Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Explosives

Kannur

അ​ട​ച്ചി​ട്ട വീ​ട്ടി​ൽ​നി​ന്ന് ചാ​ക്കു​ക​ളി​ൽ സൂ​ക്ഷി​ച്ച വ​ൻ സ്ഫോ​ടകവ​സ്തു ശേ​ഖ​രം പി​ടി​കൂ​ടി

ഇ​രി​ട്ടി: മു​ഴ​ക്കു​ന്ന് പി​ഞ്ഞാ​ണ​പ്പാ​റ​യി​ൽ അ​ട​ച്ചി​ട്ട വീ​ട്ടി​ൽ​നി​ന്ന് വ​ൻ സ്ഫോ​ട​ക ശേ​ഖ​രം പൊ​ലി​സ് പി​ടി​കൂ​ടി. ര​ണ്ടു ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 197 ഇ​ല​ക്ട്രി​ക് ഡി​റ്റ​നേ​റ്റ​റു​ക​ളാ​ണ് മു​ഴ​ക്കു​ന്ന് പൊ​ലി​സ് ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്. ദേ​വ​ദാ​സ് എ​ന്ന​യാ​ളു​ടെ ഉ​ട​സ്ഥ​ത​യി​ലു​ള്ള വീ​ട്ടി​ലാ​യി​രു​ന്നു സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്.

വീ​ട്ടു​ട​മ​യെ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ൾ പാ​റ​പൊ​ട്ടി​ക്ക​ൽ ജോ​ലി​ക്കാ​യി എ​ത്തി​യ ജോ​സി​നും കൂ​ട്ടാ​ളി​ക​ൾ​ക്കും വീ​ട് വാ​ട​ക​യ്ക്ക് ന​ൽ​കി​യ​താ​ണെ​ന്നാ​യി​രു​ന്നു മൊ​ഴി ന​ൽ​കി​യ​ത്. ജോ​സി​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും സ്ഥ​ല​ത്തെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ വാ​തി​ൽ പൊ​ളി​ച്ച് പൊ​ലി​സ് അ​ക​ത്തു ക​യ​റി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തെ കി​ട​പ്പു​മു​റി​യോ​ട് ചേ​ർ​ന്ന കു​ളി​മു​റി​യി​ൽ ര​ണ്ടു ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഡി​റ്റ​നേ​റ്റ​റു​ക​ൾ. മ​തി​യാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ മ​നു​ഷ്യ​ജീ​വ​ന് അ​പ​ക​ട​മു​ണ്ടാ​കു​ന്ന വി​ധ​ത്തി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ച​തി​ന് ഭാ​ര​തീ​യ ന്യാ​യ​സം​ഹി​ത​യി​ലെ 288, 3(5) വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തു.

മു​ഴ​ക്കു​ന്ന് എ​സ്ഐ ജാ​ൻ​സി മാ​ത്യു, ഗ്രേ​ഡ് എ​സ്ഐ സ​ജേ​ഷ്, ഗ്രേ​ഡ് എ​എ​സ്ഐ സ​ന്തോ​ഷ്, സി​പി​ഒ രാ​കേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Kerala

മു​ണ്ട​ക്ക​യ​ത്ത് വ​ൻ സ്ഫോ​ട​ക​വ​സ്തു ശേ​ഖ​രം പി​ടി​കൂ​ടി; ഒ​രാ​ൾ ക​സ്റ്റ​ഡി​യിൽ

മു​ണ്ട​ക്ക​യം: സ്വ​കാ​ര്യ ഫ്ലാ​റ്റി​ൽ നി​ന്ന് വ​ൻ സ്ഫോ​ട​ക​വ​സ്തു ശേ​ഖ​രം പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് മു​ണ്ട​ക്ക​യം പോ​ലീ​സ് പു​ത്ത​ൻ​ച​ന്ത​യി​ലെ ഫ്ലാ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ സ്ഫോ​ട​ക​വ​സ്തു ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​രു​ത്തോ​ട് സ്വ​ദേ​ശി അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തു​ന്ന പാ​റ​മ​ട​ക​ളി​ലേ​ക്ക് എ​ത്തി​ച്ച സ്ഫോ​ട​ക​വ​സ്തു​ക്ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്നാ​ണ് സൂ​ച​ന.

സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ എ​വി​ടെ നി​ന്ന് എ​ത്തി​ച്ച​താ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന കാ​ര്യം ത​ങ്ങ​ൾ അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു.

 

 

National

രാജസ്ഥാനിൽ വൻ സ്‌ഫോടകവസ്തുശേഖരം പിടികൂടി

ജയ്പുർ: രാജസ്ഥാനിൽ നഗൗർ ജില്ലയിൽ നിന്ന് വൻ സ്‌ഫോടകവസ്തുശേഖരം പിടികൂടി. 187 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 9550 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് പിടികൂടിയത്.

‌രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്ഡിലാണ് വൻതോതിൽ സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തെന്നും പോലീസ് അറിയിച്ചു.

ശനിയാഴ്ച രാത്രിയാണ് നഗൗർ ജില്ലയിലെ ഹർസൗർ ഗ്രാമത്തിൽ പൊലീസ് റെയ്ഡ് നടത്തിയത്. അമോണിയം നൈട്രേറ്റിന് പുറമെ ഒൻപത് കാർട്ടൺ ഡിറ്റണേറ്ററുകൾ, ഫ്യൂസ് വയറുകൾ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സുലൈമാൻ ഖാൻ എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്ന് എസ്പി. മൃദുൽ കച്ഛ്‌വ പറഞ്ഞു.

മേഖലയിൽ അനധികൃത പാറഖനനം നടത്തുന്നവർക്കായി പ്രതി സ്‌ഫോടകവസ്തുക്കൾ വിതരണം ചെയ്തിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായെന്ന് പോലീസ് അറിയിച്ചു. മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനത്തിനാണോ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതെന്നും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു, സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജൻസികൾക്ക് വിവരം കൈമാറി.

വിപുലമായ അന്വേഷണത്തിന്‍റെ ഭാഗമായി കേന്ദ്ര ഏജൻസികൾ പ്രതിയെ ചോദ്യംചെയ്യുമെന്നും എസ്പി പറഞ്ഞു.

National

രാ​ജ​സ്ഥാ​നി​ൽ 150 കി​ലോ​ഗ്രാം സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

ജ​യ്പു‌​ർ: രാ​ജ​സ്ഥാ​നി​ൽ വ​ൻ തോ​തി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. ടോം​ഗ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. സു​രേ​ന്ദ്ര മോ​ച്ചി, സു​രേ​ന്ദ്ര പ​ട്‌​വ എ​ന്നി​വ​രാ​ണ് കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി രാ​ജ​സ്ഥാ​ൻ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

യൂ​റി​യ വ​ള​ത്തി​ന്‍റെ ചാ​ക്കി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ150 കി​ലോ​ഗ്രാം അ​മോ​ണി​യം നൈ​ട്രേ​റ്റാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തു​കൂ​ടാ​തെ സ്ഫോ​ട​ന​ത്തി​നു​പ​യോ​ഗി​ക്കു​ന്ന 1100 മീ​റ്റ​ർ ഫ്യൂ​സ് വ​യ​റും 200 ബാ​റ്റ​റി​ക​ളും പോ​ലീ​സ് കാ​റി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

ബു​ന്ദി​യി​ൽ നി​ന്ന് ടോം​ഗി​ലേ​ക്ക് സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ക​ട​ത്തു​ന്നു​വെ​ന്ന് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​തെ​ന്ന് ഡി​എ​സ്‌​പി മൃ​ത്യു​ഞ്ജ​യ് മി​ശ്ര പ​റ​ഞ്ഞു. ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്തു​വ​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

National

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ സ്കൂ​ളി​ന് സ​മീ​പ​ത്ത് നി​ന്നും സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ അ​ൽ​മോ​റ ജി​ല്ല​യി​ൽ സ്കൂ​ളി​ന് സ​മീ​പ​ത്ത് നി​ന്നും വ​ലി​യ തോ​തി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ടു​ത്തു. ജെ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

സു​ൾ​ട്ട് പ്ര​ദേ​ശ​ത്തെ ദ​ബാ​ര ഗ്രാ​മ​ത്തി​ലെ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​ത്ത് നി​ന്നു​മാ​ണ് 20 കി​ലോ​യി​ൽ കൂ​ടു​ത​ൽ ഭാ​ര​മു​ള്ള 161 ജെ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

സം​ശ​യാ​സ്പ​ദ​മാ​യ പാ​യ്ക്ക​റ്റു​ക​ൾ ആ​ദ്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പ്രി​ൻ​സി​പ്പ​ൽ സു​ഭാ​ഷ് സിം​ഗ് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ര​ണ്ട് പോ​ലീ​സ് സം​ഘ​ങ്ങ​ൾ സ്കൂ​ളി​ലെ​ത്തി പ്ര​ദേ​ശം വ​ള​ഞ്ഞു.

