ഇലഞ്ഞി: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫാക്ട് റിട്ടയേർഡ് എന്‍ജിനീയര്‍ മരിച്ചു. ഇലഞ്ഞി വല്ലുത്തടത്തില് ജിയോ പോള്‍ (62) ആണ് മരിച്ചത്. കഴിഞ്ഞ ഒന്‍പതിന് രാവിലെ ഇലഞ്ഞി മാര്‍ക്കറ്റ് ജംഗ്ഷന് സമീപമായിരുന്നു അപകടം. തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംസ്കാരം നടത്തി.
വി.ജെ. പോൾ-ചിന്നമ്മ ദന്പതികളുടെ മകനാണ് പരേതന്. ഭാര്യ: ഷീല മുട്ടാര്‍ ആറ്റുപുറം കുടുംബാംഗം. മക്കള്‍: രാജി (സ്കോട്ട്ലാന്‍ഡ്), പോള്‍ജോ (ഹൈക്കോടതി). മരുമക്കള്‍: അശ്വിന് മലപ്പിള്ളി (സ്കോട്ട്ലാന്‍ഡ്), പങ്ങട ഐക്കര ലിസ് (ബാങ്ക് ഓഫ് ബറോഡ, കടവന്ത്ര). പരേതൻ തോട്ടം കുടുംബയോഗം പ്രസിഡന്റായിരുന്നു.