Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elections

കേ​ര​ള​ത്തി​ൽ തൂ​ക്കു​സ​ഭ​യ്ക്ക് സാ​ധ്യ​ത; ബി​ജെ​പി നി​ർ​ണാ​യ​ക ശ​ക്തി​യാ​കു​മെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത്ത​വ​ണ ഒ​രു മു​ന്ന​ണി​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ക്കി​ല്ലെ​ന്നും സം​സ്ഥാ​നം തൂ​ക്കു​സ​ഭ​യി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ത്ത​വ​ണ ഭ​ര​ണ​മു​റ​പ്പി​ക്കാ​ൻ ബി​ജെ​പി​യു​ടെ പി​ന്തു​ണ അ​നി​വാ​ര്യ​മാ​യി വ​രു​മെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം കേ​ര​ള​ത്തി​ലു​ണ്ടാ​കും. നി​ർ​ണാ​യ​ക​മാ​യ സീ​റ്റു​ക​ൾ നേ​ടി ബി​ജെ​പി നി​യ​മ​സ​ഭ​യി​ൽ ക​രു​ത്തു​റ്റ സാ​ന്നി​ധ്യ​മാ​കും. സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ബി​ജെ​പി​യു​ടെ നി​ല​പാ​ട് പ്ര​ധാ​ന​മാ​കു​ന്ന സ്ഥി​തി​വി​ശേ​ഷം വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ക​സ​ന​ത്തി​ന്‍റെ​യും വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തി​ന്‍റെ​യും പേ​രി​ൽ ജ​ന​ങ്ങ​ൾ ബി​ജെ​പി​യെ നെ​ഞ്ചേ​റ്റി​ക്ക​ഴി​ഞ്ഞു. എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ എ​ന്തു​ത​ന്നെ​യാ​യാ​ലും യ​ഥാ​ർ​ത്ഥ വി​ധി ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ജ​ന​വി​ധി തേ​ടു​ന്ന കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ അ​വി​ടെ വ​ലി​യ വി​ജ​യ​പ്ര​തീ​ക്ഷ​യാ​ണ് പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് മു​ന്ന​ണി​ക​ൾ​ക്ക് അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി ന​ൽ​കി​ക്കൊ​ണ്ട് എ​ൻ​ഡി​എ ഇ​ത്ത​വ​ണ അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്നും കൂ​ടു​ത​ൽ മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​ട്ടി​മ​റി വി​ജ​യം നേ​ടു​മെ​ന്നു​മാ​ണ് ബി​ജെ​പി ക്യാ​മ്പി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ.

National

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് 2026: അ​സം, പു​തു​ച്ചേ​രി സം​സ്ഥാ​ന​ങ്ങ​ളി​ലും വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന 2026-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സു​പ്ര​ധാ​ന ഘ​ട്ട​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​യി. കേ​ര​ള​ത്തി​ന് പു​റ​മേ ആ​സാം, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ വോ​ട്ട​ർ​മാ​രും ഇ​ന്ന് ത​ങ്ങ​ളു​ടെ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കും. മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലും ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

അ​സ​മി​ലെ 126 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​ന് ശേ​ഷം അ​സ​മി​ൽ ന​ട​ക്കു​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ത​മ്മി​ലാ​ണ് ഇ​വി​ടെ പ്ര​ധാ​ന മ​ത്സ​രം. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വി​ജ​യ​മാ​ണ് ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്ന​ത്.

പു​തു​ച്ചേ​രി​യി​ൽ മു​ഖ്യ​മ​ന്ത്രി എ​ൻ. രം​ഗ​സാ​മി​യു​ടെ എ​ഐ​എ​ൻ​ആ​ർ​സി നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൻ​ഡി​എ സ​ഖ്യ​വും കോ​ൺ​ഗ്ര​സ്-​ഡി​എം​കെ സ​ഖ്യ​വും ത​മ്മി​ലാ​ണ് പ്ര​ധാ​ന പോ​രാ​ട്ടം. രാ​വി​ലെ 7 മ​ണി​ക്ക് ആ​രം​ഭി​ച്ച വോ​ട്ടെ​ടു​പ്പ് വൈ​കു​ന്നേ​രം വ​രെ നീ​ണ്ടു​നി​ൽ​ക്കും. മേ​യ് നാ​ലി​നാ​ണ് വോ​ട്ടെ​ണ്ണ​ലും ഫ​ല​പ്ര​ഖ്യാ​പ​ന​വും ന​ട​ക്കു​ക.

 

District News

പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ അ​ന്ത്യം കു​റി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്: വി.​ഡി. സ​തീ​ശ​ന്‍

കോ​ത​മം​ഗ​ലം: വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ അ​ന്ത്യം കു​റി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. കോ​ത​മം​ഗ​ല​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഷി​ബു തെ​ക്കും​പു​റ​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി യു​ഡി​എ​ഫ് കേ​ന്ദ്ര ഓ​ഫീ​സി​ല്‍ സം​ഘ​ടി​പ്പി​ച്ച ലീ​ഡേ​ഴ്‌​സ് മീ​റ്റി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ലെ നാ​ല് കോ​ടി ജ​ന​ങ്ങ​ളെ ദു​രി​ത​ക്ക​യ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ട ഭ​ര​ണ​മാ​യി​രു​ന്നു ക​ഴി​ഞ്ഞ 10 വ​ര്‍​ഷം. ഇ​ത് തി​രി​ച്ച​റി​ഞ്ഞ പൊ​തു​സ​മൂ​ഹം ഒ​റ്റ തീ​രു​മാ​ന​ത്തി​ലാ​ണ്. പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ അ​ന്ത്യ​വും, ജ​ന​പ​ക്ഷ യു​ഡി​എ​ഫ് സ​ര്‍​ക്കാ​രു​മാ​ണ് ജ​ന​ങ്ങ​ളാ​കെ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

കേ​ര​ള​മാ​കെ അ​ല​യ​ടി​ക്കു​ന്ന യു​ഡി​എ​ഫ് ത​രം​ഗ​ത്തി​ലൂ​ടെ നൂ​റി​ല​ധി​കം സീ​റ്റ് പി​ടി​ച്ചു 14 ജി​ല്ല​ക​ളി​ലും യു​ഡി​എ​ഫ് ആ​ധി​പ​ത്യം ഉ​റ​പ്പി​ക്കു​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.
നി​യോ​ജ​ക​മ​ണ്ഡ​ലം ഇ​ല​ക്ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഷ​മീ​ര്‍ പ​ന​ക്ക​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, ഷി​ബു തെ​ക്കു​പു​റം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

കൊട്ടിക്കലാശം ഇന്ന്, പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​വേ​ശ​ക​ര​മാ​യ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന് ഇ​ന്ന് തി​ര​ശീ​ല വീ​ഴു​ന്നു. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ആ​റ് മ​ണി​യോ​ടെ സം​സ്ഥാ​ന​ത്തെ പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ര​ത്ത​ൻ യു. ​ഖേ​ൽ​ക്ക​ർ അ​റി​യി​ച്ചു. വോ​ട്ടെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള 48 മ​ണി​ക്കൂ​ർ 'നി​ശ​ബ്ദ പ്ര​ച​ര​ണം' ഇ​തോ​ടെ ആ​രം​ഭി​ക്കും.

മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​ര​ല്ലാ​ത്ത രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന് വൈ​കി​ട്ട് ആ​റ് മ​ണി​യോ​ടെ മ​ണ്ഡ​ലം വി​ട്ടു പോ​ക​ണം. ഇ​ത് ഉ​റ​പ്പാ​ക്കാ​ൻ പോ​ലീ​സ് ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തും. ടെ​ലി​വി​ഷ​ൻ, റേ​ഡി​യോ, സോ​ഷ്യ​ൽ മീ​ഡി​യ എ​ന്നി​വ വ​ഴി വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​ര​സ്യ​ങ്ങ​ളോ പ്ര​ചാ​ര​ണ​ങ്ങ​ളോ പാ​ടി​ല്ല. ബ​ൾ​ക്ക് എ​സ്എം​എ​സു​ക​ൾ​ക്കും നി​യ​ന്ത്ര​ണ​മു​ണ്ട്.

പ​ര​സ്യ​മാ​യ പൊ​തു​യോ​ഗ​ങ്ങ​ളോ പ്ര​ക​ട​ന​ങ്ങ​ളോ ന​ട​ത്താ​ൻ പാ​ടി​ല്ല. ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. വീ​ടു​ക​ൾ ക​യ​റി​യു​ള്ള നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​ന് ത​ട​സ​മി​ല്ല. എ​ന്നാ​ൽ വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ പ​ണ​മോ മ​റ്റ് പാ​രി​തോ​ഷി​ക​ങ്ങ​ളോ ന​ൽ​കു​ന്ന​ത് നി​രീ​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ൾ രം​ഗ​ത്തു​ണ്ടാ​കും.

ഏ​പ്രി​ൽ ഒ​ൻ​പ​ത് വ്യാ​ഴാ​ഴ്ച​യാ​ണ് കേ​ര​ളം പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തു​ന്ന​ത്. മു​ന്ന​ണി​ക​ളെ​ല്ലാം വ​ലി​യ വി​ജ​യ​പ്ര​തീ​ക്ഷ​യി​ലാ​ണ്. പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ൽ വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് പ​ര​മാ​വ​ധി വോ​ട്ടു​ക​ൾ ഉ​റ​പ്പി​ക്കാ​നു​ള്ള തി​ര​ക്കി​ലാ​ണ് സ്ഥാ​നാ​ർ​ത്ഥി​ക​ൾ. സു​ഗ​മ​മാ​യ വോ​ട്ടെ​ടു​പ്പി​നാ​യി എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

 

Kerala

2029ലെ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം: ന​രേ​ന്ദ്ര​ മോ​ദി

തി​രു​വ​ല്ല:​ നി​യ​മ​സ​ഭ, പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ 33 ശ​ത​മാ​നം സം​വ​ര​ണം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി. തി​രു​വ​ല്ല​യി​ൽ എ​ൻ​ഡി​എ പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോ​ക്സ​ഭ സീ​റ്റു​ക​ളു​ടെ എ​ണ്ണം കു​റ​യി​ല്ല. 2029ൽ ​ന​ട​ക്കു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. 16, 17, 18 തീ​യ​തി​ക​ളി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ച​ർ​ച്ച ന​ട​ക്കു​ന്നു​ണ്ട്.

ജ​ന​സം​ഖ്യ അ​ടി​സ്ഥാ​ന​ത്തി​ൽ സീ​റ്റ് കു​റ​യ്ക്കു​മെ​ന്ന​ത് വ്യാ​ജ​പ്ര​ചാ​ര​ണ​മാ​ണ്. ഒ​രു സം​സ്ഥാ​ന​ത്തെ​യും സീ​റ്റ് കു​റ​യ്ക്കി​ല്ല. എ​ല്ലാ​വ​രെ​യും ച​ർ​ച്ച​യ്ക്കു വി​ളി​ച്ചി​ട്ട​ണ്ട്. ഏ​ക​ക​ണ്ഠ​മാ​യി നി​യ​മം പാ​സാ​ക്കാ​ൻ രാ​ജ്യ​ത്തെ എ​ല്ലാ ക​ക്ഷി​ക​ളോ​ടും അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

കേ​​ര​​ള​​ത്തി​​ലെ യു​​വാ​​ക്ക​​ൾ നാ​​ടു​​വി​​ടു​​ക​​യാ​​ണ്. ഇ​​വി​​ടെ തൊ​​ഴി​​ൽ സം​​രം​​ഭ​​ങ്ങ​​ൾ ഇ​​ല്ലെ​​ന്ന​​താ​​ണ് പ്ര​​ധാ​​ന കാ​​ര​​ണം. സേ​​വ​​ന മേ​​ഖ​​ല​​ക​​ളും വ്യ​​വ​​സാ​​യ മേ​​ഖ​​ല​​ക​​ളും പു​​തു​​താ​​യി കേ​​ര​​ള​​ത്തി​​ലേ​​ക്കു വ​​രു​​ന്നി​​ല്ല.

അ​​ഴി​​മ​​തി​​യു​​ടെ​​യും വ​​ർ​​ഗീ​​യ​​ത​​യു​​ടെ‌​​യും മ​​തി​​ലു​​ക​​ൾ ത​​ക​​ർ​​ക്കാ​​തെ കേ​​ര​​ള​​ത്തി​​ന്‍റെ വി​​ക​​സ​​നം സാ​​ധ്യ​​മാ​​കി​​ല്ലെ​​ന്ന് പ്ര​​ധാ​​ന​​മ​​ന്ത്രി​പ​​റ​​ഞ്ഞു. വ​രാ​ൻ പോ​കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ദേ​ശീ​യ ജ​നാ​ധി​പ​ത്യ സ​ഖ്യം വി​ജ​യി​ക്കും.

Kerala

തെ​ര​ഞ്ഞെ​ടു​പ്പ് അ​ങ്ക​ത്ത​ട്ടി​ൽ ക​ട​ന്ന​പ്പ​ള്ളി​ക്ക് പ​തി​നൊ​ന്നാ​മൂ​ഴം

സ​​​ജീ​​​വ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ തു​​​ട​​​രു​​​ന്ന​​​വ​​​രി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ത​​​വ​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന സ്ഥാ​​​നാ​​​ർ​​​ഥി​​​യെ​​​ന്ന റി​​​ക്കാ​​​ർ​​​ഡ് എ​​ൺ​​പ​​ത്തി​​യൊ​​ന്നു​​കാ​​​ര​​​നാ​​​യ മ​​​ന്ത്രി ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ന്. ക​​​ട​​​ന്ന​​​പ്പ​​​ള്ളി​​​യു​​​ടെ പ​​​തി​​​നൊ​​​ന്നാ​​​മ​​​ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പോ​​​രാ​​​ട്ട​​​മാ​​​ണ് ഇ​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഗോ​​​ദ​​​യി​​​ലി​​​റ​​​ങ്ങി​​​യ​​​തി​​​ന്‍റെ അ​​​ന്പ​​​ത്തി​​​യ​​​ഞ്ചാം വാ​​​ർ​​​ഷി​​​ക​​​ത്തി​​​ലും ക​​​ച്ച​​​യ​​​ഴി​​​ക്കാ​​​തെ തു​​​ട​​​രു​​​ക​​​യാ​​​ണ് ക​​​ട​​​ന്ന​​​പ്പ​​​ള്ളി. 26-ാം വ​​​യ​​​സി​​​ലാ​​​യി​​​രു​​​ന്നു ആ​​​ദ്യ മ​​​ത്സ​​​ര​​​വും ജ​​​യ​​​വും. ഇ​​​തു​​​വ​​​രെ മ​​​ത്സ​​​രി​​​ച്ച​​​തി​​​ൽ ആ​​​റു ത​​​വ​​​ണ വി​​​ജ​​​യി​​​ക്കു​​​ക​​​യം നാ​​​ലു​​​ത​​​വ​​​ണ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു​​​ള്ള ഏ​​​ഴാ​​​മ​​​ങ്ക​​​ത്തി​​​ലാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ്-​​​എ​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റു​​കൂ​​​ടി​​​യാ​​​യ ക​​​ട​​​ന്ന​​​പ്പ​​​ള്ളി.

1971ൽ ​​​കെ​​​എ​​​സ്‌​​​യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രിക്കേ കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി കാ​​​സ​​​ർ​​​ഗോ​​​ഡുനി​​​ന്ന് ലോ​​​ക്‌​​​സ​​​ഭ​​​യി​​​ലേ​​​ക്കാ​​​യി​​​രു​​​ന്നു ക​​​ന്നി​​​യ​​​ങ്കം. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ലോ ​​​അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ നി​​​യ​​​മ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്ന ക​​​ട​​​ന്ന​​​പ്പ​​​ള്ളി​​​യെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കാ​​​ൻ ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി​​​യാ​​​യി​​​രു​​​ന്നു സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യോ​​​ടു നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.

സി​​​പി​​​എ​​​മ്മി​​​ലെ ക​​​രു​​​ത്ത​​​നാ​​​യ ഇ.​​​കെ. നാ​​​യ​​​നാ​​​രെ​​​യാ​​​യി​​​രു​​​ന്നു അ​​​ന്ന് ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​നെ​​​ന്ന യു​​​വ​​​തു​​​ർ​​​ക്കി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​ർ​​​ത്തി​​​യി​​​ടി​​​ച്ച​​​ത്. ആ ​​​ലോ​​​ക്‌​​​സ​​​ഭ​​​യി​​​ലെ ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ അം​​​ഗ​​​വും ക​​​ട​​​ന്ന​​​പ്പ​​​ള്ളി​​​യാ​​​യി​​​രു​​​ന്നു.

1977ലും ​​​കാ​​​സ​​​ർ​​​ഗോ​​​ഡ് വി​​​ജ​​​യ​​​മാ​​​വ​​​ർ​​​ത്തി​​​ച്ചു.​​​ സി​​​പി​​​എ​​​മ്മി​​​ലെ രാ​​​മ​​​ണ്ണ ​റേ​​​യെ​​​യാ​​​യി​​​രു​​​ന്നു ര​​​ണ്ടാ​​​മൂ​​​ഴ​​​ത്തി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

കോ​​​ൺ​​​ഗ്ര​​​സി​​​ലെ പി​​​ള​​​ർ​​​പ്പി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് 1980ലാ​​​ണ് ക​​​ട​​​ന്ന​​​പ്പ​​​ള്ളി നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലേ​​​ക്ക് വ​​​രു​​​ന്ന​​​ത്. ഇ​​​രി​​​ക്കൂ​​​റി​​​ൽ ഡോ. ​​​കെ.​​​സി. ജോ​​​സ​​​ഫി​​​നെ​​​ അ​​​ന്ന് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. 1987ലും 1991 ​​​ലും പേ​​​രാ​​​വൂ​​​ര്‍ മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ മ​​​ത്സ​​​രി​​​ച്ചെ​​​ങ്കി​​​ലും കോ​​​ണ്‍​ഗ്ര​​​സി​​​ലെ കെ.​​​പി. നൂ​​​റു​​​ദ്ദീ​​​നു മു​​​ന്നി​​​ൽ മു​​​ട്ടു​​​മ​​​ട​​​ക്കേ​​​ണ്ടിവ​​​ന്നു. 1996ല്‍ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ക​​​ണ്ണൂ​​​രി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ലെ മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​നോ​​​ട് പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. 2006ൽ ​​​എ​​​ട​​​ക്കാ​​​ട് നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ച്ച് നി​​​യ​​​മ​​​സ​​​ഭാ സ​​​മാ​​​ജി​​​ക​​​നാ​​​യി.

2011ൽ ​​​ക​​​ണ്ണൂ​​​രി​​​ൽ പോ​​​രി​​​നി​​​റ​​​ങ്ങി​​​യെ​​​ങ്കി​​​ലും വി​​​ജ​​​യം ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​നാ​​​യി​​​ല്ല. പി​​​ന്നീ​​​ടു​​​ണ്ടാ​​​യ ര​​​ണ്ടു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലും പ​​​രാ​​​ജ​​​യ​​​മാ​​​യി​​​രു​​​ന്നു ഫ​​​ലം. 2016 ലും 2021 ​​​ലും ക​​​ണ്ണൂ​​​രി​​​ല്‍നി​​​ന്നു ജ​​​ന​​​വി​​​ധി തേ​​​ടി​​​യ ക​​​ട​​​ന്ന​​​പ്പ​​​ള്ളി ര​​​ണ്ടു ത​​​വ​​​ണ​​​യും വി​​​ജ​​​യി​​​ച്ചു. ക​​​ണ്ണൂ​​​ര്‍ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ​​​ഇ​​​പ്പോ​​​ൾ നാ​​​ലാ​​​മൂ​​​ഴ​​​ത്തി​​​നി​​​റ​​​ങ്ങി​​​യ ക​​​ട​​​ന്ന​​​പ്പ​​​ള്ളി ട്രി​​​പ്പി​​​ൾ വി​​​ജ​​​യ​​​മാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

Kerala

ഒ​രു രൂ​പ​യ്ക്ക് പു​ട്ടു​പൊ​ടി; വോ​ട്ട​ർ​മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ സ​പ്ലൈ​കോ ഓ​ഫ​ർ

തി​രു​വ​ന​ന്ത​പു​രം: ഏ​പ്രി​ൽ ഒ​ൻ​പ​തി​ന് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്ക് ഒ​രു രൂ​പ​യ്ക്ക് ഒ​രു കി​ലോ ശ​ബ​രി പു​ട്ടു​പൊ​ടി ന​ൽ​കു​മെ​ന്ന് സ​പ്ലൈ​കോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന വോ​ട്ട​ർ​മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് വേ​റി​ട്ട ഓ​ഫ​റു​മാ​യി സ​പ്ലൈ​കോ വ​ന്നി​രി​ക്കു​ന്ന​ത്.

വോ​ട്ട് ചെ​യ്ത​തി​ന്‍റെ തെ​ളി​വാ​യി വി​ര​ലി​ലെ മ​ഷി​യ​ട​യാ​ളം പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും പു​ട്ടു​പൊ​ടി ന​ൽ​കു​ക. സ​പ്ലൈ​കോ​യി​ൽ​നി​ന്ന് 1,000 രൂ​പ​യ്ക്ക് മു​ക​ളി​ൽ സ​ബ്സി​ഡി​യി​ല്ലാ​ത്ത സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് ഒ​രു രൂ​പ​യ്ക്ക് ഒ​രു കി​ലോ പു​ട്ടു​പൊ​ടി ല​ഭി​ക്കു​ക

തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം, സ്വീ​പ് (സി​സ്റ്റ​മാ​റ്റി​ക് വോ​ട്ടേ​ഴ്‌​സ് എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ല​ക്ട്ര​ൽ പാ​ർ​ട്ടി​സി​പ്പേ​ഷ​ൻ), സ​പ്ലൈ​കോ എ​ന്നി​വ സം​യു​ക്ത​മാ​യി ‘വോ​ട്ടു ചെ​യ്യൂ, പു​ട്ട​ടി​ക്കൂ' എ​ന്ന ടാ​ഗ് ലൈ​നോ​ടെ​യു​ള്ള കാ​മ്പ​യി​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ഏ​പ്രി​ൽ 10, 11 തീ​യ​തി​ക​ളി​ൽ സ​പ്ലൈ​കോ ഔ​ട്ട്ലെ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്കാ​ണ് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ക.

Kerala

ഗു​രു​വാ​യൂ​രി​ൽ വി​വാ​ദ ഫ്ല​ക്സു​മാ​യി ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി; വോ​ട്ട് ധ്രു​വീ​ക​ര​ണ​മെ​ന്ന് ആ​ക്ഷേ​പം

ഗു​രു​വാ​യൂ​ർ: മണ്ഡലത്തിൽ വി​വാ​ദ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച് ഗു​രു​വാ​യൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ. 1977 മു​ത​ൽ മ​ണ്ഡ​ല​ത്തി​ൽ വി​ജ​യി​ച്ച എം​എ​ൽ​എ​മാ​രു​ടെ പേ​രു​ക​ൾ മാ​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ചാ​വ​ക്കാ​ട് ഭാ​ഗ​ത്ത് ബി​ജെ​പി സ്ഥാനാർഥി ഈ ​ബോ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തി​യ​ത്.

ഗു​രു​വാ​യൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഇ​തു​വ​രെ വി​ജ​യി​ച്ച​ത് മു​സ്‌​ലിം നാ​മ​ധാ​രി​ക​ളാ​യ ജ​ന​പ്ര​തി​നി​ധി​ക​ളാ​ണെ​ന്ന വാ​ദ​വു​മാ​യാ​ണ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ഫ്ല​ക്സ്. ഇ​ത് മ​നഃ​പൂ​ർ​വം വോ​ട്ട് ധ്രു​വീ​ക​ര​ണ​ത്തി​ന് വേ​ണ്ടി​യു​ള്ള ശ്ര​മ​മാ​ണെ​ന്നു​ള്ള ആ​രോ​പ​ണം ഇ​തി​നോ​ട​കം തന്നെ ഉയർന്നിട്ടുണ്ട്. ബിജെപി സ്ഥാനാർഥിയുടെ ഈ ന‌ടപ‌ടിക്കെതിരെ യുഡിഎഫും എൽഡിഎഫും നിയമന‌ടപടികൾക്ക് ഒരുങ്ങുകയാണ്.  

ഗു​രു​വാ​യൂ​രി​ന് ഇ​നി​യൊ​രു 'ഹി​ന്ദു എം​എ​ൽ​എ' വേ​ണ​മെ​ന്ന പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ ബി. ​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ ചാ​വ​ക്കാ​ട് പോ​ലീ​സ് നേരത്തെ കേ​സെ​ടു​ത്തി​രു​ന്നു. ഈ ​ന​ട​പ​ടി​യി​ൽ ഹൈ​ക്കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വീ​ണ്ടും സ​മാ​ന​മാ​യ വി​വാ​ദം.  

