Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ecosystem

എം​എ​സ്‍‌‌‌​സി എ​ൽ​സ-3 ക​പ്പൽ അ​വ​ശി​ഷ്ട​ങ്ങ​ൾ സ​മു​ദ്ര​പ​രി​സ്ഥി​തി​ക്ക് ദോ​ഷ​മു​ണ്ടാ​ക്കും; ഹൈ​ക്കോ​ട​തിയെ അ​റി​യി​ച്ച് കേ​ന്ദ്രം

കൊ​ച്ചി: കൊ​ച്ചി തീ​ര​ത്ത് മു​ങ്ങി​യ എം​എ​സ്‍‌‌‌​സി എ​ൽ​സ ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ സ​മു​ദ്ര​പ​രി​സ്ഥി​തി​ക്ക് ദോ​ഷ​മു​ണ്ടാ​ക്കു​മെ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ അ​റി​യി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. ടി.​എ​ൻ. പ്ര​താ​പ​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ കേ​ന്ദ്രം മ​റു​പ​ടി ന​ൽ​കി​യ​ത്. ക​പ്പ​ലി​ൽ നി​ന്നു​ള്ള എ​ണ്ണ ചോ​ർ​ച്ച അ​പ​ക​ട​ക​ര​മാ​യ പാ​രി​സ്ഥി​തി ദോ​ഷ​മു​ണ്ടാ​ക്കും. ക​പ്പ​ലും ക​ണ്ടെ​യ്നു​ക​ളും നീ​ക്കം ചെ​യ്യു​ന്ന​ത് ക​പ്പ​ൽ ക​മ്പ​നി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.

അ​പ​ക​ടം ന​ട​ന്ന് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ക​ണ്ടെ​യ്ന​റു​ക​ൾ അ​ട​ക്കം നീ​ക്കം ചെ​യ്യാ​നാ​യി​ട്ടി​ല്ല. ക​ട​ലി​ന​ടി​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് നാ​വി​ക​സേ​ന​യു​ടെ സ​ഹാ​യം തേ​ടി​യു​ണ്ട്. തു​ട​ർ​പ​രി​ശോ​ധ​ന​ക​ൾ കാ​ല​വ​ർ​ഷ​ത്തി​ന് ശേ​ഷം ന​ട​ത്തു​മെ​ന്നും നി​ല​വി​ൽ സു​ര​ക്ഷി​ത പ​രി​ശോ​ധ​ന​യ്ക്ക് അ​നു​യോ​ജ്യ സാ​ഹ​ച​ര്യ​മ​ല്ലെ​ന്നും കോ​ട​തി​യെ അ​റി​യി​ച്ചു.

സാ​ൽ​വേ​ജ് ന​ട​പ​ടി​ക​ൾ കൃ​ത്യ​മാ​യി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ക​പ്പ​ൽ ക​മ്പ​നി​യു​ടെ മ​റു​പ​ടി. ക​ണ്ടെ​യ്ന​റു​ക​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള ശ്ര​മം അ​പ​ക​ട​മു​ണ്ടാ​ക്കാ​മെ​ന്ന​തി​നാ​ൽ ക​ട​ലി​ന​ടി​യി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നാ​ണ് ക​മ്പ​നി കോ​ട​തി​യി​ൽ ന​ൽ​കി​യ മ​റു​പ​ടി.

2025 മേ​യ് 25ന് ​ആ​ല​പ്പു​ഴ​യി​ലെ തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യി​ൽ​നി​ന്ന് 13 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ആ​ണ് ലൈ​ബീ​രി​യ​ൻ പ​താ​ക​യോ​ട് കൂ​ടി​യ എ​ൽ​സ 3 ക​പ്പ​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വി​ഴി​ഞ്ഞ​ത്തു​നി​ന്ന് കൊ​ച്ചി തു​റ​മു​ഖ​ത്തേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ക​പ്പ​ൽ അ​പ​ക​ട​ത്തി​ല്‍ ഫോ​ർ​ട്ട് കൊ​ച്ചി കോ​സ്റ്റ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. എം​എ​സ്‌​സി എ​ൽ​സ 3 ക​ണ്ടെ​യ്‌​ന​ർ ക​പ്പ​ൽ ഉ​ട​മ​യാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി. ഷി​പ്പ് മാ​സ്റ്റ​ർ ര​ണ്ടാം പ്ര​തി​യും ഷി​പ്പിം​ഗ് ക്രൂ ​മൂ​ന്നാം പ്ര​തി​യു​മാ​യാ​ണ് കേ​സ്. മ​നു​ഷ്യ​ജീ​വ​ന് അ​പ​ക​ടം ഉ​ണ്ടാ​ക്കും വി​ധം ച​ര​ക്ക് ക​പ്പ​ൽ കൈ​കാ​ര്യം ചെ​യ്തു എ​ന്ന നി​ല​യി​ലാ​ണ് കേ​സ് എ​ടു​ത്തി​ട്ടു​ള്ള​ത്.

Latest News

Corehub Up