Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Errors

സ​ഹാ​യ​ധ​ന വി​ത​ര​ണ​ത്തി​ൽ ത​ട​സം; ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളി​ൽ പി​ഴ​വ്, പു​തു​ക്ക​ണ​മെ​ന്നു ക​ര്‍​ഷ​ക​ര്‍​ക്ക് നി​ര്‍​ദേ​ശം

ക​ല്‍​പ്പ​റ്റ: കൃ​ഷി വ​കു​പ്പി​നു ക​ര്‍​ഷ​ക​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു സ​ഹാ​യ​ധ​നം കൈ​മാ​റു​ന്ന​തി​ല്‍ ത​ട​സം. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത അ​പേ​ക്ഷ​ക​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളി​ലെ പി​ഴ​വു​ക​ളാ​ണ് ഇ​തി​നു കാ​ര​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ ക​ര്‍​ഷ​ക​രും കൃ​ഷി​ഭ​വ​നു​മാ​യി അ​ടി​യ​ന്ത​ര​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പേ​ക്ഷ​ക​ളി​ല്‍ പ​റ​യു​ന്ന ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ കൃ​ത്യ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നു കൃ​ഷി​വ​കു​പ്പ് നി​ര്‍​ദേ​ശം ന​ല്‍​കി.

പ്ര​കൃ​തി​ക്ഷോ​ഭ ദു​രി​താ​ശ്വാ​സ പ​ദ്ധ​തി, വി​ള ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി എ​ന്നി​വ പ്ര​കാ​രം ക​ര്‍​ഷ​ക​ര്‍​ക്ക് അ​നു​വ​ദി​ച്ച സ​ഹാ​യ​ധ​നം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​ണു ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളി​ലെ പി​ഴ​വു​ക​ള്‍ ത​ട​സ​മാ​കു​ന്ന​ത്. അ​ക്കൗ​ണ്ട് ന​മ്പ​ര്‍, ഐ​എ​ഫ്എ​സ്‌​സി കോ​ഡ്, അ​ക്കൗ​ണ്ട് ഉ​ട​മ​യു​ടെ പേ​ര് എ​ന്നി​വ​യി​ല്‍ പി​ഴ​വു​ക​ളോ മാ​റ്റ​ങ്ങ​ളോ ഉ​ണ്ടെ​ങ്കി​ല്‍ പു​തു​ക്കി​യ വി​വ​രം കൃ​ഷി​ഭ​വ​നി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.

ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളി​ലെ ചെ​റി​യ പി​ഴ​വ് പോ​ലും സ​ഹാ​യ​ധ​നം കൈ​മാ​റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നു കൃ​ഷി​മ​ന്ത്രി ടി. ​സി​ദ്ദി​ഖ് പ​റ​ഞ്ഞു. കൃ​ത്യ​മാ​യ ബാ​ങ്ക് വി​വ​ര​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ല്‍ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചു.

Latest News

Corehub Up