 

Kerala

കേ​ര​ള​ത്തി​ന് മോ​ദി ഗ്യാ​ര​ണ്ടി; പ​ട്ടി​ണി​ര​ഹി​ത കേ​ര​ള​വും ല​ഹ​രി​വി​രു​ദ്ധ സേ​ന​യും; പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി എ​ൻ​ഡി​എ

കൊ​ച്ചി: കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ൻ​ഡി​എ​യു​ടെ പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി. 'മോ​ദി ഗ്യാ​ര​ണ്ടി' എ​ന്ന മു​ദ്രാ​വാ​ക്യം മു​ൻ​നി​ർ​ത്തി വി​ക​സ​ന​ത്തി​നും ക്ഷേ​മ​ത്തി​നും ഊ​ന്ന​ൽ ന​ൽ​കു​ന്ന വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് ബി​ജെ​പി ന​യി​ക്കു​ന്ന മു​ന്ന​ണി മു​ന്നോ​ട്ടു​വെ​ച്ചി​രി​ക്കു​ന്ന​ത്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ തിരുവനന്തപുരത്ത് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് പ​ത്രി​ക പ്ര​കാ​ശ​നം ചെ​യ്ത​ത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്, എൻഡിഎ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി, ട്വന്‍റി ട്വന്‍റി പ്രസിഡന്‍റ് സാബു എം ജേക്കബ് തുടങ്ങിയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

സം​സ്ഥാ​ന​ത്ത് ആ​രും പ​ട്ടി​ണി കി​ട​ക്കാ​ത്ത സാ​ഹ​ച​ര്യം ഉ​റ​പ്പാ​ക്കാ​ൻ പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കും. കു​റ​ഞ്ഞ നി​ര​ക്കി​ൽ ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ന്ന ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളു​ടെ വി​പു​ലീ​ക​ര​ണം, കേ​ര​ളം നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​യ ല​ഹ​രി മാ​ഫി​യ​യെ അ​ടി​ച്ച​മ​ർ​ത്താ​ൻ പ്ര​ത്യേ​ക 'ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് ടാ​സ്ക് ഫോ​ഴ്സ്, വി​ദ്യാ​ല​യ​ങ്ങ​ളും തൊ​ഴി​ലി​ട​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് ക​ർ​ശ​ന നി​രീ​ക്ഷ​ണം, 

നി​ല​വി​ലു​ള്ള ക്ഷേ​മ പെ​ൻ​ഷ​നു​ക​ളുടെ വ​ർ​ധനവ്, ക്ഷേമ പെൻഷനുകളുടെ കൃ​ത്യ​മായ വിതരണം, റ​ബ്ബ​ർ ക​ർ​ഷ​ക​ർ​ക്കും നെ​ൽ​ക​ർ​ഷ​ക​ർ​ക്കും താ​ങ്ങു​വി​ല വ​ർ​ധി​പ്പി​ക്കൽ, വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്ന് ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ൻ ശാ​ശ്വ​ത പ​രി​ഹാ​രം തുടങ്ങിയവയൊക്കെയാണ് എൻഎഡിഎ പ്രകടനപത്രികയിലെ പ്രധാന വാഗ്‌ദാനങ്ങൾ. 

അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് കേ​ന്ദ്ര സ​ഹാ​യ​ത്തോ​ടെ വ​ൻ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കും. തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കാ​ൻ പു​തി​യ വ്യ​വ​സാ​യ പാ​ർ​ക്കു​ക​ൾ ആ​രം​ഭി​ക്കും. ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര സം​ര​ക്ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക നി​യ​മ​നി​ർ​മാ​ണം ന​ട​ത്തും തുടങ്ങിയ വാഗ്‌ദാനങ്ങളും എൻഡിഎ പ്രകടന പത്രിക‍യലുണ്ട്. 

 

Kerala

തെരഞ്ഞെടുപ്പിലെ പോലീസ് സുരക്ഷയ്ക്ക് കോടികള്‍ പൊടിയും

കോ​​ഴി​​ക്കോ​​ട്: നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് സു​​ഗ​​മ​​മാ​​ക്കാ​​നു​​ള്ള സു​​ര​​ക്ഷാ​​ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ക്കും ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ക്ക് പ്ര​​ത്യേ​​ക അ​​ല​​വ​​ന്‍സ് ന​​ല്‍കു​​ന്ന​​തി​​നു​​മാ​​യി പോ​​ലീ​​സി​​ന് 42.89 കോ​​ടി രൂ​​പ. സം​​സ്ഥാ​​ന പോ​​ലീ​​സ് 85.61 കോ​​ടി രൂ​​പ​​യാ​​ണ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​തെ​​ങ്കി​​ലും 42.89 കോ​​ടി രൂ​​പ​​യ്ക്കാ​​ണ് സ​​ര്‍ക്കാ​​ര്‍ ഭ​​ര​​ണാ​​നു​​മ​​തി ന​​ല്‍കി​​യ​​ത്.

തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള സു​​ര​​ക്ഷാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍, വോ​​ട്ടെ​​ടു​​പ്പ് ദി​​ന​​ത്തി​​ലെ ബ​​ന്ദോ​​ബ​​സ്ത് (തെ​​ര​​ഞ്ഞെ​​ടു​​പ്പ് കാ​​ല​​യ​​ള​​വി​​ല്‍ ക്ര​​മ​​സ​​മാ​​ധാ​​നം ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നാ​​യി പോ​​ലീ​​സ് ന​​ട​​ത്തു​​ന്ന വി​​പു​​ല​​മാ​​യ സു​​ര​​ക്ഷാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍), വോ​​ട്ടെ​​ണ്ണ​​ല്‍ കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ സു​​ര​​ക്ഷ, വി​​വി​​ഐ​​പി സു​​ര​​ക്ഷ തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ള്‍ക്കാ​​യാ​​ണ് ഈ ​​തു​​ക വി​​നി​​യോ​​ഗി​​ക്കു​​ക.

തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഡ്യൂ​​ട്ടി​​ക്കാ​​യി നി​​യോ​​ഗി​​ക്ക​​പ്പെ​​ടു​​ന്ന പോ​​ലീ​​സു​​കാ​​ര്‍ക്കും മ​​റ്റു വ​​കു​​പ്പു​​ക​​ളി​​ലെ ജീ​​വ​​ന​​ക്കാ​​ര്‍ക്കും നി​​ശ്ചി​​ത ദി​​ന​​ബ​​ത്ത​​യു​​ടെ ഒ​​ന്ന​​ര ഇ​​ര​​ട്ടി പ്ര​​ത്യേ​​ക അ​​ല​​വ​​ന്‍സാ​​യി ന​​ല്‍കും. ഇ​​ത് പ​​ര​​മാ​​വ​​ധി ഏ​​ഴു ദി​​വ​​സ​​ത്തേ​​ക്ക് മാ​​ത്ര​​മാ​​യി​​രി​​ക്കും (വോ​​ട്ടെ​​ടു​​പ്പി​​ന് നാ​​ലു ദി​​വ​​സ​​വും വോ​​ട്ടെ​​ണ്ണ​​ലി​​ന് മൂ​​ന്നു ദി​​വ​​സ​​വും). ഇ​​തി​​നാ​​യി 12 കോ​​ടി രൂ​​പ ചെ​​ല​​വ​​ഴി​​ക്കും. പോ​​ലീ​​സ് നീ​​ക്ക​​ത്തി​​നാ​​യി വാ​​ഹ​​ന​​ങ്ങ​​ള്‍ വാ​​ട​​ക​​യ്‌​​ക്കെ​​ടു​​ക്കാ​​ന്‍ മൂ​​ന്നു കോ​​ടി രൂ​​പ അ​​ധി​​ക​​മാ​​യി അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്.

ഭ​​ക്ഷ​​ണ അ​​ല​​വ​​ന്‍സ്

പോ​​ലീ​​സു​​കാ​​ര്‍, കേ​​ന്ദ്രസേ​​ന​​ക​​ള്‍, മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള സു​​ര​​ക്ഷാ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ എ​​ന്നി​​വ​​ര്‍ക്ക് വോ​​ട്ടെ​​ടു​​പ്പ്, വോ​​ട്ടെ​​ണ്ണ​​ല്‍ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ 250 രൂ​​പ വീ​​തം ഭ​​ക്ഷ​​ണ അ​​ല​​വ​​ന്‍സ് ന​​ല്‍കും. ഇ​​തി​​നാ​​യി ര​​ണ്ടു കോ​​ടി രൂ​​പ​​യാ​​ണ് ചെ​​ല​​വ​​ഴി​​ക്കു​​ക.

ഇ​​ന്ധ​​ന ഇ​​ന​​ത്തി​​ല്‍ ഏ​​ഴു കോ​​ടി രൂ​​പ​​യും ഓ​​ഫീ​​സ് ആ​​വ​​ശ്യ​​ങ്ങ​​ള്‍ക്കാ​​യും വാ​​ഹ​​ന​​ങ്ങ​​ളു​​ടെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ള്‍ക്കാ​​യും മൂ​​ന്നു കോ​​ടി രൂ​​പ വീ​​ത​​വും മാ​​റ്റിവ​​ച്ചി​​ട്ടു​​ണ്ട്. ടെ​​ലി​​ഫോ​​ണ്‍ നി​​ര​​ക്കു​​ക​​ള്‍ക്കാ​​യി 50 ല​​ക്ഷം രൂ​​പ​​യും ര​​ഹ​​സ്യാ​​ന്വേ​​ഷ​​ണ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ക്കാ​​യി സീ​​ക്ര​​ട്ട് സ​​ര്‍വീ​​സ് ഫ​​ണ്ട് എ​​ന്ന പേ​​രി​​ല്‍ ഒ​​രു കോ​​ടി രൂ​​പ​​യും അ​​നു​​വ​​ദി​​ച്ചു.

25,000 സ്‌​​പെ​​ഷ​​ല്‍ പോ​​ലീ​​സ് ഓ​​ഫീ​​സ​​ര്‍മാ​​ര്‍

വോ​​ട്ടെ​​ടു​​പ്പ് ദി​​വ​​സ​​വും ത​​ലേ​​ദി​​വ​​സ​​വു​​മാ​​യി 25,000 സ്‌​​പെ​​ഷ​​ല്‍ പോ​​ലീ​​സ് ഓ​​ഫീ​​സ​​ര്‍മാ​​രെ നി​​യോ​​ഗി​​ക്കാ​​ന്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന്‍ അ​​നു​​മ​​തി ന​​ല്‍കി​​യി​​ട്ടു​​ണ്ട്. ഇ​​വ​​ര്‍ക്ക് പ്ര​​തി​​ദി​​നം 1400 രൂ​​പ പ്ര​​തി​​ഫ​​ല​​വും വോ​​ട്ടെ​​ടു​​പ്പ് ദി​​വ​​സം 250 രൂ​​പ ഭ​​ക്ഷ​​ണ അ​​ല​​വ​​ന്‍സും ല​​ഭി​​ക്കും. 2,000 ഹോം ​​ഗാ​​ര്‍ഡു​​ക​​ളെ പ​​ര​​മാ​​വ​​ധി ര​​ണ്ടു​​ദി​​വ​​സ​​ത്തേ​​ക്ക് നി​​യ​​മി​​ക്കും. ഇ​​വ​​ര്‍ക്ക് സാ​​ധാ​​ര​​ണ വേ​​ത​​ന​​ത്തി​​ന് പു​​റ​​മെ ര​​ണ്ട് ദി​​വ​​സ​​ത്തേ​​ക്ക് 500 രൂ​​പ പ്ര​​തി​​ഫ​​ല​​വും വോ​​ട്ടെ​​ടു​​പ്പ് ദി​​വ​​സം 250 രൂ​​പ ഭ​​ക്ഷ​​ണ​​ത്തു​​ക​​യും ന​​ല്‍കും.

തെ​​ര​​ഞ്ഞെ​​ടു​​പ്പ് ആ​​വ​​ശ്യ​​ങ്ങ​​ള്‍ക്കാ​​യി 8,400 വാ​​ഹ​​ന​​ങ്ങ​​ള്‍ വാ​​ട​​ക​​യ്‌​​ക്കെ​​ടു​​ക്കാ​​ന്‍ പോ​​ലീ​​സി​​ന് അ​​നു​​മ​​തി​​യു​​ണ്ട്. ഓ​​രോ മ​​ണ്ഡ​​ല​​ത്തി​​ലും 20 വാ​​ഹ​​ന​​ങ്ങ​​ള്‍ വീ​​തം മൂ​​ന്ന് ദി​​വ​​സ​​ത്തേ​​ക്ക് പ്ര​​തി​​ദി​​നം 3,000 രൂ​​പ നി​​ര​​ക്കി​​ല്‍ വാ​​ട​​ക​​യ്‌​​ക്കെ​​ടു​​ക്കും.

National

നിയമസഭാ തെരഞ്ഞെടുപ്പ് ;ശൂന്യമായി പാർലമെന്‍റ്

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ളം, ത​​​മി​​​ഴ്നാ​​​ട്, പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ, ആ​​​സാം, പു​​​തു​​​ച്ചേ​​​രി സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി ഭൂ​​​രി​​​പ​​​ക്ഷം എം​​​പി​​​മാ​​​രും ഡ​​​ൽ​​​ഹി വി​​​ട്ട​​​തോ​​​ടെ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ഇ​​​രു​​​സ​​​ഭ​​​ക​​​ളും ഏ​​​താ​​​ണ്ടു ശൂ​​​ന്യം. 

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ​​​തോ​​​ടെ ലോ​​​ക്സ​​​ഭ​​​യി​​​ലും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലും ഭ​​​ര​​​ണ-പ്ര​​​തി​​​പ​​​ക്ഷ അം​​​ഗ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 50ൽ ​​​താ​​​ഴെ എം​​​പി​​​മാ​​​രാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

ലോ​​​ക്സ​​​ഭ​​​യും രാ​​​ജ്യ​​​സ​​​ഭ​​​യും ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച നി​​​ശ്ച​​​യി​​​ച്ച​​​തു​​​പോ​​​ലെ അ​​​ടു​​​ത്ത ശ​​​നി​​​യും ഞാ​​​യ​​​റും പ്ര​​​വ​​​ർ​​​ത്തി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​റി​​​യി​​​ച്ചു.

സാ​​​ങ്കേ​​​തി​​​ക​​​മാ​​​യി വെ​​​ള്ളി​​​യാ​​​ഴ്ച​​​യും തി​​​ങ്ക​​​ളാ​​​ഴ്ച​​​യും ചേ​​​രു​​​മെ​​​ങ്കി​​​ലും ഫ​​​ല​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ പി​​​രി​​​ഞ്ഞ പാ​​​ർ​​​ല​​​മെ​​​ന്‍റ് അ​​​ടു​​​ത്ത മാ​​​സം ഒ​​​ന്ന്, ര​​​ണ്ട് തീ​​​യ​​​തി​​​ക​​​ളി​​​ൽ ചേ​​​ർ​​​ന്ന് അ​​​നി​​​ശ്ചി​​​ത​​​കാ​​​ല​​​ത്തേ​​​ക്കു പി​​​രി​​​യും.

ലോ​​​ക്സ​​​ഭ പാ​​​സാ​​​ക്കി​​​യ ധ​​​ന​​​കാ​​​ര്യ ബി​​​ല്ല് പാ​​​സാ​​​ക്കേ​​​ണ്ട​​​തി​​​നാ​​​ലാ​​​ണു വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ജ്യ​​​സ​​​ഭ ചേ​​​രു​​​ന്ന​​​ത്. രാ​​​മ​​​ന​​​വ​​​മി പ്ര​​​മാ​​​ണി​​​ച്ച് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന് ഇ​​​ന്ന് അ​​​വ​​​ധി​​​യാ​​​ണ്. അ​​​ടു​​​ത്ത ചൊ​​​വ്വാ​​​ഴ്ച മ​​​ഹാ​​​വീ​​​ർ ജ​​​യ​​​ന്തി​​​യാ​​​യ​​​തി​​​നാ​​​ൽ അ​​​വ​​​ധി വേ​​​ണ​​​മെ​​​ന്ന് എം​​​പി​​​മാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്.

ശ​​​നി​​​യും ഞാ​​​യ​​​റും ചേ​​​രാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന​​​ത് റ​​​ദ്ദാ​​​ക്കി​​​യ​​​തോ​​​ടെ വെ​​​ള്ളി, തി​​​ങ്ക​​​ൾ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ഭൂ​​​രി​​​പ​​​ക്ഷം എം​​​പി​​​മാ​​​രും ഉ​​​ണ്ടാ​​​കാ​​​നി​​​ട​​​യി​​​ല്ല. ഉ​​​ത്സ​​​വ​​​ങ്ങ​​​ൾ കാ​​​ര​​​ണം ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച പി​​​രി​​​ഞ്ഞ​​​ശേ​​​ഷം തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണു വീ​​​ണ്ടും സ​​​മ്മേ​​​ളി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ വ്യാ​​​ഴം, വെ​​​ള്ളി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ അ​​​വ​​​ധി​​​ക്കു പ​​​ക​​​ര​​​മാ​​​യി ഈ​​​യാ​​​ഴ്ച അ​​​വ​​​സാ​​​ന​​​ത്തെ ശ​​​നി​​​യും ഞാ​​​യ​​​റും ചേ​​​രു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​ഖ്യാ​​​പ​​​നം. കാ​​​ര്യോ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തികൂ​​​ടി അ​​​ത് ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തോ​​​ടെ എം​​​പി​​​മാ​​​ർ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നു സ​​​മ​​​യം ല​​​ഭി​​​ക്കും. ഫ​​​ല​​​ത്തി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ളി​​​ക്കു​​​ന്ന ദി​​​വ​​​സ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ഷം​​​തോ​​​റും കു​​​റ​​​യു​​​ക​​​യാ​​​ണ്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​മാ​​​ണി​​​ച്ച് പ്രി​​​യ​​​ങ്ക ഗാ​​​ന്ധി ഒ​​​ഴി​​​കെ​​​യു​​​ള്ള ലോ​​​ക്സ​​​ഭ​​​യി​​​ലെ എ​​​ല്ലാ കേ​​​ര​​​ള എം​​​പി​​​മാ​​​രും നാ​​​ട്ടി​​​ലാ​​​ണ്. സോ​​​ണി​​​യ ഗാ​​​ന്ധി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്നം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ഡ​​​ൽ​​​ഹി​​​യി​​​ൽ ത​​​ങ്ങു​​​ന്ന പ്രി​​​യ​​​ങ്ക മാ​​​ത്ര​​​മാ​​​ണു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചു ലോ​​​ക്സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ​​​ത്.

കേ​​​ര​​​ള​​​ത്തോ​​​ടൊ​​​പ്പം ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന ആ​​​സാ​​​മി​​​ൽ​​​നി​​​ന്നു​​​ള്ള ഭ​​​ര​​​ണ- പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​രും അ​​​വ​​​രു​​​ടെ നാ​​​ട്ടി​​​ൽ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ലാ​​​ണ്.

മി​​​നി​​​റ്റി​​​ന് ര​​​ണ്ട​​​ര ല​​​ക്ഷം ചെ​​​ല​​​വ്

പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​ന ന​​​ട​​​ത്തി​​​പ്പി​​​ന് പ്ര​​​തി​​​ദി​​​നം നി​​​കു​​​തി​​​ദാ​​​യ​​​ക​​​രു​​​ടെ ഒ​​​ന്പ​​​തു കോ​​​ടി​​​യി​​​ലേ​​​റെ രൂ​​​പ​​​യാ​​​ണു ചെ​​​ല​​​വ്. ഒ​​​രു മി​​​നി​​​റ്റി​​​ന് ര​​​ണ്ട​​​ര ല​​​ക്ഷം രൂ​​​പ​​​യും മ​​​ണി​​​ക്കൂ​​​റി​​​ന് ഒ​​​ന്ന​​​ര​​​ക്കോ​​​ടി രൂ​​​പ​​​യും ചെ​​​ല​​​വ് വ​​​രു​​​ന്നു​​​വെ​​​ന്നാ​​​ണു പ​​​ഴ​​​യ ക​​​ണ​​​ക്ക്.

പു​​​തി​​​യ ചെ​​​ല​​​വു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് കൃ​​​ത്യ​​​മാ​​​യ ക​​​ണ​​​ക്കു​​​ക​​​ൾ ല​​​ഭ്യ​​​മ​​​ല്ല. മ​​​ന്ത്രി​​​മാ​​​രു​​​ടെ​​​യും എം​​​പി​​​മാ​​​രു​​​ടെ​​​യും ശ​​​ന്പ​​​ളം, അ​​​ല​​​വ​​​ൻ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ കൂ​​​ടാ​​​തെ​​​യാ​​​ണി​​​ത്. പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്നു പാ​​​ർ​​​ല​​​മെ​​​ന്‍റ് സ്തം​​​ഭി​​​ച്ചാ​​​ലും ചെ​​​ല​​​വി​​​ന് കു​​​റ​​​വി​​​ല്ല.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ് ന​ട​ന്ന​ത് 1960ൽ, ​കു​റ​വ് 1957-ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ളാ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ശ​​​ത​​​മാ​​​നം പോ​​​ളിം​​​ഗ് ന​​​ട​​​ന്ന​​​ത് 1960 ലാ​​​ണ്. ആ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 85.72 ശ​​​ത​​​മാ​​​നം ആ​​​ളു​​​ക​​​ളാ​​​ണ് വോ​​​ട്ട​​​വ​​​കാ​​​ശം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

126 നി​​​യ​​​മ​​​സ​​​ഭാ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് 312 പേ​​​രാ​​​യി​​​രു​​​ന്നു മ​​​ത്സ​​​ര രം​​​ഗ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. 96,04,331 വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കാ​​​യി​​​രു​​​ന്നു വോ​​​ട്ട​​​വ​​​കാ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ൽ 82,32572 പേ​​​ർ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

80 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ വോ​​​ട്ട് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് പി​​​ന്നീ​​​ട് ഒ​​​രു​​​വ​​​ട്ടം കൂ​​​ടി മാ​​​ത്ര​​​മാ​​​ണ്. 1987-ൽ 80.54 ​​​ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു പോ​​​ളിം​​​ഗ്. 140 സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ആ​​​കെ മ​​​ത്സ​​​രി​​​ക്കാ​​​നാ​​​യി രം​​​ഗ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത് 1254 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​യി​​​രു​​​ന്നു. സം​​​സ്ഥാ​​​ന​​​ത്ത് ആ ​​​വ​​​ർ​​​ഷം 1,59,50,019 പേ​​​ർ​​​ക്കാ​​​യി​​​രു​​​ന്നു വോ​​​ട്ടിം​​​ഗി​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​വ​​​രി​​​ൽ 1,28,46,689 പേ​​​രാ​​​ണ് വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ​​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വ​​​രെ​​​യു​​​ള്ള സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ക​​​ണ​​​ക്ക് പ​​​രി​​​ശോ​​​ധി​​​ക്കു​​​മ്പോ​​​ൾ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പേ​​​ർ മ​​​ത്സ​​​ര രം​​​ഗ​​​ത്തു​​​ണ്ടാ​​​യ​​​തും 1987 ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലാ​​​യി​​​രു​​​ന്നു. ഏ​​​റ്റ​​​വും കു​​​റ​​​വ് പോ​​​ളിം​​​ഗ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് 1957 ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലാ​​​ണ് 126 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്ക് ആ​​​യി​​​രു​​​ന്നു ആ ​​​ത​​​വ​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്.

89,13,247 പേ​​​ർ​​​ക്ക് വോ​​​ട്ട​​​വ​​​കാ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന 57 ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 58,37,577 പേ​​​രാ​​​ണ് വോ​​​ട്ട് ചെ​​​യ്ത​​​ത്. 65.49 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു പോ​​​ളിം​​​ഗ്.

സം​​​സ്ഥാ​​​ന​​​ത്തെ 1957 മു​​​ത​​​ലു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലെ വോ​​​ട്ടിം​​​ഗ് ശ​​​ത​​​മാ​​​നം പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്പോ​​​ൾ ഒ​​​രു വ​​​ട്ടം മാ​​​ത്ര​​​മാ​​​ണ് 70 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ താ​​​ഴെ പോ​​​ളിം​​​ഗ് ന​​​ട​​​ന്ന​​​ത്. 75 ശ​​​ത​​​മാ​​​ന​​​ത്തി​​​നും 80 ശ​​​ത​​​മാ​​​ന​​​ത്തി​​​നും ഇ​​​ട​​​യി​​​ലാ​​​ണ് കൂ​​​ടു​​​ത​​​ൽ ത​​​വ​​​ണ​​​യും പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​നം. 80 ശ​​​ത​​​മാ​​​ന​​​മോ അ​​​തി​​​ൽ കൂ​​​ടു​​​ത​​​ലോ പോ​​​ളിം​​​ഗ് ന​​​ട​​​ന്ന​​​ത് ര​​​ണ്ടു ത​​​വ​​​ണ​​​യും.

ഏ​​​റ്റ​​​വും ഒ​​​ടു​​​വി​​​ൽ 2021 ൽ ​​​ന​​​ട​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് 76 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു പോ​​​ളിം​​​ഗ്. 2,75,03,768 വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ 2,09,03,230 പേ​​​രാ​​​ണ് സ​​​മ്മ​​​തി​​​ദാ​​​നാ​​​വ​​​കാ​​​ശം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ ആ​​​കെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൽ 957 പേ​​​രാ​​​യി​​​രു​​​ന്നു. ഇ​​​ത്ത​​​വ​​​ണ പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന ദി​​​വ​​​സ​​​മാ​​​യ നാ​​​ളെ പ​​​ത്രി​​ക പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​തോ​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ എ​​​ണ്ണം സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്തി​​​മ ചി​​​ത്രം തെ​​​ളി​​​യും.

Leader Page

ഡി​​​​​ജി​​​​​റ്റ​​​​​ൽ പ്ര​​​ബു​​​ദ്ധ​​​തയും വേ​​​ണം

ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​ത്തി​​​​ന്‍റെ ഹൃ​​​​​ദ​​​​​യം തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പാ​​​​​ണ്. ഇ​​​​​ന്ന് തി​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ക​​​​​ൾ വോ​​​​​ട്ടിം​​​​​ഗ് ബൂ​​​​​ത്തി​​​​​ൽ മാ​​​​​ത്ര​​​​​മ​​​​​ല്ല, സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ പ്ലാ​​​​​റ്റ്ഫോ​​​​​മു​​​​​ക​​​​​ളി​​​​​ലും ന​​​​​ട​​​​​ക്കു​​​​​ന്നു. ഫേ​​​​​സ്ബു​​​​​ക്ക്, ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാം, വാ​​​​​ട്‌​​​​​സ്ആ​​​​​പ്പ്, ട്വി​​​​​റ്റ​​​​​ർ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ ഇ​​​​​ന്ന് രാ​​​ഷ്‌​​​ട്രീ​​​യ സം​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ളു​​​​​ടെ പ്ര​​​​​ധാ​​​​​ന വേ​​​​​ദി​​​​​ക​​​​​ളാ​​​​​യി മാ​​​​​റി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു.

