Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Entiretrip

എ​ഐ ട്രാ​വ​ൽ ഏ​ജ​ന്‍റു​മാ​യി എ​യ​ർ​ബി​എ​ൻ​ബി ; 2027ൽ ​യാ​ത്ര​ക​ൾ പ്ലാ​ൻ ചെ​യ്യാ​നും ബു​ക്ക് ചെ​യ്യാ​നും എ​ഐ സ​ഹാ​യി​ക്കും

സാ​ൻ ഫ്രാ​ൻ​സി​സ്കോ : വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ത്തി​നൊ​രു​ങ്ങി ഹോം-​സ്റ്റേ പ്ലാ​റ്റ്‌​ഫോ​മാ​യ എ​യ​ർ​ബി​എ​ൻ​ബി. യാ​ത്ര​ക​ൾ ക​ണ്ടെ​ത്താ​നും, താ​മ​സ​സ്ഥ​ല​ങ്ങ​ൾ താ​ര​ത​മ്യം ചെ​യ്യാ​നും, യാ​ത്രാ പ​ദ്ധ​തി​ക​ൾ ത​യ്യാ​റാ​ക്കാ​നും, ബു​ക്കിം​ഗു​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നും സ​ഹാ​യി​ക്കു​ന്ന ഒ​രു 'എ​ഐ ട്രാ​വ​ൽ ഏ​ജ​ന്‍റ് ' വി​ക​സി​പ്പി​ക്കു​ന്ന​താ​യി ക​മ്പ​നി പ്ര​ഖ്യാ​പി​ച്ചു.

2026 മൂ​ന്നാം പാ​ദ​ത്തി​ലെ ഷെ​യ​ർ​ഹോ​ൾ​ഡ​ർ ലെ​റ്റ​റി​ലാ​ണ് 2027 ആ​ദ്യ പ​കു​തി​യോ​ടെ ഈ ​ഫീ​ച്ച​ർ ഉ​പ​യോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തി​ക്കു​മെ​ന്ന് എ​യ​ർ​ബി​എ​ൻ​ബി വ്യ​ക്ത​മാ​ക്കി​യ​ത്.

എ​ന്താ​ണ് എ​യ​ർ​ബി​എ​ൻ​ബി​യു​ടെ എ​ഐ ട്രാ​വ​ൽ ഏ​ജ​ന്‍റ് ?

സാ​ധാ​ര​ണ ചാ​റ്റ്‌​ബോ​ട്ടു​ക​ൾ പോ​ലെ വെ​റും ടെ​ക്സ്റ്റ് മ​റു​പ​ടി​ക​ൾ ന​ൽ​കു​ന്ന​തി​ന് പ​ക​രം, കാ​ഴ്ച​യി​ൽ ആ​ക​ർ​ഷ​ക​മാ​യ രീ​തി​യി​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന ടെ​ക്നോ​ള​ജി​യാ​ണ് എ​യ​ർ​ബി​എ​ൻ​ബി ഒ​രു​ക്കു​ന്ന​ത്. ഉ​പ​യോ​ക്താ​ക്ക​ൾ ചോ​ദി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് മാ​പ്പു​ക​ൾ, റൂം ​ഫോ​ട്ടോ​ക​ൾ, താ​ര​ത​മ്യ പ​ട്ടി​ക​ക​ൾ, ക​ല​ണ്ട​റു​ക​ൾ എ​ന്നി​വ ത​ത്സ​മ​യം സ്‌​ക്രീ​നി​ൽ തെ​ളി​യു​ന്ന രീ​തി​യി​ലാ​ണ് ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം.

ടി​ക്ക​റ്റോ മു​റി​യോ ബു​ക്ക് ചെ​യ്യു​ന്ന​തി​ൽ മാ​ത്ര​മ​ല്ല, യാ​ത്ര​യ്ക്കി​ട​യി​ൽ ബു​ക്കിം​ഗി​ൽ മാ​റ്റം വ​രു​ത്താ​നും, റീ​ഫ​ണ്ട് ആ​വ​ശ്യ​പ്പെ​ടാ​നും, 24/7 ക​സ്റ്റ​മ​ർ പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നും ഈ ​എ​ഐ ഏ​ജ​ന്‍റി​ന് സാ​ധി​ക്കും. ഹോ​ട്ട​ലു​ക​ൾ, സ​ർ​വീ​സു​ക​ൾ, മ​റ്റ് അ​നു​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യും എ​ഐ ഏ​ജ​ന്‍റി​ലൂ​ടെ പ്ലാ​ൻ ചെ​യ്യാ​ൻ ഭാ​വി​യി​ൽ അ​വ​സ​ര​മു​ണ്ടാ​കും.

യാ​ത്ര​ക​ൾ പ്ലാ​ൻ ചെ​യ്യു​ന്ന​ത് ആ​ളു​ക​ൾ ആ​സ്വ​ദി​ക്കു​ന്ന പ്ര​ക്രി​യ​യാ​ണെ​ന്നും, കേ​വ​ലം ടെ​ക്സ്റ്റ് ചാ​റ്റു​ക​ൾ​ക്ക് പ​ക​രം ചി​ത്ര​ങ്ങ​ളും മാ​പ്പു​ക​ളും നി​റ​ഞ്ഞ എ​ഐ അ​നു​ഭ​വ​മാ​ണ് അ​വ​ർ​ക്ക് ആ​വ​ശ്യ​മെ​ന്നും എ​യ​ർ​ബി​എ​ൻ​ബി സി​ഇ​ഒ ബ്ര​യ​ൻ ചെ​സ്‌​കി വ്യ​ക്ത​മാ​ക്കി.

ക​മ്പ​നി​യു​ടെ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഈ ​പാ​ദ​ത്തി​ൽ 4.87 ബി​ല്യ​ൺ ഡോ​ള​ർ വ​രു​മാ​ന​മാ​ണ് എ​യ​ർ​ബി​എ​ൻ​ബി നേ​ടി​യ​ത്. ഇ​ത് മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 19 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി.

Latest News

Corehub Up