Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Enmity

26 വ​ർ​ഷ​ത്തെ പ​ക; വ​സ്തു​ക്ക​ച്ച​വ​ട​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി

ഹൈ​ദ​രാ​ബാ​ദ്; വ​സ്തു​ക്ക​ച്ച​വ​ട​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി അ​ക്ര​മി സം​ഘം. വ​സ്തു​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ ജി. ​വെ​ങ്ക​ട ര​ത്ന​മാ​ണ് (54) കൊ​ല്ല​പ്പെ​ട്ട​ത്. മ​ക​ളെ സ്കൂ​ളി​ൽ​വി​ട്ട് തി​രി​കെ വ​രു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന പ്ര​തി​യാ​യ ച​ന്ദ​ൻ സിം​ഗ് അ​റ​സ്റ്റി​ൽ. ച​ന്ദ​ന്‍റെ പി​താ​വ് സു​ദേ​ഷ് സിം​ഗി​ന്‍റെ ഡ്രൈ​വ​റാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട വെ​ങ്ക​ട ര​ത്നം.

1999ൽ ​പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട സു​ദേ​ഷി​ന്‍റെ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് ചോ​ർ​ത്തി ന​ൽ​കി​യ​ത് വെ​ങ്ക​ട ര​ത്ന​മാ​ണെ​ന്നാ​യി​രു​ന്നു ച​ന്ദ​ൻ വി​ശ്വ​സി​ച്ചി​രു​ന്ന​ത്. ഇ​തി​ലു​ണ്ടാ​യ പ​ക​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. പ്ര​തി കു​റ്റം സ​മ്മ​തി​ച്ചെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

26 വ​ർ​ഷ​ങ്ങ​ളാ​യി വെ​ങ്ക​ട ര​ത്ന​ത്തെ തി​ര​ഞ്ഞു ന​ട​ക്കു​ക​യാ​യി​രു​ന്നു ച​ന്ദ​ൻ. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു മു​ൻ​പാ​ണ് വെ​ങ്ക​ട ര​ത്നം ജ​വാ​ഹ​ർ ന​ഗ​ർ ഏ​രി​യ​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്ന് ച​ന്ദ​ന് മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് വെ​ങ്ക​ട ര​ത്ന​ത്തി​ന്‍റെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ച്ച ശേ​ഷം പ​ദ്ധ​തി ത​യാ​റാ​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

Latest News

Corehub Up