Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Euthanasia For Son

മകന് ദയാവധം നൽകണമെന്ന പിതാവിന്‍റെ ഹർജിയിൽ മെഡിക്കൽ ബോർഡിന്‍റെ നിലപാട് തേടി

ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി മെ​​​ഡി​​​ക്ക​​​ൽ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ മാ​​​ത്രം ജീ​​​വി​​​ക്കു​​​ന്ന മ​​​ക​​​ന് ദ​​​യാ​​​വ​​​ധം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പി​​​താ​​​വ് സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ൽ മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡ് രൂ​​​പീ​​​ക​​​രി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം.

ജീ​​​വ​​​ൻ നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വിച്ഛേ​​​ദി​​​ക്ക​​​ണോ​​​യെ​​​ന്നു തീ​​​രു​​​മാ​​​നി​​​ക്കാ​​​ൻ രോ​​​ഗി​​​യു​​​ടെ ഇ​​​പ്പോ​​​ഴ​​​ത്തെ അ​​​വ​​​സ്ഥ വി​​​ശ​​​ദ​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്തി റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നാ​​​ണ് നോ​​​യി​​​ഡ​​​യി​​​ലെ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യോ​​​ട് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ജെ.​​​ബി. പ​​​ർ​​​ദി​​​വാ​​​ല, കെ.​​​വി. വി​​​ശ്വ​​​നാ​​​ഥ​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ചി​​​ന്‍റെ നി​​​ർ​​​ദേ​​​ശം. സ്ഥി​​​രം മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡ് രൂ​​​പീ​​​ക​​​രി​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

അ​​​ന്ത​​​സോ​​​ടെ മ​​​രി​​​ക്കാ​​​നു​​​ള്ള വ്യ​​​ക്തി​​​യു​​​ടെ മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ത്തി​​​ന് അ​​​ടി​​​വ​​​ര​​​യി​​​ട്ടു​​​കൊ​​​ണ്ടു​​​ള്ള സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ മു​​​ൻ ഉ​​​ത്ത​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു നി​​​ർ​​​ദേ​​​ശം. നൂ​​​റ് ശ​​​ത​​​മാ​​​ന​​​വും വൈ​​​ക​​​ല്യം സ്ഥി​​​രീ​​​ക​​​രി​​​ച്ച് ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക് ഒ​​​രി​​​ക്ക​​​ലും മ​​​ട​​​ങ്ങി​​​വ​​​രാ​​​ൻ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്ന് മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡ് വി​​​ധി​​​യെ​​​ഴു​​​തി​​​യ രോ​​​ഗി​​​ക​​​ൾ​​​ക്ക് ദ​​​യാ​​​വ​​​ധം ന​​​ൽ​​​കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വ് 2018ലാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ബെ​​​ഞ്ച് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്.

ജീ​​​വ​​​ൻ നി​​​ല​​​നി​​​ർ​​​ത്താ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന വെ​​​ന്‍റി​​​ലേ​​​റ്റ​​​ർ പോ​​​ലു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളോ വൈ​​​ദ്യ​​​സ​​​ഹാ​​​യ​​​മോ നി​​​ർ​​​ത്ത​​​ലാ​​​ക്കി രോ​​​ഗി​​​യെ സ്വ​​​ാഭാ​​​വി​​​ക മ​​​ര​​​ണ​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​ന്ന ദ​​​യാ​​​വ​​​ധ​​​ത്തി​​​നാ​​​ണ് (പാ​​​സീ​​​വ് എ​​​ത്ത​​​നേ​​​ഷ്യ) സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യി​​​ലൂ​​​ടെ രാ​​​ജ്യ​​​ത്ത് അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ച​​​ത്. മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ലെ അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം. വി​​​ദേ​​​ശരാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​തു​​​പോ​​​ലെ മ​​​രു​​​ന്നു​​​ക​​​ളും മ​​​റ്റും ന​​​ൽ​​​കി​​​ക്കൊ​​​ണ്ടു​​​ള്ള ദ​​​യാ​​​വ​​​ധം (ആ​​​ക്‌​​​ടീ​​​വ് എ​​​ത്ത​​​നേ​​​ഷ്യ) ഇ​​​ന്ത്യ​​​യി​​​ൽ അ​​​നു​​​വ​​​ദ​​​നീ​​​യ​​​മ​​​ല്ല.

മ​​​ക​​​നു ദ​​​യാവ​​​ധം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പി​​​താ​​​വ് 2024ലും ​​​സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചെ​​​ങ്കി​​​ലും ഹ​​​ർ​​​ജി ത​​​ള്ളു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം രോ​​​ഗി​​​യു​​​ടെ ചി​​​കി​​​ത്സ​​​ച്ചെ​​​ല​​​വും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​വും ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ത്തു. മ​​​ക​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല ഇ​​​പ്പോ​​​ൾ വ​​​ഷ​​​ളാ​​​യെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് പി​​​താ​​​വ് വീ​​​ണ്ടും കോ​​​ട​​​തി​​​യി​​​ലെ​​​ത്തി​​​യ​​​ത്.

രോ​​​ഗി​​​യു​​​ടെ ജീ​​​വ​​​ൻ കൃ​​​ത്രി​​​മ​​​മാ​​​യി ട്യൂ​​​ബി​​​ട്ട് നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​താ​​​ണെ​​​ന്നും 100 ശ​​​ത​​​മാ​​​ന​​​വും വൈ​​​ക​​​ല്യം ബാ​​​ധി​​​ച്ച അ​​​യാ​​​ൾ ഇ​​​നി സു​​​ഖ​​​പ്പെ​​​ടി​​​ല്ലെ​​​ന്നും അ​​​തി​​​നാ​​​ൽ ചി​​​കി​​​ത്സ​​​യും ജീ​​​വ​​​ൻ​​​ര​​​ക്ഷാ ഉ​​​പാ​​​ധി​​​ക​​​ളും പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് പി​​​താ​​​വി​​​നു​​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക ര​​​ശ്മി ന​​​ന്ദ​​​കു​​​മാ​​​ർ ബോ​​​ധി​​​പ്പി​​​ച്ച​​​ത്.

രോ​​​ഗി​​​യു​​​ടെ അ​​​വ​​​സ്ഥ വി​​​ല​​​യി​​​രു​​​ത്തി ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്ക​​​ണ​​​മെ​​​ന്ന് ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

Latest News

Corehub Up