Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ed Search

മാ​സ​പ്പ​ടി കേ​സ്; വീ​ണ​യു​ടെ ബാ​ങ്ക് ലോ​ക്ക​ർ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യി

തി​രു​വ​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണാ വി​ജ​യ​ന്‍റെ ബാ​ങ്ക് ലോ​ക്ക​റി​ലെ ഇ​ഡി പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യി. തി​രു​വ​ന​ന്ത​പു​ര​ത്തെ എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് ശാ​ഖ​യി​ലെ ലോ​ക്ക​റാ​ണ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ തു​റ​ന്ന് പ​രി​ശോ​ധി​ച്ച​ത്.

എ​ന്നാ​ൽ മാ​സ​പ്പ​ടി ഇ​ട​പാ​ടി​ലെ രേ​ഖ​ക​ൾ ലോ​ക്ക​റി​ൽ നി​ന്ന് ല​ഭ്യ​മാ​യി​ല്ലെ​ന്നാ​ണ് സൂ​ച​ന. ക​രി​മ​ണ​ൽ ക​മ്പ​നി​യു​മാ​യു​ള്ള വീ​ണ​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ലോ​ക്ക​ർ പ​രി​ശോ​ധി​ച്ച​ത്. ഇ​ഡി​ക്കുമു​ന്നി​ൽ ക​ഴി​ഞ്ഞ ദി​വ​സം വീ​ണ ഹാ​ജ​രാ​ക്കി​യ വി​വ​ര​ങ്ങ​ളി​ൽ എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ലെ ലോ​ക്ക​റി​ന്‍റെ വി​വ​ര​ങ്ങ​ളു​മു​ണ്ട്.

തി​രു​വ​ന്ത​പു​രം ആ​യു​ർ​വേ​ദ കോ​ള​ജ് ജം​ഗ്ഷ​നി​ലെ എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ലേ​ക്ക് രാ​വി​ലെ വീ​ണ​യെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ലോ​ക്ക​ർ തു​റ​ന്ന​ത്. മൂ​ന്ന് മ​ണി​ക്കൂ​റോ​ളം പ​രി​ശോ​ധ​ന​ക​ൾ തു​ട​ർ​ന്നു. അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ൽ വീ​ണ ലോ​ക്ക​ർ തു​റ​ന്ന​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള​ട​ക്കം ഇ​ഡി ബാ​ങ്കി​ൽ നി​ന്ന് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

ലോ​ക്ക​റി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​മ​ട​ക്ക​മു​ള്ള മ​റ്റ് വി​വ​ര​ങ്ങ​ൾ ഇ​ഡി രേ​ഖ​പ്പെ​ടു​ത്തി. എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ന് പു​റ​മെ തി​രു​വ​ന​ന്ത​പു​ര​ത്തെ ധ​ന​ല​ക്ഷ്മി ബാ​ങ്കി​ൽ വീ​ണ​യു​ടെ​യും ക​മ്പ​നി​യു​ടെ​യും പേ​രി​ൽ മ​റ്റ് ര​ണ്ട് അ​ക്കൗ​ണ്ടു​ക​ളു​മു​ണ്ട്. എ​ന്നാ​ൽ ഇ​വി​ടെ ലോ​ക്ക​ർ എ​ടു​ത്തി​ട്ടി​ല്ല.

Latest News

Corehub Up