മൂലമറ്റം: വൈദ്യുതി ലൈനിലും ട്രാൻസ്ഫോർമറിലും കാടുംപടലും കയറിയിട്ടും അധികൃതർക്ക് അനക്കമില്ല. മൂലമറ്റം ടൗണിൽ പഞ്ചായത്ത് ഓഫീസിനോടു ചേർന്നാണ് സംഭവം . സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധിപ്പേർ സഞ്ചരിക്കുന്ന റോഡരികിലാണ് ഇവ സ്ഥിതി ചെയ്യുന്നത്.
തീപിടിത്തമോ മറ്റ് അപകടമോ ഉണ്ടായാൽ സ്ഥിതി ഗുരുതരമാകും. കാടുംപടലും വെട്ടിനീക്കി അപകടം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.