അ​​​​​വി​​​​​ടെ ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​ത്തി​​​​​ന്‍റെ അ​​​​​ന്ത​​​​​സും ഡി​​​​​ജി​​​​​റ്റ​​​​​ൽ മ​​​​​ര്യാ​​​​​ദ​​​​​ക​​​​​ളും എ​​​​​ത്ര​​​​​ത്തോ​​​​​ളം സം​​​​​ര​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു എ​​​​​ന്ന​​​​​ത് ഗൗ​​​​​ര​​​​​വത​​​​​ര​​​​​മാ​​​​​യ ച​​​​​ർ​​​​​ച്ച​​​​​യ​​​​​ർ​​​​​ഹി​​​​​ക്കു​​​​​ന്നു. ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ​​​​​ത്തി​​​​​ന്‍റെ വി​​​​​ജ​​​​​യം സം​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ളു​​​​​ടെ ഗു​​​​​ണ​​​​​നി​​​​​ല​​​​​വാ​​​​​രംകൂ​​​​​ടി​​​​​യാ​​​​​ണ്.

ആ​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ന്‍റെ മാ​​​​​യാ​​​​​ജാ​​​​​ലം

മ​​​​​നഃ​​​​​ശാ​​​​​സ്ത്ര​​​​​പ​​​​​ര​​​​​മാ​​​​​യ ചി​​​​​ല ത​​​​​ന്ത്ര​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രു​​​​​ടെ ബോ​​​​​ധ​​​​​ത്തെ കീ​​​​​ഴ​​​​​ട​​​​​ക്കാ​​​​​ൻ ഇ​​​​​ന്ന് രാ​​​ഷ്‌​​​ട്രീ​​​​​യ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്ക് സാ​​​​​ധി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. അ​​​​​തി​​​​​ൽ പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​ണ് ‘ഇ​​​​​ല്യൂ​​​​​സ​​​​​റി ട്രൂ​​​​​ത്ത് ഇ​​​​​ഫ​​​​​ക്റ്റ്’. ഒ​​​​​രു നു​​​​​ണ ആ​​​​​ദ്യ​​​​​മാ​​​​​യി കേ​​​​​ൾ​​​​​ക്കു​​​​​മ്പോ​​​​​ൾ തോ​​​​​ന്നു​​​​​ന്ന സം​​​​​ശ​​​​​യം, അ​​​​​ത് വി​​​​​വി​​​​​ധ ഗ്രൂ​​​​​പ്പു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും പ്ലാ​​​​​റ്റ്ഫോ​​​​​മു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു കേ​​​​​ൾ​​​​​ക്കു​​​​​മ്പോ​​​​​ൾ സ​​​​​ത്യ​​​​​മാ​​​​​ണെ​​​​​ന്ന തോ​​​​​ന്ന​​​​​ലി​​​​​ലേ​​​​​ക്ക് വ​​​​​ഴി​​​​​മാ​​​​​റു​​​​​ന്നു.

സൗ​​​​​ജ​​​​​ന്യം എ​​​​​ന്ന മി​​​​​ഥ്യ

“നി​​​​​ങ്ങ​​​​​ൾ ഒ​​​​​രു സേ​​​​​വ​​​​​ന​​​​​ത്തി​​​​​ന് പ​​​​​ണം ന​​​​​ൽ​​​​​കു​​​​​ന്നി​​​​​ല്ലെ​​​​​ങ്കി​​​​​ൽ, നി​​​​​ങ്ങ​​​​​ൾ അ​​​​​വി​​​​​ടെ കേ​​​​​വ​​​​​ലം ഒ​​​​​രു ഉ​​​​​പ​​​​​ഭോ​​​​​ക്താ​​​​​വ​​​​​ല്ല; മ​​​​​റി​​​​​ച്ച്, അ​​​​​വി​​​​​ടെ വി​​​​​ൽ​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന ഉ​​​​​ത്പ​​​​​ന്ന​​​​​മാ​​​​​ണ്” എ​​​​​ന്ന ആ​​​​​ൻ​​​​​ഡ്രൂ ലൂ​​​​​യി​​​​​സി​​​​​ന്‍റെ വാ​​​​​ക്കു​​​​​ക​​​​​ൾ ഡി​​​​​ജി​​​​​റ്റ​​​​​ൽ യു​​​​​ഗ​​​​​ത്തി​​​​​ൽ ഏ​​​​​റെ പ്ര​​​​​സ​​​​​ക്ത​​​​​മാ​​​​​ണ്.
കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​ർ ഇ​​​​​ന്ന് വെ​​​​​റു​​​​​മൊ​​​​​രു വോ​​​​​ട്ട് ബാ​​​​​ങ്ക് മാ​​​​​ത്ര​​​​​മ​​​​​ല്ല, വ​​​​​ൻ​​​​​കി​​​​​ട ടെ​​​​​ക് ക​​​​​മ്പ​​​​​നി​​​​​ക​​​​​ളു​​​​​ടെ ഡാ​​​​​റ്റാബാ​​​​​ങ്ക് കൂ​​​​​ടി​​​​​യാ​​​​​ണ്.

ഡി​​​​​ജി​​​​​റ്റ​​​​​ൽ രാ​​​ഷ്‌​​​ട്രീ​​​​​യ​​​​​ത്തി​​​​​ലെ പ​​​​​ത്തു ക​​​​​ല്പ​​​​​ന​​​​​ക​​​​​ൾ

  • ഡി​​​​​ജി​​​​​റ്റ​​​​​ൽ സ​​​​​ഹി​​​​​ഷ്ണു​​​​​ത: നി​​​​​ങ്ങ​​​​​ളു​​​​​ടേ​​​​​ത​​​​​ല്ലാ​​​​​ത്ത രാ​​​ഷ്‌​​​ട്രീ​​​യ അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്കും ഇ​​​​​വി​​​​​ടെ ഇ​​​​​ട​​​​​മു​​​​​ണ്ടെ​​​​​ന്ന് തി​​​​​രി​​​​​ച്ച​​​​​റി​​​​​യു​​​​​ക.
  • ന​​​​​യ​​​​​പ​​​​​ര​​​​​മാ​​​​​യ വി​​​​​മ​​​​​ർ​​​​​ശ​​​​​നം: വ്യ​​​​​ക്തി​​​​​പ​​​​​ര​​​​​മാ​​​​​യ അ​​​​​ധി​​​​​ക്ഷേ​​​​​പ​​​​​ങ്ങ​​​​​ളും കു​​​​​ടും​​​​​ബ​​​​​ത്തെ വ​​​​​ലി​​​​​ച്ചി​​​​​ഴ​​​​​യ്ക്ക​​​​​ലും രാ​​​​​ഷ്‌​​​ട്രീ​​​​​യ​​​​​മ​​​​​ല്ല, സാം​​​​​സ്കാ​​​​​രി​​​​​ക ശൂ​​​​​ന്യ​​​​​ത​​​​​യാ​​​​​ണ്.
  • വ​​​​​സ്തു​​​​​താ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന: സ​​​​​ന്ദേ​​​​​ശം ‘ഫോ​​​​​ർ​​​​​വേ​​​​​ഡ്’ ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​ന് മു​​​​​മ്പ് അ​​​​​തി​​​​​ന്‍റെ സ​​​​​ത്യാ​​​​​വ​​​​​സ്ഥ ഔ​​​​​ദ്യോ​​​​​ഗി​​​​​ക സ്രോ​​​​​ത​​​​​സു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ ഉ​​​​​റ​​​​​പ്പു​​​​​വ​​​​​രു​​​​​ത്തു​​​​​ക.
  • സ​​​​​ഹി​​​​​ഷ്ണു​​​​​ത​​​​​യു​​​​​ടെ സം​​​​​സ്കാ​​​​​രം പു​​​​​ല​​​​​ർ​​​​​ത്തു​​​​​ക: നി​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ളി​ലും പ്ര​തി​പ​ക്ഷ​ബ​ഹു​മാ​നം പു​ല​ർ​ത്തു​ക. നി​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ നി​ങ്ങ​ളു​ടെ വ്യ​ക്തി​ത്വ​ത്തി​ന്‍റെ പ്ര​കാ​ശ​ന​മാ​ണ്.
  • ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന നു​​​​​ണ​​​​​ക​​​​​ളി​​​​​ൽ വീ​​​​​ഴാ​​​​​തി​​​​​രി​​​​​ക്കു​​​​​ക: പ​​​​​ല ഗ്രൂ​​​​​പ്പു​​​​​ക​​​​​ളി​​​​​ൽ​​​നി​​​​​ന്ന് ഒ​​​​​രേ നു​​​​​ണ ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു വ​​​​​രു​​​​​മ്പോ​​​​​ൾ അ​​​​​ത് സ​​​​​ത്യ​​​​​മാ​​​​​ണെ​​​​​ന്ന് വി​​​​​ശ്വ​​​​​സി​​​​​ച്ചു​​​​​പോ​​​​​ക​​​​​രു​​​​​ത്.
  • ചി​​​​​ന്തി​​​​​ക്കാ​​​​​ൻ സ​​​​​മ​​​​​യം ന​​​​​ൽ​​​​​കു​​​​​ക: വോ​​​​​ട്ടെ​​​​​ടു​​​​​പ്പി​​​​​ന് തൊ​​​​​ട്ടു​​​​​മു​​​​​മ്പു​​​​​ള്ള 48 മ​​​​​ണി​​​​​ക്കൂ​​​​​ർ ഡി​​​​​ജി​​​​​റ്റ​​​​​ൽ പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ൽ​​​നി​​​​​ന്ന് വി​​​​​ട്ടു​​​​​നി​​​​​ൽ​​​​​ക്കു​​​​​ക.
  • എ​​​ഐ ച​​​​​തി​​​​​ക്കു​​​​​ഴി​​​​​ക​​​​​ൾ തി​​​​​രി​​​​​ച്ച​​​​​റി​​​​​യു​​​​​ക: എ​​​ഐ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു നി​​​​​ർമി​​​​​ച്ച ഡീ​​​​​പ് ഫേ​​​​​ക്ക് വീ​​​​​ഡി​​​​​യോ​​​​​ക​​​​​ളും വ്യാ​​​​​ജ ശ​​​​​ബ്‌​​​ദ​​​രേ​​​​​ഖ​​​​​ക​​​​​ളും തി​​​​​രി​​​​​ച്ച​​​​​റി​​​​​യാ​​​​​ൻ ജാ​​​​​ഗ്ര​​​​​ത പു​​​​​ല​​​​​ർ​​​​​ത്തു​​​​​ക.
  • ഡാ​​​​​റ്റാ സാ​​​​​ക്ഷ​​​​​ര​​​​​ത കൈ​​​​​മു​​​​​ത​​​​​ലാ​​​​​ക്കു​​​​​ക: വ​​​​​ർ​​​ണാ​​​​​ഭ​​​​​മാ​​​​​യ ഗ്രാ​​​​​ഫു​​​​​ക​​​​​ളും ശ​​​​​ത​​​​​മാ​​​​​ന​​​​​ക്ക​​​​​ണ​​​​​ക്കു​​​​​ക​​​​​ളും ക​​​​​ണ്ട് അ​​​​​ന്ധാ​​​​​ളി​​​​​ക്ക​​​​​രു​​​​​ത്.
  • നി​​​​​ങ്ങ​​​​​ൾ വി​​​​​ൽ​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന ‘ഉ​​​​​ത്പ​​​​​ന്നം’ ആ​​​​​ക​​​​​രു​​​​​ത്: നി​​​​​ങ്ങ​​​​​ളു​​​​​ടെ രാ​​​ഷ്‌​​​ട്രീ​​​​​യ ചാ​​​​​യ്‌​​​വു​​​​​ക​​​​​ളും ഇ​​​​​ഷ്ട​​​​​ങ്ങ​​​​​ളും വ​​​​​ൻ​​​​​കി​​​​​ട ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ​​​​​ക്ക് ക​​​​​ച്ച​​​​​വ​​​​​ടം ചെ​​​​​യ്യാ​​​​​നു​​​​​ള്ള ഡാ​​​​​റ്റ​​​​​യാ​​​​​ണെ​​​​​ന്ന് ഓ​​​​​ർ​​​​​ക്കു​​​​​ക. സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ അ​​​​​ൽ​​​​​ഗോ​​​​​രി​​​​​ത​​​​​ങ്ങ​​​​​ൾ നി​​​​​ങ്ങ​​​​​ളെ നി​​​​​യ​​​​​ന്ത്രി​​​​​ക്കാ​​​​​ൻ അ​​​​​നു​​​​​വ​​​​​ദി​​​​​ക്ക​​​​​രു​​​​​ത്.
  • സൈ​​​​​ബ​​​​​ർ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളെ ബ​​​​​ഹു​​​​​മാ​​​​​നി​​​​​ക്കു​​​​​ക: അ​​​​​പ​​​​​കീ​​​​​ർ​​​​​ത്തി​​​​​ പ​​​​​രാ​​​​​മ​​​​​ർ​​​​​ശ​​​​​ങ്ങ​​​​​ളും വി​​​​​ദ്വേ​​​​​ഷപ്ര​​​​​സം​​​​​ഗ​​​​​ങ്ങ​​​​​ളും നി​​​​​യ​​​​​മ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ ക്ഷ​​​​​ണി​​​​​ച്ചു​​​​​വ​​​​​രു​​​​​ത്തു​​​​​മെ​​​​​ന്ന് ഓ​​​​​ർ​​​​​ക്കു​​​​​ക.

കേ​​​​​ര​​​​​ള​​​​​ത്തി​​​ന്‍റെ രാ​​​​​ഷ്‌ട്രീ​​​​​യ പ്ര​​​​​ബു​​​​​ദ്ധ​​​​​ത ലോ​​​​​ക​​​​​പ്ര​​​​​ശ​​​​​സ്ത​​​​​മാ​​​​​ണ്. ആ ​​​​​പ്ര​​​​​ബു​​​​​ദ്ധ​​​​​ത ന​​​​​മ്മു​​​​​ടെ ഡി​​​​​ജി​​​​​റ്റ​​​​​ൽ ഇ​​​​​ട​​​​​പെ​​​​​ട​​​​​ലു​​​​​ക​​​​​ളി​​​​​ലും പ്ര​​​​​തി​​​​​ഫ​​​​​ലി​​​​​ക്ക​​​​​ണം.

(അ​​​വ​​​സാ​​​നി​​​ച്ചു)

District News

നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പ്: തി​രു​വ​ന​ന്ത​പു​രം ജി​ല്ല സ​ജ്ജ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍

പേ​രൂ​ര്‍​ക്ക​ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ല സ​ജ്ജ​മാ​ണെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ അ​നു കു​മാ​രി. ജി​ല്ല​യി​ലെ വോ​ട്ടിം​ഗ് ശ​ത​മാ​നം കൂ​ട്ടു​ന്ന​തി​ന് എ​ല്ലാ പൗ​ര​ന്മാ​രും ത​ങ്ങ​ളു​ടെ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും തെര​ഞ്ഞെ​ടു​പ്പ് ഏ​റ്റ​വും സു​താ​ര്യ​മാ​യും സ്വ​ത​ന്ത്ര​മാ​യും ന​ട​ത്തു​മെ​ന്നും കു​ട​പ്പ​ന​ക്കു​ന്ന് ക​ള​ക്ട​റ്റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ജി​ല്ല​യി​ല്‍ 440 പു​തി​യ ബൂ​ത്തു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 3173 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് ഉ​ള്ള​ത്. 124 മാ​തൃ​കാ ബൂ​ത്തു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ബൂ​ത്തു​ക​ളി​ല്‍ വോ​ട്ട​ര്‍​മാ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും. 85 വ​യ​സിന് മു​ക​ളി​ലു​ള്ള മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കും കി​ട​പ്പ് രോ​ഗി​ക​ള്‍​ക്കും ഹോം ​വോ​ട്ടിം​ഗ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും.

മൊ​ബൈ​ല്‍ പോ​ളിം​ഗ് ടീ​മിന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഹോം ​വോ​ട്ടിം​ഗ് സാ​ധ്യ​മാ​ക്കു​ന്ന​ത്. കി​ട​പ്പു​രോ​ഗി​ക​ളാ​യ 24,000 പേ​രാ​ണ് വോ​ട്ടേ​ഴ്‌​സ് ലി​സ്റ്റി​ലു​ള്ള​ത്. അ​ഞ്ച് സം​യോ​ജി​ത ബോ​ര്‍​ഡ​ര്‍ ചെ​ക്ക് പോ​സ്റ്റു​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ സി​സി​ടി​വി ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. എ​ക്‌​സൈ​സ്, കേ​ര​ള പോ​ലീ​സ്, ത​മി​ഴ്‌​നാ​ട് പോ​ലീ​സ്, ആ​ര്‍ടി​ഒ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ സേ​വ​നം ചെ​ക്ക്‌​പോ​സ്റ്റി​ല്‍ ഉ​ണ്ടാ​കും. എ​ല്ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും മൂ​ന്ന് ഫ്‌​ള​യിം​ഗ് സ്‌​ക്വാ​ഡി​നെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. വീ​ഡി​യോ ഗ്രാ​ഫേ​ഴ്‌​സ്, ജി​പി​എ​സ് ഘ​ടി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും സ്‌​ക്വാ​ഡി​ലു​ണ്ടാ​കും. മൂ​ന്ന് സ്റ്റാ​റ്റി​ക് സ​ര്‍​വെ​യ​ല​ന്‍​സ് ടീ​മു​ക​ളും എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​വ​ര്‍​ത്തി​ക്കും.

നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍ അ​ഡീ​ഷ​ണ​ല്‍ എ​ക്‌​സ്‌​പെ​ന്‍റിച്ച​ര്‍ ഒ​ബ്‌​സ​ര്‍​വ​റെ നി​യ​മി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സി-​വി​ജി​ല്‍ ആ​പ്പ് വ​ഴി ഫോ​ട്ടോ ഉ​ള്‍​പ്പെ​ടെ പ​രാ​തി ന​ല്‍​കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്ക് സു​വി​ധ പോ​ര്‍​ട്ട​ലി​ലെ സിം​ഗി​ള്‍ വി​ന്‍​ഡോ വ​ഴി തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ള്‍​ക്കും പൊ​തു മീ​റ്റി​ങ്ങു​ക​ള്‍​ക്കും ഉ​ച്ച​ഭാ​ഷി​ണി​ക​ള്‍, വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് അ​നു​മ​തി വാ​ങ്ങാ​നും സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. സ്ഥാ​നാ​ര്‍​ത്ഥി​ക​ള്‍​ക്ക് 23 വ​രെ നോ​മി​നേ​ഷ​ന്‍ ന​ല്‍​കാം. രാ​വി​ലെ 11 മു​ത​ല്‍ 3 മ​ണി വ​രെ​യാ​ണ് നോ​മി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​തി​നു​ള്ള സ​മ​യം. സ്ഥാ​നാ​ര്‍​ഥിക​ളു​ടെ ബാ​ങ്ക് ഇ​ട​പാ​ടു​ക​ളു​ടെ വി​വ​രം ോ​ണി​റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന് വി​വി​ധ ബാ​ങ്ക് ഓ​ഫീ​സേ​ഴ്‌​സി​ന്‍റെ യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി.
മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​.



National

രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്; ഫ​ല​പ്ര​ഖ്യാ​പ​നം രാ​ത്രി​യോ​ടെ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്. 37 രാ​ജ്യ​സ​ഭ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​ന്ന് ന​ട​ക്കു​ക. രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ ആ​ണ് വെ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ച് രാ​ത്രി​യോ​ടെ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​രും.

എ​ന്‍​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ര്‍ ഉ​ൾ​പ്പെ​ടെ 26 പേ​ര്‍ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തോ​ടെ 11 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ബി​ഹാ​റി​ലെ അ​ഞ്ചും ഒ​ഡീ​ഷ​യി​ലെ നാ​ലും ഹ​രി​യാ​ന​യി​ലെ ര​ണ്ടും സീ​റ്റു​ക​ളി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക.

ബി​ഹാ​റി​ലെ നാ​ല് സീ​റ്റു​ക​ളി​ൽ എ​ൻ​ഡി​എ വി​ജ​യം ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ര്‍, ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ നി​തി​ന്‍ ന​വീ​ന്‍ എ​ന്നി​വ​ര്‍ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടും.
എ​ന്നാ​ൽ ഒ​രു സീ​റ്റി​ല്‍ ഇ​ന്ത്യ മു​ന്ന​ണി​യും എ​ന്‍​ഡി​എ​യും ത​മ്മി​ല്‍ ക​ന​ത്ത മ​ത്സ​ര​മു​ണ്ടാ​കും.

ഒ​ഡീ​ഷ​യി​ലെ ര​ണ്ടു സീ​റ്റി​ലും ഹ​രി​യാ​ന​യി​ലെ ഒ​രു സീ​റ്റി​ലും മ​ത്സ​രം ന​ട​ക്കും. ഹ​രി​യാ​ന​യി​ലെ നി​യ​മ​സ​ഭ​യി​ലെ അം​ഗ​ബ​ല​മ​നു​സ​രി​ച്ച് ബി​ജെ​പി​ക്ക് വി​ജ​യം ഉ​റ​പ്പാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

District News

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്: നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ യോ​ഗം ചേ​ര്‍​ന്നു

കാ​സ​ർ​ഗോ​ഡ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ യോ​ഗം ചേ​ര്‍​ന്നു.

എ​സ്ഐ​ആ​റി​ന് ശേ​ഷം പ്ര​സി​ദ്ധീ​ക​രി​ച്ച അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ജി​ല്ല​യി​ല്‍ ആ​കെ 5,40,698 പു​രു​ഷ വോ​ട്ട​ര്‍​മാ​രും 5,55,530 സ്ത്രീ ​വോ​ട്ട​ര്‍​മാ​രും 13 ട്രാ​ന്‍​സ് ജെ​ൻ​ഡ​ര്‍ വോ​ട്ട​ര്‍​മാ​രു​മാ​യി ആ​കെ 10,96,241 വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. മ​ഞ്ചേ​ശ്വ​രം (2,27, 403), കാ​സ​ര്‍​ഗോ​ഡ് (2,09,732), ഉ​ദു​മ (2,27,200), കാ​ഞ്ഞ​ങ്ങാ​ട് (2,22,825), തൃ​ക്ക​രി​പ്പൂ​ര്‍ (2,09,081) എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം. പു​തി​യ​താ​യി പേ​ര് ചേ​ര്‍​ക്കു​ന്ന​തി​നും നീ​ക്കം ചെ​യ്യു​ന്ന​തി​നും തെ​റ്റു​ക​ള്‍ തി​രു​ത്തു​ന്ന​തി​നു​മു​ള്ള അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ച്ചു വ​രു​ന്നു​ണ്ട്.

മ​ഞ്ചേ​ശ്വ​രം, കാ​സ​ര്‍​ഗോ​ഡ്, ഉ​ദു​മ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ൽ കാ​സ​ര്‍​ഗോ​ഡ് ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലും കാ​ഞ്ഞ​ങ്ങാ​ട്, തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ൽ കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലും ന​ട​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ ഇ​വ​രാ​ണ്: എ​ഡി​എം കെ.​വി. ശ്രു​തി (മാ​ന്‍​പ​വ​ര്‍ മാ​നേ​ജ്മെ​ന്‍റ്, ക്ര​മ​സ​മാ​ധാ​നം, മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം), ആ​ര്‍​ആ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ കെ.​ബി. രാ​മു (പ​രി​ശീ​ല​ന വി​ഭാ​ഗം), എ​ല്‍​എ​സ്ജി​ഡി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ജെ​യ്സ​ണ്‍ മാ​ത്യു (ഇ​വി​എം മാ​നേ​ജ്മെ​ന്‍റ്), സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് കെ. ​ര​മേ​ശ​ൻ (മെ​റ്റീ​രി​യ​ല്‍ മാ​നേ​ജ്‌​മെ​ന്‍റ്), ആ​ര്‍​ടി​ഒ ഇ​ന്‍​ചാ​ര്‍​ജ് ജെ. ​ജെ​റാ​ർ​ഡ് (ട്രാ​ന്‍​സ്പോ​ര്‍​ട് മാ​നേ​ജ്‌​മെ​ന്‍റ്), ഇ​ന്‍​ഫോ​ര്‍​മാ​റ്റി​ക്‌​സ് ഓ​ഫീ​സ​ര്‍ കെ. ​ലീ​ന (കം​പ്യൂ​ട്ട​റൈ​സേ​ഷ​ന്‍), കു​ടും​ബ​ശ്രീ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ. ​ര​തീ​ഷ്കു​മാ​ർ (സ്വീ​പ്), കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ വി. ​ച​ന്ദ്ര​ൻ (എ​ക്‌​സ്പെ​ന്‍​ഡി​ച്ച​ര്‍), ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ ആ​ര്‍. രോ​ഹ​ന്‍ രാ​ജ് (ബാ​ല​റ്റ് പേ​പ്പ​ര്‍), എ​ല്‍​എ​സ്ജി​ഡി വി​ജി​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ടി.​ടി. സു​രേ​ന്ദ്ര​ൻ (പോ​സ്റ്റ​ല്‍ ബാ​ല​റ്റ് പേ​പ്പ​ര്‍, സ​ര്‍​വീ​സ് വോ​ട്ട​ര്‍ ആ​ന്‍​ഡ് ഇ​ഡി​സി), ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ൻ (മീ​ഡി​യ, സോ​ഷ്യ​ല്‍ മീ​ഡി​യ), സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് വി. ​ശ്രീ​കു​മാ​ർ (എ​സ്എം​എ​സ് മോ​ണി​റ്റ​റിം​ഗ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ പ്ലാ​ന്‍, വോ​ട്ട​ര്‍ ഹെ​ല്‍​പ്പ് ലൈ​ന്‍), ടി​ടി​പി​സി സെ​ക്ര​ട്ട​റി കെ. ​ജി​ജേ​ഷ് (ഒ​ബ്സ​ര്‍​വ​ര്‍), സോ​ഷ്യ​ല്‍ ജ​സ്റ്റി​സ് ഓ​ഫീ​സ​ര്‍ ഇ​ന്‍​ചാ​ര്‍​ജ് എം.​അ​ബ്ദു​ള്ള (പേ​ഴ്‌​സ​ണ്‍ വി​ത്ത് ഡി​സെ​ബി​ലി​റ്റി), ശു​ചി​ത്വ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​ജ​യ​ൻ (ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍).

