ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ രണ്ടാം ദിനവും പ്രതിഷേധത്തിൽ മുങ്ങി.
പരീക്ഷാ ക്രമക്കേടും അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചതോടെ മിനിറ്റുകൾ മാത്രമേ ഇരുസഭകളും പ്രവർത്തിച്ചുള്ളൂ.
പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ യോഗം ചേർന്ന ഇന്ത്യ മുന്നണി നേതാക്കൾ സഭാ നടപടികളോട് സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ ഇരുസഭകളിലും പ്രതിഷേധം അലയടിച്ചു.