Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electrocuted By Wire

Kannur

വീ​ട്ടു​മു​റ്റ​ത്തെ എ​ർ​ത്ത് ക​മ്പി​യി​ൽ​നി​ന്നു ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു

ഇ​രി​ട്ടി: കൂ​ട്ടു​പു​ഴ പേ​ര​ട്ട​യി​ൽ വീ​ട്ടു​മു​റ്റ​ത്തെ എ​ർ​ത്ത് ക​മ്പി​യി​ൽ​നി​ന്നു ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു. പേ​ര​ട്ട കു​ണ്ടേ​രി ഉ​പ​ദേ​ശി​ക്കു​ന്നി​ലെ പ​ന​ക്ക​ൽ ഹൗ​സി​ൽ അ​ഖി​ലേ​ഷ് (26) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ വീ​ട്ടു​മു​റ്റ​ത്ത് സ്ഥാ​പി​ച്ച എ​ർ​ത്ത് ക​മ്പി​ക്ക് സ​മീ​പം മ​രി​ച്ചു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. വീ​ട്ടി​ൽ മൊ​ബൈ​ൽ ക​വ​റേ​ജ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി ​സ​മീ​പ​ത്തെ വീ​ട്ടി​ൽ പോ​യ​ശേ​ഷം 10.30 ഓ​ടെ​യാ​ണ് അ​ഖി​ലേ​ഷ് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്.

ഇ​തി​നു​ശേ​ഷം മൂ​ത്ര​മൊ​ഴി​ക്കാ​നാ​യി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ വീ​ട്ടി​ലെ വൈ​ദ്യു​തി മെ​യി​ൻ സ്വി​ച്ച് ബോ​ർ​ഡി​ൽ​നി​ന്നു മു​റ്റ​ത്ത് സ്ഥാ​പി​ച്ച മ​ഴ​മൂ​ലം ന​ന​ഞ്ഞു​കി​ട​ന്ന എ​ർ​ത്ത്‌ ക​മ്പി​യി​ൽ ച​വി​ട്ടി​യ​പ്പോ​ൾ ഷോ​ക്കേ​റ്റു മ​രി​ച്ച​താ​കാ​മെ​ന്നാ​ണു നി​ഗ​മ​നം.

ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു. പ​ന​ക്ക​ൽ മോ​ഹ​ന​ൻ-​കു​സു​മം ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​നീ​ഷ്, അ​ഭി​ജി​ത്ത്.  

Latest News

Corehub Up