Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Entered

Thrissur

പാ​ല​പ്പി​ള്ളി​യി​ൽ ര​ണ്ടി​ട​ത്ത് പു​ലി​യി​റ​ങ്ങി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ കൊ​ന്നു

പാ​ല​പ്പി​ള്ളി: മേ​ഖ​ല​യി​ൽ ര​ണ്ടി​ട​ത്ത് പു​ലി​യി​റ​ങ്ങി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ കൊ​ന്നു. കു​ണ്ടാ​യി​യി​ലും 907ലു​മാ​ണ് പു​ലി​യി​റ​ങ്ങി കാ​ള​ക്കു​ട്ടി​യെ​യും പ​ശു​വി​നെ​യും കൊ​ന്ന​ത്.

907 ജാ​റ​ത്തി​നു​സ​മീ​പം കാ​മ്പ്ര​ത്ത് മു​ഹ​മ്മ​ദി​ന്‍റെ പ​ശു​ക്കു​ട്ടി​യും കു​ണ്ടാ​യി ഇ​രു​മ്പു​പാ​ല​ത്തി​ന് സ​മീ​പ​ത്തു​ള്ള ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ൽ കി​ളി​യം​മ​ണ്ണി​ൽ ഷ​ഫീ​ക്കി​ന്‍റെ മൂ​രി​ക്കു​ട്ടി​യെ​യു​മാ​ണ് പു​ലി ആ​ക്ര​മി​ച്ചു​കൊ​ന്ന​ത്.ഇ​വ​യു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ പു​ലി ഭ​ക്ഷി​ച്ച​നി​ല​യി​ലാ​ണ്. രാ​വി​ലെ ടാ​പ്പിം​ഗി​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് മൂ​രി​ക്കു​ട്ടി​യെ​യും പ​ശു​വി​നെ​യും ച​ത്ത​നി​ല​യി​ൽ ക​ണ്ട​ത്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ന​ട​ത്തി.

ര​ണ്ടി​നെ​യും ആ​ക്ര​മി​ച്ച​ത് പു​ലി​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന പാ​ഡി​ക്ക് സ​മീ​പ​ത്താ​ണ് പു​ലി​യി​റ​ങ്ങി​യ​ത്. പാ​ല​പ്പി​ള്ളി മേ​ഖ​ല​യി​ൽ പു​ലി​യി​റ​ങ്ങി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ കൊ​ല്ലു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ജ​ന​വാ​സ​മേ​ഖ​ല​യി​ൽ പു​ലി​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ പു​ലി​യെ പി​ടി​കൂ​ടാ​ൻ പാ​ല​പ്പി​ള്ളി ബം​ഗ്ലാ​വ് കു​ന്നി​ൽ കൂ​ടു​വ​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up