Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Expand Photos

വാ​ട്ട്‌​സ്ആ​പ്പി​ൽ എ​ഐ ഫോ​ട്ടോ എ​ക്സ്പാ​ൻ​ഷ​ൻ ഫീ​ച്ച​ർ വ​രു​ന്നു: ചി​ത്ര​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ലം ഇ​നി ത​നി​യെ വ​ലു​താ​ക്കാം

ന്യൂ​ഡ​ൽ​ഹി : ഫോ​ൺ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തു​ന്ന ചി​ത്ര​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ലം കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പു​തി​യ എ​ഐ ഫീ​ച്ച​റു​മാ​യി വാ​ട്ട്‌​സ്ആ​പ്പ്. മെ​റ്റാ എ​ഐ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന 'എ​ഐ ഇ​മേ​ജ് എ​ക്സ്പാ​ൻ​ഡ്' ഫീ​ച്ച​ർ ഐ​ഫോ​ൺ ഉ​പ​യോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ട്.

ഫോ​ട്ടോ​ക​ൾ വി​കൃ​ത​മാ​ക്കാ​തെ ത​ന്നെ അ​വ​യു​ടെ അ​രി​കു​ക​ളി​ൽ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് പു​തി​യ ദൃ​ശ്യ​ങ്ങ​ൾ സൃ​ഷ്ടി​ച്ചാ​ണ് ഈ ​ഫീ​ച്ച​ർ ചി​ത്ര​ങ്ങ​ൾ വ​ലു​താ​ക്കു​ന്ന​ത്.

ച​തു​രാ​കൃ​തി​യി​ലു​ള്ള​തോ ലാ​ൻ​ഡ്‌​സ്കേ​പ്പ് രൂ​പ​ത്തി​ലു​മു​ള്ള​തോ ആ​യ ചി​ത്ര​ങ്ങ​ൾ 9:16 അ​നു​പാ​ത​ത്തി​ലേ​ക്ക് മാ​റ്റാ​ൻ ഈ ​ഫീ​ച്ച​ർ സ​ഹാ​യി​ക്കു​ന്നു. വാ​ട്ട്‌​സ്ആ​പ്പ് സ്റ്റാ​റ്റ​സ് പ​ങ്കു​വെ​ക്കു​മ്പോ​ൾ ചി​ത്ര​ത്തി​ന് മു​ക​ളി​ലും താ​ഴെ​യു​മു​ള്ള ക​റു​ത്ത ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ഇ​ത് ഏ​റെ ഉ​പ​ക​രി​ക്കും.

ആ​പ്പി​ന്‍റെ ഇ​ൻ-​ബി​ൽ​റ്റ് ഡ്രോ​യിം​ഗ് എ​ഡി​റ്റ​റി​ലാ​ണ് ഈ ​പു​തി​യ ഓ​പ്ഷ​ൻ ല​ഭ്യ​മാ​കു​ക. മെ​റ്റാ എ​ഐ നി​ർ​മി​ച്ച എ​ക്സ്പാ​ൻ​ഡ് ചെ​യ്ത ചി​ത്രം ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ 'Undo' അ​ടി​ച്ച് പ​ഴ​യ രൂ​പ​ത്തി​ലേ​ക്ക് മാ​റ്റാ​നും വീ​ണ്ടും ട്രൈ ​ചെ​യ്യാ​നും സൗ​ക​ര്യ​മു​ണ്ട്.

വാ​ട്ട്‌​സ്ആ​പ്പ് ഐ​ഒ​എ​സ് ബീ​റ്റ ഉ​പ​യോ​ക്താ​ക്ക​ളി​ലും ചി​ല ആ​ൻ​ഡ്രോ​യി​ഡ് ബീ​റ്റ ടെ​സ്റ്റ​ർ​മാ​ർ​ക്കും നി​ല​വി​ൽ ഈ ​ഫീ​ച്ച​ർ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഉ​ട​ൻ ത​ന്നെ സാ​ധാ​ര​ണ ഉ​പ​യോ​ക്താ​ക്ക​ളി​ലേ​ക്ക് ഇ​ത് ഘ​ട്ട​മാ​യി എ​ത്തി​ക്കും.

Latest News

Corehub Up