പാലാ: 2025ലെ യുപിഎസ്സി പരീക്ഷയില്‍ ഏഴു പേരെ സിവില്‍ സര്‍വീസില്‍ എത്തിച്ച് പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് മികച്ച നേട്ടം കരസ്ഥമാക്കി.
കാജല്‍ രാജു (റാങ്ക്-167), ബി. അഞ്ജന (റാങ്ക്- 222), സിദ്ധാര്‍ഥ് എം. ജോയ് (റാങ്ക്-271), എം. ഷെയ്ക്ക് മുഹമ്മദ് നിഷാന്ത് (റാങ്ക്- 497), എ. പത്മജ സുരേഷ് (റാങ്ക്- 536), അജിന ജോസ് (റാങ്ക്- 669), കാവ്യാ കൃഷ്ണന് (റാങ്ക്- 749) എന്നിവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനം നേടിയവരാണ്.
വിജയികളെ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, പ്രിന്‍സിപ്പല്‍ ഡോ. വി.വി. ജോര്‍ജ്ജുകുട്ടി ഒട്ടലാങ്കല്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലായില്‍ എന്നിവര്‍ അനുമോദിച്ചു.