 ജി​ല്ല​യി​ലെ എ​ല്ലാ ബൂ​ത്തി​ലും വെ​ബ്കാ​സ്റ്റിം​ഗ്

നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ എ​ല്ലാ ബൂ​ത്തു​ക​ളി​ലും വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​നം ഉ​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ അ​റി​യി​ച്ചു. ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ന​ട​ന്ന വി​വി​ധ രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭാ​ഷാ പ്ര​ശ്‌​ന​മു​ള്ള ഇ​ട​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ര്‍​ക്കാ​രി​ന്‍റെ അ​റി​യി​പ്പു​ക​ളും ഉ​ത്ത​ര​വു​ക​ളും ക​ന്ന​ഡ​യി​ല്‍ കൂ​ടി ന​ല്‍​ക​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​മു​യ​ര്‍​ന്നു, വി​ഷ​യം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ അ​റി​യി​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ.​എ​ന്‍ ഗോ​പ​കു​മാ​ര്‍, സൂ​പ്ര​ണ്ട് എ. ​രാ​ജീ​വ​ന്‍, വി​വി​ധ രാ​ഷ്‌​ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളായ എം. ​കു​ഞ്ഞ​മ്പു ന​മ്പ്യാ​ര്‍, സി.​എം. മു​സ്ത​ഫ, ഹ​രീ​ഷ് ബി. ​ന​മ്പ്യാ​ര്‍, ഹാ​രി​സ് ചൂ​രി, പി. ​ര​മേ​ശ്, കെ.​എ. മു​ഹ​മ്മ​ദ് ഹ​നീ​ഫ്, വി. ​രാ​ജ​ന്‍, കെ.​വി. ര​വീ​ന്ദ്ര​ന്‍, ഉ​മ്മ​ര്‍ പാ​ട​ല​ടു​ക്ക എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

District News

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നൊ​രു​ക്കം

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ൽ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നു​മാ​യി ജി​ല്ല​യി​ൽ ആ​ന്‍റി ഡി​ഫേ​സ്മെ​ന്‍റ് സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ച്ചു.

ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ജി​ല്ല​യി​ലെ 12 നി​യ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സ്ക്വാ​ഡു​ക​ൾ​ക്ക് പു​റ​മെ ജി​ല്ലാ​ത​ല സ്ക്വാ​ഡും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നോ​ഡ​ൽ ഓ​ഫീ​സ​റാ​യ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ്, ചെ​ല​വ് നീ​രീ​ക്ഷ​ണ നോ​ഡ​ൽ ഓ​ഫീ​സ​റാ​യ ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ എ​ന്നി​വ​രു​ടെ കീ​ഴി​ലും അ​ത​ത് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ വ​ര​ണാ​ധി​കാ​രി​ക​ളു​ടെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ലു​മാ​യി​രി​ക്കും ഈ ​സ്ക്വാ​ഡു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം.

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചെ​ല​വു​ക​ണ​ക്കു​ക​ൾ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കാ​ൻ ജി​ല്ല​യി​ൽ അ​ക്കൗ​ണ്ടിം​ഗ് ടീ​മു​ക​ൾ രൂ​പീ​ക​രി​ച്ചും ഉ​ത്ത​ര​വാ​യി. ജി​ല്ലാ​ക​ള​ക്ട​റാ​ണ് ജി​ല്ല​യി​ലെ 12 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​മാ​യി പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ പ​ണ​മി​ട​പാ​ടു​ക​ൾ സു​താ​ര്യ​മാ​ക്കു​ന്ന​തി​നും അ​നാ​വ​ശ്യ ചെ​ല​വു​ക​ൾ ത​ട​യു​ന്ന​തി​നു​മാ​യി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ച നി​ർ​ദ്ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി.

ജി​ല്ല​യി​ലെ അ​തി​ർ​ത്തി​ക​ളി​ലും ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ സ്റ്റാ​റ്റി​ക് സ​ർ​വെ​യ​ല​ൻ​സ് ടീ​മു​ക​ളും രൂ​പീ​ക​രി​ച്ചു. പ​ണം, മ​ദ്യം, മ​റ്റ് പാ​രി​തോ​ഷി​ക​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​ന​ധി​കൃ​ത ക​ട​ത്ത് ത​ട​യു​ന്ന​തി​നാ​യാ​ണ് സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ജി​ല്ല​യി​ലെ വി​വി​ധ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ആ​കെ 45 സ്ക്വാ​ഡു​ക​ളെ​യാ​ണ് ഇ​തി​നാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. എ​ക്സി​ക്യു​ട്ടീ​വ് മ​ജി​സ്ട്രേ​റ്റ് പ​ദ​വി ന​ൽ​കി​യി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും ഓ​രോ സ്ക്വാ​ഡി​ന്‍റെ​യും പ്ര​വ​ർ​ത്ത​നം. മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​ക​ളും ക​ണ്ടെ​ത്താ​ൻ ജി​ല്ല​യി​ൽ വീ​ഡി​യോ സ​ർ​വെ​യ​ല​ൻ​സ് ടീ​മു​ക​ളും രൂ​പീ​ക​രി​ച്ചു. സം​ഘ​ങ്ങ​ൾ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും പൊ​തു​യോ​ഗ​ങ്ങ​ൾ, ജാ​ഥ​ക​ൾ, മ​റ്റു പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ പൂ​ർ​ണ​മാ​യും വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തും.

District News

നിയമസഭാ തെരഞ്ഞെടുപ്പ്: വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ ക​ള​ക്‌ട​ർ സ​ന്ദ​ർ​ശി​ച്ചു

മ​ല​പ്പു​റം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ജി​ല്ല​യി​ലെ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്ത​തി​നാ​യി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ക​ള​ക്‌ട​ർ ഡോ.​വി​ന​യ് ഗോ​യ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ സ്വീ​ക​ര​ണ,വി​ത​ര​ണ, വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. തി​രൂ​ർ സ​ബ് ക​ള​ക്‌ട​ർ ദി​ലീ​പ് കെ. ​കൈ​നി​ക്ക​ര, എ​ഡി​ഡി​എ​ൽ​എ​സ് പി. ​ബി​ജു​രാ​ജ് എ​ന്നി​വ​രും ക​ള​ക്‌ട​റെ അ​നു​ഗ​മി​ച്ചു.

വേ​ങ്ങ​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ്വീ​ക​ര​ണ, വി​ത​ര​ണ, വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ തി​രൂ​ര​ങ്ങാ​ടി​യി​ലെ കെഎം​എം മെ​മ്മോ​റി​യ​ൽ ഓ​ർ​ഫ​നേ​ജ് കോ​ള​ജ്, തി​രൂ​ര​ങ്ങാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ്വീ​ക​ര​ണ, വി​ത​ര​ണ, വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ തി​രൂ​ര​ങ്ങാ​ടി​യി​ലെ ഒ​യു​പി സ്കൂ​ൾ എ​ന്നി​വ ക​ള​ക്‌ട​ർ സ​ന്ദ​ർ​ശി​ച്ചു.

വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ലം തി​രൂ​ര​ങ്ങാ​ടി​യി​ലെ ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സ്, താ​നൂ​ർ മ​ണ്ഡ​ല​ത്തി​ന്‍റെ കോ​ര​ങ്ങാ​ത്ത് എ​എം​എ​ൽ​പി സ്കൂ​ളി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​ൻ, കോ​ട്ട​ക്ക​ൽ, തി​രൂ​ർ, താ​നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ജി​ല്ലാ ക​ള​ക്‌ട​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി.
എ​സ്എ​സ്എം പോ​ളി​ടെ​ക്നി​ക് കോ​ള​ജ്, ത​വ​നൂ​ർ മ​ണ്ഡ​ല​ത്തി​ലെ കേ​ള​പ്പ​ജി അ​ഗ്രി​ക​ൾ​ച്ച​ർ എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജ്, പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ലെ സ്വീ​ക​ര​ണ, വി​ത​ര​ണ, വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്രം, പൊ​ന്നാ​നി​യി​ലെ എ​വി​എ​ച്ച്എ​സ്എ​സ് എ​ന്നി​വ​യും ക​ള​ക്‌ട​റും സം​ഘ​വും സ​ന്ദ​ർ​ശി​ച്ചു. വെ​ളി​യ​ങ്കോ​ട് ഫി​ഷ​റീ​സ് എ​ൽ​പി സ്കൂ​ളി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​നും ക​ള​ക്‌ട​ർ സ​ന്ദ​ർ​ശി​ച്ചു.

International

നേ​പ്പാ​ൾ തെ​ര​ഞ്ഞെ​ടു​പ്പ്; ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ൾ​ക്ക് തി​രി​ച്ച​ടി, ജെ​ൻ​സി പ്ര​ക്ഷോ​ഭ നാ​യ​ക​ൻ ബ​ലേ​ന്ദ്ര ഷാ​യ്ക്ക് മി​ന്നും ജ​യം

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ൾ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി. മു​ൻ പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ‍​ർ​മ ഒ​ലി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ജെ​ൻ​സി പ്ര​ക്ഷോ​ഭ നാ​യ​ക​രി​ലൊ​രാ​ളും മു​ൻ റാ​പ്പ​റു​മാ​യ ബ​ലേ​ന്ദ്ര ഷാ.

50000 ​വോ​ട്ടു​ക​ൾ​ക്കാ​ണ് ബ​ലേ​ന്ദ്ര ഷാ ​മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നേ​പ്പാ​ളി​ലെ ജാ​പ്പ-5 മ​ണ്ഡ​ല​ത്തി​ലാ​ണ് ബ​ലേ​ന്ദ്ര ഷാ​യു​ടെ മി​ന്നു​ന്ന ജ​യം. രാ​ഷ്ട്രീ​യ സ്വ​ത​ന്ത്ര​താ പാ​ർ​ട്ടി​യു​ടെ യു​വ​നേ​താ​വ് കൂ​ടി​യാ​യ ബ​ലേ​ന്ദ്ര ഷാ 68348 ​വോ​ട്ടു​ക​ളാ​ണ് നേ​ടി​യ​ത്. നേ​പ്പാ​ൾ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ചെ​യ‍​ർ​മാ​നാ​യ കെ.​പി. ശ‍​ർ​മ ഒ​ലി​ക്ക് 18734 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്.

49614 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ബ​ലേ​ന്ദ്ര ഷാ​യു​ടെ ജ​യം. വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ​ഫ​ല​ങ്ങ​ളി​ൽ ത​ന്നെ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്ക് ശ​ക്ത​മാ​യ തി​രി​ച്ച​ടി​യെ​ന്ന സൂ​ച​ന വ​ന്നി​രു​ന്നു. 275 അം​ഗ​ങ്ങ​ളാ​ണ് നേ​പ്പാ​ളി​ലെ ഹൗ​സ് ഓ​ഫ് റെ​പ്ര​സെ​ന്റേ​റ്റീ​വി​ലു​ള്ള​ത്. മാ‍​ർ​ച്ച് അ​ഞ്ചി​നാ​യി​രു​ന്നു നേ​പ്പാ​ളി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

കെ.​പി. ശ‍​ർ​മ ഒ​ലി​യെ അ​ധി​കാ​ര​ത്തി​ൽ നി​ന്ന് നീ​ക്കി​യ ജെ​ൻ​സി പ്ര​ക്ഷോ​ഭ​ത്തി​ന് കൃ​ത്യം ആ​റ് മാ​സ​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു ഇ​ത്. അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും തൊ​ഴി​ലി​ല്ലാ​യ്മ​യും ഉ​യ​ർ​ത്തി ജെ​ൻ​സി യു​വാ​ക്ക​ൾ ന​ട​ത്തി​യ പ്ര​ക്ഷോ​ഭം സൈ​ന്യ​ത്തെ ഉ​പ​യോ​ഗി​ച്ചാ​ണ് കെ.​പി. ശ‍​ർ​മ ഒ​ലി​യു​ടെ ഭ​ര​ണ​കൂ​ടം നേ​രി​ട്ട​ത്. ജെ​ൻ​സി പ്ര​ക്ഷോ​ഭ​ത്തി​ൽ 77 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

National

ഡ​ൽ​ഹി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തൂ, ബി​ജെ​പി​ക്ക് 10 സീ​റ്റി​ൽ കൂ​ടു​ത​ൽ ല​ഭി​ച്ചാ​ൽ രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ക്കും; വെല്ലുവിളിച്ച് കേ​ജ​രി​വാ​ൾ

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ​ക്കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​യ​തി​നു പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ബി​ജെ​പി​യെ​യും വെ​ല്ലു​വി​ളി​ച്ച് ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ.

ഡ​ൽ​ഹി​യി​ൽ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട കേ​ജ​രി​വാ​ൾ ബി​ജെ​പി 10 സീ​റ്റി​ൽ കൂ​ടു​ത​ൽ നേ​ടി​യാ​ൽ താ​ൻ രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും ത​നി​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

"ഡ​ൽ​ഹി പൂ​ർ​ണ​മാ​യും ന​ശി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ​യും അ​മി​ത് ഷാ​യു​ടെ​യും അ​ധി​കാ​ര​ത്തോ​ടു​ള്ള ആ​ർ​ത്തി​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യാ​ഘാ​തം ഡ​ൽ​ഹി​യി​ലെ മൂ​ന്ന് കോ​ടി ജ​ന​ങ്ങ​ളാ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്'.

"പോ​യി ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ളോ​ട് ചോ​ദി​ക്കൂ. ഇ​ന്ന് ഞാ​ൻ മോ​ദി​ജി​യെ വെ​ല്ലു​വി​ളി​ക്കു​ന്നു. നി​ങ്ങ​ൾ​ക്ക് ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ, ഡ​ൽ​ഹി​യി​ൽ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തൂ. നി​ങ്ങ​ൾ​ക്ക് പ​ത്ത് സീ​റ്റി​ൽ കൂ​ടു​ത​ൽ ല​ഭി​ച്ചാ​ൽ ഞാ​ൻ രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ക്കും. ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് നി​ങ്ങ​ളെ മ​ടു​ത്തു. ഈ ​കേ​സ് സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ്, ബി​ജെ​പി ആം ​ആ​ദ്മി പാ​ർ​ട്ടി​യെ ഡ​ൽ​ഹി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കാ​ൻ ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ്'.- കേ​ജ്‌​രി​വാ​ൾ പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും രാ​ജ്യ​ത്തോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്നും കെ​ജ്‌​രി​വാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. നീ​തി ല​ഭി​ച്ചെ​ന്നും സ​ത്യം അ​സ​ത്യ​ത്തെ അ​തി​ജീ​വി​ച്ചെ​ന്നും പ​റ​ഞ്ഞു​കൊ​ണ്ട് കേ​ജ​രി​വാ​ൾ കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ സ്വാ​ഗ​തം ചെ​യ്തു.

National

കേ​ര​ള ബാ​ർ കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്: തീ​യ​തി മാ​റ്റു​ന്ന​ത് പ​രി​ഗ​ണി​ക്കാ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ ബാ​ർ കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന അ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​ൻ റി​ട്ട. ജ​സ്റ്റീ​സ് സു​ധാ​ൻ​ഷു ധൂ​ലി​യ അ​ധ്യ​ക്ഷ​നാ​യ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യോ​ടു സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

ഏ​പ്രി​ൽ പ​ത്തു​മു​ത​ൽ ഹൈ​ക്കോ​ട​തി വേ​ന​ൽ അ​വ​ധി​ക്കു പി​രി​യു​ന്ന​തി​നാ​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ട​ൻ വി​ജ്ഞാ​പ​നം ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലു​മാ​ണ് തീ​യ​തി മാ​റ്റ​ണ​മെ​ന്ന അ​പേ​ക്ഷ സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യ​ത്. കേ​ര​ള ബാ​ർ കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ 30ന് ​മു​ന്പ് പൂ​ർ​ത്തി​യാ​ക്കാ​നാ​യി​രു​ന്നു മു​ൻ നി​ർ​ദേ​ശം.

Kerala

കരുവന്നൂർ ബാങ്ക് തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി, ബഹിഷ്കരിച്ച് കോൺഗ്രസ്

തൃശൂർ: വിവാദമായ ബാങ്ക് തട്ടിപ്പിന് ശേഷം തൃശൂർ ഇരിങ്ങാലക്കുട കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ വീണ്ടും തെരഞ്ഞെടുപ്പ്. മാടായിക്കോണം ടി.കെ. ചാത്തൻമാസ്റ്റർ മെമ്മോറിയൽ സ്‌കൂളിൽ രാവിലെ ഒൻപതു മുതലാണ് അംഗങ്ങളുടെ വോട്ടിംഗ് ആരംഭിച്ചത്. വൈകുന്നേരം മൂന്നുവരെയാണ് വോട്ടെടുപ്പ്. ഫലം വൈകുന്നേരത്തോടെ അറിയും.

13 അംഗ ഭരണസമിതിയിൽ 11 സീറ്റുകളിലാണ് മത്സരം. രണ്ടു സീറ്റിൽ സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്‌കരിച്ചതോടെ മത്സരരംഗത്ത് സിപിഎമ്മും ബിജെപിയുമാണുള്ളത്.

തട്ടിപ്പിന് പിന്നാലെ കരുവന്നൂരിൽ ഇതുവരെ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ബാങ്കിലെ പുതിയ ഭരണസമിതിയെ കണ്ടെത്തി വിഷയം അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

പത്തുവർഷത്തിന് ശേഷമാണ് ബാങ്കിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. കാലങ്ങളായി സിപിഎം ഭരിച്ചിരുന്ന ബാങ്ക് 2020 മുതൽ അഡ്മിനിസ്‌ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലാണ്. ക്രമക്കേടും തട്ടിപ്പും കണ്ടെത്തി ബാങ്ക് സെക്രട്ടറി പരാതി നൽകി പോലീസ് കേസെടുത്തതോടെ ഭരണസമിതിയെ പിരിച്ചുവിട്ടിരുന്നു.

മൊത്തമുള്ള 15,000 അംഗങ്ങളിൽ ഭൂരിപക്ഷവും സിപിഎം അനുഭാവികളാണ്. 2016ൽ നടന്ന അവസാന തെരഞ്ഞെടുപ്പിൽ 6,000 പേരാണ് വോട്ടുചെയ്‌തത്.

National

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; മ​ത്സ​രി​ക്കാ​ൻ താ​ൽപ്പ​ര്യ​മി​ല്ലെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ വ്യ​ക്തി​പ​ര​മാ​യി താ​ൽപ്പ​ര്യ​മി​ല്ലെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി. പാ​ർ​ട്ടി​യാ​ണ് തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​തെ​ന്ന് പ​റ​ഞ്ഞ അ​ദ്ദേ​ഹം എം​പി​മാ​ർ മ​ത്സ​രി​ക്ക​ണ​മോ എ​ന്ന​തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്നും ഡ​ൽ​ഹി​യി​ൽ അ​റി​യി​ച്ചു.

കോ​ൺ​ഗ്ര​സ് എം​പി​മാ​രു​ടെ അ​ഭി​പ്രാ​യം നേ​ര​ത്തെ​യും തേ​ടി​യി​ട്ടു​ണ്ടെ​ന്നും ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​വ​ണ​യും എം​പി​മാ​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് പ​റ​ഞ്ഞു. ത​നി​ക്ക് പാ​ർ​ലി​മെ​ന്‍റ് തി​ര​ക്കു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ നേ​ര​ത്തെ കൂ​ടി​ക്കാ​ഴ്ച ന​ട​ന്നി​ല്ല. ഇ​ന്ന് മ​ധു​സൂ​ദ​ൻ മി​സ്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നും എം​പി പ​റ​ഞ്ഞു.

National

രാ​ജ്യ​സ​ഭ: 37 സീ​റ്റു​ക​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് മാ​ര്‍​ച്ച് 16ന്

ന്യൂ​​ഡ​​ല്‍​ഹി: മ​​ഹാ​​രാ​ഷ്‌​ട്ര, ത​​മി​​ഴ്‌​​നാ​​ട്, പ​​ശ്ചി​​മബം​​ഗാ​​ള്‍, ബി​​ഹാ​​ര്‍ അ​​ട​​ക്കം 10 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ ഒ​​ഴി​​വു​​ വ​​രു​​ന്ന 37 രാ​​ജ്യ​​സ​​ഭാ സീ​​റ്റു​​ക​​ളി​​ലേ​​ക്കു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പ് മാ​​ര്‍​ച്ച് 16ന് നടക്കും. ​​

മു​​തി​​ര്‍​ന്ന എ​​ന്‍​സി​​പി നേ​​താ​​വ് ശ​​ര​​ദ് പ​​വാ​​ര്‍ ഉ​​ള്‍​പ്പെ​​ടെ ഏ​​പ്രി​​ലി​​ല്‍ കാ​​ലാ​​വ​​ധി അ​​വ​​സാ​​നി​​ക്കു​​ന്ന​​വ​​രു​​ടെ ഒ​​ഴി​​വു​​ക​​ളാ​​ണ് നി​​ക​​ത്തു​​ന്ന​​ത്. പി.​​വി. അ​​ബ്ദു​​ള്‍ വ​​ഹാ​​ബ്, ഡോ. ​​ജോ​​ണ്‍ ബ്രി​​ട്ടാ​​സ്, ഡോ. ​​വി. ശി​​വ​​ദാ​​സ് എ​​ന്നി​​വ​​രു​​ടെ 2027 ഏ​​പ്രി​​ല്‍ 23 വ​​രെ​​യു​​ള്ള കാ​​ലാ​​വ​​ധി അ​​വ​സാ​നി​​ക്കു​​മ്പോ​​ഴാ​​കും കേ​​ര​​ള​​ത്തി​​ല്‍നി​​ന്ന് രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്കു​​ള്ള അ​​ടു​​ത്ത തെ​​ര​​ഞ്ഞെ​​ടു​​പ്പ്.

മ​​ഹാ​​രാ​​ഷ്‌​ട്ര (ഏ​ഴ്), ത​​മി​​ഴ്നാ​​ട് (ആ​റ്), പ​​ശ്ചി​​മബം​​ഗാ​​ള്‍, ബി​​ഹാ​​ര്‍ (അ​ഞ്ചു വീ​​തം), ഒ​​ഡീ​​ഷ (നാ​ല്), ആ​​സാം (മൂ​ന്ന്), തെ​​ലു​​ങ്കാ​​ന, ഛത്തീ​​സ്ഗ​​ഡ്, ഹ​​രി​​യാ​​ന (ര​ണ്ടു വീ​​തം), ഹി​​മാ​​ച​​ല്‍ പ്ര​​ദേ​​ശ് (ഒ​ന്ന്) എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ഒ​​ഴി​​വു​​ക​​ള്‍. മ​​ഹാ​​രാ​​ഷ്‌​ട്ര​യി​​ലെ ഏ​​ഴി​​ല്‍ ആ​​റു സീ​​റ്റും ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ ബി​​ജെ​​പി, ശി​​വ​​സേ​​ന, എ​​ന്‍​സി​​പി മ​​ഹാ​​യു​​തി സ​​ഖ്യ​​ത്തി​​നു ല​​ഭി​​ക്കും.

പ്ര​​തി​​പ​​ക്ഷ​​ത്തി​​നു കി​​ട്ടു​​ന്ന ഏ​​ക സീ​​റ്റി​​ല്‍ പ്രാ​​യ​​വും രോ​​ഗ​​വും അ​​വ​​ഗ​​ണി​​ച്ച് ശ​​ര​ദ് പ​​വാ​​ര്‍ വീ​​ണ്ടും മ​​ത്സ​​രി​​ക്കാ​​ന്‍ താ​​ത്പ​​ര്യ​​പ്പെ​​ടു​​ന്ന​​താ​​യി റി​​പ്പോ​​ര്‍​ട്ടു​​ണ്ട്.

രാ​​ജ്യ​​സ​​ഭാ ഡെ​​പ്യൂ​​ട്ടി ചെ​​യ​​ര്‍​മാ​​ന്‍ ഹ​​രി​​വം​​ശ് നാ​​രാ​​യ​​ണ്‍ സിം​​ഗ്, ശ​​ര​​ദ് പ​​വാ​​ര്‍, കേ​​ന്ദ്ര​​മ​​ന്ത്രി രാം​​ദാ​​സ് അ​​ത്താ​​വ​​ലെ, കോ​​ണ്‍​ഗ്ര​​സി​ന്‍റെ അ​​ഭി​​ഷേ​​ക് മ​​നു സിം​​ഘ്‌​​വി, ഡി​​എം​​കെ​​യു​​ടെ തി​​രു​​ച്ചി ശി​​വ, ശി​​വ​​സേ​​ന​​യു​​ടെ (യു​​ബി​​ടി) പ്രി​​യ​​ങ്ക ച​​തു​​ര്‍​വേ​​ദി, ബി​​ഹാ​​റി​​ലെ ലോ​​ക്‌​​സ​​മ​​ത പാ​​ര്‍​ട്ടി​​യു​​ടെ ഉ​​പേ​​ന്ദ്ര കു​​ഷ്‌​​വാ​​ഹ, തൃ​​ണ​​മൂ​​ല്‍ കോ​​ണ്‍​ഗ്ര​​സി​​ന്‍റെ സാ​​കേ​​ത് ഗോ​​ഖ​​ലെ തു​​ട​​ങ്ങി​​യ​​വ​​ര്‍ വി​​ര​​മി​​ക്കു​​ന്ന പ്ര​​മു​​ഖ​​രി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ന്നു.

