Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Escooter

2027 മു​ത​ൽ ബ്ര​സ​ൽ​സി​ൽ വാ​ട​ക ഇലക്ട്രിക്​ സ്കൂ​ട്ട​റു​ക​ൾ​ക്ക് പൂ​ർ​ണ നി​രോ​ധ​നം

ബ്ര​സ​ൽ​സ്: ബെ​ൽ​ജി​യം ത​ല​സ്ഥാ​ന​മാ​യ ബ്ര​സ​ൽ​സി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വാ​ട​ക​യ്ക്ക് ന​ൽ​കു​ന്ന ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ സേ​വ​ന​ങ്ങ​ൾ 2027 മു​ത​ൽ പൂ​ർ​ണ​മാ​യും നി​രോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. അ​പ​ക​ട​ങ്ങ​ൾ വ​ർ​ദ്ധി​ച്ച​തും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ളും മു​ൻ​നി​ർ​ത്തി​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ഈ ​നി​ർ​ണാ​യ​ക നീ​ക്കം. നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബോ​ൾ​ട്ട്, ഡോ​ട്ട് എ​ന്നീ ക​മ്പ​നി​ക​ളു​ടെ ലൈ​സ​ൻ​സ് കാ​ലാ​വ​ധി 2026 അ​വ​സാ​ന​ത്തോ​ടെ തീ​രു​ന്ന​തോ​ടെ പു​തു​ക്കി ന​ല്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

അ​ടു​ത്ത​കാ​ല​ത്താ​യി ഇ-​സ്കൂ​ട്ട​റു​ക​ൾ മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ വ​ൻ വ​ർ​ദ്ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 2025ൽ ​മാ​ത്രം ഇ​സ്കൂ​ട്ട​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ​ക​ട​ങ്ങ​ളി​ൽ 666 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​ത് മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 25 ശ​ത​മാ​ന​ത്തോ​ളം കൂ​ടു​ത​ലാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ന​ഗ​ര​ത്തി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ലും വെ​ടി​വെ​യ്പ്പു​ക​ളി​ലും കു​റ്റ​വാ​ളി​ക​ൾ വാ​ട​ക ഇ​സ്കൂ​ട്ട​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ര​ക്ഷ​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

അ​തേ​സ​മ​യം, ഉ​പ​യോ​ഗ​ത്തി​ന് ശേ​ഷം ആ​ളു​ക​ൾ സ്കൂ​ട്ട​റു​ക​ൾ തോ​ന്നി​യ​തു​പോ​ലെ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു പോ​കു​ന്ന​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു. തി​ര​ക്കേ​റി​യ കാ​ൽ​ന​ട​പ്പാ​ത​ക​ളി​ലൂ​ടെ​യു​ള്ള അ​ശ്ര​ദ്ധ​മാ​യ സ്കൂ​ട്ട​ർ ഓ​ടി​ക്ക​ൽ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വ്യാ​പ​ക​മാ​യ പ​രാ​തി​ക​ൾ​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഈ ​നി​രോ​ധ​നം ക​മ്പ​നി​ക​ൾ വാ​ട​ക​യ്ക്ക് ന​ൽ​കു​ന്ന ഷെ​യേ​ർ​ഡ് ഇ​സ്കൂ​ട്ട​റു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ബാ​ധ​കം.

സ്വ​ന്ത​മാ​യി ഇ​സ്കൂ​ട്ട​റു​ക​ൾ ഉ​ള്ള ന​ഗ​ര​വാ​സി​ക​ൾ​ക്ക് അ​വ തു​ട​ർ​ന്നും ഉ​പ​യോ​ഗി​ക്കാം. കൂ​ടാ​തെ, 2028ന് ​ശേ​ഷ​വും ന​ഗ​ര​ത്തി​ലെ സൈ​ക്കി​ൾ പാ​ത​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​യി കൂ​ടു​ത​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ ബ്ര​സ​ൽ​സ് ഭ​ര​ണ​കൂ​ടം പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്.

ഇ​സ്കൂ​ട്ട​റു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന ആ​ദ്യ യൂ​റോ​പ്യ​ൻ ന​ഗ​ര​മ​ല്ല ബ്ര​സ്ൽ​സ്. പാ​രീ​സ് നേ​ര​ത്തെ ത​ന്നെ വാ​ട​ക ഇ​സ്കൂ​ട്ട​റു​ക​ൾ പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചി​രു​ന്നു. മാ​ഡ്രി​ഡ്, പ്രാ​ഗ് എ​ന്നീ ന​ഗ​ര​ങ്ങ​ളും ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ, പൊ​തു​ജ​ന സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ഷെ​യേ​ർ​ഡ് ഇ​സ്കൂ​ട്ട​റു​ക​ളു​ടെ യു​ഗ​ത്തി​ന് ബ്രസൽ​സ് വി​രാ​മ​മി​ടു​ക​യാ​ണ്.

Latest News

Corehub Up