Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electric Fence

ചാടരുത്, ഷോക്കടിക്കും...,ജയില്‍സുരക്ഷയ്ക്ക് 4.79 കോടി രൂപയുടെ വൈദ്യുത വേലി സംവിധാനം

കോ​​​ഴി​​​ക്കോ​​​ട്: ക​​​ന​​​ത്ത സു​​​ര​​​ക്ഷ​​​യ്ക്കി​​​ട​​​യി​​​ലും കു​​​പ്ര​​​സി​​​ദ്ധ കു​​​റ്റ​​​വാ​​​ളി ഗോ​​​വി​​​ന്ദ​​​ച്ചാ​​​മി അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​തി​​​ക​​​ള്‍ ജ​​​യി​​​ലി​​​ല്‍നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ര്‍ന്ന് സം​​​സ്ഥാ​​​ന​​​ത്തെ ജ​​​യി​​​ലു​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ന​​​വീ​​​ക​​​രി​​​ക്കു​​​ന്നു.

ജ​​​യി​​​ലു​​​ക​​​ളി​​​ല്‍ വൈ​​​ദ്യു​​​ത വേ​​​ലി സ്ഥാ​​​പി​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം. അ​​​തി​​​നാ​​​യി 4.79 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക്കു സ​​​ര്‍ക്കാ​​​ര്‍ അ​​​നു​​​മ​​​തി ന​​​ല്‍കി. സു​​​ര​​​ക്ഷാ മ​​​തി​​​ലു​​​ക​​​ള്‍ക്ക് മു​​​ക​​​ളി​​​ല്‍ വൈ​​​ദ്യു​​​ത വേ​​​ലി സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കാ​​​നാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​ന്‍റെ നി​​​ര്‍ദേ​​​ശം. 2025 ജൂ​​​ലൈ​​​യി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍ന്ന യോ​​​ഗ​​​ത്തി​​​ലെ തീ​​​രു​​​മാ​​​ന​​​പ്ര​​​കാ​​​ര​​​മാ​​​ണ് ജ​​​യി​​​ല്‍ സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ വ​​​ര്‍ധി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ജ​​​യി​​​ല്‍ ഡി​​​ജി​​​പി സ​​​മ​​​ര്‍പ്പി​​​ച്ച 24.81 കോ​​​ടി രൂ​​​പ​​​യു​​​ടെ സ​​​മ​​​ഗ്ര സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​യി​​​ല്‍നി​​​ന്നാ​​​ണു വൈ​​​ദ്യു​​​ത വേ​​​ലി​​​ക്കാ​​​യി തു​​​ക അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​നാ​​​യി​​​രി​​​ക്കും പ​​​ദ്ധ​​​തി​​​യു​​​ടെ നി​​​ർ​​​മാ​​​ണ ചു​​​മ​​​ത​​​ല. കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ടെ​​​യും മ​​​തി​​​ലു​​​ക​​​ളു​​​ടെ​​​യും നി​​​ർ​​​മാ​​​ണ​​​ത്തി​​​ല്‍ സു​​​ര​​​ക്ഷ​​​യും ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​വും ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ സാ​​​ങ്കേ​​​തി​​​ക അ​​​നു​​​മ​​​തി​​​ക്ക് മു​​​മ്പാ​​​യി വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും സ​​​ര്‍ക്കാ​​​ര്‍ നി​​​ര്‍ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

പ​​​ദ്ധ​​​തി​​​യി​​​ലെ ബാ​​​ക്കി പ്ര​​​വൃ​​​ത്തി​​​ക​​​ള്‍ 2026-27 വ​​​ര്‍ഷ​​​ത്തെ പ്ലാ​​​ന്‍ സ്‌​​​കീ​​​മി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്തി ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ ജ​​​യി​​​ല്‍ ഡി​​​ജി​​​പി​​​ക്ക് സ​​​ര്‍ക്കാ​​​ര്‍ നി​​​ര്‍ദേ​​​ശം ന​​​ല്‍കി​​​യി​​​ട്ടു​​​ണ്ട്.

Latest News

Corehub Up