അ​​ടു​​ത്ത മാ​​സം 16ന് ​​രാ​​വി​​ലെ ഒ​​മ്പ​​തു മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം നാ​​ലു വ​​രെ​​യാ​​ണു വോ​​ട്ടെ​​ടു​​പ്പ്. അ​​തേ ദി​​വ​​സം വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു വോ​​ട്ടെ​​ണ്ണ​​ല്‍ ന​​ട​​ത്തി ഫ​​ലം പ്ര​​ഖ്യാ​​പി​​ക്കും. പു​​തി​​യ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ള്ള വി​​ജ്ഞാ​​പ​​നം കേ​​ന്ദ്ര തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍ ഇ​​ന്ന​​ലെ പു​​റ​​ത്തി​​റ​​ക്കി. പ​​ത്രി​​ക സ​​മ​​ര്‍​പ്പി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി മാ​​ര്‍​ച്ച് അ​​ഞ്ചി​​നാ​​ണ്.

National

രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ശ​ര​ദ് പ​വാ​ർ മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​താ​യി ശി​വ​സേ​ന

മും​ബൈ: ഏ​പ്രി​ലി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​സി​പി നേ​താ​വ് ശ​ര​ദ് പ​വാ​ർ മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​താ​യി ശി​വ​സേ​ന (ഉ​ദ്ധ​വ് താ​ക്ക​റെ) വി​ഭാ​ഗം നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്ത്. ത​ന്‍റെ 85-ാം വ​യ​സി​ൽ പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ത്ത​വ​ണ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് പ​വാ​ർ നേ​ര​ത്തെ പ​റ​ഞ്ഞെ​ങ്കി​ലും സ‍​ഞ്ജ​യ് റാ​വ​ത്തി​ന്‍റെ പ്ര​സ്താ​വ​ന എ​ൻ​സി​പി ശ​ര​ദ് പ​വാ​ർ വി​ഭാ​ഗം നി​ഷേ​ധി​ച്ചി​ല്ല.

50 വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ൽ 14 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ച്ച ശ​ര​ദ് പ​വാ​ർ ഒ​ന്നി​ൽ പോ​ലും തോ​റ്റി​ട്ടി​ല്ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ശ​ര​ദ് പ​വാ​ർ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​ത് വ​ലി​യ രാ​ഷ്ട്രീ​യ സൂ​ച​ന​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. എ​ൻ​സി​പി​യു​ടെ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളും ഒ​ന്നി​ക്കു​ന്നി​ല്ലെ​ങ്കി​ൽ പ​വാ​ർ സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്ന് മാ​റി​നി​ൽ​ക്ക​രു​തെ​ന്നാ​ണ് പ​വാ​ർ പ​ക്ഷ​ത്തെ മി​ക്ക​വ​രു​ടെ​യും അ​ഭി​പ്രാ​യം.

പ​ത്തോ​ളം എം​എ​ൽ​എ​മാ​രാ​ണ് പ​വാ​റി​ന്‍റെ പാ​ർ​ട്ടി​ക്കു​ള്ള​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഏ​ഴ് രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ഏ​പ്രി​ലി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; കോ​ണ്‍​ഗ്ര​സ് യോ​ഗ​ങ്ങ​ള്‍ ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ത​യാ​റെ​ടു​പ്പു​ക​ള്‍​ക്കാ​യി കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ധാ​ന യോ​ഗ​ങ്ങ​ള്‍ ഇ​ന്ന് ചേ​രും. പ്ര​ചാ​ര​ണ സ​മി​തി അ​ധ്യ​ക്ഷ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മി​തി​യു​ടെ ആ​ദ്യ​യോ​ഗ​മാ​ണ് ചേ​രു​ന്ന​ത്. കെ.​സി. വേ​ണു​ഗോ​പാ​ൽ ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കും.

എ​ഐ​സി​സി നി​യോ​ഗി​ച്ച സ​ച്ചി​ൻ പൈ​ല​റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​രീ​ക്ഷ​ക​ര്‍ കൂ​ടി പ​ങ്കെ​ടു​ക്കു​ന്ന നേ​തൃ​യോ​ഗ​വും ഉ​ച്ച​യ്ക്ക് കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് ചേ​രും. തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തും.

പ്ര​തി​പ​ക്ഷ നേ​താ​വ് പു​തു​യു​ഗ യാ​ത്ര​യി​ലാ​യ​തി​നാ​ൽ ഓ​ണ്‍​ലൈ​നാ​യി ആ​കും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക. ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ൽ ചേ​ര്‍​ന്ന നേ​താ​ക്ക​ളു​ടെ യോ​ഗം ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ചാ​ര​ണ​ത്തി​ൻ ഇ​റ​ങ്ങാ​നാ​ണ് കോ​ൺ​ഗ്ര​സ് നീ​ക്കം.

സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രെ​യും സം​വ​ര​ണ സീ​റ്റി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ​യും ആ​ദ്യം പ്ര​ഖ്യാ​പി​ക്കും. പാ​ല​ക്കാ​ട് ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ നി​ല​പാ​ട് കൂ​ടി പ​രി​ഗ​ണി​ക്കും. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ൾ ഇ​ന്ന​ലെ കൊ​ച്ചി​യി​ൽ അ​നൗ​ദ്യോ​ഗി​ക യോ​ഗം ചേ​ർ​ന്നി​രു​ന്നു.

Kerala

രണ്ട് സീറ്റുകള്‍ ചോദിച്ച് സിഎംപി; തെരഞ്ഞെടുപ്പിന് പാര്‍ട്ടി സജ്ജമെന്ന് സി.പി. ജോണ്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് രണ്ട് സീറ്റുകള്‍ ആവശ്യപ്പെട്ട് സിഎംപി. തിരുവനന്തപുരം, കുന്ദമംഗലം സീറ്റുകളാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

പാര്‍ട്ടി തെരഞ്ഞെടുപ്പിന് തയാറായിക്കഴിഞ്ഞതായി സിഎംപി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ പറഞ്ഞു. രണ്ട് സീറ്റ് നല്‍കുമെന്ന് യുഡിഎഫ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചോദിച്ച സീറ്റുകള്‍ തന്നെ ലഭിക്കുമോ എന്ന് പറയാനാകില്ല.

രണ്ട് സീറ്റും കിട്ടുമെന്നാണ് പ്രതീക്ഷ. ഈ മാസം 22 ന് മുമ്പായി സീറ്റ് വിഭജനം പൂര്‍ത്തിയാകുമെന്നും ജോണ്‍ പറഞ്ഞു.

Kerala

ഫെബ്രുവരിയിൽ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനൊരുങ്ങി കോൺഗ്രസ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള തിരക്കിട്ട നീക്കവുമായി കോണ്‍ഗ്രസ്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം പൂര്‍ത്തിയാക്കി ഫെബ്രുവരി അവസാന വാരത്തോടെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം.

പ്രചാരണ സമിതിയും പ്രകടനപത്രിക സമിതിയും കോൺഗ്രസ് ഇതിനൊടകം പ്രഖ്യാപിച്ചിരുന്നു. 16ന് കൊച്ചിയില്‍ ചേരുന്ന കെപിസിസി യോഗത്തിന് പിന്നാലെ സ്ക്രീനിംഗ് കമ്മിറ്റി, കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗങ്ങള്‍ ചേര്‍ന്ന് സ്ഥാനാർഥി പട്ടികക്ക് അന്തിമ രൂപം നല്‍കും.

25ന് മുന്‍പ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരാനാണ് ആലോചന. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളൊഴിച്ച് സിറ്റിംഗ് എംഎല്‍എമാരുടെ പട്ടികയാകും ആദ്യം പുറത്തിറക്കുക. അങ്ങനെയെങ്കില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പേരാവൂരില്‍ നിന്ന് തന്നെ ജനവിധി തേടും. മത്സരിക്കുന്ന കെപിസിസി അധ്യക്ഷന് പകരം പദവിയില്‍ ആരെന്നതിലും തീരുമാനം വരും.

Kerala

നിയമസഭ തെരഞ്ഞെടുപ്പ്: രമേശ് ചെന്നിത്തല പ്രചാരണ സമിതി ചെയർമാൻ, തരൂർ സഹ അധ്യക്ഷൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായുള്ള സുപ്രധാന സമിതികളെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. രമേശ് ചെന്നിത്തലയാണ് പ്രചാരണ സമിതി ചെയർമാൻ. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലും പ്രചാരണം നയിക്കുന്നതിലും ചെന്നിത്തലയുടെ അനുഭവസമ്പത്ത് ഗുണകരമാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

ശശി തരൂർ ആണ് പ്രചാരണ സമിതിയുടെ സഹ അധ്യക്ഷൻ.ഷാഫി പറമ്പിൽ പ്രചാരണ സമിതി കൺവീനർ. ബെന്നി ബഹ്‌നാൻ പ്രകടനപത്രിക സമിതി ചെയർമാൻ ആകും. കൊടിക്കുന്നിൽ സുരേഷാണ് സഹഅധ്യക്ഷൻ.

രമേശ് ചെന്നിത്തല അടക്കം ആകെ പത്ത് അംഗങ്ങളാണ് പ്രചാരണ സമിതിയിലുള്ളത്. താഴെത്തട്ടിലുള്ള പ്രവർത്തകരെയും യുവാക്കളെയും ഏകോപിപ്പിക്കാനാണ് ഷാഫി പറമ്പിലിനെ കൺവീനർ സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്.

National

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്; അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് നി​രീ​ക്ഷ​ക​രെ നി​യോ​ഗി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് കേ​ര​ളം അ​ട​ക്കം അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് നി​രീ​ക്ഷ​ക​രെ നി​യോ​ഗി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ർ​ക്കാ​യു​ള്ള പ​രി​ശീ​ല​നം ഡ​ൽ​ഹി​യി​ൽ ആ​രം​ഭി​ച്ചു.

സ്വ​ത​ന്ത്ര​വും നി​ഷ്പ​ക്ഷ​വും സു​താ​ര്യ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ആ​കെ 1444 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​രീ​ക്ഷ​ക​രാ​യി നി​യോ​ഗി​ച്ച​ത്.

714 പൊ​തു നി​രീ​ക്ഷ​ക​രെ​യും 233 പോ​ലീ​സ് നി​രീ​ക്ഷ​ക​രെ​യും 497 തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് നി​രീ​ക്ഷ​ക​രും സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പോ​കും. എ​സ്ഐ​ആ​ർ അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ നി​രീ​ക്ഷ​ക​രോ​ട് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദീ​ക​രി​ച്ചു.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; അ​രൂ​ർ കോ​ൺ​ഗ്ര​സി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തെ​ച്ചൊ​ല്ലി ത​ർ​ക്കം

ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിൽ അ​രൂ​രിൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ഷാ​നി​മോ​ൾ ഉ​സ്മാ​നെ പ​രി​ഗ​ണി​ക്കു​ന്ന​തി​നെ​തി​രെ മ​ണ്ഡ​ല​ത്തി​ൽ വ്യാ​പ​ക​മാ​യി പോ​സ്റ്റ​റു​ക​ൾ. 'യൂ​ത്ത് കോ​ൺ​ഗ്ര​സ്' എ​ന്ന പേ​രി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട പോ​സ്റ്റ​റു​ക​ളി​ൽ ഷാ​നി​മോ​ൾ ഉ​സ്മാ​നെ 'ദേ​ശാ​ട​ന​പ​ക്ഷി' എ​ന്ന് വി​ശേ​ഷി​പ്പി​ച്ചാ​ണ് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

അ​രൂ​രി​ൽ വി​യ​ർ​പ്പൊ​ഴു​ക്കി പാ​ർ​ട്ടി വ​ള​ർ​ത്തി​യ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ അ​വ​ഗ​ണി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് മാ​ത്രം മ​ണ്ഡ​ല​ത്തി​ലേ​ക്ക് എ​ത്തു​ന്ന​വ​രെ സ്ഥാ​നാ​ർ​ത്ഥി​യാ​ക്ക​രു​തെ​ന്നാ​ണ് പോ​സ്റ്റ​റു​ക​ളി​ലെ പ്ര​ധാ​ന ആ​വ​ശ്യം. "പാ​ര്‍​ട്ടി വ​ള​ര്‍​ത്താ​ന്‍ അ​രൂ​ര്‍​കാ​രും, ലാ​ഭം കൊ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങു​ന്ന ദേ​ശാ​ട​ന​പ​ക്ഷി​ക​ളും" എ​ന്ന ത​ര​ത്തി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​ത്. മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ര​മ്പ​ര്യ​മു​ള്ള കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കും യു​വാ​ക്ക​ൾ​ക്കും അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന വാ​ദ​മാ​ണ് പ്രാ​ദേ​ശി​ക നേ​തൃ​ത്വം ഉ​യ​ർ​ത്തു​ന്ന​ത്.

കു​റ​ച്ചു കാ​ല​മാ​യി ഷാ​നി​മോ​ൾ ഉ​സ്മാ​നും അ​രൂ​രി​ലെ പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വും ത​മ്മി​ൽ അ​സ്വാ​ര​സ്യ​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു. മ​ണ്ഡ​ല​ത്തി​ലെ ദൈ​നം​ദി​ന രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഷാ​നി​മോ​ളു​ടെ സാ​ന്നി​ധ്യ​മി​ല്ലെ​ന്ന പ​രാ​തി ഒ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ നേ​ര​ത്തെ​യും ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ​പ്പോ​ൾ പ​ര​സ്യ​മാ​യ പോ​സ്റ്റ​ർ പ്ര​ചാ​ര​ണം. ക​ഴി​വു​ള്ള പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ ത​ഴ​ഞ്ഞ് ഒ​ന്നി​ല​ധി​കം ത​വ​ണ മ​ത്സ​രി​ച്ച​വ​ർ​ക്ക് വീ​ണ്ടും അ​വ​സ​രം ന​ൽ​കു​ന്ന​ത് പാ​ർ​ട്ടി​യു​ടെ കെ​ട്ടു​റ​പ്പി​നെ ബാ​ധി​ക്കു​മെ​ന്ന് ഇ​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

National

കെ.എം. ഷാജിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് സുപ്രീംകോടതി. 2016ലെ അഴിക്കോട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഷാജിക്ക് ഹൈക്കോടതി അയോഗ്യത വിധിച്ചിരുന്നു. ഈ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.

ജസ്റ്റീസ് ബി.ബി. നാഗരത്ന അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി. ഷാജിയുടെ അയോഗ്യത പ്രാബല്യത്തില്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് എതിർ സ്ഥാനാർഥിയായിരുന്ന നികേഷ് കുമാറാണ് സുപ്രീംകോടതിയെ സമീപിച്ചത്..

കേസിൽ ആറ് വര്‍ഷത്തെ അയോഗ്യതയാണ് ഷാജിക്ക് കേരള ഹൈക്കോടതി വിധിച്ചത്. 2016ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വര്‍ഗീയകാര്‍ഡ് പ്രചരിപ്പിച്ചുവെന്നടക്കമുള്ള നികേഷ് കുമാര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഹൈക്കോടതി ശരിവക്കുകയുമായിരുന്നു.

ഇതോടെ ഷാജി സുപ്രീംകോടതിയെ സമീപിക്കുകയും ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.

National

മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പ് ഇന്ന്

മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ മും​​​ബൈ​​​യ​​​ട​​​ക്കം 29 കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

മും​​​ബൈ​​​യി​​​ലെ പോ​​​രാ​​​ട്ട​​​മാ​​​ണ് ഏ​​​റ്റ​​​വും ശ്ര​​​ദ്ധേ​​​യം. ബി​​​ജെ​​​പി നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന മ​​​ഹാ​​​യു​​​തി​​​ക്കെ​​​തി​​​രേ ഉ​​​ദ്ധ​​​വ് താ​​​ക്ക​​​റെ​​​യു​​​ടെ ശി​​​വ​​​സേ​​​ന​​​യും രാ​​​ജ് താ​​​ക്ക​​​റെ​​​യു​​​ടെ എം​​​എ​​​ൻ​​​എ​​​സും സ​​​ഖ്യ​​​ത്തി​​​ലാ​​​ണു മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്.

25 വ​​​ർ​​​ഷ​​​മാ​​​യി അ​​​വി​​​ഭ​​​ക്ത ശി​​​വ​​​സേ​​​ന​​​യാ​​​ണു മും​​​ബൈ​​​യി​​​ൽ ഭ​​​ര​​​ണം ന​​​ട​​​ത്തി​​​വ​​​രു​​​ന്ന​​​ത്.പൂ​​​ന, നാ​​​ഗ്പു​​​ർ തു​​​ട​​​ങ്ങി​​​യ ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളി​​​ലും ഇ​​​ന്നു വി​​​ധി​​​യെ​​​ഴു​​​ത്തു ന​​​ട​​​ക്കും.

District News

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: കോ​ൺ​ഗ്ര​സ് ക്യാ​മ്പി​ൽ ആ​റു​ പേ​രു​ക​ളും എ​ൽ​ഡി​എ​ഫി​ൽ മൂ​ന്നു പേ​രു​ക​ളും സ​ജീ​വം

നെ​ടു​ങ്ക​ണ്ടം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലേ​ക്ക് സം​സ്ഥാ​നം മാ​റി​യ​പ്പോ​ൾ ഉ​ടു​മ്പ​ൻ​ചോ​ല​യി​ൽ ഇ​ത്ത​വ​ണ കോ​ൺ​ഗ്ര​സ് ക്യാ​മ്പി​ൽ ച​ർ​ച്ച​ക​ൾ സ​ജീവ​മാ​കു​ന്നു.

മു​മ്പെ​ന്ന​ത്തേ​ക്കാ​ളും മു​ന്നൊ​രു​ക്ക​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ കാ​ൽ​നൂ​റ്റാ​ണ്ടാ​യി തു​ട​ർ​ച്ച​യാ​യി സി​പി​എം ഉ​രു​ക്കു​കോ​ട്ട​യാ​യി നി​ല​നി​ർ​ത്തു​ന്ന ഉ​ടു​മ്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ കോ​ട്ട ത​ക​ർ​ത്ത് മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു​ഡി​എ​ഫ്.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ​ത്ത് പ​ഞ്ചാ​യ​ത്തും ഇ​ട​ത് മു​ന്ന​ണി ഭ​ര​ണം നേ​ടി​യ​പ്പോ​ൾ അ​ന്ന് സ്ഥാ​നാ​ർ​ഥി മോ​ഹി​ക​ളാ​യി​ട്ടു​ള്ള​വ​ർ പി​ന്നോ​ട്ട് വ​ലി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ മ​ണ്ഡ​ല​ത്തി​ലെ സ്ഥി​തി​യാ​കെ മാ​റി​യ​തോ​ടെ സ്ഥാ​നാ​ർ​ഥിത്വ​ത്തി​നാ​യി അ​ര ഡ​സ​നി​ല​ധി​കം പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. പ​ത്തി​ൽ അ​ഞ്ച് പ​ഞ്ചാ​യ​ത്ത് ഇ​ത്ത​വ​ണ യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. രാ​ജ​കു​മാ​രി​യി​ൽ ഒ​പ്പ​ത്തി​നൊ​പ്പം​നി​ന്ന​തും 27 വ​ർ​ഷ​ത്തി​നു ശേ​ഷം രാ​ജ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്ത​തു​മാ​ണ് കോ​ൺ​ഗ്ര​സ് ക്യാ​മ്പ് ഉ​ണ​രാ​ൻ കാ​ര​ണം.

മ​ണ്ഡ​ല​ത്തി​ലാ​കെ യു​ഡി​എ​ഫ് ത​രം​ഗ​മാ​ണ​ന്നാ​ണ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. ഇ​തോ​ടെ സ്ഥാ​നാ​ർ​ഥി​ക​ളാ​കാ​ൻ നേ​താ​ക്ക​ൾ ച​ര​ടു​വ​ലി​ക​ൾ തു​ട​ങ്ങി. സീ​റ്റ് ഐ ​ഗ്രൂ​പ്പ് നി​ല​നി​ർ​ത്തി​യാ​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​റി​നാ​ണ് സാ​ധ്യ​ത. മു​മ്പ് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ചി​ട്ടു​ണ്ട് എ​ന്ന​തും മ​ണ്ഡ​ല​ത്തി​ൽ ചി​ര​പ​രി​ചി​ത​നാ​ണെ​ന്ന​തും പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലെ സ്വീ​കാ​ര്യ​ത​യും ക​ല്ലാ​റി​ന് ഗു​ണ​ക​ര​മാ​കും.

അ​തേസ​മ​യം സം​സ്ഥാ​ന​ത്ത് കെ.​സി. വേ​ണു​ഗോ​പാ​ൽ ഗ്രൂ​പ്പ് ശ​ക്ത​മാ​യ​തോ​ടെ മ​ണ്ഡ​ലം കെ​സി പ​ക്ഷം പി​ടി​ച്ചാ​ൽ കെ​പി​സി​സി മീ​ഡി​യ വ​ക്താ​വ് സേ​നാ​പ​തി വേ​ണു, കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​എ​ൻ. ഗോ​പി എ​ന്നി​വ​രും പ​രി​ഗ​ണി​ക്ക​പ്പെ​ടും. 2016ൽ ​ചെ​റി​യ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് സേ​നാ​പ​തി വേ​ണു എം.​എം. മ​ണി​യോ​ടു പ​രാ​ജ​യ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ത​വ​ണ ഇ​ദ്ദേ​ഹം മ​ത്സ​ര​രം​ഗ​ത്ത് എ​ത്തി​യി​രു​ന്നി​ല്ല.

നെ​ടുങ്ക​ണ്ടം അ​ർ​ബ​ൻ ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യ എം.​എ​ൻ. ഗോ​പി ദീ​ർ​ഘ​നാ​ളാ​യി സ​ജീ​വ രാ​ഷ്‌​ട്രീ​യ​രം​ഗ​ത്തു​ണ്ട്. ഗ്രൂ​പ്പു​ക​ൾ പ​രി​ഗ​ണി​ക്ക​പ്പെ​ടാ​തി​രു​ന്നാ​ൽ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് മോ​ഹ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജി. ​മു​ര​ളീ​ധ​ര​ൻ, ബി​ജോ മാ​ണി എ​ന്നി​വ​രു​ടെ പേ​രു​ക​ളും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

യു​വാ​ക്ക​ൾ​ക്ക് മു​ൻ​ഗ​ണന ന​ൽ​കി​യാ​ൽ മു​കേ​ഷ്, ബി​ജോ മാ​ണി എ​ന്നി​വ​ർ​ക്കാ​ണ് മു​ൻ​തൂ​ക്കം. വി​വി​ധ സ​ർ​വേ​ക​ളി​ലും ഇ​വ​ർ​ക്ക് വി​ജ​യ സാ​ധ്യ​ത ക​ൽ​പ്പി​ക്കു​ന്നു​ണ്ട്. മൂ​ന്ന് ത​വ​ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് വി​ജ​യി​ച്ച​തും മു​കേ​ഷി​ന് അ​നു​കൂ​ല​മാ​കും.

20 വ​ർ​ഷം വ​ലി​യ​തോ​വാ​ള സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, പ​ത്തു​വ​ഷം നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്, സ്പൈ​സ​സ് ബോ​ർ​ഡ് മെം​ബ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച് മി​ക​വ് തെ​ളി​യി​ച്ച ജി. ​മു​ര​ളീ​ധ​ര​നും ലി​സ്റ്റി​ൽ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്.

ഭൂ​വി​ഷ​യ​ങ്ങ​ളി​ല​ട​ക്കം കൃ​ത്യ​മാ​യ പ​ഠ​നം ന​ട​ത്തി വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന ബി​ജോ മാ​ണി​ക്ക് പൊ​തു സ്വീ​കാ​ര്യ​ത കൂ​ടു​ത​ലാ​ണ്. ഈ ​വി​ഷ​യ​ങ്ങ​ളി​ൽ ബി​ജോ​യു​ടെ ഇ​ട​പെ​ട​ൽ ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കു​ന്ന യു​വ നേ​താ​വെ​ന്ന ഖ്യാ​തി​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. വി​ജ​യ സാ​ധ്യ​ത​യും യു​വ പ്രാ​തി​നി​ധ്യ​വും പ​രി​ഗ​ണി​ച്ചാ​ൽ ബി​ജോ മാ​ണി​ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന ല​ഭി​ച്ചേ​ക്കും.

ഇ​ത്ര​യും പേ​രു​ക​ൾ പ​രി​ഗ​ണി​ച്ചാ​ലും ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ എ​ല്ലാ ഘ​ട​ക​ങ്ങ​ളും പ​രി​ഗ​ണി​ച്ച് മ​ണ്ഡ​ല​ത്തി​ലെ സാ​ധ്യ​താ ലി​സ്റ്റ് മൂ​ന്ന് പേ​രി​ലേ​ക്ക് ചു​രു​ക്കും. ഈ ​ലി​സ്റ്റാ​യി​രി​ക്കും സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.

എ​ൽ​ഡി​എ​ഫി​ൽ മു​ൻ എം​ൽ​എ​മാ​രും സി​പി​എം മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രു​മാ​യ എം.​എം. മ​ണി, കെ.​കെ. ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളും എം.​എം. മ​ണി​യു​ടെ മ​ക​ളും സി​പി​എം ഏ​രി​യാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും രാ​ജാ​ക്കാ​ട് മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ സ​തി കു​ഞ്ഞു​മോ​ന്‍റെ പേ​രു​മാ​ണ് ഉ​യ​ർ​ന്നുകേ​ൾ​ക്കു​ ന്ന​ത്.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; മൂ​ന്നു മേ​ഖ​ലാ ജാ​ഥ​ക​ളു​മാ​യി ഇ​ട​തു​മു​ന്ന​ണി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി മൂ​ന്നു മേ​ഖ​ലാ ജാ​ഥ​ക​ൾ ന​ട​ത്താ​ൻ ഇ​ട​തു​മു​ന്ന​ണി. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ന​യി​ക്കു​ന്ന വ​ട​ക്ക​ൻ മേ​ഖ​ലാ ജാ​ഥ ഫെ​ബ്രു​വ​രി ഒ​ന്നി​നു മ​ഞ്ചേ​ശ്വ​ര​ത്തു നി​ന്നാ​രം​ഭി​ച്ച് 15ന് ​പാ​ല​ക്കാ​ട് ത​രൂ​രി​ൽ അ​വ​സാ​നി​ക്കും. 60 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ ജാ​ഥ പ്ര​ചാ​ര​ണം ന​ട​ത്തും.

കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി ജാ​ഥാ ക്യാ​പ്റ്റ​നാ​യി​ട്ടു​ള്ള മ​ധ്യ​മേ​ഖ​ലാ ജാ​ഥ ഫെ​ബ്രു​വ​രി ആ​റി​ന് അ​ങ്ക​മാ​ലി​യി​ൽ നി​ന്നാ​രം​ഭി​ച്ച് 13ന് ​പ​ത്ത​നം​തി​ട്ട ആ​റ​ന്മു​ള​യി​ൽ അ​വ​സാ​നി​ക്കും. 33 മ​ണ്ഡ​ല​ങ്ങ​ളി​ൽ ജാ​ഥ പ്ര​ചാ​ര​ണം ന​ട​ത്തും.

സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം ന​യി​ക്കു​ന്ന തെ​ക്ക​ൻ മേ​ഖ​ല ജാ​ഥ ഫെ​ബ്രു​വ​രി നാ​ലി​ന് തൃ​ശൂ​ർ ചേ​ല​ക്ക​ര​യി​ൽ നി​ന്നാ​രം​ഭി​ച്ച് 14ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കും. 47 മ​ണ്ഡ​ല​ങ്ങ​ളി​ൽ ജാ​ഥ പ്ര​ചാ​ര​ണം ന​ട​ത്തും.

Kerala

ത​ദ്ദേ​ശ സ്ഥാ​പ​ന സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്നു മു​ത​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ സ്റ്റാൻഡിംഗ് ക​​​മ്മി​​​റ്റി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഇ​​​ന്നു മു​​​ത​​​ൽ ഏ​​​ഴു വ​​​രെ ന​​​ട​​​ക്കും. ഓ​​​രോ സ്റ്റാൻഡിംഗ് ക​​​മ്മി​​​റ്റി​​​യി​​​ലേ​​​യും അം​​​ഗ​​​ങ്ങ​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്.

അം​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​ണ് ചെ​​​യ​​​ർ​​​മാ​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. അം​​​ഗ​​​ങ്ങ​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ഴി​​​ഞ്ഞാ​​​ൽ എ​​​ത്ര​​​യും വേ​​​ഗം ചെ​​​യ​​​ർ​​​മാ​​​ൻ​​​മാ​​​രു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ത​​​ത് വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ൾ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ. ​​​ഷാ​​​ജ​​​ഹാ​​​ൻ അ​​​റി​​​യി​​​ച്ചു.

ഗ്രാ​​​മ, ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ ധ​​​ന​​​കാ​​​ര്യം, വി​​​ക​​​സ​​​നം, ക്ഷേ​​​മം, ആ​​​രോ​​​ഗ്യ-​​​വി​​​ദ്യാ​​​ഭ്യാ​​​സം എ​​​ന്നി​​​ങ്ങ​​​നെ നാ​​​ല് സ്റ്റാൻഡിംഗ് ക​​​മ്മി​​​റ്റി​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ ധ​​​ന​​​കാ​​​ര്യം വി​​​ക​​​സ​​​നം, പൊ​​​തു​​​മ​​​രാ​​​മ​​​ത്ത്, ആ​​​രോ​​​ഗ്യ വി​​​ദ്യാ​​​ഭ്യാ​​​സം, ക്ഷേ​​​മ​​​കാ​​​ര്യം എ​​​ന്നി​​​ങ്ങ​​​നെ അ​​​ഞ്ച് സ്റ്റാൻഡിംഗ് ക​​​മ്മി​​​റ്റി​​​ക​​​ളാ​​​ണ് രൂ​​​പീ​​​ക​​​രി​​​ക്കേ​​​ണ്ട​​​ത്.

മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ൽ ധ​​​നം, വി​​​ക​​​സ​​​നം,ക്ഷേ​​​മം, ആ​​​രോ​​​ഗ്യം, മ​​​രാ​​​മ​​​ത്ത്, വി​​​ദ്യാ​​​ഭ്യാ​​​സ-​​​ക​​​ലാ​​​കാ​​​യി​​​കം എ​​​ന്നി​​​വ​​​യ​​​ട​​​ക്കം ആ​​​റ് സ്റ്റാൻഡിംഗ് ക​​​മ്മി​​​റ്റി​​​ക​​​ളു​​​ണ്ട്. കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ധ​​​നം, വി​​​ക​​​സ​​​നം, ക്ഷേ​​​മം, ആ​​​രോ​​​ഗ്യം, മ​​​രാ​​​മ​​​ത്ത്, ന​​​ഗ​​​രാ​​​സൂ​​​ത്ര​​​ണം, നി​​​കു​​​തി അ​​​പ്പീ​​​ൽ, വി​​​ദ്യാ​​​ഭ്യാ​​​സ കാ​​​യി​​​കം എ​​​ന്നി​​​ങ്ങ​​​നെ എ​​​ട്ട് സ്റ്റാൻഡിംഗ് ക​​​മ്മി​​​റ്റി​​​ക​​​ളു​​​ണ്ട്. ഗ്രാ​​​മ, ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ സ്റ്റാൻഡിംഗ് ക​​​മ്മി​​​റ്റി അം​​​ഗം, ചെ​​​യ​​​ർ​​​മാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്താ​​​ൻ അ​​​താ​​​തു സ്ഥാ​​​പ​​​ന​​​ത്തി​​​ലെ വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളെ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ലേ​​​യും​​കോ​​​ർ​​​പ്പ​​​റേ​​​ഷ​​​നി​​​ലെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യു​​​ടെ ചു​​​മ​​​ത​​​ല എ​​​ഡി​​​എ​​​മ്മി​​​നാ​​​ണ്.

സ്റ്റാ​​​ന്‍റിം​​​ഗ് ക​​​മ്മി​​​റ്റി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ത്തി​​​ലാ​​​ണ് ന​​​ട​​​ക്കു​​​ക. ധ​​​ന​​​കാ​​​ര്യ​​​മു​​​ൾ​​​പ്പെ​​​ടെ എ​​​ല്ലാ സ്റ്റാ ൻഡിംഗ് ക​​​മ്മി​​​റ്റി​​​ക​​​ളി​​​ലും ഒ​​​രു സ്ഥാ​​​നം സ്ത്രീ​​​ക​​​ൾ​​​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്. ചെ​​​യ​​​ർ​​​മാ​​​ൻ സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും സ്ത്രീ ​​​സം​​​വ​​​ര​​​ണം നി​​​ശ്ച​​​യി​​​ച്ച് വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്കി. സ്ത്രീ ​​​സം​​​വ​​​ര​​​ണ സ്ഥാ​​​ന​​​ത്തേ​​​ക്കാ​​​യി​​​രി​​​ക്കും ആ​​​ദ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​ക. സ്ത്രീ ​​​സം​​​വ​​​ര​​​ണ സ്ഥാ​​​നം നി​​​ക​​​ത്തി​​​യ​​​തി​​​ന് ശേ​​​ഷം മ​​​റ്റ് അം​​​ഗ​​​ങ്ങ​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തും.

National

മ​ഹാ​രാ​ഷ്ട്ര മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്; 68 സീ​റ്റി​ലും ജ​യി​ച്ച് ബി​ജെ​പി സ​ഖ്യം

ബം​ഗ​ളു​രു: ഒ​രു വോ​ട്ട് പോ​ലും പോ​ൾ ചെ​യ്യു​ന്ന​തി​ന് മു​ന്പ് ബി​ജെ​പി-​ശി​വ സേ​ന സ​ഖ്യം 66 സീ​റ്റി​ൽ ജ​യി​ച്ചു. എ​ൻ​സി​പി ര​ണ്ട് സീ​റ്റും നേ​ടി. മ​ഹാ​രാ​ഷ്ട്ര​യി​ൽ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ലാണ് സഖ്യത്തിന്‍റെ മിന്നും ജയം. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യം അ​വ​സാ​നി​ച്ച​തോ​ടെ​ മ​റ്റ് പാ​ർ​ട്ടി​ക​ളു​ടെ​യും സ​ഖ്യ​ങ്ങ​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക പി​ൻ​വ​ലി​ച്ച​തോ​ടെ​യാ​ണ് 68 സീ​റ്റി​ൽ എ​തി​രാ​ളി​ക​ളി​ല്ലാ​തെ ബി​ജെ​പി​ക്കും സ​ഖ്യ​ത്തി​നും ജ​യി​ക്കാ​നാ​യ​ത്.

ക​ല്യാ​ൺ ഡോം​ബി​വ്‌​ലി മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നി​ൽ ബി​ജെ​പി​യി​ൽ​നി​ന്ന് 15 പേ​രും ശി​വ​സേ​ന​യി​ൽ നി​ന്ന് ആ​റ് പേ​രും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വ​ട​ക്ക​ൻ മ​ഹാ​രാ​ഷ്ട്ര​യി​ലെ ജ​ൽ​ഗാ​വി​ൽ ആ​റ് സീ​റ്റി​ൽ വീ​തം ശി​വ​സേ​ന​യും ബി​ജെ​പി​യും ജ​യി​ച്ചു. പ​ൻ​വേ​ലി​ലും ഏ​ഴ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ ജ​യി​ച്ചു. എ​ൻ​സി​പി ശ​ര​ദ് പ​വാ​ർ വി​ഭാ​ഗ​ത്തി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ ഭി​വ​ണ്ടി​യി​ലും ആ​റ് സീ​റ്റി​ൽ ബി​ജെ​പി എ​തി​രി​ല്ലാ​തെ ജ​യി​ച്ചു.

താ​നേ​യി​ൽ ആ​റി​ട​ത്ത് ശി​വ​സേ​ന എ​തി​രി​ല്ലാ​തെ ജ​യി​ച്ചു. ധൂ​ലെ​യി​ൽ മൂ​ന്ന് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളും ര​ണ്ട് എ​ൻ​സി​പി സ്ഥാ​നാ​ർ​ഥി​ക​ളും എ​തി​രി​ല്ലാ​തെ ജ​യി​ച്ചു. അ​ഹ​ല്യ ന​ഗ​റി​ൽ ബി​ജെ​പി ഒ​രു സീ​റ്റി​ൽ ജ​യി​ച്ചു.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ത്വം സ്വ​യം പ്ര​ഖ്യാ​പി​ക്ക​രു​ത്: എ​ഐ​സി​സി

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ത്വം സ്വ​യം പ്ര​ഖ്യാ​പി​ക്ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പു​മാ​യി എ​ഐ​സി​സി. കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളെ​യ​ട​ക്കം ഇ​ക്കാ​ര്യം ഓ​ർ​മി​പ്പി​ക്ക​ണ​മെ​ന്നും എ​ഐ​സി​സി കെ​പി​സി​സി​ക്ക് നി​ർ​ദേ​ശം ന​ല്കി. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫി​ലെ മി​ക​ച്ച വി​ജ​യ​ത്തി​ന് ശേ​ഷം കോ​ൺ​ഗ്ര​സി​ലെ ചി​ല മു​തി​ർ​ന്ന നേ​താ​ക്ക​ൾ മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ട്ടി മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.

മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ പ​ര​സ്യ​പ്ര​തി​ക​ര​ണ​ത്തി​നെ​തി​രേ സം​സ്ഥാ​ന യൂ​ത്ത് കോ​ൺ​ഗ്ര​സ് എ​ഐ​സി​സി നേ​തൃ​ത്വ​ത്തെ സ​മീ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ്, സ്ഥാ​നാ​ർ​ഥി നി​ർ​ണ‍​യ​ത്തി​ൽ തീ​രു​മാ​നം എ​ഐ​സി​സി തീ​രു​മാ​നി​ക്കു​മെ​ന്ന നി​ല​പാ​ട് കെ​പി​സി​സി​യെ അ​റി​യി​ച്ച​ത്. നി​ല​വി​ൽ, സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​നു​ള്ള സ്ക്രീ​നിം​ഗ് ക​മ്മി​റ്റി എ​ഐ​സി​സി​യാ​ണ് പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ത​വ​ണ 93 സീ​റ്റു​ക​ളി​ലാ​ണ് കോ​ൺ​ഗ്ര​സ് മ​ത്സ​രി​ച്ച​ത്. ജ​യി​ച്ച​ത് 21 സീ​റ്റു​ക​ളി​ലും. നി​യ​മ​സ​ഭാ മ​ണ്ഡ​ല​ടി​സ്ഥാ​ന​ത്തി​ൽ രൂ​പീ​ക​രി​ച്ച കോ​ർ ക​മ്മി​റ്റി​ക​ൾ ന​ല്കു​ന്ന പേ​രു​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ​സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട് കാ​ബി​ന​റ്റ് ഉ​ൾ​പ്പെ​ടെ കോ​ൺ​ഗ്ര​സ് രൂ​പീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ, മി​ക​ച്ച വി​ജ​യ​ത്തോ​ടെ ഇ​ട​തു​സ​ർ​ക്കാ​ർ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​റു​ക​യാ​യി​രു​ന്നു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ ബ​ത്തേ​രി​യി​ൽ കോ​ൺ​ഗ്ര​സ് ക്യാ​ന്പ് ചേ​രു​ന്നു​ണ്ട്. കോ​ർ ക​മ്മി​റ്റി, രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി അം​ഗ​ങ്ങ​ൾ, എം​എ​ൽ​എ​മാ​ർ, എം​പി​മാ​ർ, കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ര​ട​ക്കം ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: യു​ഡി​എ​ഫി​ന് 28.79 ല​ക്ഷം വോ​ട്ടു​ക​ളു​ടെ മേ​ൽ​ക്കൈ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ക്ക​​​ഴി​​​ഞ്ഞ ത​​​ദ്ദേ​​​ശ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ഔ​​​ദ്യോ​​​ഗി​​​ക വോ​​​ട്ട് ക​​​ണ​​​ക്കു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​പ്പോ​​​ൾ യു​​​ഡി​​​എ​​​ഫി​​​ന് എ​​​ൽ​​​ഡി​​​എ​​​ഫി​​​നേ​​​ക്കാ​​​ൾ 28.79 ല​​​ക്ഷം വോ​​​ട്ടു​​​ക​​​ൾ അ​​​ധി​​​ക​​​മാ​​​യി ല​​​ഭി​​​ച്ചു. യു​​​ഡി​​​എ​​​ഫി​​​ന് 41.20 ശ​​​ത​​​മാ​​​നം വോ​​​ട്ടു ല​​​ഭി​​​ച്ച​​​പ്പോ​​​ൾ എ​​​ൽ​​​ഡി​​​എ​​​ഫി​​​നു ല​​​ഭി​​​ച്ച​​​ത് 35.95 ശ​​​ത​​​മാ​​​നം വോ​​​ട്ടു​​​ക​​​ളാ​​​ണ്. എ​​​ൻ​​​ഡി​​​എ​​​യ്ക്ക് 15.05 ശ​​​ത​​​മാ​​​നം വോ​​​ട്ട് ആ​​​ണു ല​​​ഭി​​​ച്ച​​​ത്.


മു​​​നി​​​സി​​​പ്പ​​​ൽ, കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലും ത്രി​​​ത​​​ല പ​​​ഞ്ചാ​​​യ​​​ത്ത് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലു​​​മാ​​​യി ആ​​​കെ 5,48,68,290 വോ​​​ട്ടു​​​ക​​​ളാ​​​ണ് പോ​​​ൾ ചെ​​​യ്ത​​​ത്. ഇ​​​തി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന് 2,26,04,339 വോ​​​ട്ടു​​​ക​​​ളും എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് 1,97,25,218 വോ​​​ട്ടു​​​ക​​​ളും ല​​​ഭി​​​ച്ചു. എ​​​ൻ​​​ഡി​​​എ​​​യ്ക്കു ല​​​ഭി​​​ച്ച​​​ത് 82,58,873 വോ​​​ട്ടു​​​ക​​​ളാ​​​ണ്. മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് എ​​​ല്ലാം കൂ​​​ടി 42,79,860 വോ​​​ട്ടു​​​ക​​​ളും ല​​​ഭി​​​ച്ചു. ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ മു​​​ത​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ൾ വ​​​രെ എ​​​ല്ലാ ത​​​ല​​​ങ്ങ​​​ളി​​​ലും യു​​​ഡി​​​എ​​​ഫ് ആ​​​ണു മേ​​​ൽ​​​ക്കൈ നേ​​​ടി​​​യ​​​ത്. മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ലെ ക​​​ണ​​​ക്കെ​​​ടു​​​ക്കു​​​ന്പോ​​​ൾ യു​​​ഡി​​​എ​​​ഫി​​​ന് എ​​​ൽ​​​ഡി​​​എ​​​ഫി​​​നേ​​​ക്കാ​​​ൾ 9.12 ശ​​​ത​​​മാ​​​നം അ​​​ധി​​​ക വോ​​​ട്ടു​​​ക​​​ൾ ല​​​ഭി​​​ച്ചു.

ഭ​​​ര​​​ണം ല​​​ഭി​​​ച്ച ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫി​​​നു വ്യ​​​ക്ത​​​മാ​​​യ മു​​​ൻ​​​തൂ​​​ക്കം ല​​​ഭി​​​ച്ച 2020 ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മൊ​​​ത്തം വോ​​​ട്ടി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫി​​​നു യു​​​ഡി​​​എ​​​ഫി​​​നേ​​​ക്കാ​​​ൾ 1.66 ശ​​​ത​​​മാ​​​നം അ​​​ധി​​​ക​​​വോ​​​ട്ടു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണു ല​​​ഭി​​​ച്ച​​​ത്. അ​​​ന്ന് 14.31 ശ​​​ത​​​മാ​​​നം വോ​​​ട്ടു​​​വി​​​ഹി​​​തം നേ​​​ടി​​​യ എ​​​ൻ​​​ഡി​​​എ​​​യ്ക്ക് ഇ​​​ത്ത​​​വ​​​ണ നാ​​​മ​​​മാ​​​ത്ര വോ​​​ട്ട് വ​​​ർ​​​ധ​​​ന മാ​​​ത്ര​​​മാ​​​ണു​​​ണ്ടാ​​​യ​​​ത്.

2020 ലെ 14.31 ​​​ശ​​​ത​​​മാ​​​നം വോ​​​ട്ട് ഇ​​​ത്ത​​​വ​​​ണ 15.05 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു. ക​​​ഴി​​​ഞ്ഞ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് എ​​​ൻ​​​ഡി​​​എ​​​യു​​​ടെ വോ​​​ട്ട് വി​​​ഹി​​​തം 19.2 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​തി​​​ച്ചു​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ത് 25 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ത്താ​​​നാ​​​ണ് ബി​​​ജെ​​​പി ല​​​ക്ഷ്യ​​​മി​​​ട്ടി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ അ​​​തി​​​ന് അ​​​ടു​​​ത്തെ​​​ങ്ങു​​​മെ​​​ത്താ​​​ൻ അ​​​വ​​​ർ​​​ക്കാ​​​യി​​​ല്ല. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ ഭ​​​ര​​​ണം കി​​​ട്ടി​​​യ​​​തി​​​ന്‍റെ തി​​​ള​​​ക്കം മാ​​​റ്റി നി​​​ർ​​​ത്തി​​​യാ​​​ൽ എ​​​ൻ​​​ഡി​​​എ​​​യോ ബി​​​ജെ​​​പി​​​യോ ഇ​​​ത്ത​​​വ​​​ണ നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി​​​യ​​​താ​​​യി ക​​​ണ​​​ക്കാ​​​ക്കാ​​​നാ​​​കി​​​ല്ല.


എ​​​ല്ല ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലു​​​മാ​​​യി ഏ​​​റ്റ​​​വും കു​​​ടു​​​ത​​​ൽ സീ​​​റ്റു​​​ക​​​ൾ നേ​​​ടി​​​യ​​​ത് കോ​​​ണ്‍​ഗ്ര​​​സ് ആ​​​ണ്. അ​​​വ​​​ർ​​​ക്ക് ആ​​​കെ 7,817 സീ​​​റ്റു​​​ക​​​ൾ ല​​​ഭി​​​ച്ചു. ര​​​ണ്ടാ​​​മ​​​തെ​​​ത്തി​​​യ സി​​​പി​​​എ​​​മ്മി​​​ന് 7,445 സീ​​​റ്റു​​​ക​​​ളും മൂ​​​ന്നാ​​​മ​​​തെ​​​ത്തി​​​യ മു​​​സ്‌​​​ലിം​​​ലീ​​​ഗി​​​ന് 2,844 സീ​​​റ്റു​​​ക​​​ളും ല​​​ഭി​​​ച്ച​​​ത്. സീ​​​റ്റ് എ​​​ണ്ണ​​​ത്തി​​​ൽ ബി​​​ജെ​​​പി നാ​​​ലാ​​​മ​​​താ​​​ണ്. അ​​​വ​​​ർ​​​ക്ക് 1,914 സീ​​​റ്റു​​​ക​​​ളി​​​ൽ സ്വ​​​ന്തം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ വി​​​ജ​​​യി​​​പ്പി​​​ക്കാ​​​നാ​​​യി. എ​​​ന്നാ​​​ൽ അ​​​വ​​​രു​​​ടെ സ​​​ഖ്യ​​​ക​​​ക്ഷി​​​യാ​​​യ ബി​​​ഡി​​​ജെഎ​​​സി​​​ന് ആ​​​കെ ല​​​ഭി​​​ച്ച​​​ത് അ​​​ഞ്ചു സീ​​​റ്റു​​​ക​​​ൾ. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- ജോ​​​സ​​​ഫ് വി​​​ഭാ​​​ഗം 332 സീ​​​റ്റു​​​ക​​​ളി​​​ൽ വി​​​ജ​​​യി​​​ച്ച​​​പ്പോ​​​ൾ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​എ​​​മ്മി​​​ന് 246 വാ​​​ർ​​​ഡു​​​ക​​​ളാ​​​ണ് ല​​​ഭി​​​ച്ച​​​ത്.


യു​​​ഡി​​​എ​​​ഫി​​​ലെ മ​​​റ്റു ക​​​ക്ഷി​​​ക​​​ൾ​​​ക്കു ല​​​ഭി​​​ച്ച സീ​​​റ്റു​​​ക​​​ൾ ഇ​​​ങ്ങ​​​നെ: ആ​​​ർ​​​എ​​​സ്പി-57, കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- ജേ​​​ക്ക​​​ബ്-34, സി​​​എം​​​പി-10, കേ​​​ര​​​ള ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി- 8, ഫോ​​​ർ​​​വേ​​​ർ​​​ഡ് ബ്ലോ​​​ക്ക് -1. എ​​​ൽ​​​ഡി​​​എ​​​ഫി​​​ലെ മ​​​റ്റു ക​​​ക്ഷി​​​ക​​​ൾ: സിപിഎെ-1018, ആ​​​ർ​​​ജെ​​​ഡി- 63, ജ​​​ന​​​താ​​​ദ​​​ൾ​​​എ​​​സ്- 44, എ​​​ൻ​​​സി​​​പി-25, കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​ബി-15, ഐ​​​എ​​​ൻ​​​എ​​​ൽ-9, കോ​​​ണ്‍​ഗ്ര​​​സ്-​​​എ​​​സ്- 8, ജ​​​നാ​​​ധി​​​പ​​​ത്യ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- 6.


മു​​​ന്ന​​​ണി​​​ക​​​ളി​​​ൽ പെ​​​ടാ​​​ത്ത പാ​​​ർ​​​ട്ടി​​​ക​​​ളി​​​ൽ എ​​​സ്ഡി​​​പി​​​ഐ 97 സീ​​​റ്റു​​​ക​​​ളി​​​ൽ വി​​​ജ​​​യി​​​ച്ചു. ട്വ​​​ന്‍റി 20 ജ​​​യി​​​ച്ച​​​ത് 78 വാ​​​ർ​​​ഡു​​​ക​​​ളി​​​ലാ​​​ണ്. വെ​​​ൽ​​​ഫെ​​​യ​​​ർ പാ​​​ർ​​​ട്ടി 31 സീ​​​റ്റു​​​ക​​​ളി​​​ലും ആ​​​ർ​​​എം​​​പി 29 സീ​​​റ്റു​​​ക​​​ളി​​​ലും വി​​​ജ​​​യി​​​ച്ചു.

Kerala

ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ-​ഉ​പാ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് 26നും 27​നും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന അ​​​ധ്യ​​​ക്ഷ- ഉ​​​പാ​​​ധ്യ​​​ക്ഷ സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് 26നും 27​​​നു​​​മാ​​​യി ന​​​ട​​​ക്കും. ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​​മാ​​​ൻ, കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മേ​​​യ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് 26ന് ​​​രാ​​​വി​​​ലെ 10.30നും ​​​വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ, ഡെ​​​പ്യൂ​​​ട്ടി മേ​​​യ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​തേ ദി​​​വ​​​സം ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30നും ​​​ന​​​ട​​​ക്കും. ഗ്രാ​​​മ- ബ്ലോ​​​ക്ക്- ജി​​​ല്ല പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് 27ന് ​​​രാ​​​വി​​​ലെ 10.30നും ​​​വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30നും ന​​​ട​​​ക്കും.

ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത്- കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യി​​​ൽ വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളാ​​​യി ക​​​ള​​​ക്ട​​​ർ​​​മാ​​​രെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി. ഗ്രാ​​​മ- ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ അ​​​ത​​​ത് സ്ഥാ​​​പ​​​ന വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്കാ​​​ണ് ചു​​​മ​​​ത​​​ല. മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ൽ വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളെ പ്ര​​​ത്യേ​​​കം ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ചേ​​​രു​​​ന്ന അം​​​ഗ​​​ങ്ങ​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​യെ ഒ​​​രാ​​​ൾ നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്യ​​​ണം. മ​​​റ്റൊ​​​രാ​​​ൾ പി​​​ന്താ​​​ങ്ങ​​​ണം. നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്ത വ്യ​​​ക്തി യോ​​​ഗ​​​ത്തി​​​ൽ ഹാ​​​ജ​​​രി​​​ല്ലെ​​​ങ്കി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​കാ​​​നു​​​ള്ള സ​​​മ്മ​​​ത​​​പ​​​ത്രം ഹാ​​​ജ​​​രാ​​​ക്ക​​​ണം. ഒ​​​രാ​​​ൾ ഒ​​​ന്നി​​​ല​​​ധി​​​കം പേ​​​ര് നി​​​ർ​​​ദേ​​​ശി​​​ക്കാ​​​നോ, ഒ​​​ന്നി​​​ല​​​ധി​​​കം പേ​​​രെ പി​​​ന്താ​​​ങ്ങാ​​​നോ​​​പാ​​​ടി​​​ല്ല. സം​​​വ​​​ര​​​ണം ചെ​​​യ്ത സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന ഒ​​​രം​​​ഗ​​​ത്തെ മ​​​റ്റൊ​​​രാ​​​ൾ നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്യു​​​ക​​​യോ പി​​​ന്താ​​​ങ്ങു​​​ക​​​യോ വേ​​​ണ്ട.

ഒ​​​ന്നി​​​ല​​​ധി​​​കം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ണ്ടെ​​​ങ്കി​​​ൽ വോ​​​ട്ടെ​​​ടു​​​പ്പ് ഓ​​​പ്പ​​​ണ്‍ ബാ​​​ല​​​റ്റ് മു​​​ഖേ​​​ന​​​യാ​​​കും. വോ​​​ട്ട് ചെ​​​യ്യു​​​ന്ന അം​​​ഗം ബാ​​​ല​​​റ്റ് പേ​​​പ്പ​​​റി​​​ന്‍റെ പി​​​റ​​​കി​​​ൽ പേ​​​രും ഒ​​​പ്പും രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണം. ഏ​​​തെ​​​ങ്കി​​​ലും സ്ഥാ​​​ന​​​ത്തേ​​​ക്ക് ഒ​​​രാ​​​ൾ മാ​​​ത്ര​​​മേ മ​​​ത്സ​​​രി​​​ക്കു​​​ന്നു​​​ള്ളൂ​​​വെ​​​ങ്കി​​​ൽ വോ​​​ട്ടെ​​ടു​​​പ്പ് ന​​​ട​​​ത്താ​​​തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​താ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കും.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് യോ​​​ഗ​​​ത്തി​​​ന്‍റെ ക്വാ​​​റം ബ​​​ന്ധ​​​പ്പെ​​​ട്ട സ്ഥാ​​​പ​​​ന​​​ത്തി​​​ലെ അം​​​ഗ​​​ങ്ങ​​​ളു​​​ടെ പ​​​കു​​​തി​​​യെ​​​ങ്കി​​​ലും എ​​​ണ്ണം ആ​​​യി​​​രി​​​ക്ക​​​ണം. ക്വാ​​​റം തി​​​ക​​​ഞ്ഞി​​​ല്ലെ​​​ങ്കി​​​ൽ യോ​​​ഗം അ​​​ടു​​​ത്ത പ്ര​​​വൃ​​​ത്തി​​ദി​​​ന​​​ത്തി​​​ലേ​​​ക്കു മാ​​​റ്റും. മാ​​​റ്റി​​​യ ദി​​​വ​​​സം അ​​​തേ സ്ഥ​​​ല​​​ത്തും സ​​​മ​​​യ​​​ത്തും കൂ​​​ടു​​​ന്ന യോ​​​ഗ​​​ത്തി​​​ൽ ക്വാ​​​റ​​​മി​​​ല്ലെ​​​ങ്കി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തും. ര​​​ണ്ടു പേ​​​ർ​​​ക്കു തു​​​ല്യ വോ​​​ട്ടാ​​​ണെ​​​ങ്കി​​​ൽ, ന​​​റു​​​ക്കെ​​​ടു​​​പ്പ് ന​​​ട​​​ത്തും. ന​​​റു​​​ക്കെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​യാ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടും.

സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യോ ദൃ​​​ഢപ്ര​​​തി​​​ജ്ഞ​​​യോ ചെ​​​യ്ത് സ്ഥാ​​​നം ഏ​​​റ്റെ​​​ടു​​​ക്കാ​​​ത്ത അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് യോ​​​ഗ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നോ വോ​​​ട്ട് ചെ​​​യ്യാ​​​നോ അ​​​വ​​​കാ​​​ശ​​​മി​​​ല്ല.

വോ​​​ട്ടെ​​​ടു​​​പ്പു പൂ​​​ർ​​​ത്തി​​​യാ​​​യ ശേ​​​ഷം വ​​​ര​​​ണാ​​​ധി​​​കാ​​​രി അം​​​ഗ​​​ങ്ങ​​​ളു​​​ടെ, സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ വോ​​​ട്ട് എ​​​ണ്ണി ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തും. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ച്ചു ക​​​ഴി​​​ഞ്ഞാ​​​ൽ മേ​​​യ​​​ർ, ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍, പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്നി​​​വ​​​ർ വ​​​ര​​​ണാ​​​ധി​​​കാ​​​രി മു​​​ൻ​​​പാ​​​കെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യും. ഡെ​​​പ്യൂ​​​ട്ടി മേ​​​യ​​​ർ, വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ന്നി​​​വ​​​ർ മേ​​​യ​​​ർ, ചെ​​​യ​​​ർ​​​മാ​​​ൻ മു​​​ൻ​​​പാ​​​കെ​​​യും വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ൻ​​​പാ​​​കെ​​​യും സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യ​​​ണം.

International

തെരഞ്ഞെടുപ്പിന് രാജ്യം തയാറാണെന്ന് സെലൻസ്കി

കീ​​​വ്: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് രാ​​​ജ്യം ത​​​യാ​​​റാ​​​ണെ​​​ന്ന യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് വൊ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി.

റ​​​ഷ്യ​​​യു​​​മാ​​​യു​​​ള്ള യു​​​ദ്ധം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് നീ​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കു​​​ക​​​യാ​​​ണെ​​​ന്ന വാ​​​ദം യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് വീ​​​ണ്ടും ഉ​​​യ​​​ർ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.      

2024 മേ​​യി​​ൽ സെ​​​ലെ​​​ൻ​​​സ്കി​​​യു​​​ടെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കാ​​​നി​​​രു​​​ന്ന​​​താ​​​ണെ​​​ങ്കി​​​ലും രാ​​​ജ്യ​​​ത്ത് പ​​​ട്ടാ​​​ള നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ത​​​ട​​​സ​​​മാ​​​യി. യു​​​എ​​​സ് സു​​​ര​​​ക്ഷ ന​​​ൽ​​​കു​​​മെ​​​ങ്കി​​​ൽ അ​​​ടു​​​ത്ത 60-90 ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്താം. താ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​വി​​​യി​​​ൽ ക​​​ടി​​​ച്ചു​​​തൂ​​​ങ്ങു​​​ന്നു​​​വെ​​​ന്ന വ്യാ​​​ഖ്യാ​​​നം ഒ​​​ട്ടും ന്യാ​​​യ​​​മ​​​ല്ലെ​​​ന്നും സെ​​​ലെ​​​ൻ​​​സ്കി പ​​​റ​​​ഞ്ഞു.     

അ​​​തേ​​​സ​​​മ​​​യം, റ​​​ഷ്യ​​​യു​​​മാ​​​യി പോ​​​രാ​​​ട്ട​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന സൈ​​​നി​​​ക​​​ർ​​​ക്കും സം​​​ഘ​​​ർ​​​ഷം മൂ​​​ലം രാ​​​ജ്യ​​​ത്തി​​​ന് വെ​​​ളി​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന 57 ല​​ക്ഷം യു​​​ക്രെ​​​യ്ൻ പൗ​​​ര​​​ന്മാ​​​ർ​​​ക്കും വോ​​​ട്ട് ചെ​​​യ്യാ​​​ൻ സാ​​​ധി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് നീ​​​തി​​​യു​​​ക്ത​​​മാ​​​കൂ​​​വെ​​​ന്ന് ഒ​​​രു പ്ര​​​തി​​​പ​​​ക്ഷ എം​​​പി ബി​​​ബി​​​സി​​​യോ​​​ട് പ്ര​​​തി​​​ക​​​രി​​​ച്ചു. 

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ര​ണ്ടാം​ഘ​ട്ടം; വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഇ​ന്ന് നി​ശ​ബ്ദ പ്ര​ചാ​ര​ണം, നാ​ളെ വി​ധി​യെ​ഴു​ത്ത്

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഇ​ന്ന് നി​ശ​ബ്ദ പ്ര​ചാ​ര​ണം. ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന തൃ​ശൂ​ര്‍ മു​ത​ല്‍ കാ​സ​ര്‍​കോ​ട് വ​രെ​യു​ള്ള ഏ​ഴ് ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് നി​ശ​ബ്ദ പ്ര​ചാ​ര​ണം ന​ട​ക്കു​ക.

വ്യാ​ഴാ​ഴ്ച​യാ​ണ് വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ വോ​ട്ടെ​ടു​പ്പ്. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ലെ 604 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ 12391 വാ​ർ​ഡു​ക​ളി​ലേ​ക്കാ​ണ് നാ​ളെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ 14 വാ​ര്‍​ഡു​ക​ളി​ലും കാ​സ​ര്‍​കോ​ട് ജി​ല്ല​യി​ലെ ര​ണ്ട് വാ​ര്‍​ഡു​ക​ളി​ലും സ്ഥാ​നാ​ര്‍​ഥി​ക​ള്‍ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മ​റ്റാ​രും പ​ത്രി​ക ന​ല്‍​കാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 16 പേ​രി​ല്‍ 15 പേ​രും ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ്.

ര​ണ്ടാം​ഘ​ട്ട​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന 18274 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ല്‍ 2055 എ​ണ്ണം പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​ണ്. കൂ​ടു​ത​ല്‍ പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളു​ഉ​ള്ള​ത് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലാ​ണ്. 1025 എ​ണ്ണ​മാ​ണ് ക​ണ്ണൂ​രി​ലെ പ്ര​ശ്ന ബാ​ധി​ത ഗ്രൂ​പ്പു​ക​ൾ. പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം നാ​ളെ രാ​വി​ലെ എ​ട്ട് മ​ണി​മു​ത​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും.

District News

തെരഞ്ഞെടുപ്പിന് ഒ​രു​ക്കങ്ങളായി

സ്വ​ന്തം​ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: 2025 ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​നാ​യി ജി​ല്ല​യി​ലെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗ് അ​റി​യി​ച്ചു.


തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​റേ​റ്റി​ല്‍ സം​ഘ​ടി​പ്പി​ച്ച വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ള്‍ ജി​ല്ല ക​ള​ക്ട​ര്‍ വി​ശ​ദ്ദീ​ക​രി​ച്ചു. ജി​ല്ല​യി​ല്‍ ആ​കെ 26,82,682 വോ​ട്ട​ര്‍​മാ​രാ​ണ്ഉ​ള്ള​ത്.​പു​രു​ഷ​ന്‍​മാ​ര്‍ 12,66,375,സ്ത്രീ​ക​ള്‍ 14,16,275,ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ 32.


11-ന് ​രാ​വി​ലെ ആ​റി​ന് മോ​ക്ക് പോ​ള്‍ ന​ട​ത്തും. വോ​ട്ടെ​ടു​പ്പ് രാ​വി​ലെ ആ​റു​മു​ത​ല്‍ മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ ന​ട​ക്കും. വോ​ട്ടെ​ണ്ണ​ല്‍ 13-ന് ​രാ​വി​ലെ എ​ട്ട് മു​ത​ല്‍ മു​ത​ല്‍ ആ​രം​ഭി​ക്കും. 3,097 ബൂ​ത്തു​ക​ളാ​ണ് ഉ​ള്ള​ത്.​കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ 70 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 1,343 വാ​ര്‍​ഡു​ക​ളി​ലേ​ക്കും 12 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യു​ള്ള 1,83 വാ​ര്‍​ഡു​ക​ളി​ലേ​ക്കും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ 28 വാ​ര്‍​ഡു​ക​ളി​ലേ​ക്കും ഏ​ഴ് ന​ഗ​ര​സ​ഭ​ക​ളി​ലാ​യു​ള്ള 2,73 വാ​ര്‍​ഡു​ക​ളി​ലേ​ക്കും കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ലെ 76 വാ​ര്‍​ഡു​ക​ളി​ലേ​ക്കു​മാ​ണ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.731 സെ​ന്‍​സി​റ്റീ​വ് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് ഉ​ള്ള​ത്.​സി​റ്റി പ​രി​ധി​യി​ല്‍ - 117,റൂ​റ​ല്‍ പ​രി​ധി​യി​ല്‍ - 614. 166 ബൂ​ത്തു​ക​ളി​ല്‍ ലൈ​വ് വെ​ബ്കാ​സ്റ്റിം​ഗ് ഉ​ണ്ടാ​കും.​തെ​ര​ഞ്ഞ​ടു​പ്പു ദി​വ​സ​ത്തേ​ക്കാ​യി സി​റ്റി പ​രി​ധി​യി​ല്‍ 2100 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ 3,000 സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.


റൂ​റ​ല്‍ പ​രി​ധി​യി​ല്‍ 3000 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും 1000 ആ​ര്‍​ആ​ര്‍​ആ​ര്‍​എ​ഫും ഉ​ള്‍​പ്പെ​ടെ 4,500 ഓ​ളം സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.


4,283 ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റു​ക​ളും 11020 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളും ത​യ്യാ​റാ​യി​ട്ടു​ണ്ട്. ഇ​തി​ല്‍ 3,940 ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റു​ക​ളും 10,060 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. പോ​ളിം​ഗ് പാ​ര്‍​ട്ടി​ക​ള്‍, സെ​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, പോ​ലീ​സ് എ​ന്നി​വ​ര്‍​ക്കാ​യി ജി​ല്ല​യി​ല്‍ 2000-ഓ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കൃ​ത്യ​മാ​യ ഹ​രി​ത​പെ​രു​മാ​റ്റ ച​ട്ടം പാ​ലി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. ഹ​രി​ത​പെ​രു​മാ​റ്റ ച​ട്ട ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ അ​ഞ്ച് ല​ക്ഷം പി​ഴ ഈ​ടാ​ക്കി​യ​താ​യും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

 

തെ​ര​ഞ്ഞെ​ടു​പ്പ് സു​ര​ക്ഷ ; നാ​ദാ​പു​ര​ത്ത് കേ​ന്ദ്ര സേ​ന റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി


നാ​ദാ​പു​രം : തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ക്ര​മ​സ​മാ​ധ​നം ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ദാ​പു​ര​ത്ത് കേ​ന്ദ്ര സേ​ന​യും പോ​ലീ​സും റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി.


കോ​യ​മ്പ​ത്തൂ​ർ ആ​ർ​എ​എ​ഫ് 105 ബ​റ്റാ​ലി​യ​ൻ ഡ​പ്യൂ​ട്ടി ക​മാ​ന്‍​ഡ​ന്‍​ഡ് എ​ൻ.​കെ. മി​ശ്ര , നാ​ദാ​പു​രം സ​ബ് ഡി​വി​ഷ​ൻ ഡി​വൈ​എ​സ്പി എ. ​കു​ട്ടി​കൃ​ഷ്ണ​ൻ , ഇ​ൻ​സ്പെ​ക്ട​ർ ടി.​എം. നി​ധി​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ 150 പേ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് നാ​ദാ​പു​ര​ത്ത് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. നാ​ദാ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച റൂ​ട്ട് മാ​ർ​ച്ച് ക​ല്ലാ​ച്ചി​യി​ൽ സ​മാ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​നും , വോ​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ലും സം​ഘ​ർ​ഷ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന മേ​ഖ​ല​യി​ൽ വി​ന്യ​സി​ക്കാ​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ കേ​ന്ദ്ര സേ​ന​യെ വി​ന്യ​സി​ച്ച​ത്.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; ഇ​ന്ന് നി​ശ​ബ്ദ പ്ര​ചാ​ര​ണം

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​ന്ന് നി​ശ​ബ്ദ പ്ര​ചാ​ര​ണം. ഏ​ഴ് ജി​ല്ല​ക​ളി​ൽ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് നാ​ളെ ന​ട​ക്കാ​നി​രി​ക്കെ വോ​ട്ട​ര്‍​മാ​രു​ടെ മ​ന​സ് കീ​ഴ​ട​ക്കാ​നു​ള​ള അ​വ​സാ​ന​വ​ട്ട ശ്ര​മ​ങ്ങ​ളി​ലാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളും നേ​താ​ക്ക​ളും.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളാ​ണ് നാ​ളെ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തു​ന്ന​ത്. വോ​ട്ട് തേ​ടി​യു​ള​ള സ്ഥാ​നാ​ര്‍​ഥി​ക​ളു​ടേ​യും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടേ​യും നെ​ട്ടോ​ട്ടം ഇ​ന്നു​കൊ​ണ്ട് അ​വ​സാ​നി​ക്കും.

ഭ​ര​ണ​ത്തു​ട​ര്‍​ച്ച ല​ക്ഷ്യ​മി​ട്ടും അ​ധി​കാ​രം തി​രി​ച്ചു പി​ടി​ക്കാ​നും അ​ട്ടി​മ​റി​ക്കാ​നു​മാ​യി സ്ഥാ​നാ​ര്‍​ഥി​ക​ളും മു​ന്ന​ണി​ക​ളും ആവേശത്തോടെയാണ് ആവസാന ലാപ്പിലെത്തുന്നത്. 

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; ഏഴ് ജില്ലകളിൽ നാളെ അവധി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​ന്നാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ജി​ല്ല​ക​ൾ​ക്ക് നാ​ളെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും വേ​ത​ന​ത്തോ​ടെ​യു​ള്ള അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ര​ണ്ടാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന ഏ​ഴ് ജി​ല്ല​ക​ളി​ൽ വ്യാ​ഴാ​ഴ്ച 11ന് ​പൊ​തു​അ​വ​ധി​യാ​യി​രി​ക്കും. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

വോട്ട് തേടിയുളള സ്ഥാനാര്‍ഥികളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും നെട്ടോട്ടം ഇന്നുകൊണ്ട് അവസാനിക്കും.

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട പരസ്യപ്രചാരണം ഞായറാഴ്ച അവസാനിക്കും

തിരുവനന്തപുരം: പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയപാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികൾ സമാധാനപരമായിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ക്രമസമാധാനപ്രശ്‌നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ നിർദേശിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പോളിംഗിന് മുന്നോടിയായി പരസ്യപ്രചാരണം ഞായറാഴ്ച വൈകുന്നേരം ആറിന് അവസാനിക്കും. ഡിസംബർ ഒൻപതിന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് പരസ്യപ്രചാരണം അവസാനിക്കുന്നത്.

പൊതുജനങ്ങൾക്ക് മാർഗതടസം സൃഷ്ടിച്ചു കൊണ്ടുള്ള സമാപന പരിപാടികൾ പാടില്ല. പരസ്യ പ്രചാരണത്തിന്‍റെ സമാപനത്തിലുണ്ടാകുന്ന തർക്കങ്ങളും വെല്ലുവിളികളും ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗൺസ്‌മെന്‍റുകളും പ്രചാരണ ഗാനങ്ങൾ ഉച്ചത്തിൽ കേൾപ്പിച്ചു മത്സരിക്കുന്ന പ്രവണതയും കർശനമായി നിയന്ത്രിക്കാൻ കമ്മീഷണർ ജില്ലാ കളക്ടർമാർക്കും പോലീസ് അധികൃതർക്കും നിർദ്ദേശം നൽകി.

പരസ്യപ്രചാരണത്തിന്‍റെ സമാപനത്തിലും മാതൃകാ പെരുമാറ്റ ചട്ടവും ഹരിതച്ചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും ഉറപ്പുവരുത്തണം. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം. ഈ വ്യവസ്ഥ തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പിനും ബാധകമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മാ​ധാ​ന​പ​ര​മാ​യി​രി​ക്ക​ണ​മെ​ന്ന് തെ​ര. ക​മ്മീ​ഷ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്കു​ള്ള പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​മ​ങ്ങ​ളും മാ​തൃ​കാ പെ​രു​മാ​റ്റ​ച​ട്ട​വും പാ​ലി​ച്ചു​വേ​ണം ന​ട​ത്താ​നെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ എ. ​ഷാ​ജ​ഹാ​ൻ. ഇ​ക്കാ​ര്യം രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളോ​ടും സ്ഥാ​നാ​ർ​ഥി​ക​ളോ​ടും ക​മ്മീ​ഷ​ണ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് നീ​തി​പൂ​ർ​വ​വും, നി​ഷ്പ​ക്ഷ​വും, സു​താ​ര്യ​വു​മാ​യി ന​ട​ത്തു​ന്ന​തി​ന് എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ളും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ അ​ഭ്യ​ർ​ത്ഥി​ച്ചു.

മാ​തൃ​കാ​പെ​രു​മാ​റ്റ​ച​ട്ടം, ഹ​രി​ത​ച​ട്ട​പാ​ല​നം, മ​റ്റു തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​മ​ങ്ങ​ൾ എ​ന്നി​വ എ​ല്ലാ​വ​രും പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ർ​ക്കും നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു ക​ഴി​ഞ്ഞാ​ൽ ഉ​ട​നേ​ത​ന്നെ ബാ​ല​റ്റ്‌​പേ​പ്പ​റും ബാ​ല​റ്റ്‌​ലേ​ബ​ലു​ക​ളും അ​ച്ച​ടി​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​സു​ക​ളി​ലേ​യ്ക്ക് പ​ട്ടി​ക വ​ര​ണാ​ധി​കാ​രി​ക​ൾ അ​യ​യ്ക്കു​ന്ന​താ​ണ്. അ​പേ​ക്ഷ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് പോ​സ്റ്റ​ൽ ബാ​ല​റ്റ് വി​ത​ര​ണം ചെ​യ്യാ​ൻ വ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

സ്ഥാ​നാ​ർ​ഥി​ക​ൾ പ്ര​ചാ​ര​ണ​ത്തി​നാ​യി തു​ക ചെ​ല​വി​ടു​ന്ന​ത് നി​യ​മാ​നു​സൃ​ത​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് നി​രീ​ക്ഷ​ക​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു ക​ഴി​ഞ്ഞാ​ലു​ട​ൻ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ക്കാ​ൻ എ​ല്ലാ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു.

സ്ഥാ​നാ​ർ​ഥി​ക​ളും പാ​ർ​ട്ടി​ക​ളും ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ച​ട്ട​ലം​ഘ​ന​മു​ണ്ടാ​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഭി​ന്ന​ത​ക​ളും ത​ർ​ക്ക​ങ്ങ​ളും ഉ​ണ്ടാ​ക്കു​ന്ന​തോ, പ​ര​സ്പ​രം വെ​റു​പ്പ് സൃ​ഷ്ടി​ക്കു​ന്ന​തോ, വി​വി​ധ ജാ​തി​ക്കാ​ർ, സ​മു​ദാ​യ​ങ്ങ​ൾ, മ​ത​ക്കാ​ർ, ഭാ​ഷാ​വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കി​ട​യി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കു​ന്ന​തോ ആ​യ ഒ​രു പ്ര​വ​ർ​ത്ത​ന​ത്തി​ലും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും സ്ഥാ​നാ​ർ​ഥിക​ളും ഏ​ർ​പ്പെ​ടാ​ൻ പാ​ടി​ല്ല. അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക് മൂന്ന് വ​ർ​ഷം ത​ട​വോ, 10,000 രൂ​പ പി​ഴ​യോ, അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ ല​ഭി​ക്കാ​വു​ന്ന​താ​ണ്.

മ​റ്റ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ​യും സ്ഥാ​നാ​ർ​ഥി​ക​ളെ​യും വി​മ​ർ​ശി​ക്കു​മ്പോ​ൾ, അ​ത് അ​വ​രു​ടെ ന​യ​ങ്ങ​ൾ, പ​രി​പാ​ടി​ക​ൾ, പൂ​ർ​വ്വ​കാ​ല​ച​രി​ത്രം, പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ ഒ​തു​ങ്ങി നി​ൽ​ക്ക​ണം. നേ​താ​ക്ക​ളു​ടെ​യോ സ്ഥാ​നാ​ർഥി​ക​ളു​ടെ​യോ പൊ​തു​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത സ്വ​കാ​ര്യ ജീ​വി​ത​ത്തെ വി​മ​ർ​ശി​ക്കാ​ൻ പാ​ടി​ല്ല. അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ​തോ വ​ള​ച്ചൊ​ടി​ച്ച​തോ ആ​യ ആ​രോ​പ​ണ​ങ്ങ​ളു​ടെ​യോ വ​സ്തു​ത​ക​ളു​ടെ​യോ അ​ടി​സ്ഥാ​ന​ത്തി​ൽ മ​റ്റ് ക​ക്ഷി​ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും വി​മ​ർ​ശി​ക്ക​രു​ത്.

ജാ​തി​യെ​യോ സാ​മു​ദാ​യി​ക വി​കാ​ര​ങ്ങ​ളെ​യോ മു​ൻ​നി​ർ​ത്തി വോ​ട്ട​ഭ്യ​ർ​ഥിക്കാ​ൻ പാ​ടി​ല്ല. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, മ​ത​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ദി​യാ​യി ഉ​പ​യോ​ഗി​ക്ക​രു​ത്.

