Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Entrepreneurs

വ​നി​താ സം​രം​ഭ​ക​ർ​ക്ക് ജൈ​വ അ​വ​ശി​ഷ്ട​ങ്ങ​ളി​ൽനി​ന്ന് പാ​ച​കവാ​ത​കം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ബ​​​​യോ​​​​ടെ​​​​ക് സെ​​​​ന്‍റ​​​​ർ ഫോ​​​​ർ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ഓ​​​​ഫ് ബ​​​​യോ​​​​ഗ്യാ​​​​സ് ടെ​​​​ക്നോ​​​​ള​​​​ജി സം​​​​സ്ഥാ​​​​ന​​​​ത​​​​ല​​​​ത്തി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന സ്ത്രീ​​​​ശ​​​ക്തീ​​​​ക​​​​ര​​​​ണ​​​​വും ഉ​​​​റ​​​​വി​​​​ട മാ​​​​ലി​​​​ന്യ സം​​​​സ്ക​​​​ര​​​​ണ​​​​വും പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി വ​​​​നി​​​​താ സം​​​​രം​​​​ഭ​​​​ക​​​​ർ ന​​​​ട​​​​ത്തു​​​​ന്ന ചെ​​​​റു​​​​കി​​​​ട ഹോ​​​​ട്ട​​​​ലു​​​​ക​​​​ൾ, കാ​​​​റ്റ​​​​റിം​​​​ഗ് യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ, ഹോ​​​​സ്റ്റ​​​​ലു​​​​ക​​​​ൾ, ഹോം​​​​സ്റ്റേ​​​​ക​​​​ൾ, സ്ലോ​​​​ട്ട​​​​ർ ഹൗ​​​​സു​​​​ക​​​​ൾ, എ​​​​ന്നി​​​​വ​​​​യ്ക്കും ഇ​​​​റ​​​​ച്ചി, മ​​​​ത്സ്യ വി​​​ല്​​​​പ​​​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ​​​​ക്കും ചെ​​​​റു​​​​കി​​​​ട കോ​​​​ഴി, കാ​​​​ട, പ​​​​ന്നി ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കും 80 ശ​​​​ത​​​​മാ​​​​നം സ​​​​ബ്സി​​​​ഡി നി​​​​ര​​​​ക്കി​​​​ൽ ജൈ​​​​വ അ​​​​വ​​​​ശി​​​​ഷ്ട സം​​​​സ്ക​​​​ര​​​​ണ പാ​​​​ച​​​​ക വാ​​​​ത​​​​ക പ്ലാ​​​​ന്‍റു​​​​ക​​​​ൾ സ്വ​​​​ന്ത​​​​മാ​​​​ക്കാം.

പ്ര​​​​തി​​​​ദി​​​​നം 10 മു​​​​ത​​​​ൽ 15 കി​​​​ലോ​​​​ഗ്രാം വ​​​​രെ ജൈ​​​​വ അ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ സം​​​​സ്ക​​​​രി​​​​ച്ച് ഒ​​​​രു കി​​​​ലോ​​​​ഗ്രാം എ​​​​ൽ​​​​പി​​​​ജി​​​​ക്കു തു​​​​ല്യ​​​​മാ​​​​യ അ​​​​ള​​​​വി​​​​ൽ പാ​​​​ച​​​​ക​​​​വാ​​​​ത​​​​കം ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കാ​​​​വു​​​​ന്ന ര​​​​ണ്ട​​​​ര ഘ​​​​ന​​​​മീ​​​​റ്റ​​​​ർ വ​​​​ലു​​​​പ്പ​​​​മു​​​​ള്ള ഹൈ​​​​പ്ര​​​​ഷ​​​​ർ പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക ഉ​​​​ത്പാ​​​​ദ​​​​ന പ്ലാ​​​​ന്‍റു​​​​ക​​​​ളാ​​​​ണ് ഈ ​​​​പ​​​​ദ്ധ​​​​തി​​​​യ​​​​നു​​​​സ​​​​രി​​​​ച്ചു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്കു സ്ഥാ​​​​പി​​​​ച്ചു ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​​ക്ക് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു വ​​​​ഴു​​​​ത​​​​ക്കാ​​​​ട് എം​​​​പി അ​​​​പ്പ​​​​ൻ റോ​​​​ഡി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ബ​​​​യോ​​​​ടെ​​​​ക്കി​​​​ന്‍റെ കേ​​​​ന്ദ്ര ഓ​​​​ഫീ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ടാം. ഫോ​​​​ണ്‍: 9446000996, 9446- 000771.

Latest News

Corehub Up