Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Election Kerala

Idukki

വോ​ട്ട​ര്‍​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു: ജി​ല്ല​യി​ല്‍ 8,12,237 വോ​ട്ട​ര്‍​മാ​ര്‍

ഇ​ടു​ക്കി: പ്ര​ത്യേ​ക സം​ക്ഷി​പ്ത വോ​ട്ട​ര്‍​പ​ട്ടി​ക പു​തു​ക്ക​ല്‍ ന​ട​പ​ടി​ക​ളു​ടെ ജി​ല്ല​യി​ലെ ക​ര​ട് വോ​ട്ട​ര്‍​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ജി​ല്ലാ ക​ള​ക്‌​ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട് പ്ര​കാ​ശ​നം ചെ​യ്തു. പ​ട്ടി​ക​പ്ര​കാ​രം ജി​ല്ല​യി​ല്‍ ആ​കെ 8,12,237 വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. ഇ​തി​ല്‍ 4,00,534 പു​രു​ഷ​ന്മാ​രും 4,11,696 സ്ത്രീ​ക​ളും ഏ​ഴ് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍​മാ​രും ഉ​ള്‍​പ്പെ​ടു​ന്നു.

പു​തു​ക്കി​യ ലി​സ്റ്റ് പ്ര​കാ​രം ജി​ല്ല​യി​ല്‍ 6,810 വോ​ട്ട​ര്‍​മാ​രു​ടെ വ​ര്‍​ധ​ന​യു​ണ്ട്. പ​ട്ടി​ക സം​ബ​ന്ധി​ച്ച ആ​ക്ഷേ​പ​ങ്ങ​ളും പ​രാ​തി​ക​ളും ഡി​സം​ബ​ര്‍ 11 വ​രെ സ​മ​ര്‍​പ്പി​ക്കാം. ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ലും ആ​ക്ഷേ​പ​ങ്ങ​ളി​ലും ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി ഡി​സം​ബ​ര്‍ 28ന​കം തീ​ര്‍​പ്പാ​ക്കും. 2027 ജ​നു​വ​രി നാ​ലി​ന് അ​ന്തി​മ വോ​ട്ട​ര്‍​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും ക​ള​ക്‌​ട​ര്‍ പ​റ​ഞ്ഞു. തൊ​ടു​പു​ഴ​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ട​ര്‍​മാ​രു​ള്ള​ത്. 1,89,991 പേ​ര്‍. ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ല്‍ 1,69,565 പേ​രും പീ​രു​മേ​ട്ടി​ല്‍ 1,57,766 പേ​രും ഉ​ടു​മ്പ​ന്‍​ചോ​ല​യി​ല്‍ 1,51,472 പേ​രും ദേ​വി​കു​ള​ത്ത് 1,43,443 വോ​ട്ട​ര്‍​മാ​രു​മാ​ണു​ള്ള​ത്.

മു​ന്‍ വോ​ട്ട​ര്‍​പ​ട്ടി​ക​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ ജി​ല്ല​യി​ല്‍ 6,810 വോ​ട്ട​ര്‍​മാ​രു​ടെ വ​ര്‍​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട് . 2,948 പു​രു​ഷ​ന്മാ​രും 3,863 സ്ത്രീ​ക​ളും കൂ​ടു​ത​ലാ​യി ഉ​ള്‍​പ്പെ​ട്ടു. ഇ​തോ​ടെ മു​ന്‍ പ​ട്ടി​ക​യി​ലെ 8,05,427 വോ​ട്ട​ര്‍​മാ​രി​ല്‍​നി​ന്ന് ആ​കെ എ​ണ്ണം 8,12,237 ആ​യി ഉ​യ​ര്‍​ന്നു. പു​തി​യ പ​ട്ടി​ക​യി​ല്‍ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വി​ഭാ​ഗ​ത്തി​ല്‍​നി​ന്ന് ഒ​രു വോ​ട്ട​ര്‍ പു​റ​ത്താ​യി. ക​ര​ട് വോ​ട്ട​ര്‍​പ​ട്ടി​ക തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റാ​യ oters.eci. gov.in മു​ഖേ​ന പ​രി​ശോ​ധി​ക്കാം.

പ​ട്ടി​ക​യി​ല്‍ പേ​രി​ല്ലാ​ത്ത അ​ര്‍​ഹ​രാ​യ​വ​ര്‍​ക്കു പേ​ര് ചേ​ര്‍​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള വി​വ​ര​ങ്ങ​ളി​ല്‍ തി​രു​ത്ത​ല്‍ വ​രു​ത്തു​ന്ന​തി​നും നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റാ​യ വോ​ട്ടേ​ഴ്‌​സ് പോ​ര്‍​ട്ട​ല്‍ മു​ഖേ​ന അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം.

Latest News

Corehub Up