ലേ​റ്റു​ക​ൾ അ​ക​ലു​മ്പോ​ൾ ഈ ​മേ​ഖ​ല​യി​ൽ ഭൂ​ക​മ്പ​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​ക്കു​ന്നു. അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യേ​ക്കാം തുടങ്ങിയ വെല്ലുവിളികൾ നേരിടേണ്ടിവരും.

​ശാ​സ്ത്ര​ജ്ഞ​രു​ടെ അ​ഭി​പ്രാ​യ​ത്തി​ൽ, ഒ​രു പു​തി​യ സ​മു​ദ്രം പൂ​ർ​ണ​മാ​യി രൂ​പ​പ്പെ​ടാ​ൻ ഇ​നി​യും ദ​ശ​ല​ക്ഷ​ക്ക​ണ​ക്കിനു വ​ർ​ഷ​ങ്ങ​ൾ എ​ടു​ത്തേ​ക്കാം. നി​ല​വി​ൽ വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ലാ​ണ് വി​ള്ള​ലി​ന്‍റെ വേ​ഗം കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്. എ​ന്നാ​ൽ, പ്ര​കൃ​തി​യു​ടെ ഈ ​മ​ഹാ​മാ​റ്റം വ​രും ത​ല​മു​റ​ക​ൾ​ക്കു മു​ന്നി​ൽ ഒ​രു പു​തി​യ ലോ​ക​ഭൂ​പ​ടംത​ന്നെ തു​റ​ന്നി​ടും എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

International

ആകാശവിസ്മയം കാത്തു ഗവേഷകർ; വാൽനക്ഷത്രം 19ന് ഭൂ​മി​യുടെ അടുത്തേക്ക്

ല​ണ്ട​ൻ: ആ​കാ​ശ​വി​സ്മ​യം കാ​ത്ത് ഗ​വേ​ഷ​ക​ർ; 3I/ATLAS വാ​ൽ​ന​ക്ഷ​ത്രം 19ന് ​ഭൂ​മി​യു​ടെ അ​ടു​ത്തെ​ത്തും. ആ​കാ​ശ​ത്തെ മ​ഹാ​സം​ഭ​വം നി​രീ​ക്ഷി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി​ക്ക​ഴി​ഞ്ഞു ശാ​സ്ത്ര​ലോ​കം. അ​ത്യ​പൂ​ർ​വ​മാ​യ ഒ​രു വാ​ൽ​ന​ക്ഷ​ത്രം ഭൂ​മി​ക്ക​രി​കി​ലൂ​ടെ പ​റ​ക്കും. 3I/ATLAS എ​ന്നു പേ​രി​ട്ട​രി​ക്കു​ന്ന ധൂ​മ​കേ​തു​വി​ന്‍റെ യാ​ത്ര സു​ര​ക്ഷി​ത​മാ​ണെ​ന്നും ഭൂ​മി​യെ ഇ​തു ബാ​ധി​ക്കി​ല്ലെ​ന്നും ശാ​സ്ത്ര​ജ്ഞ​ർ പ​റ​ഞ്ഞു.

യൂ​റോ​പ്യ​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി (ESA) യു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഏ​ക​ദേ​ശം 1.8 ആ​സ്ട്രോ​ണ​മി​ക്ക​ൽ യൂ​ണി​റ്റ് (ഏ​ക​ദേ​ശം 270 ദ​ശ​ല​ക്ഷം കി​ലോ​മീ​റ്റ​ർ അ​ല്ലെ​ങ്കി​ൽ 168 ദ​ശ​ല​ക്ഷം മൈ​ൽ) അ​ക​ലെ​യാ​യി​രി​ക്കും വാ​ൽ​ന​ക്ഷ​ത്രം ക​ട​ന്നു​പോ​കു​ക.

ചി​ലി​യി​ൽ നാ​സ​യു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ATLAS ടെ​ലി​സ്കോ​പ്പ് ആ​ണ് 2023 ജൂ​ലൈ ഒ​ന്നി​നു വാ​ൽ​ന​ക്ഷ​ത്ര​ത്തെ ക​ണ്ടെ​ത്തി​യ​ത്. 2017ൽ 1I/Oumuamua, 2019-​ൽ 2I/Borisov നും ​ശേ​ഷം ന​മ്മു​ടെ സൗ​ര​യൂ​ഥ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മൂ​ന്നാ​മ​ത്തെ സ്ഥി​രീ​ക​രി​ച്ച ഇ​ന്‍റ​ർ​സ്റ്റെ​ല്ലാ​ർ വ​സ്തു​വാ​ണി​ത്. ന​മ്മു​ടെ സൗ​ര​യൂ​ഥ​ത്തി​ന് അ​പ്പു​റ​ത്തു​നി​ന്നാ​ണ് വ​ന്ന​തെ​ന്നും ബ​ഹി​രാ​കാ​ശ​ത്തേ​ക്കു തി​രി​കെ പോ​കു​മെ​ന്നും സ്പേ​സ് ഏ​ജ​ൻ‌​സി സ്ഥി​രീ​ക​രി​ക്കു​ന്നു.

