Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ernakulam Dcc President

ട്വ​ന്‍റി-20 പി​രി​ച്ചു​വി​ടു​ക​യോ സാ​ബു രാ​ജി​വ​ച്ച് പു​റ​ത്തു​പോ​വു​ക​യോ ചെ​യ്യ​ണം: മു​ഹ​മ്മ​ദ് ഷി​യാ​സ്

കൊ​ച്ചി: സാ​ബു എം. ​ജേ​ക്ക​ബ് ട്വ​ന്‍റി-20 പാ​ര്‍​ട്ടി പി​രി​ച്ചു വി​ടു​ക​യോ രാ​ജി​വ​ച്ച് പു​റ​ത്തു​പോ​വു​ക​യോ ചെ​യ്യ​ണ​മെ​ന്ന് എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്. സാ​ബു ജേ​ക്ക​ബി​ന്‍റെ എ​ന്‍​ഡി​എ പ്ര​വേ​ശ​ന​ത്തി​ന് പി​ന്നാ​ലെ പാ​ര്‍​ട്ടി​യി​ലെ അം​ഗ​ങ്ങ​ള്‍ രാ​ജി​വ​ച്ച് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഡി​സി​സി അ​ധ്യ​ക്ഷ​ന്‍റെ പ്ര​തി​ക​ര​ണം.

ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്കെ​തി​രെ ക​രി​നി​യ​മം ചു​മ​ത്തി ജ​യി​ലി​ല്‍ അ​ട​ച്ച​വ​ര്‍​ക്കൊ​പ്പ​മാ​ണ് സാ​ബു. സാ​ബു എ​ൻ​ഡി​എ മു​ന്ന​ണി​യി​ൽ ചേ​രാ​ൻ കാ​ര​ണം ഇ​ഡി നോ​ട്ടീ​സ് കി​ട്ടി​യ ശേ​ഷ​മാ​ണ് എ​ന്‍​ഡി​എ​യി​ല്‍ ചേ​ര്‍​ന്ന​ത് എ​ന്നാ​ണ് ഷി​യാ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്.

ജ​യി​ലി​ല്‍ കി​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് സാ​ബു ബി​ജെ​പി​ക്ക് അ​ടി​യ​റ​വ് പ​റ​ഞ്ഞ​ത്. ഇ​ഡി​യു​ടെ നോ​ട്ടീ​സ് കി​ട്ടി​യ ശേ​ഷ​മാ​ണ് സാ​ബു എ​ന്‍​ഡി​എ​യി​ല്‍ ചേ​ര്‍​ന്ന​ത്. എ​ത്ര മോ​ശ​മാ​യി​ട്ടാ​ണ് ഇ​യാ​ള്‍ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​യും പൊ​തു​പ്ര​വ​ര്‍​ത്ത​ക​രെ​യും അ​ധി​ക്ഷേ​പി​ച്ച​ത്.

എ​ല്ലാ​വ​രും അ​ഴി​മ​തി​ക്കാ​രാ​ണ്, ഈ ​നാ​ടി​ന് ഒ​രു ഗു​ണ​വും ചെ​യ്യാ​ത്ത​വ​രാ​ണെ​ന്ന് അ​ധി​ക്ഷേ​പി​ച്ച സാ​ബു എ​ന്തു​കൊ​ണ്ടാ​ണ് ലോ​ക​ത്തി​ലെ ത​ന്നെ വ​ലി​യ ഫാ​സി​സ്റ്റ് സം​ഘ​ട​ന​യാ​യ ആ​ര്‍​എ​സ്എ​സ് നി​യ​ന്ത്രി​ക്കു​ന്ന ബി​ജെ​പി​യു​ടെ ഭാ​ഗ​മാ​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. രാ​ജ്യ​ത്തെ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്കെ​തി​രേ ബി​ജെ​പി​യും മ​റ്റ് തീ​വ്ര​ഹി​ന്ദു സം​ഘ​ട​ന​ക​ളും ക​ടു​ത്ത ആ​ക്ര​മ​ണം ന​ട​ത്തു​ന്ന കാ​ല​ത്താ​ണ് സാ​ബു അ​വ​ർ​ക്കൊ​പ്പം പോ​യി ചേ​ർ​ന്ന​തെ​ന്നും ഷി​യാ​സ് പ​രി​ഹ​സി​ച്ചു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പോ​ടു കൂ​ടി ട്വ​ന്‍റി-20 എ​ന്ന പാ​ർ​ട്ടി ഇ​ല്ലാ​താ​യി. മ​ത്സ​രി​ച്ച പ​ല​യി​ട​ത്തും അ​വ​ർ​ക്ക് കെ​ട്ടി​വ​ച്ച പ​ണം പോ​ലും ന​ഷ്ട​മാ​യി. പാ​ർ​ട്ടി​യു​ടെ പ്ര​സ​ക്തി ന​ഷ്ട​പ്പെ​ട്ട് നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സാ​ബു എ​ൻ​ഡി​എ​യ്ക്കൊ​പ്പം പോ​യ​തെ​ന്നും മു​ഹ​മ്മ​ദ് ഷി​യാ​സ് പ​റ​ഞ്ഞു.

Latest News

Corehub Up