തിരുവനന്തപുരം : തെരഞ്ഞെടുപ്പു തോൽവി അപ്രതീക്ഷിതമായിരുന്നൂവെന്നും പരാജയത്തിന്റെ എല്ലാ കാരണങ്ങളും പാർട്ടി വിശദമായി പരിശോധിക്കുമെന്നും സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.
പാർട്ടിയുടെ എല്ലാ ഘടകങ്ങളും തോൽവിയെ സംബന്ധിച്ചു ചർച്ച ചെയ്യും. പാർട്ടിയുടെ എല്ലാ രംഗത്തുമുള്ള ആളുകളുടെ അഭിപ്രായം കേൾക്കും. ഇതിനുശേഷമാകും പാർട്ടിയുടെ ഉയർന്ന ഘടകങ്ങൾ തോൽവിയെ സംബന്ധിച്ചു കൂടുതൽ പരിശോധിക്കുകയെന്നും ഗോവിന്ദൻ പറഞ്ഞു.