Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Equipment

Kottayam

കം​പ്യൂ​ട്ട​ർ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി

ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ല്ല​റ​യി​ലെ ഗ​വ​ണ്‍​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലേ​ക്ക് എ​സ്ബി‌​ഐ ന​ൽ​കി​യ കം​പ്യൂ​ട്ട​ര്‍ അ​ട​ക്ക​മു​ള്ള സി​എ​സ്ആ​ര്‍ പ​ദ്ധ​തി​യി​ല്‍​നി​ന്നു​ള്ള ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് തോ​ട്ട​ത്തി​ലും മ​ഹി​ളാ​മ​ന്ദി​രം സൂ​പ്ര​ണ്ട് സാ​റാ​മ്മ ജോ​യി​യും ചേ​ര്‍​ന്ന് ഏ​റ്റു​വാ​ങ്ങി. ക​ല്ല​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി അ​ഗ​സ്റ്റി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ല്‍ എ​സ്ബി​ഐ ക​ല്ല​റ ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ വി. ​ഇ​ന്ദു, ശ്യാം ​മോ​ഹ​ന്‍, മി​നി ബാ​ബു, ലൈ​സ​മ്മ ജോ​സ്, ബി​നി അ​ഭി​ലാ​ഷ്, ഉ​ഷ രാ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​പ​ക​ര​ണകി​റ്റു​ക​ൾ നൽകി

പാ​ല​ക്കാ​ട്: രൂ​പ​ത കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​മാ​ണക്ഷേ​മ​നി​ധി തൊ​ഴി​ലാ​ളി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യു​ള്ള എം​പ​വ​ർ​മെ​ന്‍റ് ക്രാ​ഫ്റ്റ് പ്രോജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ഉ​പ​ക​ര​ണ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി പാ​ല​ക്കാ​ട് സെ​ന്‍റ​റി​ൽ പി​എ​സ്എ​സ്പി എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി​യും പാ​ല​ക്കാ​ട് കെ​എ​ൽ​എം ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​സീ​ജോ കാ​രി​ക്കാ​ട്ടി​ൽ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​സം​ഘ​ടി​തമേ​ഖ​ല​യി​ലെ നി​ർ​മാ​ണതൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണിത്.

ച​ട​ങ്ങി​ൽ പി​എ​സ്എ​സ്പി പ്രോജക്ട് കോ​ഓ​ർ​ഡി​നേ​റ്റ​ർ ബോ​ബി സ്വാ​ഗ​ത​വും കെ​എ​ൽ​എം കോ​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ജൂ​ലി​റ്റ് ന​ന്ദി​യും പറഞ്ഞു. മ​റ്റ് പി​എ​സ്എ​സ്പി പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Kerala

ഡി​ജി​റ്റ​ൽ റീ​സ​ർ​വേ​യ്ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങ​ൽ;അ​ന്വേ​ഷ​ണ​ത്തി​ന് ഇഡി വരുന്നു

തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്തെ ഡി​​​ജി​​​റ്റ​​​ൽ റീ ​​​സ​​​ർ​​​വേയ്​​​ക്കു 343 കോ​​​ടി​​​യു​​​ടെ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങി​​​യ​​​തി​​​ൽ അ​​​ഴി​​​മ​​​തി​​​യു​​​ണ്ടെ​​​ന്ന വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു ന​​​ൽ​​​കി​​​യ പ​​​രാ​​​തി തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​നു കൈ​​​മാ​​​റി.

റ​​​വ​​​ന്യു വ​​​കു​​​പ്പി​​​നു​​​ കീ​​​ഴി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ 1,666 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ൽ ഡി​​​ജി​​​റ്റ​​​ൽ റീ​​​സ​​​ർ​​​വേ ന​​​ട​​​ത്താ​​​ൻ 339.44 കോ​​​ടി​​​ക്ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങി​​​യ​​​തി​​​ൽ അ​​​ഴി​​​മ​​​തി​​​യു​​​ണ്ടെ​​​ന്നും മു​​​ന്പു വാ​​​ങ്ങി​​​യ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗ​​​ശൂ​​​ന്യ​​​മാ​​​ക്കി​​​യെ​​​ന്നും 3,000 ജീ​​​വ​​​ന​​​ക്കാ​​​രെ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളി​​​ല്ലാ​​​തെ നി​​​യ​​​മി​​​ച്ചെ​​​ന്നും 800 കോ​​​ടി​​​യു​​​ടെ ധൂ​​​ർ​​​ത്ത് ന​​​ട​​​ത്തി​​​യെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കെ​​​പി​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി ഷാ​​​ജി ജെ. ​​​കോ​​​ട​​​ങ്ക​​​ണ്ട​​​ത്ത് സി​​​ബി​​​ഐ​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

സി​​​ബി​​​ഐ കൊ​​​ച്ചി യൂ​​​ണി​​​റ്റ് പ​​​രാ​​​തി വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു കൈ​​​മാ​​​റി. ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങി​​​യ​​​തി​​​ൽ പ്ര​​​ഥ​​​മ​​​ദൃ​​​ഷ്ട്യാ അ​​​ഴി​​​മ​​​തി​​​യു​​​ണ്ടെ​​​ന്നും പ​​​ര​​​സ്യം ന​​​ൽ​​​കാ​​​തെ​​​യാ​​​ണു ടെ​​​ൻ​​​ഡ​​​ർ ക്ഷ​​​ണി​​​ച്ച​​​തെ​​​ന്നും ക​​​ണ്ടെ​​​ത്തി. തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ ത​​​യ​​​റാ​​​കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും പി​​​ന്നീ​​​ടു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കും പ​​​രാ​​​തി​​​ ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ത് ഇ​​​ഡി ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു കൈ​​​മാ​​​റി.

ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​ൻ 168 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു എ​​​സ്റ്റി​​​മേ​​​റ്റ്. ടെ​​​ൻ​​​ഡ​​​ർ പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷം 343.13 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ർ​​​ത്തി. ടെ​​​ൻ​​​ഡ​​​ർ പ​​​ര​​​സ്യ​​​ത്തി​​​ൽ വീ​​​ഴ്ച​​​യു​​​ണ്ടാ​​​യ​​​തോ​​​ടെ സ്റ്റോ​​​ർ പ​​​ർ​​​ച്ചേ​​​സ് മാ​​​നു​​​വ​​​ലി​​​ൽ ഇ​​​ള​​​വു​​​ വ​​​രു​​​ത്തി സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. പ്രീ ​​​ബി​​​ഡ് മീ​​​റ്റിം​​​ഗി​​​ൽ 12 ക​​​ന്പ​​​നി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു. ഇ​​​തി​​​ൽ ര​​​ണ്ടു ക​​​ന്പ​​​നി​​​ക​​​ൾ ഒ​​​ഴി​​​കെ മ​​​റ്റു​​​ള്ള​​​വ വി​​​ട്ടു​​​നി​​​ന്ന​​​തു സം​​​ശ​​​യം ജ​​​നി​​​പ്പി​​​ക്കു​​​ന്നെ​​​ന്നു വി​​​ജി​​​ല​​​ൻ​​​സ് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. ആ​​​ദ്യ എ​​​സ്റ്റി​​​മേ​​​റ്റി​​​ല്‍ 1.7 കോ​​​ടി രൂ​​​പ​​​യ്ക്കു ടാ​​​ബ്‌​​​ല​​​റ്റു​​​ക​​​ൾ വാ​​​ങ്ങേ​​​ണ്ടി​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ പി​​​ന്നീ​​​ട​​​ത് 47.94 കോ​​​ടി​​​യാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ചു. 28 ഇ​​​ര​​​ട്ടി​​​യോ​​​ളം വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യി.

ആ​​​ദ്യ എ​​​സ്റ്റി​​​മേ​​​റ്റി​​​ൽ ആ​​​ർ​​​ടി​​​കെ മെ​​​ഷീ​​​ൻ ഒ​​​രു യൂ​​​ണി​​​റ്റി​​​ന് 11 ല​​​ക്ഷം വ​​​ച്ച് 1000 എ​​​ണ്ണം വാ​​​ങ്ങാ​​​ൻ 110 കോ​​​ടി​​​യാ​​​ണ് തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. യൂ​​​ണി​​​റ്റ് ഒ​​​ന്നി​​​ന് 14.32 ല​​​ക്ഷം വ​​​ച്ച് 143 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ർ​​​ത്തി. 56 കോ​​​ടി​​​ക്കു വാ​​​ങ്ങാ​​​നി​​​രു​​​ന്ന ഇ​​​ടി​​​എ​​​സ് മെ​​​ഷീ​​​നു​​​ക​​​ളു​​​ടെ വി​​​ല പി​​​ന്നീ​​​ട് 98.25 കോ​​​ടി​​​യാ​​​യി. 289.5 കോ​​​ടി​​​യു​​​ടെ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങി​​​യ​​​ത് ടെ​​​ൻ​​​ഡ​​​ർ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​തെ​​​യാ​​​ണെ​​​ന്നും ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വ​​​ൻ​​​തോ​​​തി​​​ൽ കേ​​​ടാ​​​യ​​​ത് ഗു​​​ണ​​​നി​​​ല​​​വാ​​​രം സം​​​ബ​​​ന്ധി​​​ച്ച സം​​​ശ​​​യ​​​മു​​​ണ്ടാ​​​ക്കു​​​ന്നെ​​​ന്നും വി​​​ജി​​​ല​​​ൻ​​​സ് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

District News

മെ​ഡി. കോ​ള​ജി​ന് ശു​ചീ​ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി

ഗാ​ന്ധി​ന​ഗ​ർ: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ്വ​ച്ഛ​ത ആ​ക്ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം കോ​ട്ട​യം റ​ബ​ർ ബോ​ർ​ഡ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ശു​ചീ​ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി. 10 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്ക്ര​ബ​ർ-​ഡ്ര​യ​ർ ഫ്‌​ളോ​ർ ക്ലീ​നിം​ഗ് മെ​ഷീ​നും വാ​ക്വം​ക്ലീ​ന​റു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. മ​ന്ത്രി വി.​എ​ൻ വാ​സ​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റ​ബ​ർ ബോ​ർ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എം. ​വ​സ​ന്ത​ഗേ​ശ​ൻ ശു​ചീ​ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി.


യോ​ഗ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വ​ർ​ഗീ​സ് പു​ന്നൂ​സ്, സൂ​പ്ര​ണ്ട് ഡോ. ​ടി. കെ. ​ജ​യ​കു​മാ​ർ, റ​ബ​ർ​ബോ​ർ​ഡ് സെ​ക്ര​ട്ട​റി ഇ​ൻ​ചാ​ർ​ജ് ഡോ. ​ബി​നോ​യ് കെ. ​കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up