ശ്രീകാര്യം : അഭിരാം കൊലപാതക കേസിൽ തൊണ്ടിമുതലുകൾ കണ്ടെടുക്കാൻ ഇന്നലെയും പാങ്ങപ്പാറ മേഖലയിൽ തെരച്ചിൽ നടത്തി.
കൊല്ലപ്പെടുമ്പോൾ അഭിരാം ഉപയോഗിച്ചിരുന്ന ഷർട്ട്, കൊലയ്ക്കുപയോഗിച്ച ബൽറ്റ്, മൊബൈൽ ഫോൺ എന്നിവ കണ്ടെടുക്കുന്നതിനാണ് ഇന്നലെ രാവിലെ മുതൽ അഗ്നിശമന സേനയുടെ സ്കൂബാ ടീമും പൊലിസും ചേർന്നു പരിശോധനകൾ നടത്തിയത്. തെറ്റിയാർ തോടിന്റെ വിവിധ ഭാഗങ്ങളിലാണ് സ്കൂബാ ടീം പരിശോധന നടത്തിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട ഒരു തെളിവും ലഭിച്ചിട്ടില്ല. കസ്റ്റഡിയിൽ കൊണ്ടുവന്ന പ്രതികൾ മൊഴിമാറ്റി പറയുന്നതും പൊലിസിന്റെ അന്വേഷണത്തെ ബാധിക്കുന്നുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും തെളിവെടുപ്പു നടത്തിയാൽ മാത്രമേ കാര്യങ്ങൾക്ക് വ്യക്തതയുണ്ടാകൂ. പ്രതികളെ കസ്റ്റഡിയിൽ കിട്ടുന്നതിനായി കോടതിയിൽ അപക്ഷ നൽകാനൊരുങ്ങുകയാണ് അന്വേഷണ സംഘം.