Kerala
ഇടുക്കി: പൂപ്പാറയില് പന്നിയാര് പുഴ കൈയേറി നിര്മിച്ച കെട്ടിടങ്ങള് പൊളിച്ചു നീക്കി തുടങ്ങി. സുപ്രീംകോടതിയുടെയും ഹൈക്കോടതി ഉത്തരവിനെയും തുടര്ന്നാണ് നടപടി. 88 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കേണ്ടത്.
ഇതില് 56 കെട്ടിടങ്ങള് ഉടമകള് പൊളിച്ചു നീക്കും. ബാക്കിയുള്ളവ റവന്യു വകുപ്പ് പൊളിച്ചു നീക്കും. സംഘര്ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തു വന് പോലീസ് സന്നാഹം ഏര്പ്പെടുത്തിയിട്ടുണ്ട്. ശാന്തന്പാറ പോലീസ് സ്റ്റേഷന് പരിധിയില് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
2024ല് മൂന്ന് ആരാധനാലയങ്ങള് ഉള്പ്പെടെ 56 കെട്ടിടങ്ങള് സര്ക്കാര് ഏറ്റെടുത്തിരുന്നു. ഇതിനെതിരെ ഉടമകള് സുപ്രീംകോടതിയില് നല്കിയ ഹര്ജി തള്ളിയിരുന്നു. ഏറ്റെടുത്ത കെട്ടിടങ്ങളില് കഴിഞ്ഞിരുന്ന 29 കുടുംബങ്ങളോടു കഴിഞ്ഞ ഫെബ്രുവരിയില് ഒഴിയണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ് നല്കിയതാണ്. ഇത് അവഗണിച്ചതിനെത്തുടർന്ന് 24 മണിക്കൂറില് ഒഴിയണമെന്ന് കാണിച്ചു കഴിഞ്ഞ ദിവസം വീണ്ടും നോട്ടീസ് നല്കി.
ഇതും അവഗണിച്ചതോടെയാണ് കെട്ടിടങ്ങള് പൊളിച്ചു നീക്കാനുള്ള നടപടി ജില്ലാ ഭരണകൂടം സ്വീകരിച്ചത്. റവന്യു അധികൃതരുടെ വന് സംഘത്തിനു പുറമെ സായുധ പോലീസും ഫയര്ഫോഴ്സും ഉള്പ്പെടെയുള്ളവരും സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്.
Kerala
തിരുവനന്തപുരം: വന്യജീവി ആക്രമണം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നഗരപ്രദേശങ്ങൾ കേന്ദ്രീകരിച്ചഅർബൻ റസ്ക്യൂ ടീമുകൾ രൂപീകരിക്കും.
നിലവിലുള്ള സംവിധാനങ്ങൾക്കൊപ്പം ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ഉൾപ്പെടുന്ന സംഘത്തെയാകും ഇതിനായി സജ്ജമാക്കുകയെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ പത്രമ്മേളനത്തിൽ അറിയിച്ചു.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് നഗരങ്ങൾ കേന്ദ്രീകരിച്ചാകും ടീമുകൾ രൂപീകരിക്കുക. സംസ്ഥാനത്തുള്ള 28 സ്ഥിരം ആർആർടികളും, 11 സാറ്റലൈറ്റ് ആർആർടികളും സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തിയുളള പിആർടികളും കൂടാതെയാകും അർബൻ റെസ്ക്യൂ ടീമുകൾ രൂപീകരിക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാൻ സംസ്ഥാനത്ത് ആറു പുതിയ ഫോറസ്റ്റ് സ്റ്റേഷനുകൾ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കല്ലാർ, ആനക്കുളം, മലന്പുഴ, ആനക്കാംപൊയിൽ, കൊട്ടിയൂർ, ബന്തടുക്ക എന്നിവിടങ്ങളിലാണ് പുതിയ ഫോറസ്റ്റ് സ്റ്റേഷനുകൾ സ്ഥാപിക്കുക.
വനം വന്യജീവി സംരക്ഷണം കൂടുതൽ കാര്യക്ഷമവും സുഗമവുമാക്കുന്നതിനും വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനുമാണ് പുതിയ സ്റ്റേഷനുകൾ രൂപീകരിക്കുന്നത്.