Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Escape From Steam

ആ​വി പി​ടി​ക്കു​ന്ന​തി​നി​ടെ പൊ​ള്ള​ലേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

മ​​​ണ്ണു​​​ത്തി: പ​​​നി​​​യെ​​ത്തു​​ട​​​ർ​​​ന്ന് വീ​​​ട്ടി​​​ൽ വ​​​ച്ച് പാ​​​ത്ര​​​ത്തി​​​ൽ വെ​​​ള്ളം ചൂ​​​ടാ​​​ക്കി ആ​​​വി പി​​​ടി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ പൊ​​​ള്ള​​​ലേ​​​റ്റ് വി​​​ദ്യാ​​​ർ​​​ഥി മ​​​രി​​​ച്ചു. വ​​​ല​​​ക്കാ​​​വ് നെ​​​ല്ലാ​​​നി സ്വ​​​ദേ​​​ശി ക​​​ള​​​പ്പു​​​ര​​​ക്ക​​​ൽ വീ​​​ട്ടി​​​ൽ മെ​​​യ്ജോ​​​യു​​​ടെ മ​​​ക​​​ൻ എ​​​യ്ഞ്ച​​​ലോ (14) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

പൊ​​​ള്ള​​​ലേ​​​റ്റ കു​​​ട്ടി​​​യെ ഉ​​​ട​​​ൻ തൃ​​​ശൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണു സം​​​ഭ​​​വം.

പാ​​​ൽ തി​​​ള​​​പ്പി​​​ക്കു​​​ന്ന പാ​​​ത്ര​​​ത്തി​​​ൽ​​വ​​​ച്ചാ​​​ണ് വെ​​​ള്ളം തി​​​ള​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്. കി​​​ട​​​പ്പു​​​രോ​​​ഗി​​​യാ​​​യ അ​​​പ്പാ​​​പ്പ​​​നും ഇ​​​ള​​​യ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളു​​​മാ​​​ണു സം​​​ഭ​​​വ​​​സ​​​മ​​​യ​​​ത്ത് വീ​​​ട്ടി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. അ​​​പ്പ​​​നും അ​​​മ്മാ​​​മ്മ​​​യും റ​​​ബ​​​ർ പാ​​​ൽ ശേ​​​ഖ​​​രി​​​ക്കാ​​​ൻ പോ​​​യി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​മ്മ വി​​​ദേ​​​ശ​​​ത്താ​​​ണ്. പു​​​ത​​​പ്പു​​​മൂ​​​ടി മു​​​ഖം പൊ​​​ള്ളി കി​​​ട​​​ക്കു​​​ന്ന​​​തു​​​ക​​​ണ്ട് ഉ​​​ട​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

കു​​​ട്ട​​​നെ​​​ല്ലൂ​​​ർ സെ​​​ന്‍റ് അ​​​ഗ​​​സ്റ്റിൻ​​​സ് സ്കൂ​​​ളി​​​ലെ ഒ​​​മ്പ​​​താം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ്. സം​​​സ്കാ​​​രം പി​​​ന്നീ​​​ട്. അ​​​മ്മ: ഫേ​​​ബ, സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ക്രി​​​സ്റ്റി, മി​​​ഖാ​​​യേ​​​ൽ.

Latest News

Corehub Up