Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elebrations

America

അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു

വാ​ഷിം​ഗ്ട​ൺ : അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗ​വ​ർ​ണ​ർ​മാ​രു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​ക​ളി​ലും സ്റ്റേ​റ്റ് കാ​പ്പി​റ്റോ​ളു​ക​ളി​ലും ആ​ദ്യ​മാ​യി ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ഐ​ഡ​ഹോ, നെ​ബ്രാ​സ്ക, മൊ​ണ്ടാ​ന, നോ​ർ​ത്ത് ഡ​ക്കോ​ട്ട, വാ​ഷിം​ഗ്ട​ൺ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്ന​ത്. ന​വം​ബ​ർ 10-ന് ​ഒ​റി​ഗ​ണി​ലും ദീ​പാ​വ​ലി ആ​ഘോ​ഷം ന​ട​ക്കും.

സീ​യാ​റ്റി​ലി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റും ക​മ്മ്യൂ​ണി​റ്റി നേ​താ​ക്ക​ളും ചേ​ർ​ന്നാ​ണ് ഈ ​ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ബി​സി​ന​സ്, പൊ​തു​സേ​വ​നം, സാം​സ്കാ​രി​ക വൈ​വി​ധ്യം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സ​മൂ​ഹം ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളെ ഗ​വ​ർ​ണ​ർ​മാ​ർ ച​ട​ങ്ങു​ക​ളി​ൽ പ്ര​ശം​സി​ച്ചു.

വാ​ഷിം​ഗ്ട​ൺ ഗ​വ​ർ​ണ​ർ ബോ​ബ് ഫെ​ർ​ഗൂ​സ​ൺ, ഐ​ഡ​ഹോ ഗ​വ​ർ​ണ​ർ ബ്രാ​ഡ് ലി​റ്റി​ൽ, നെ​ബ്രാ​സ്ക ഗ​വ​ർ​ണ​ർ ജിം ​പി​ള്ള​ൻ, മൊ​ണ്ടാ​ന ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ജി​യാ​ൻ​ഫോ​ർ​ട്ടെ, നോ​ർ​ത്ത് ഡ​ക്കോ​ട്ട ഗ​വ​ർ​ണ​ർ കെ​ല്ലി ആം​സ്ട്രോം​ഗ് എ​ന്നി​വ​ർ അ​ത​ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഇ​തി​നു​പു​റ​മെ വാ​ഷിം​ഗ്ട​ൺ സം​സ്ഥാ​ന​ത്തെ നി​ര​വ​ധി സി​റ്റി കൗ​ൺ​സി​ലു​ക​ളി​ലും മേ​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളും ദീ​പം തെ​ളി​ക്ക​ൽ ച​ട​ങ്ങു​ക​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

സീ​യാ​റ്റി​ൽ മേ​ഖ​ല​യി​ൽ ഏ​ക​ദേ​ശം ര​ണ്ടു​ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ക്കാ​ർ വ​സി​ക്കു​ന്നു​ണ്ടെ​ന്ന് ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് അ​റി​യി​ച്ചു. ദീ​പാ​വ​ലി​യു​ടെ പ്രാ​ധാ​ന്യ​വും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തിന്‍റെ​ സം​ഭാ​വ​ന​ക​ളും മു​ൻ​നി​ർ​ത്തി വി​വി​ധ സം​സ്ഥാ​ന-​സി​റ്റി ഭ​ര​ണ​കൂ​ട​ങ്ങ​ൾ പ്ര​ത്യേ​ക പ്ര​ഖ്യാ​പ​ന​ങ്ങ​ളും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up