നേ​രി​ട്ടു കാ​ണാ​ൻ ക​ഴി​യി​ല്ല

കൗ​തു​ക​ര​മാ​യ നി​ര​വ​ധി വി​വ​ര​ങ്ങ​ൾ ധൂ​മ​കേ​തു​വി​നെ​ക്കു​റി​ച്ചു ഗ​വേ​ഷ​ക​ർ പ​ങ്കു​വ​യ്ക്കു​ന്നു. ഭൂ​മി​യോ​ട് അ​ടു​ക്കു​ന്പോ​ൾ ന​ക്ഷ​ത്രാ​ന്ത​ര വ​സ്തു​വി​നു പ​ച്ച നി​റ​മാ​കു​ന്നു​വെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത്. ജെ​മി​നി നോ​ർ​ത്ത് ടെ​ലി​സ്കോ​പ്പ് പ​ക​ർ​ത്തി​യ ചി​ത്ര​ത്തി​ൽ​നി​ന്നാ​ണ് ധൂ​കേ​തു പ​ച്ച​നി​റം പ്രാ​പി​ക്കു​ന്ന​തു ക​ണ്ടെ​ത്തി​യ​ത്. ന​ഗ്ന​നേ​ത്ര​ങ്ങ​ൾ​ക്ക് ഈ ​ധൂ​മ​കേ​തു ദൃ​ശ്യ​മാ​കി​ല്ല.

ഭൂ​മി​ക്കു ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന​തു​മ​ല്ലെ​ന്നും ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. ന​മ്മൂ​ടെ സൗ​ര​യു​ഥ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ, സൂ​ര്യ​താ​പ​മേ​ൽ​ക്കു​ന്ന​തി​നാ​ൽ മ​ഞ്ഞു​മൂ​ടി​യ കാ​മ്പി​ൽ​നി​ന്നു പു​റ​ന്ത​ള്ളു​ന്ന പൊ​ടി​യും വാ​ത​ക​ങ്ങ​ളും സൂ​ക്ഷ്മ​മാ​യി പ​ഠി​ക്കാ​ൻ ശ​സാ​ത്ര​ജ്ഞ​ർ​ക്കു വ​ലി​യ അ​വ​സ​ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​തു ന​മ്മു​ടെ സ്വ​ന്തം ഗ്ര​ഹ​വ്യ​വ​സ്ഥ​യ്ക്കു പു​റ​ത്തു​ള്ള ഗ്ര​ഹ​ങ്ങ​ളു​ടെ ഘ​ട​ന​യെ​ക്കു​റി​ച്ചു​ള്ള ഉ​ൾ​ക്കാ​ഴ്ച​ക​ൾ ന​ൽ​കി​യേ​ക്കാം.

ഹ​ബി​ൾ ബ​ഹി​രാ​കാ​ശ ദൂ​ര​ദ​ർ​ശി​നി (Hubble Space Telescope) യും ​ജൂ​പ്പി​റ്റ​ർ ദൗ​ത്യ (JUICE Jupiter mission) വും ​അ​ടു​ത്തി​ടെ വാ​ൽ​ന​ക്ഷ​ത്ര​ത്തി​ന്‍റെ പു​തി​യ ചി​ത്ര​ങ്ങ​ൾ പ​ങ്കി​ട്ടി​രു​ന്നു. ഡി​സം​ബ​ർ 18ന് ​രാ​ത്രി 11 മു​ത​ൽ 19, പു​ല​ർ​ച്ചെ നാ​ലു​വ​രെ വെ​ർ്വ​ൽ ടെ​ലി​സ്കോ​പ്പ് പ്രോ​ജ​ക്റ്റ് ഹോ​സ്റ്റ് ചെ​യ്യു​ന്ന സൗ​ജ​ന്യ ലൈ​വ് സ്ട്രീം ​വ​ഴി ധൂ​മ​കേ​തു​വി​നെ നി​രീ​ക്ഷി​ക്കാം.

International

ബ​ഹി​രാ​കാ​ശ വാ​ഹ​നം ത​ക​രാ​റി​ലാ​യി; നി​ല​യ​ത്തി​ൽ കു​ടു​ങ്ങി​യ ശാ​സ്ത്ര​ജ്ഞ​ർ ഭൂ​മി​യി​ലെ​ത്തി

ബീ​ജിം​ഗ്: ബ​ഹി​രാ​കാ​ശ വാ​ഹ​നം ത​ക​രാ​റി​ലാ​യ​തോ​ടെ ചൈ​ന​യു​ടെ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ കു​ടു​ങ്ങി​യ മൂ​ന്ന് ശാ​സ്ത്ര​ജ്ഞ​രും ഭൂ​മി​യി​ൽ മ​ട​ങ്ങി​യെ​ത്തി. ഈ ​മാ​സം അ​ഞ്ചി​നാ​യി​രു​ന്നു ഇ​വ​ർ മ​ട​ങ്ങേ​ണ്ടി​യി​രു​ന്ന​ത്.

ബ​ഹി​രാ​കാ​ശ മാ​ലി​ന്യ​ങ്ങ​ളി​ൽ ത​ട്ടി ഇ​വ​രു​ടെ വാ​ഹ​ന​മാ​യ ‘ഷെ​ൻ​ഷോ-20’ കേ​ടാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണു യാ​ത്ര നീ​ണ്ട​ത്. പി​ന്നീ​ട് ‘ഷെ​ൻ​ഷോ-21’ ൽ ​ആ​യി​രു​ന്നു ഇ​വ​രു​ടെ മ​ട​ക്കം.

ആ​റ് മാ​സം കൂ​ടു​മ്പോ​ൾ പു​തി​യ ശാ​സ്ത്ര​ജ്ഞ​രെ നി​ല​യ​ത്തി​ൽ എ​ത്തി​ക്കു​ക​യാ​ണ് ചൈ​ന​യു​ടെ രീ​തി. ഇ​ത​നു​സ​രി​ച്ച് പു​തി​യ സം​ഘം ഈ ​മാ​സം ഒ​ന്നി​ന് നി​ല​യ​ത്തി​ൽ എ​ത്തി​യി​രു​ന്നു.

Latest News

Corehub Up