Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Europe News

Europe

ബേ​സിം​ഗ്സ്റ്റോ​ക്ക് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് മി​ഷ​ന്‍റെ സം​യു​ക്ത തി​രു​നാ​ൾ ശ​നി​യാ​ഴ്ച

ബേ​സിം​ഗ്സ്റ്റോ​ക്ക്: ഇം​ഗ്ല​ണ്ടി​ലെ ബേ​സിം​ഗ്സ്റ്റോ​ക്ക് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് സീ​റോ​മ​ല​ബാ​ർ നി​ർ​ദി​ഷ്‌‌​ട മി​ഷ​നി​ൽ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി വ​രു​ന്ന മ​ർ​ത്ത് മ​റി​യ​ത്തി​ന്‍റെ​യും ഈ​ശോ​യു​ടെ ശി​ഷ്യ​നും മാ​ർ​ത്തോ​മ്മാ ന​സ്രാ​ണി​ക​ളു​ടെ വി​ശ്വാ​സ​താ​ത​നു​മാ​യ മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും നി​ർ​ദി​ഷ്‌‌​ട ഇ​ട​വ​ക മ​ധ്യ​സ്ഥ​നു​മാ​യ വി​ശു​ദ്ധ അ​ഗ​സ്തീ​നോ​സി​ന്‍റെ​യും മ​ർ​ത്ത് അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ ശ​നി​യാ​ഴ്ച (ജൂ​ൺ 27) സെ​ന്‍റ് ബീ​ഡ്‌​സ് ദേ​വാ​ല​യ​ത്തി​ൽ ആ​ഘോ​ഷി​ക്കു​ന്നു.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​കൊ​ടി​യേ​റ്റു​ന്ന​തോ​ടു​കൂ​ടി തി​രു​നാ​ൾ​ക്ക​ർ​മ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. തു​ട​ർ​ന്ന് രൂ​പം ആ​ശി​ർ​വ​ദി​ക്ക​ൽ, വാ​ഹ​ന വെ​ഞ്ച​രി​പ്പ് എ​ന്നി​വ​ക്കു​ശേ​ഷം മൂ​ന്നി​ന് റെ​ഡ്ഹി​ൽ സെ​ന്‍റ് ക്ല​യ​ർ മി​ഷ​ൻ വി​കാ​രി റ​വ. ഫാ. ​ജി​മ്മി മ​റ്റ​ത്തി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

അ​ദ്ദേ​ഹം തി​രു​വ​ച​ന സ​ന്ദേ​ശ​വും ന​ൽ​കു​ന്ന​താ​ണ്. പ​രി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം നേ​ർ​ച്ച വെ​ഞ്ച​രി​പ്പും ന​ട​ത്തും. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഉ​ണ്ണി​യ​പ്പം നേ​ർ​ച്ച ഇ​വി​ടു​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ല​ദീ​ഞ്ഞി​ന് ശേ​ഷം തി​രു​നാ​ൾ കൊ​ടി​ക​ളും സം​വ​ഹി​ച്ച് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും മു​ത്തു​ക്കു​ട​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ളും വ​ഹി​ച്ചു​കൊ​ണ്ട് വി​ശ്വാ​സി​ക​ൾ അ​ണി​ചേ​രു​ന്ന ഭ​ക്തി​സാ​ന്ദ്ര​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ബേ​സിം​ഗ്‌​സ്‌​റ്റോ​ക്ക് സീ​റോ​മ​ല​ബാ​ർ സ​മൂ​ഹ​ത്തി​ന്റെ വി​ശ്വാ​സ സാ​ക്ഷ്യ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും പ്ര​തി​ഫ​ല​ന​മാ​യി മാ​റും.

പ്ര​ദ​ക്ഷി​ണം തി​രി​കെ ദൈ​വാ​ല​യ​ത്തി​ൽ പ്ര​വേ​ശി​ച്ച​തി​നു​ശേ​ഷം സ​മാ​പ​ന ആ​ശീ​ർ​വാ​ദം ന​ൽ​കും. നി​ർ​ദി​ഷ്ട മി​ഷ​ൻ ഡ​യ​റ​ക്‌​ട​ർ റ​വ. ഡോ. ​ബി​നോ​യ് കു​ര്യ​ൻ കൊ​ടി​യി​റ​ക്കു​ന്ന​തോ​ടു​കൂ​ടി തി​രു​ക്ക​ർ​മ​ങ്ങ​ൾ അ​വ​സാ​നി​ക്കും.

തി​രു​നാ​ൾ ദി​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ശ്വാ​സി​ക​ൾ​ക്കാ​യി സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​ട്ടു​ണ്ട്. തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വി​നോ​ദം പ​ക​രു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ് .

തി​രു​നാ​ളി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി മെ​ൻ​സ് ഫോ​റം, വു​മ​ൻ​സ് ഫോ​റം, സ​ൺ​ഡേ സ്‌​കൂ​ൾ അ​ധ്യാ​പ​ക​ർ, കു​ടും​ബ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ, പ്ര​തി​നി​ധി​യോ​ഗാം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്.

തി​രു​നാ​ൾ ദി​വ​സം നേ​ർ​ച​ക്കാ​ഴ്ച​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും അ​ടി​മ​വ​യ്ക്കു​ന്ന​തി​നും വി​ശ്വാ​സി​ക​ൾ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ​രി​ശു​ദ്ധ അ​മ്മ​യു​ടെ​യും വി​ശു​ദ്ധ​രാ​യ മാ​ർ തോ​മാ​ശ്ലീ​ഹാ, അ​ഗ​സ്തീ​നോ​സ്, അ​ൽ​ഫോ​ൻ​സാ​മ്മ എ​ന്നി​വ​രു​ടെ​യും മ​ധ്യ​സ്ഥം തേ​ടി, അ​വ​രു​ടെ വി​ശു​ദ്ധ ജീ​വി​ത​മാ​തൃ​ക പി​ന്തു​ട​ർ​ന്ന് ദൈ​വാ​നു​ഭ​വ​ത്തി​ൽ വ​ള​രു​വാ​നും ജീ​വി​തം ര​ക്ഷാ​ക​ര​മാ​ക്കു​വാ​നും ഈ ​പു​ണ്യാ​ച​ര​ണ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് ദൈ​വ​കൃ​പ​യി​ൽ പൂ​രി​ത​രാ​കു​വാ​ൻ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി നി​ർ​ദി​ഷ്‌‌​ട മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ബി​നോ​യ് കു​ര്യ​ൻ, കൈ​ക്കാ​ര​ൻ​മാ​രാ​യ രാ​ജു തോ​മ​സ് അ​മ്പാ​ട്ട്, റോ​ബി​ൻ ജോ​സ​ഫ് മു​ണ്ടു​ചി​റ എ​ന്നി​വ​ർ അ​റി​യി​ച്ചു.

തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ക്കു​ന്ന ദേ​വാ​ല​യ​ത്തി​ന്‍റെ വി​ലാ​സം: St. Bede’s Catholic Church, Popley Way, Basingstoke, RG24 9DX.

Latest News

Corehub Up