Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eravipuram

ഇ​ര​വി​പു​ര​ത്തെ സ്ഥാ​നാ​ര്‍​ഥി നി​ർ​ണ​യം; ആ​ർ​എ​സ്പി​യി​ൽ പൊ​ട്ടി​ത്തെ​റി

കൊ​ല്ലം: ഇ​ര​വി​പു​ര​ത്തെ സ്ഥാ​നാ​ര്‍​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ര്‍​എ​സ്പി​യി​ല്‍ പൊ​ട്ടി​ത്തെ​റി. ഇ​ര​വി​പു​രം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ന്‍. നൗ​ഷാ​ദ് രാ​ജി​വ​ച്ചു. സ്ഥാ​നാ​ർ​ഥി ച​ർ​ച്ച​യി​ൽ ഇ​ര​വി​പു​ര​ത്തേ​ക്ക് പ​രി​ഗ​ണി​ച്ചി​രു​ന്ന​വ​രി​ൽ ഒ​രാ​ളാ​ണ് നൗ​ഷാ​ദ്.

ഇ​ര​വി​പു​ര​ത്തെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം വി​ജ​യ സാ​ധ്യ​ത പ​രി​ശോ​ധി​ക്കാ​തെ​യാ​ണ്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി വെ​ക്കു​ന്ന​തെ​ന്ന് നൗ​ഷാ​ദ് വ്യ​ക്ത​മാ​ക്കി. ആ​ർ​വൈ​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ.​വി​ഷ്ണു മോ​ഹ​നെ​യാ​ണ് ഇ​ര​വി​പു​ര​ത്തെ സ്ഥാ​നാ​ർ​ഥി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

വി​ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ ത​ഴ​ഞ്ഞ് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി​യു​ടെ താ​ൽ​പ​ര്യ​പ്ര​കാ​ര​മാ​ണ് സ​മ​വാ​യ സ്ഥാ​നാ​ർ​ഥി​യെ നി​ശ്ച​യി​ച്ച​ത്. സ്വ​ന്തം മ​ക​ന് സീ​റ്റ് ന​ൽ​ക​ണ​മെ​ന്ന പ്രേ​മ​ച​ന്ദ്ര​ന്‍റെ ദു​ർ​വാ​ശി​യാ​ണ് പാ​ർ​ട്ടി​യു​ടെ വി​ജ​യ​സാ​ധ്യ​ത ഇ​ല്ലാ​താ​ക്കി​യ​ത്.

ആ​ർ​എ​സ്‌​പി എ​ന്ന​ത് റെ​വ​ല്യൂ​ഷ​ണ​റി സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി എ​ന്നാ​ണെ​ന്നും അ​ല്ലാ​തെ റെ​വ​ല്യൂ​ഷ​ണ​റി സോ​ഷ്യ​ലി​സ്റ്റ് പ്രേ​മ​ച​ന്ദ്ര​ൻ പാ​ർ​ട്ടി​യെ​ന്ന​ല്ലെ​ന്നും നൗ​ഷാ​ദ് പ​റ​ഞ്ഞു.

Latest News

Corehub Up