Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Exceptional Students

ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ്രേ​സ് മാ​ർ​ക്ക്

തൃ​​​ശൂ​​​ർ: സാ​​​ങ്കേ​​​തി​​​ക​​​വ​​​കു​​​പ്പി​​​നു​​​കീ​​​ഴി​​​ലെ പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന ഭി​​​ന്ന​​​ശേ​​​ഷി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ഗ്രേ​​​സ് മാ​​​ർ​​​ക്ക് ആ​​​നു​​​കൂ​​​ല്യം അ​​​നു​​​വ​​​ദി​​​ച്ച് ഉ​​​ത്ത​​​ര​​​വാ​​​യ​​​താ​​​യി മ​​​ന്ത്രി ആ​​​ർ. ബി​​​ന്ദു അ​​​റി​​​യി​​​ച്ചു.

കേ​​​ൾ​​​വി​​​പ​​​രി​​​മി​​​തി​​​യു​​​ള്ള​​​വ​​​രും കാ​​​ഴ്ച​​​പ​​​രി​​​മി​​​തി​​​യു​​​ള്ള​​​വ​​​രും മാ​​​ന​​​സി​​​ക​​​വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ടു​​​ന്ന​​​വ​​​രും ശാ​​​രീ​​​രി​​​ക​​​മാ​​​യ ഭി​​​ന്ന​​​ശേ​​​ഷി​​​ത്വ​​​മു​​​ള്ള​​​വ​​​രും ഓ​​​ട്ടി​​​സം ബാ​​​ധി​​​ത​​​രു​​​മാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണു ഗ്രേ​​​സ് മാ​​​ർ​​​ക്ക് ല​​​ഭി​​​ക്കു​​​ക. ഈ ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു സ്ഥാ​​​പ​​​ന​​​ത​​​ല പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ ഓ​​​രോ തി​​​യ​​​റി പേ​​​പ്പ​​​റി​​​നും പ​​​ര​​​മാ​​​വ​​​ധി 25 ശ​​​ത​​​മാ​​​നം ഗ്രേ​​​സ് മാ​​​ർ​​​ക്ക് അ​​​നു​​​വ​​​ദി​​​ക്കും.

ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി ടെ​​​സ്റ്റ് വ​​​ഴി പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ബ്രി​​​ഡ്ജ് കോ​​​ഴ്സ് തി​​​യ​​​റി പേ​​​പ്പ​​​റു​​​ക​​​ളി​​​ൽ പ​​​ര​​​മാ​​​വ​​​ധി 25 ശ​​​ത​​​മാ​​​നം ഗ്രേ​​​സ് മാ​​​ർ​​​ക്ക് അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up