കൊച്ചി: നൂതനമായ ഇലക്ട്രിക് ത്രീവീലറുകള്‍ വികസിപ്പിക്കാനും വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കാനുമായി ഹ്യുണ്ടായ് , ടിവിഎസ് മോട്ടോര്‍ കമ്പനികൾ കരാറിലെത്തി. 2025ലെ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ അവതരിപ്പിച്ച ഇ3ഡബ്ല്യു കോണ്‍സെപ്റ്റിന്റെ വിജയത്തെത്തുടര്‍ന്നാണ് ഈ സഹകരണം.
വാഹനത്തിന്റെ ഡിസൈനിനും ആധുനിക മൊബിലിറ്റി സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനും ഹ്യുണ്ടായ് നേതൃത്വം നല്‍കും. ടിവിഎസ് തങ്ങളുടെ അത്യാധുനിക ഇലക്ട്രിക് പ്ലാറ്റ്ഫോമും പ്രാദേശികവിപണിയിലെ അറിവും ഉപയോഗിച്ച് വാഹനവികസനത്തില് പങ്കാളികളാകും.