Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Edoffice

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ന​ട​ൻ ജ​യ​റാം ഇ​ന്ന് ഇ​ഡി ഓ​ഫീ​സി​ൽ ഹാ​ജ​രാ​യേ​ക്കും

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ ന​ട​ൻ ജ‍​യ​റാ​മി​നെ ഇ​ന്ന് ഇ​ഡി ചോ​ദ്യം ചെ​യ്യും. ചോ​ദ്യം ചെ​യ്യ​ലി​ന് കൊ​ച്ചി ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​യ​റാ​മി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ദ്വാ​ര​പാ​ല​ക പാ​ളി​ക​ൾ ജ​യ​റാ​മി​ന്‍റെ ചെ​ന്നൈ​യി​ലെ വീ​ട്ടി​ൽ എ​ത്തി​ച്ച് പൂ​ജ ന​ട​ത്തി​യി​രു​ന്നു.

സ്വ​ർ​ണ​ക്കൊ​ള്ള​യി​ലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് ജ​യ​റാ​മി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ദീ​ർ​ഘ കാ​ല​മാ​യു​ള്ള സൗ​ഹൃ​ദം മാ​ത്ര​മാ​ണ് പോ​റ്റി​യു​മാ​യു​ള്ള​തെ​ന്നും ഒ​രു രൂ​പ​യു​ടെ പോ​ലും പ​ണ​മി​ട​പാ​ട് ഇ​ല്ലെ​ന്നു​മാ​ണ് എ​സ്ഐ​ടി​ക്ക് ജ​യ​റാം മൊ​ഴി ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ‍​ർ​ഡ് മു​ൻ സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ്രീ​യെ തി​ങ്ക​ളാ​ഴ്ച ഇ​ഡി ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചി​രു​ന്നു. ഒ​രി​ക്ക​ൽ പോ​ലും പോ​റ്റി​യെ ക​ണ്ടി​ട്ടി​ല്ലെ​ന്നും ശ​ബ​രി​മ​ല​യി​ൽ പോ​യി​ട്ടി​ല്ലെ​ന്നു​മാ​ണ് ജ​യ​ശ്രീ​യു​ടെ മൊ​ഴി.

Latest News

Corehub Up