ഏ​തെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​ക്കോ, സ​മ്മ​തി​ദാ​യ​ക​നോ അ​വ​ർ​ക്ക് താ​ൽ​പ​ര്യ​മു​ള്ള വ്യ​ക്തി​ക​ൾ​ക്കോ എ​തി​രെ സാ​മൂ​ഹി​ക​ബ​ഹി​ഷ്‌​ക്ക​ര​ണം, സാ​മൂ​ഹി​ക ജാ​തി​ഭ്ര​ഷ്ട് തു​ട​ങ്ങി​യ ഭീ​ഷ​ണി​ക​ൾ ഉ​യ​ർ​ത്താ​ൻ പാ​ടി​ല്ല. വോ​ട്ട​ർ​മാ​ർ​ക്ക് പ​ണ​മോ മ​റ്റ് പാ​രി​തോ​ഷി​ക​ങ്ങ​ളോ ന​ൽ​കു​ക, വോ​ട്ട​ർ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​എ​ന്നി​വ കു​റ്റ​ക​ര​മാ​ണ്.

ഒ​രു വ്യ​ക്തി​യു​ടെ രാ​ഷ്ടീ​യാ​ഭി​പ്രാ​യ​ങ്ങ​ളോ​ടും പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടും മ​റ്റു രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ൾ​ക്കും സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും എ​ത്ര ത​ന്നെ എ​തി​ർ​പ്പു​ണ്ടാ​യാ​ലും സ​മാ​ധാ​ന​പ​ര​മാ​യും സ്വ​സ്ഥ​മാ​യും സ്വ​കാ​ര്യ​ജീ​വി​തം ന​യി​ക്കു​ന്ന​തി​നു​ള്ള അ​യാ​ളു​ടെ അ​വ​കാ​ശ​ത്തെ മാ​നി​ക്കേ​ണ്ട​താ​ണ്.

വ്യ​ക്തി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി അ​വ​രു​ടെ വീ​ടു​ക​ൾ​ക്ക് മു​മ്പി​ൽ പ്ര​ക​ട​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക, പി​ക്ക​റ്റു ചെ​യ്യു​ക തു​ട​ങ്ങി​യ രീ​തി​ക​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും അ​വ​ലം​ബി​ക്ക​രു​ത്.

സ്ഥ​ലം, കെ​ട്ടി​ടം, മ​തി​ൽ തു​ട​ങ്ങി​യ​വ ഉ​ട​മ​സ്ഥ​ന്‍റെ അ​നു​വാ​ദം കൂ​ടാ​തെ തെര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കൊ​ടി​മ​രം നാ​ട്ടു​ന്ന​തി​നോ ബാ​ന​റു​ക​ൾ കെ​ട്ടു​ന്ന​തി​നോ, പ​ര​സ്യം ഒ​ട്ടി​ക്കു​ന്ന​തി​നോ, മു​ദ്രാ​വാ​ക്യ​ങ്ങ​ൾ എ​ഴു​തു​ന്ന​തി​നോ ഉ​പ​യോ​ഗി​ക്ക​രു​ത്.

സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും അ​വ​യു​ടെ കോ​മ്പൗ​ണ്ടി​ലും പ​രി​സ​ര​ത്തും, മ​റ്റു പൊ​തു ഇ​ട​ങ്ങ​ളി​ലും ചു​വ​ർ എ​ഴു​താ​നോ, പോ​സ്റ്റ​ർ ഒ​ട്ടി​ക്കാ​നോ, ബാ​ന​ർ, ക​ട്ടൗ​ട്ട് എ​ന്നി​വ സ്ഥാ​പി​ക്കാ​നോ പാ​ടി​ല്ല. പൊ​തു ഇ​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള​വ നീ​ക്കം ചെ​യ്യാ​ൻ ജി​ല്ലാ തെര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടും നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ അ​വ നീ​ക്കം ചെ​യ്യു​ക​യും അ​തി​നു​ള്ള ചെ​ല​വ് ബ​ന്ധ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വി​ൽ ചേ​ർ​ക്കു​ക​യും ചെ​യ്യാ​ൻ ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

ബ​ന്ധ​പ്പെ​ട്ട നി​യ​മ​വ്യ​വ​സ്ഥ​ക​ളും കോ​ട​തി ഉ​ത്ത​ര​വു​ക​ളും പാ​ലി​ച്ചാ​യി​രി​ക്ക​ണം​ പൊ​തു​യോ​ഗം, ജാ​ഥ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കേ​ണ്ട​ത്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ മൈ​താ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഉ​ച്ച​ഭാ​ഷി​ണി, വാ​ഹ​നം എ​ന്നി​വ​യ്ക്ക് ആ​വ​ശ്യ​മാ​യ അ​നു​മ​തി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളി​ൽ നി​ന്നും വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണമെന്നും ക​മ്മീ​ഷ​ണ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് വ​മ്പ​ന്‍ വി​ജ​യം നേ​ടും: എം.​വി. ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് വ​ന്‍ വി​ജ​യം നേ​ടു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍. ക​ഴി​ഞ്ഞ ത​വ​ണ നേ​ടി​യ​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും സീ​റ്റു​ക​ളും എ​ല്‍​ഡി​എ​ഫ് നേ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ല്‍​ഡി​എ​ഫ് സു​സ​ജ്ജ​മാ​ണ്. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​ക്കി​യ​താ​യും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

എ​ല്‍​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി വ​ന്‍ മു​ന്നേ​റ്റം കൈ​വ​രി​ക്കു​മെ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വി​ന​ര്‍ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ നേ​ടും. എ​ല്‍​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ ജ​ന​വി​കാ​ര​മാ​ണു​ള്ള​തെ​ന്നും രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

District News

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക്കു​പ്പാ​യം തു​ന്നി​വ​ച്ച നേ​താ​ക്ക​ൾ നി​രാ​ശ​യി​ൽ

അമ്പ​ല​പ്പു​ഴ: വാ​ർ​ഡു​ക​ളി​ലും ബ്ലോ​ക്ക് ഡി​വി​ഷ​നു​ക​ളി​ലും വ​നി​താ പ്രാ​തി​നി​ധ്യം വ​ർ​ധി​ച്ച​തോ​ടെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക്കു​പ്പാ​യം തു​ന്നി​വ​ച്ച നേ​താ​ക്ക​ൾ നി​രാ​ശ​യി​ൽ. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും മെംബ റു​മൊ​ക്കെ​യാ​കാ​നാ​ഗ്ര​ഹി​ച്ച നേ​താ​ക്ക​ളാണ് നി​രാ​ശ​യി​ലാ​യ​ത്. ഇ​തോ​ടെ ഭാ​ര്യ​യെ​യും സ​ഹോ​ദ​രി​യു​മൊ​ക്കെ സ്ഥാ​നാ​ർ​ഥി​യാ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് നേ​താ​ക്ക​ൾ.


വി​ജ​യ​മു​റ​പ്പി​ച്ച വാ​ർ​ഡു​ക​ളി​ൽ പ​ല​രും നേ​ര​ത്തെ ത​ന്നെ നി​ശബ്ദ പ്ര​ച​ാര​ണം ന​ട​ത്തി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് വാ​ർ​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന​ത്. ഇ​തോ​ടെ​യാ​ണ് പ​ല നേ​താ​ക്ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ത്വം ന​ഷ്ട​പ്പെ​ട്ട​ത്. വി​ജ​യ​മു​റ​പ്പി​ച്ച പ​ല വാ​ർ​ഡും വ​നി​താ, പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​യ​തോ​ടെ നേ​താ​ക്ക​ൾ ശ​രി​ക്കും പെ​ട്ടു. ഇ​തോ​ടെ​യാ​ണ് ഭ​ര​ണ​മു​റ​പ്പി​ക്കാ​ൻ വീ​ടു​ക​ളി​ലെ വ​നി​ത​ക​ളെ രം​ഗ​ത്തി​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.


ഇ​വ​രി​ൽ പ​ല​രും പു​റം ലോ​കം കാ​ണാ​ത്ത​വ​രാ​ണ്. വി​വി​ധ പാ​ർ​ട്ടി​ക​ളി​ലെ ജി​ല്ലാ നേ​താ​ക്ക​ൾ വ​രെ​യാ​ണ് സ്ഥാ​നാ​ർ​ഥി​ക്കു​പ്പാ​യം തു​ന്നി കാ​ത്തി​രു​ന്ന​ത്. ത​ങ്ങ​ൾ മ​ത്സ​രി​പ്പി​ച്ച വ​നി​ത​ക​ൾ വി​ജ​യി​ച്ചാ​ൽ പി​ൻ​സീ​റ്റ് ഡ്രൈ​വിം​ഗ് ന​ട​ത്താ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ഈ ​നേ​താ​ക്ക​ൾ. പൊ​തു​പ്ര​വ​ർ​ത്ത​നരം​ഗ​ത്ത് യാ​തൊ​രു മു​ൻ​പ​രി​ച​യ​വു​മി​ല്ലാ​ത്ത ഇ​ത്ത​രം വ​നി​ത​ക​ൾ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സം​വി​ധാ​ന​ത​ല​പ്പ​ത്തെ​ത്തി​യാ​ൽ പ്ര​വ​ർ​ത്ത​നം എ​ന്താ​കു​മെ​ന്ന ആ​ശ​ങ്ക​യു​മു​യ​ർ​ന്നി​ട്ടു​ണ്ട്. അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി അ​വ​സാ​നവ​ട്ട സ്ഥാ​നാ​ർ​ഥി ച​ർ​ച്ച​ക​ളി​ലാ​ണ് എ​ല്ലാ രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി​യും.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് മേ​ഖ​ല തി​രി​ച്ച് ചു​മ​ത​ല

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​ര്‍​ക്കും ഭാ​ര​വാ​ഹി​ക​ള്‍​ക്കും ചു​മ​ത​ല​ക​ള്‍ വീ​തി​ച്ചു ന​ൽ​കി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്. മൂ​ന്ന് മേ​ഖ​ല​ക​ള്‍ തി​രി​ച്ചാ​ണ് കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​ര്‍​ക്ക് ചു​മ​ത​ല ന​ൽ​കി​യ​ത്.

തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കോ​ട്ട​യം വ​രെ​യു​ള്ള അ​ഞ്ചു ജി​ല്ല​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന തെ​ക്ക​ൻ മേ​ഖ​ല​യു​ടെ ചു​മ​ത​ല പി.​സി. വി​ഷ്ണു​നാ​ഥി​നാ​ണ്. എ.​പി. അ​നി​ൽ​കു​മാ​റി​നെ ഇ​ടു​ക്കി മു​ത​ൽ മ​ല​പ്പു​റം വ​രെ​യു​ള്ള അ​ഞ്ചു ജി​ല്ല​ക​ളു​ള്ള മ​ധ്യ​മേ​ഖ​ല​യു​ടെ ചു​മ​ത​ല ന​ൽ​കി. കോ​ഴി​ക്കോ​ട് മു​ത​ൽ കാ​സ​ര്‍​ഗോ​ഡ് വ​രെ​യു​ള്ള വ​ട​ക്ക​ൻ മേ​ഖ​ല​യു​ടെ ചു​മ​ത​ല​യാ​ണ് ഷാ​ഫി പ​റ​മ്പി​ലി​ന്.

കെ​സി പ​ക്ഷ​ക്കാ​ര്‍​ക്കാ​ണ് സം​ഘ​ട​നാ ചു​മ​ത​ല​യും കെ​പി​സി​സി ഓ​ഫീ​സ് ചു​മ​ത​ല​യും. സം​ഘ​ട​നാ ചു​മ​ത​ല നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ലി​നും ഓ​ഫീ​സ് ചു​മ​ത​ല മു​ന്‍ എം​എ​ൽ​എ എം.​എ. വാ​ഹി​ദി​നു​മാ​ണ് ന​ൽ​കി​യ​ത്.

ജി​ല്ല​ക​ളു​ടെ ചു​മ​ത​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് പ​ക​രം വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍​ക്കും ട്ര​ഷ​റ​ര്‍​ക്കു​മാ​ണ്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളു​ടെ ചു​മ​ത​ല​യാ​ണ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

National

തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്രാ​ദേ​ശി​ക സ​ഖ്യ​ത്തി​ന് അ​ജി​ത് പ​വാ​ർ

മും​ബൈ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്രാ​ദേ​ശി​ക​മാ​യ സ​ഖ്യ​ങ്ങ​ൾ​ക്ക് അ​ജി​ത് പ​വാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ഷ​ണ​ലി​സ്റ്റ് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ (എ​ൻ​സി​പി) നീ​ക്കം. ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​തി​നു വ്യ​ത്യ​സ്ഥ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ പ്രാ​ദേ​ശി​ക​നേ​താ​ക്ക​ൾ ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണി​ത്.

ന​ന്ദു​ർ​ബാ​ർ, കോ​ലാ​പു​ർ, നാ​സി​ക് ജി​ല്ല​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ക്കാ​നാ​യി വോ​ർ​ലി ഡോ​മി​ൽ ന​ട​ന്ന ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ൽ വി​വി​ധ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നു​വ​ന്ന​ത്. സ​ഖ്യം സം​ബ​ന്ധി​ച്ച് സ്വ​ത​ന്ത്ര​മാ​യ തീ​രു​മാ​നെ​ടു​ക്കാ​ൻ ന​ന്ദു​ർ​ബാ​റി​ലെ നേ​താ​ക്ക​ളോ​ട് അ​ജി​ത് പ​വാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ലാ​പൂ​രി​ൽ പ്രാ​ദേ​ശി​ക വി​കാ​രം വി​ല​യി​രു​ത്തി അ​നു​യോ​ജ്യ തീ​രു​മാ​ന​ത്തി​ന് മ​ന്ത്രി ഹു​സൈ​ൻ മു​ഷ​റി​ഫി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഇ​തി​ൽ​നി​ന്നു വ്യ​ത്യ​സ്ഥ​മാ​യി ഷി​ൻ​ഡേ വി​ഭാ​ഗ​വു​മാ​യി സ​ഖ്യം വേ​ണ​മെ​ന്നാ​ണ് നാ​സി​ക്കി​ലെ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; സം​ഘ​ര്‍​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ത​യാ​റെ​ടു​പ്പു​മാ​യി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​ശ്‌​ന​ബാ​ധി​ത മേ​ഖ​ല​യി​ലു​ൾ​പ്പെ​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ത​യാ​റെ​ടു​ത്ത് ബി​എ​സ്എ​ഫ്. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ പ്ര​ചാ​ര​ണ​ഘ​ട്ട​ങ്ങ​ളി​ലും മ​റ്റും ഏ​തെ​ങ്കി​ലും രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളും സം​ഘ​ർ​ഷ​ങ്ങ​ളു​മു​ണ്ടാ​കു​മ്പോ​ൾ ജ​ന​ക്കൂ​ട്ട​ത്തെ പി​ന്തി​രി​പ്പി​ക്കു​ന്ന​തി​നും മ​റ്റു ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​ണ് 7,500 ടി​യ​ർ സ്‌​മോ​ക് മ്യൂ​ണി​ഷ​ൻ (ടി​എ​സ്എം) വാ​ങ്ങു​ന്ന​ത്. ഗ്വാ​ളി​യ​ർ തെ​ക്ക​ൻ​പു​ർ ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി ഫോ​ഴ്‌​സി​ന്‍റെ ടി​യ​ർ സ്‌​മോ​ക്ക് യൂ​ണി​റ്റി​ല്‍ നി​ന്ന് 77,12,070 രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഇ​വ വാ​ങ്ങു​ന്ന​ത്.

ക​ണ്ണീ​ർ​വാ​ത​ക​ഷെ​ൽ വാ​ങ്ങു​ന്ന​തി​നാ​യി ഡി​ജി​പി ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. അ​ക്ര​മാ​സ​ക്ത​രാ​യ ജ​ന​ക്കൂ​ട്ട​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പി​രി​ച്ചു​വി​ടു​ന്ന​തി​നാ​യാ​ണ് ടി​എ​സ്എം ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജ​ല​പീ​ര​ങ്കി​യാ​ണ് പ്ര​യോ​ഗി​ക്കു​ന്ന​ത്. പി​രി​ഞ്ഞു​പോ​കാ​ത്ത​പ​ക്ഷം ക​ണ്ണീ​ർ​വാ​ത​കം ഉ​പ​യോ​ഗി​ക്കും. ഗ്യാ​സ് പു​റ​ത്താ​യാ​ൽ 10 മി​നി​റ്റോ​ളം ക​ണ്ണ് പു​ക​യു​ക​യും തു​റ​ക്കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യി​ലാ​വു​ക​യും ചെ​യ്യും.

ഏ​ഴ് മു​ത​ൽ 15 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ ഇ​വ പൊ​ട്ടും. ജ​ന​ക്കൂ​ട്ട​ത്തി​നു​നേ​രേ ഇ​വ 45 ഡി​ഗ്രി​യി​ലാ​ണെ​റി​യു​ന്ന​ത്. ഇ​തി​നാ​യി ഡി​എ​ച്ച്ക്യു​വി​ലു​ള്ള പോ​ലീ​സു​കാ​ര്‍​ക്കും സ്‌​റ്റേ​ഷ​നി​ലു​ള്ള പോ​ലീ​സു​കാ​ര്‍​ക്കും ഇ​ട​യ്ക്കി​ടെ പ​രി​ശീ​ല​ന​വും ന​ൽ​കു​ന്നു​ണ്ട്.

പു​തു​താ​യി കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന ടി​എ​സ്എം പോ​ലീ​സു​കാ​ര്‍​ക്കും ആ​സ്ഥാ​ന​ത്ത് നി​ന്ന് എ​ല്ലാ പോ​ലീ​സ് ജി​ല്ല​ക​ൾ​ക്കും കൈ​മാ​റും. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ഇ​വ വി​ത​ര​ണം ചെ​യ്യും. പ്ര​തി​ഷേ​ധ മാ​ർ​ച്ചു​ക​ളും മ​റ്റു സം​ഘ​ർ​ഷ​ങ്ങ​ളു​മു​ണ്ടാ​കു​മ്പോ​ൾ ജ​ന​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടാ​നാ​യി ക​ണ്ണീ​ർ​വാ​ത​ക ഷെ​ല്ലു​ക​ൾ എ​റി​ഞ്ഞാ​ലും പ​ല​തും പ്ര​വ​ർ​ത്തി​ക്കാ​റി​ല്ലെ​ന്നും പൊ​ട്ടാ​ത്ത ക​ണ്ണീ​ർ​വാ​ത​ക ഷെ​ല്ലു​ക​ൾ പ്ര​തി​ഷേ​ധ​ക്കാ​ർ കൈ​യി​ലെ​ടു​ത്ത് പോ​ലീ​സി​നു നേ​രേ എ​റി​യു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കാ​റു​ണ്ടെ​ന്നും സേ​ന​യി​ലു​ള്ള​വ​ർ ത​ന്നെ പ​റ​യു​ന്നു​ണ്ട്.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ത​രം​ഗം ഉ​ണ്ടാ​കും: ജെ​ബി മേ​ത്ത​ർ

 കൊ​ച്ചി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ‍യു​ഡി​എ​ഫ് ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്ന് ജെ​ബി മേ​ത്ത​ർ എം​പി. മ​ഹി​ളാ കോ​ൺ​ഗ്ര​സ്‌ യാ​ത്ര​യു​മാ​യി ക​ട​ന്ന് ചെ​ന്ന​പ്പോ​ൾ ജ​ന​ങ്ങ​ളു​ടെ മ​ന​സ് വാ​യി​ച്ച​താ​ണ്. മ​ഹി​ള കോ​ൺ​ഗ്ര​സ്‌ സ​ജ്ജ​മാ​ണ്. എ​ൽ​ഡി​എ​ഫ് ദു​ർ​ഭ​ര​ണ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ മ​ന​സ് മ​ടു​ത്തു. ജ​ന​ങ്ങ​ൾ​ക്ക് മ​ന​സ​മാ​ധാ​ന​മാ​യി ജീ​വി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് സ്ത്രീ​ക​ൾ​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ കൂ​ടു​ന്നു. ട്രെ​യി​നി​ൽ പോ​ലും അ​തി​ക്ര​മ​മാ​ണ്. മ​ദ്യം കേ​ര​ള​ത്തി​ൽ ഒ​ഴു​ക്കു​ക​യാ​ണ്. അ​തും അ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ഉ​ണ്ട്. കേ​ര​ള​ത്തി​ലെ അ​മ്മ​മാ​രെ അ​ല​ട്ടു​ന്ന പ്ര​ശ്നം ല​ഹ​രി​കൂ​ടെ​യാ​ണ്.

എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന കേ​ര​ള​ത്തി​ൽ ന​ർ​ക്കോ​ട്ടി​ക്സ് ഗ്ലോ​റി​ഫൈ​ഡ് ബി​സി​നെ​സ് ആ​ണെ​ന്നും അ​വ​ർ വി​മ​ർ​ശി​ച്ചു. സ്ത്രീ​ക​ൾ​ക്ക് ആ​യി​രം രൂ​പ പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​ത് സ്വാ​ഗ​താ​ർ​ഹം ആ​ണ്. പ​ക്ഷേ ഇ​വി​ടെ ആ​യി​രം രൂ​പ കൊ​ണ്ട് ജീ​വി​ക്കാ​ൻ ക​ഴി​യു​മോ. 1000 രൂ​പ​യു​ടെ പു​റ​ത്ത് എ​ൽ​ഡി​എ​ഫി​ലേ​ക്ക് എ​ല്ലാ​വ​രും വോ​ട്ട് ചെ​യ്യു​മെ​ന്ന് ക​രു​തു​ന്നി​ല്ല.

മു​ഖ്യ​മ​ന്ത്രി പെ​ട്ട​ന്ന് ഒ​രു പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്നു. ഇ​ന്ന​ലെ​യാ​ണോ പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് തൊ​ട്ട​ടു​ത്ത സ​മ​യ​ത്ത് ന​ട​ത്തി​യ പ്ര​ഖ്യാ​പ​നം ജ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കു​മെ​ന്നും ജെ​ബി മേ​ത്ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

'ഓ​പ്പ​റേ​ഷ​ൻ സ​ർ​ക്കാ​ർ ചോ​രി'; ഹ​രി​യാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ അ​ട്ടി​മ​റി​യെ​ന്ന് രാ​ഹു​ൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ അ​ട്ടി​മ​റി​ന​ട​ന്ന​താ​യി ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. 25 ല​ക്ഷം ക​ള്ള​വോ​ട്ടു​ക​ൾ ന​ട​ന്നു. എ​ട്ടി​ൽ ഒ​ന്ന് വോ​ട്ടു​ക​ൾ ഹ​രി​യാ​ന​യി​ൽ വ്യാ​ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

25 ല​ക്ഷം ക​ള്ള വോ​ട്ടു​ക​ൾ ന​ട​ന്നു.19 ല​ക്ഷ​ത്തി​ല​ധി​കം ബ​ൾ​ക്ക് വോ​ട്ടു​ക​ൾ ന​ട​ന്നു. അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം വ്യാ​ജ​വോ​ട്ടു​ക​ളു​ണ്ടാ​യി. 93174 തെ​റ്റാ​യ വി​ലാ​സ​ങ്ങ​ൾ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു സ്ത്രീ ​നൂ​റ് ത​വ​ണ വോ​ട്ട് ചെ​യ്തു. മ​റ്റൊ​രു യു​വ​തി 22 ത​വ​ണ പ​ത്ത് ബൂ​ത്തു​ക​ളി​ലാ​യി വോ​ട്ട് ചെ​യ്തു. സീ​മ, സ്വീ​റ്റി, സ​ര​സ്വ​തി എ​ന്നീ പേ​രു​ക​ളി​ലാ​ണ് വോ​ട്ട് ചെ​യ്ത​തെ​ന്നും രേ​ഖ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു​കൊ​ണ്ട് രാ​ഹു​ൽ പ​റ​ഞ്ഞു.

ഇ​ത് കേ​ന്ദ്രീ​കൃ​ത​മാ​യി ന​ട​ന്ന ഓ​പ്പ​റേ​ഷ​ൻ ആ​ണ്. എ​ട്ടു സീ​റ്റു​ക​ളി​ൽ 22 മു​ത​ൽ നാ​ലാ​യി​രം വ​രെ വോ​ട്ടു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് പോ​യ​ത്. എ​ട്ടി​ൽ ഒ​ന്ന് വോ​ട്ടു​ക​ൾ ഹ​രി​യാ​ന​യി​ൽ വ്യാ​ജ​മാ​ണ്. ഇ​തു​കൊ​ണ്ടാ​ണ് 22,000 വോ​ട്ടി​ന് കോ​ണ്‍​ഗ്ര​സ് തോ​റ്റ​ത്. ന​ട​ന്ന​ത് ഓ​പ്പ​റേ​ഷ​ൻ സ​ർ​ക്കാ​ർ ചോ​രി​യാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി കു​റ്റ​പ്പെ​ടു​ത്തി.

National

ബി​ഹാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് മോ​ഷ്ടി​ക്കാ​ന്‍ ബി​ജെ​പി​യെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി

 

പാ​റ്റ്ന: ബി​ഹാ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് മോ​ഷ്ടി​ക്കാ​ന്‍ ബി​ജെ​പി​യെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ലോ​ക്‌​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ബി​ഹാ​റി​ലെ ഭോ​ജ്പൂ​രി​ല്‍ വോ​ട്ട​ര്‍ അ​ധി​കാ​ര്‍ യാ​ത്ര​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ഹാ​രാ​ഷ്ട്ര, ഹ​രി​യാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ അ​വ​ര്‍ വോ​ട്ട് മോ​ഷ​ണം ന​ട​ത്തി. എ​ന്നാ​ല്‍ ബി​ഹാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​വ​രെ അ​തി​ന് അ​നു​വ​ദി​ക്കി​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

അ​തേ​സ​മ​യം ബി​ജെ​പി​യു​ടെ ല​ക്ഷ്യം വോ​ട്ട് മോ​ഷ​ണം അ​ല്ലെ​ന്നും വോ​ട്ട് കൊ​ള്ള​യാ​ണെ​ന്നും സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ് പ​റ​ഞ്ഞു.

Latest News

Corehub Up