ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് യുഎഇ തീരത്ത് ഇറാൻ ചരക്കുകപ്പൽ പിടിച്ചെടുത്തു. കപ്പൽ പിടിച്ചെടുത്ത സംഭവത്തിൽ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇറാൻ സംഘർഷം ഒഴിവാക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും ബെയ്ജിംഗിൽ നിർണായക കൂടിക്കാഴ്ച നടത്തുന്നതിനിടയിലാണ് സംഭവം.
ഇറാന്റെ പ്രത്യേക അനുമതിയോടെ ചൈനീസ് കപ്പലുകൾ നിലവിൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്നുണ്ട്.
അതിനിടെ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎഇയിൽ രഹസ്യസന്ദർശനം നടത്തിയെന്ന വാർത്തകൾ യുഎഇ ഭരണകൂടം തള്ളി.
ഇസ്രയേലിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് നെതന്യാഹു ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്.