ചെറുതോണി: കനത്ത മഴയിൽ തങ്കമണി പോലീസ് സ്റ്റേഷൻ കെട്ടിടത്തിനു പിന്നിലെ മൺതിട്ട ഇടിഞ്ഞു.പോലീസ് സ്റ്റേഷന് വേണ്ടി ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം 2025 ഓഗസ്റ്റിലാണ് നടന്നത്. കെട്ടിടത്തിന്റെ പിന്നിൽ ഉയർന്നുനിൽക്കുന്ന മൺതിട്ട ഇടിഞ്ഞു വീഴാതിരിക്കാൻ സംരക്ഷണഭിത്തി നിർമിക്കാതെയാണ് പോലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചത്.
ചെങ്കുത്തായ മലഞ്ചെരുവിൽ നിർമിച്ച പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ പിന്നിൽ അടിയന്തരമായി സംരക്ഷണഭിത്തി നിർമിച്ചില്ലെങ്കിൽ വീണ്ടും മണ്ണിടിയാനുള്ള സാധ്യത ഏറെയാണ്.
പോലീസ് സ്റ്റേഷൻ കെട്ടിടം സ്ഥിതിചെയ്യുന്നതിന്റെ 50 മീറ്റർ ദൂരത്ത് മുകൾ ഭാഗത്തുനിന്ന് ശക്തമായ നീരുറവ രൂപം കൊണ്ടതും കെട്ടിടത്തിന് ഭീഷണിയാണ്.