Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Erased

കാ​ഫി​ർ സ്ക്രീ​ൻ​ഷോ​ട്ട് കേ​സ്; ഫോ​ൺ റീ​സെ​റ്റ് ചെ​യ്ത് വി​വ​ര​ങ്ങ​ൾ മാ​യ്ച്ചു​ക​ള​ഞ്ഞെ​ന്ന് ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട്: കാ​ഫി​ർ സ്ക്രീ​ൻ​ഷോ​ട്ട് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഡി​വൈ​എ​ഫ്ഐ നേ​താ​വ് ജി​തി​ൻ ഭാ​സ്ക​ർ ഫോ​ൺ റീ​സെ​റ്റ് ചെ​യ്ത് വി​വ​ര​ങ്ങ​ൾ മാ​യ്ച്ചു ക​ള​ഞ്ഞെ​ന്ന് ക​ണ്ടെ​ത്തി. ജി​ല്ലാ ഫൊ​റ​ൻ​സി​ക് ലാ​ബി​ലെ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്ഥി​രീ​ക​ര​ണം.

ഫോ​ണി​ലെ വി​വ​ര​ങ്ങ​ൾ മാ​യ്ച്ച് റീ​സെ​റ്റ് ചെ​യ്ത​താ​യി ചോ​ദ്യം ചെ​യ്യ​ലി​ൽ ജി​തി​ൻ ഭാ​സ്ക​ർ സ​മ്മ​തി​ച്ചു. ഫോ​ൺ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ ഫൊ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക് അ​യ​യ്ക്കും. പ​രി​ശോ​ധ​ന​യ്ക്ക​യ​ക്കാ​ൻ കോ​ട​തി​യി​ൽ എ​സ്ഐ​ടി ഇ​ന്ന് അ​പേ​ക്ഷ ന​ൽ​കും. അ​തേ​സ​മ​യം, ജി​തി​ൻ ഭാ​സ്ക​റി​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് കേ​സി​ൽ ജി​തി​ൻ ഭാ​സ്ക​ർ അ​റ​സ്റ്റി​ലാ​വു​ന്ന​ത്.

Latest News

Corehub Up