Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Engine Failure

എ​ന്‍​ജി​ന്‍ ത​ക​രാ​റി​ലാ​യി റോ ​റോ ക​ട​ലി​ലേയ്​ക്ക് ഒ​ഴു​കി; യാ​ത്ര​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി ഫി​ഷ​റീ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ക​പ്പ​ല്‍​ച്ചാ​ലി​ലൂ​ടെ ക​ട​ലി​ലേ​ക്ക് ഒ​ഴു​കി​പ്പോ​യ റോ ​റോ​യി​ല്‍ കു​ടു​ങ്ങി​യ കൊ​ച്ചു​കു​ട്ടി​ക​ള​ട​ക്കം അ​മ്പ​തോ​ളം യാ​ത്ര​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി ഫി​ഷ​റീ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ആ​റ് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ല്‍ നി​ന്ന് വൈ​പ്പി​നി​ലേ​യ്ക്ക് പോ​യ റോ ​റോ സ​ര്‍​വീ​സി​ന്‍റെ എ​ന്‍​ജി​ന്‍ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ക​പ്പ​ല്‍​ച്ചാ​ലി​ലൂ​ടെ റോ ​റോ ക​ട​ലി​ലേ​ക്ക് ഒ​ഴു​കി​പ്പോ​യ​ത്. വൈ​പ്പി​ന്‍ ഫി​ഷ​റീ​സ് മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ല്‍ എ​ല്ലാ​വ​രെ​യും സു​ര​ക്ഷി​ത​മാ​യി ക​ര​യ്ക്കെ​ത്തി​ച്ച​തോ​ടെ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി.

എ​ന്‍​ജി​ന്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ​തോ​ടെ ക​ട​ലി​ലേ​ക്ക് ഒ​ഴു​കി​പ്പോ​യ റോ ​റോ​യെ ഫി​ഷ​റീ​സ് പ​ട്രോ​ള്‍ ബോ​ട്ടും സം​ഘ​വും ചേ​ര്‍​ന്ന് പി​ന്തു​ട​ര്‍​ന്ന് വ​ടം​ബ​ന്ധി​ച്ച് സു​ര​ക്ഷി​ത​മാ​യി തീ​ര​ത്തേ​ക്ക് അ​ടു​പ്പി​ക്കു​ക​യാ​യി​രു​ന്നു.​കെ​എ​സ്‌​ഐ​എ​ന്‍​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റോ ​റോ സ​ര്‍​വീ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

സം​ഭ​വ​സ​മ​യ​ത്ത് ഒ​മ്പ​ത് കാ​റു​ക​ളും ഒ​രു ട്രാ​വ​ല​റും അ​മ്പ​തോ​ളം ബൈ​ക്കു​ക​ളും 50-ഓ​ളം യാ​ത്ര​ക്കാ​രും റോ ​റോ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ഫി​ഷ​റീ​സ് മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ ഷി​ജു, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ സി.​കെ. വി​ഷ്ണു, ബോ​ട്ട് സ്രാ​ങ്ക് അ​ജ​യ​ന്‍, ഡ്രൈ​വ​ര്‍ ഷാ​ജി, സീ ​റെ​സ്‌​ക്യൂ ഗാ​ര്‍​ഡ്മാ​രാ​യ ഷെ​ല്ല​ന്‍, ഉ​ദ​യ​ന്‍, വി​നു, ജി​പ്സ​ണ്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത്.

 

 

Latest News

Corehub Up