Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elected

ലെയോ മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടിട്ട് നാളെ ഒരു വർഷം

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ സാ​​​​ർ​​​​വ​​​​ത്രി​​​​ക സ​​​​ഭാ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ട് നാ​​​​ളെ ഒ​​​​രു വ​​​​ർ​​​​ഷം. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഏ​​​​പ്രി​​​​ൽ 21ന് ​​​​ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ ദി​​​​വം​​​​ഗ​​​​ത​​​​നാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മേ​​​​യ് ഏ​​​​ഴി​​​​നാ​​​​ണ് പു​​​​തി​​​​യ മാ​​​​ർ​​​​പാ​​​​പ്പ​​​​യെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​നാ​​​​യി വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ സി​​​​സ്റ്റൈ​​​​ൻ ചാ​​​​പ്പ​​​​ലി​​​​ൽ കോ​​​​ൺ​​​​ക്ലേ​​​​വ് ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.

കോ​​​​ൺ​​​​ക്ലേ​​​​വി​​​​ന്‍റെ ര​​​​ണ്ടാം ദി​​​​വ​​​​സം അ​​​​മേ​​​​രി​​​​ക്ക​​​​ക്കാ​​​​ര​​​​നാ​​​​യ ക​​​​ർ​​​​ദി​​​​നാ​​​​ൾ റോ​​​​ബ​​​​ർ​​​​ട്ട് ഫ്രാ​​​​ൻ​​​​സി​​​​സ് പ്രെ​​​​വോ​​​​സ്റ്റ് വി. ​പ​ത്രോ​സി​ന്‍റെ 267-ാമ​​​​ത് പിന്‍ഗാമിയാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ എ​​​​ന്ന പേ​​​​ര് സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. മേ​​​​യ് 18നാ​​​​ണ് സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ച​​​​ത്വ​​​​ര​​​​ത്തി​​​​ൽ ലോ​​​​ക​​​​നേ​​​​താ​​​​ക്ക​​​​ളും മൂ​​​​ന്നു ല​​​​ക്ഷ​​​​ത്തി​​​​ലേ​​​​റെ വ​​​​രു​​​​ന്ന വി​​​​ശ്വാ​​​​സി​​​​ക​​​​ളും പ​​​​ങ്കെ​​​​ടു​​​​ത്ത ആ​​​​ഘോ​​​​ഷ​​​​മാ​​​​യ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യോ​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റ​​​​ത്.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​തി​​​​ന്‍റെ ഒ​​​​ന്നാം വാ​​​​ർ​​​​ഷി​​​​ക​​​​ദി​​​​ന​​​​മാ​​​​യ നാ​​​​ളെ ലെ​​​​യോ മാ​​​​ർ​​​​പാ​​​​പ്പ ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ പ്ര​​​​ശ​​​​സ്ത മ​​​​രി​​​​യ​​​​ൻ തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​കേ​​​​ന്ദ്ര​​​​മാ​​​​യ പോം​​​​പെ ബ​​​​സി​​​​ലി​​​​ക്ക സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച് വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ​​​​ർ​​​​പ്പി​​​​ക്കും. പോം​​​​പെ മാ​​​​താ​​​​വി​​​​ന്‍റെ തി​​​​രു​​​​നാ​​​​ൾ ദി​​​​നം കൂ​​​​ടി​​​​യാ​​​​ണ് നാ​​​​ളെ. വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ച്ച​​​​ശേ​​​​ഷം ജീ​​​​വ​​​​കാ​​​​രു​​​​ണ്യ കേ​​​​ന്ദ്രം സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കുന്ന മാര്‍പാപ്പ ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ൽ രോ​​​​ഗി​​​​ക​​​​ൾ, ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ, പ്രാ​​​​യ​​​​മാ​​​​യ​​​​വ​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്യും.

പോം​​​​പെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച ആ​​​​ദ്യ​​​​ത്തെ മാ​​​​ർ​​​​പാ​​​​പ്പ വി​​​​ശു​​​​ദ്ധ ജോ​​​​ൺ പോ​​​​ൾ ര​​​​ണ്ടാ​​​​മ​​​​നാ​​​​യി​​​​രു​​​​ന്നു. 1979 ഒ​​​​ക്‌​​​​ടോ​​​​ബ​​​​റി​​​​ലും നി​​​​ര​​​​വ​​​​ധി വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ശേ​​​​ഷം 2003ലും ​​​​അ​​​​ദ്ദേ​​​​ഹം ഇ​​​​വി​​​​ടം സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് 2008ൽ ​​​​അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പി​​​​ൻ​​​​ഗാ​​​​മി​​​​യാ​​​​യ ബെ​​​​ന​​​​ഡി​​​​ക്‌​​​​ട് പ​​​​തി​​​​നാ​​​​റാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യും 2015 മാ​​​​ർ​​​​ച്ചി​​​​ൽ ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യും ഇ​​​​വി​​​​ടെ​​​​യെ​​​​ത്തി പ്രാ​​​​ർ​​​​ഥി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഏ​​​​ക​​​​ദേ​​​​ശം 25,000 നി​​​​വാ​​​​സി​​​​ക​​​​ളു​​​​ള്ള ന​​​​ഗ​​​​ര​​​​മാ​​​​ണ് നേ​പ്പി​ൾ​​സി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​ത്തു​ള്ള പോം​​​​പെ. വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളും തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രും ഉ​​​​ൾ​​​​പ്പെ​​​​ടെ പ്ര​​​​തി​​​​വ​​​​ർ​​​​ഷം ഏ​​​​ക​​​​ദേ​​​​ശം 60 ല​​​​ക്ഷ​​​​ത്തോ​​​​ളം പേ​​​​ർ ഇ​​​​വി​​​​ടം സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്നു.

ഈ ​​​​തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ സ്ഥാ​​​​പ​​​​ക​​​​നാ​​​​യ ബ​​​​ർ​​​​ത്തോ​​​​ലോ ലോം​​​​ഗോ​​​​യെ 2025 ഒ​​​​ക്‌​​​​ടോ​​​​ബ​​​​ർ 19ന് ​​​​വി​​​​ശു​​​​ദ്ധ​​​​നാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത് ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നും സാ​​​​ത്താ​​​​ൻ​​​​സേ​​​​വ​​​​ക്കാ​​​​ര​​​​നു​​​​മാ​​​​യി​​​​രു​​​​ന്ന ബാ​​​​ർ​​​​ത്തോ​​​​ലോ ലോം​​​​ഗോ മാ​​​​ന​​​​സാ​​​​ന്ത​​​​ര​​​​പ്പെ​​​​ട്ട് ക​​​​ത്തോ​​​​ലി​​​​ക്കാ​​​​വി​​​​ശ്വാ​​​​സം സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ഡൊ​​​​മി​​​​നി​​​​ക്ക​​​​ൻ മൂ​​​​ന്നാം സ​​​​ഭ​​​​യി​​​​ൽ ചേ​​​​രു​​​​ക​​​​യും ചെ​​​​യ്തു.

1876ൽ ​അ​ദ്ദേ​ഹം ജ​പ​മാ​ല​രാ​ജ്ഞി​യു​ടെ നാ​മ​ത്തി​ൽ ഇ​വി​ടെ പ​ള്ളി പ​ണി​ക്ക് ആ​രം​ഭം കു​റി​ച്ചു. 1934ലാ​ണ് ബ​സി​ലി​ക്ക പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട​ത്.

 

Latest News

Corehub Up