ഏഴാച്ചേരി: പുനര്‍ജനി പദ്ധതി വഴി പുതുജീവന്‍ ലഭിച്ചതോടെ ഏഴാച്ചേരി വലിയതോട് വീണ്ടും ഒഴുകിത്തുടങ്ങി. പുല്ലും മണ്‍തിട്ടയും നിറഞ്ഞ് ഒഴുക്ക് നിലച്ചിരുന്ന തോട് ജനകീയ മുന്നേറ്റത്തിലൂടെയാണ് പ്രതാപം വീണ്ടെടുത്തത്.
വലിയതോടിന്റെ ഏഴാച്ചേരി ചെമ്പകശേരി ചെക്ക്ഡാം മുതല്‍ താഴെ ചിറ്റേട്ട് പാലം വരെയുള്ള ഒരു കിലോമീറ്റര്‍ ഭാഗത്താണ് 15 മീറ്റര്‍ വീതിയില്‍ ഒഴുക്ക് സാധ്യമാക്കിയത്. മുൻ സർക്കാരിന്റെ കാലത്ത് അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചായിരുന്നു പ്രവൃത്തികൾ. വലിയതോട് സംരക്ഷണ സമിതി പ്രസിഡന്റ് അപ്പച്ചന് നെടുമ്പള്ളില്‍, കണ്‍വീനര്‍ എം. സുശീല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പദ്ധതി നിര്‍വഹണം.
ചിറ്റേട്ട് പാലത്തിന് സമീപത്തെ ചീമ്പാറ കടവില്‍ കഴിഞ്ഞ ജനുവരി 21ന് ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്ത വലിയതോട് പുനര്‍ജനി പദ്ധതി ഒരു മാസമെടുത്താണ് പൂര്‍ത്തീകരിച്ചത്.