ഗഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ഏഴു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു.
ഉന്നത നേതാവ് പ്രഭാകർ എന്നറിയപ്പെടുന്ന ലോകേതി ചന്ദർ റാവുവും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇയാളുടെ തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ടിരുന്നു. ദീപക് ചിന്ന മദാവിയാണ് വീരമൃത്യു വരിച്ച പോലീസുകാരൻ.
പ്രദേശത്ത് മൂന്നു ദിവസമായി മാവോയിസ്റ്റ് വേട്ട നടന്നുവരികയാണ്. ഗഡ്ചിരോളി പോലീസിന്റെ മാവോയിസ്റ്റ് വിരുദ്ധ യൂണിറ്റായ സി-60 ആണ് മാവേയിസ്റ്റുകളെ നേരിട്ടത്. ഏഴു മാവോയിസ്റ്റുകളുടെ മൃതദേഹം വ്യാഴാഴ്ച രാത്രി കണ്ടെത്തിയിരുന്നു. ഇന്നലെ നാലു മൃതദേഹംകൂടി കണ്ടെത്തി. കൊല്ലപ്പെട്ടവരിൽ മൂന്നു പേർ സ്ത്രീകളാണ്.
ഏറ്റുമുട്ടലിനിടെ പരിക്കേറ്റ പോലീസുകാരൻ ജോഗ മദാവിയെ ഗഡ്ചിരോളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.