Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Entrepreneurship Conference

Idukki

നി​ര്‍​മ​ല കോ​ള​ജി​ല്‍ ത്രി​ദി​ന വ​നി​ത സം​രം​ഭ​ക​ത്വ സ​മ്മേ​ള​നം ഇ​ന്നു​മു​ത​ല്‍

മൂ​വാ​റ്റു​പു​ഴ: നി​ര്‍​മ​ല കോ​ള​ജ് ഡീ​ന്‍ ഓ​ഫ് ഗ്ലോ​ബ​ല്‍ എ​ന്‍​ഗേ​ജ്‌​മെ​ന്‍റ് ആ​ൻഡ് ക​മ്യൂ​ണി​റ്റി ഇം​പാ​ക്ടി​ന്‍റെയും വ​നി​താ സെ​ല്ലി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഷീ ​ലീ​ഡ്‌​സ് ത്രി​ദി​ന വ​നി​താ സം​രം​ഭ​ക​ത്വ സ​മ്മേ​ള​നം ഇ​ന്നു​മു​ത​ല്‍ 21 വ​രെ കോ​ള​ജി​ല്‍ ന​ട​ക്കും.
സ​മാ​പ​ന ദി​വ​സ​മാ​യ 21നു ​രാ​വി​ലെ 11ന് ​കോ​ളജി​ന്‍റെ വ​നി​താ സം​രം​ഭ​ക​ത്വം പ്രോ​ത്സാ​ഹ​ന​ത്തി​നു​ള്ള നി​ര്‍​മ​ല ഷീ ​ക​ണ​ക്ട്‌​സ് ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്‌​ഫോം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.​

സം​രം​ഭ​ക​ത്വം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്കും നി​ല​വി​ല്‍ സം​രം​ഭ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​ര്‍​ക്കും ഒ​രേ വേ​ദി​യി​ല്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​വും പി​ന്തു​ണ​യും ല​ഭ്യ​മാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ബി​സി​ന​സ് ആ​ശ​യ​ങ്ങ​ളു​ടെ വി​ക​സ​നം, സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം, പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്ക​ല്‍, ബാ​ങ്ക് വാ​യ്പാ സൗ​ക​ര്യ​ങ്ങ​ള്‍, സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ള്‍, നി​യ​മ​പ​ര​മാ​യ ര​ജി​സ്‌​ട്രേ​ഷ​ന്‍, വി​പ​ണ​ന സാ​ധ്യ​ത​ക​ള്‍ എ​ന്നി​വ​യി​ല്‍ പ്ലാ​റ്റ്‌​ഫോം സ​ഹാ​യം ന​ല്‍​കും. ബാ​ങ്കു​ക​ള്‍, സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍, സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ര്‍, വി​ജ​യ​ക​ര​മാ​യ സം​രം​ഭ​ക​ര്‍ എ​ന്നി​വ​രു​മാ​യി വ​നി​താ സം​രം​ഭ​ക​രെ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നും സം​വി​ധാ​നം സ​ഹാ​യ​ക​മാ​കും.

നി​ര്‍​മ​ല കോ​ളജി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​രം​ഭം വ​നി​ത​ക​ളു​ടെ സാ​മ്പ​ത്തി​ക സ്വ​യം​പ​ര്യാ​പ്ത​ത​യും സം​രം​ഭ​ക​ത്വ ശേ​ഷി​യും വ​ള​ര്‍​ത്തു​ന്ന​തി​നു​ള്ള അ​ക്കാ​ദ​മി​ക​ സാ​മൂ​ഹി​ക ഇ​ട​പെ​ട​ല്‍​കൂ​ടി​യാ​ണ്.100 സ്ത്രീ​ക​ള്‍ 100 ജീ​വി​ത​ങ്ങ​ള്‍, അ​വ​ബോ​ധ​ത്തി​ല്‍നി​ന്ന് പ്ര​വ​ര്‍​ത്ത​ന​ത്തി​ലേ​ക്ക് എ​ന്ന​താ​ണ് സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​മേ​യം.
ഇ​ന്നു രാ​വി​ലെ 10ന് ​എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. മൂ​വാ​റ്റു​പു​ഴ, ആ​വോ​ലി, കോ​ത​മം​ഗ​ലം, തൊ​ടു​പു​ഴ മേ​ഖ​ല​ക​ളി​ലെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍, വ​നി​താ സം​രം​ഭ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍​ക്കാ​യി സ​ര്‍​ക്കാ​ര്‍ ക്ഷേ​മപ​ദ്ധ​തി​ക​ള്‍, ബാ​ങ്ക് വാ​യ്പ​ക​ള്‍, ഇ​ന്‍​ഷു​റ​ന്‍​സ് എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ല്‍​കു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.
മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ആ​റു സെ​ക്‌ഷനു​ക​ളും ര​ണ്ട് പാ​ന​ല്‍ ച​ര്‍​ച്ച​ക​ളും ന​ട​ക്കും.​ ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ, ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ്, ഷി​ബു തെ​ക്കും​പു​റം എം​എ​ല്‍​എ, ച​ല​ച്ചി​ത്രതാ​രം ആ​ശ ശ​ര​ത്, സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍, പ്ര​മു​ഖ വ​നി​താ സം​രം​ഭ​ക​ര്‍ എ​ന്നി​വ​ര്‍ വി​വി​ധ സെ​ഷ​നു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും.

സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​നി​താ സം​രം​ഭ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും വി​ല്‍​പ്പ​ന​യും ഉ​പ​യോ​ഗി​ക്കാ​ത്ത വ​സ്തു​ക്ക​ള്‍ കൈ​മാ​റ്റം ചെ​യ്യാ​വു​ന്ന സ്വാ​പ്പ് ഷോ​പ്പും 21ന് ​പ്ര​ത്യേ​ക ഫു​ഡ് ഫെ​സ്റ്റും ഒ​രു​ക്കി​യി​ട്ടു​ണ്ട്.​
സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക്, എ​സ്ബി​ഐ, എ​ന്‍റെ നാ​ട് കൂ​ട്ടാ​യ്മ, ആ​വോ​ലി പ​ഞ്ചാ​യ​ത്ത്, മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ തു​ട​ങ്ങി​യ​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍, മാ​നേ​ജ​ര്‍ മോ​ണ്‍. ഡോ.​ പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ഡോ. ജ​സ്റ്റി​ന്‍ കെ. ​കു​ര്യാ​ക്കോ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

Latest News

Corehub Up