തൃശൂർ: ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അതിരൂപതയിലെ 3500 കുടുംബകൂട്ടായ്മ യൂണിറ്റുകളിൽ വൃക്ഷത്തൈകൾ നടുന്നു. ഇതിന്റെ അതിരൂപതാതല ഉദ്ഘാടനം അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര ഫാമിലി അപ്പസ്തലേറ്റിൽ നിർവഹിച്ചു. ഓരോ കുടുംബവും പരിസ്ഥിതിസംരക്ഷണത്തിന് രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.
അതിരൂപത കുടുംബകൂട്ടായ്മ ഡയറക്ടർ ഫാ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി അധ്യക്ഷനായിരുന്നു. അസി. ഡയറക്ടർ ഫാ. അനീഷ് കുത്തൂർ, ജനറൽ കണ്‍വീനർ പ്രഫ. ജോർജ് അലക്സ്, ജനറൽ സെക്രട്ടറി എ.ഡി. ഷാജു, സി.ടി. ജോയ്, ഫ്രാൻസിസ് ജേക്കബ് എന്നിവർ പ്രസംഗിച്ചു.
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ എണ്ണൂറാം ചരമവാർഷികത്തിന്റെ ഭാഗമായി ഫ്രാൻസിസ് അസീസി വർഷാചരണം കത്തോ ലിക്കാസഭ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനോടനുബന്ധിച്ച് 16 ഫൊറോനകളിലെ നാലു മേഖലകളിൽ പരിസ്ഥിതി ബോധവത്ക്കരണ കാന്പയിൻ സംഘടിപ്പിക്കും. ഇടവകകളിൽ പരിസ്ഥിതിസംരക്ഷണ ക്ലാസുകളും വൃക്ഷത്തൈകൾ നടലും ഏഴിനു നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.