Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Election Commission Office

മീ​നാ​ക്ഷി ന​ട​രാ​ജ​ന്‍റെ പ​ത്രി​ക ത​ള്ളി; ഡ​ൽ​ഹി​യി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: മീ​നാ​ക്ഷി ന​ട​രാ​ജ​ന്‍റെ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക ത​ള്ളി​യ​തി​നു പി​ന്നാ​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം. പ​രാ​തി​യു​മാ​യെ​ത്തി​യ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്ത​ത്.

കെ.​സി.​വേ​ണു​ഗോ​പാ​ൽ, ജ​യ​റാം ര​മേ​ശ്, സ​ച്ചി​ൻ പൈ​ല​റ്റ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി സം​ഘം ഗേ​റ്റി​ന് മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. പ​രാ​തി ന​ൽ​കാ​നെ​ത്തി​യ ജ​യ​റാം ര​മേ​ശി​നെ പോ​ലീ​സ് ആ​ദ്യം ഗേ​റ്റി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി. ആ​രെ​യും അ​ക​ത്തേ​ക്ക് ക​ട​ത്തി​വി​ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ.

പി​ന്നാ​ലെ കെ.​സി.​വേ​ണു​ഗോ​പാ​ലും സ​ച്ചി​ൻ പൈ​ല​റ്റും സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. എ​ന്തു​കൊ​ണ്ട് ത​ങ്ങ​ളെ അ​ക​ത്തേ​ക്ക് ക​ട​ത്തി​വി​ടു​ന്നി​ല്ലെ​ന്ന് ചോ​ദി​ച്ച് കെ.​സി.​വേ​ണു​ഗോ​പാ​ൽ പോ​ലീ​സു​മാ​യി ശ​ക്ത​മാ​യ ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടു. പ​രാ​തി​ക്ക​ത്ത് ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​യി​രു​ന്നു നേ​താ​ക്ക​ളു​ടെ പ്ര​തി​ഷേ​ധം.

പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ക​ടു​ത്ത ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും നേ​താ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യെ​ങ്കി​ലും കോ​ൺ​ഗ്ര​സ് സം​ഘം വ​ഴ​ങ്ങി​യി​ല്ല. തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പോ​ലീ​സ് ച​ർ​ച്ച ന​ട​ത്തു​ക​യും ര​ണ്ട് നേ​താ​ക്ക​ളെ അ​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ടു​നി​ന്ന നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ൽ​കി​യ ശേ​ഷ​മാ​ണ് അ​വി​ടെ​നി​ന്ന് മ​ട​ങ്ങി​യ​ത്. മീ​നാ​ക്ഷി ന​ട​രാ​ജ​ന്‍റെ പ​ത്രി​ക ത​ള്ളി​യ സം​ഭ​വ​ത്തി​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

Latest News

Corehub Up