Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Expand Connectivity

ആദിവാസി മേഖലകളിൽ ക​ണ​ക്ടി​വി​റ്റി വി​പു​ലീ​ക​രിക്കാൻ കെ-ഫോൺ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ആ​​​​ദി​​​​വാ​​​​സി മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ ക​​​​ണ​​​​ക്‌​​​​ടി​​​​വി​​​​റ്റി വി​​​​പു​​​​ലീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​യി കെ ​​​​ഫോ​​​​ണ്‍ അ​​​​ധി​​​​കൃ​​​​ത​​​​ർ പ്രാ​​​​ഥ​​​​മി​​​​ക ച​​​​ർ​​​​ച്ച​​​​ക​​​​ൾ തു​​​​ട​​​​ങ്ങി.

സം​​​​സ്ഥാ​​​​ന​​​​ത്തെ ഡി​​​​ജി​​​​റ്റ​​​​ൽ ക​​​​ണ​​​​ക്‌​​​​ടി​​​​വി​​​​റ്റി കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നും ക​​​​ണ​​​​ക്‌​​​​ടി​​​​വി​​​​റ്റി പ​​​​രി​​​​മി​​​​ത​​​​മാ​​​​യ ആ​​​​ദി​​​​വാ​​​​സി മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലേ​​​​ക്ക് ബ്രോ​​​​ഡ്ബാ​​​​ൻ​​​​ഡ് സേ​​​​വ​​​​നം വ്യാ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യാ​​​​ണ് പ്രാ​​​​ഥ​​​​മി​​​​ക ച​​​​ർ​​​​ച്ച​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. നി​​​​ല​​​​വി​​​​ലു​​​​ള്ള നെ​​​​റ്റ്‌​​​​വ​​​​ർ​​​​ക്ക് സാ​​​​ങ്കേ​​​​തി​​​​ക​​​​മാ​​​​യി ന​​​​വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം വി​​​​ദൂ​​​​ര ആ​​​​ദി​​​​വാ​​​​സി മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലേ​​​​ക്കു കൂ​​​​ടു​​​​ത​​​​ൽ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​യ ക​​​​ണ​​​​ക്‌​​​​ടി​​​​വി​​​​റ്റി എ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​ണ് ല​​​​ക്ഷ്യം.

ആ​​​​ദി​​​​വാ​​​​സി മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് സേ​​​​വ​​​​നം കൂ​​​​ടു​​​​ത​​​​ൽ വ്യാ​​​​പ​​​​ക​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സം, തൊ​​​​ഴി​​​​ൽ, സം​​​​രം​​​​ഭ​​​​ക​​​​ത്വം, ഉ​​​​പ​​​​ജീ​​​​വ​​​​നം തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ഡി​​​​ജി​​​​റ്റ​​​​ൽ സാ​​​​ധ്യ​​​​ത​​​​ക​​​​ൾ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ കൂ​​​​ടു​​​​ത​​​​ൽ അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ങ്ങും. ഇ​​​​തി​​​​നാ​​​​യി കെ​​​​ഫോ​​​​ണ്‍ നെ​​​​റ്റ്‌​​​​വ​​​​ർ​​​​ക്ക് അ​​​​ടി​​​​സ്ഥാ​​​​ന​​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ വി​​​​പു​​​​ലീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും ലാ​​​​സ്റ്റ്മൈ​​​​ൽ ക​​​​ണ​​​​ക്‌​​​​ടി​​​​വി​​​​റ്റി ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

Latest News

Corehub Up