ന്യൂഡൽഹി: രാജ്യത്തിന്റെ ദേശീയഗീതമായ വന്ദേമാതരത്തിനു ദേശീയഗാനത്തിനു സമാനമായ പദവി നൽകാനുള്ള നിർദേശത്തിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഇതിനായി ദേശീയ ചിഹ്നങ്ങളെ അവഹേളിക്കുന്നതു തടയുന്നതിനുള്ള നിയമത്തിൽ ഭേഗതതി വരുത്താനും അനുമതിയുണ്ട്.
ഇതോടെ വന്ദേമാതരത്ത അപമാനിക്കുന്നവര്‍ക്കോ ആലപിക്കുന്നത് തടസപ്പെടുത്തുന്നവര്‍ക്കോ തടവുശിക്ഷയും പിഴയും ഉറപ്പായിരിക്കുകയാണ്. വന്ദേമാതരത്തിന്റെ നൂറ്റമ്പതാം വാര്‍ഷിക വേളയിലാണു സുപ്രധാന പ്രഖ്യാപനം. നിർദേശങ്ങൾ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കും.