ഉ​ധം സിം​ഗ് ന​ഗ​ർ, നൈ​നി​റ്റാ​ൾ ജി​ല്ല​ക​ളി​ൽ നി​ന്ന് ബോം​ബ് നി​ർ​വീ​ര്യ സം​ഘ​ത്തെ​യും ഡോ​ഗ് സ്ക്വാ​ഡു​ക​ളെ​യും സ്ഥ​ല​ത്ത് എ​ത്തി​ച്ചു. പോ​ലീ​സ് നാ​യ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​യി​ൽ കു​റ്റി​ക്കാ​ട്ടി​ൽ നി​ന്ന് ഏ​താ​നും പാ​ക്ക​റ്റ് ജെ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ ക​ണ്ടെ​ത്തി. 20 അ​ടി അ​ക​ലെ നി​ന്ന് കൂ​ടു​ത​ൽ പാ​ക്ക​റ്റു​ക​ൾ ക​ണ്ടെ​ത്തി.

ബോം​ബ് നി​ർ​വീ​ര്യ സ്‌​ക്വാ​ഡ് പാ​ക്ക​റ്റു​ക​ൾ ശേ​ഖ​രി​ച്ച് സീ​ൽ ചെ​യ്ത് സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റി.

നി​ർ​മാ​ണ​ത്തി​നും ഖ​ന​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി പാ​റ​ക​ൾ പൊ​ട്ടി​ക്കാ​ൻ സാ​ധാ​ര​ണ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സ്ഫോ​ട​ക​വ​സ്തു​ക്ക​ളാ​ണ് ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ. സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ഗ്രാ​മ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

1908 ലെ ​സ്ഫോ​ട​ക​വ​സ്തു നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 4(എ) ​പ്ര​കാ​ര​മു​ള്ള കു​റ്റ​വും ഭാ​ര​തീ​യ ന്യാ​യ്‍ സം​ഹി​ത (ബി​എ​ന്‍​എ​സ്) സെ​ക്ഷ​ന്‍ 288 പ്ര​കാ​ര​വും അ​ജ്ഞാ​ത​രാ​യ ആ​ളു​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി നാ​ല് ടീ​മു​ക​ളെ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​സ്എ​സ്പി അ​റി​യി​ച്ചു.

ഡ​ൽ​ഹി സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​രി​യാ​ന​യി​ൽ നി​ന്ന് 3,000 കി​ലോ​ഗ്രാം സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​സം​ഭ​വം.

National

സ്ഫോടകവസ്തുക്കളുമായി കാർ ഡൽഹിയിൽ കറങ്ങിയത് 10 മണിക്കൂർ

സു​​​ര​​​ക്ഷാ​​​വ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ ക​​​ണ്ണു വെ​​​ട്ടി​​​ച്ച് സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ നി​​​റ​​​ച്ച ഹ്യു​​​ണ്ടാ​​​യ് ഐ 20 ​​​കാ​​​ർ രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന​​​ത്ത് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത് പ​​​ത്തു മ​​​ണി​​​ക്കൂ​​​റോ​​​ളം. സ്ഫോ​​​ട​​​നം ന​​​ട​​​ന്ന തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ 8.13ന് ​​​ഫ​​​രീ​​​ദാ​​​ബാ​​​ദ് ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ബ​​​ദ​​​ൽ​​​പു​​​ർ ടോ​​​ൾ മാ​​​ർ​​​ഗം കാ​​​ർ ഡ​​​ൽ​​​ഹി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ചു.

സ്കൂ​​​ൾ സ​​​മ​​​യ​​​മാ​​​യ​​​തി​​​നാ​​​ൽ ഡ​​​ൽ​​​ഹി അ​​​തി​​​ർ​​​ത്തി​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ പ​​​രി​​​ശോ​​​ധ​​​ന ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന അ​​​റി​​​വാ​​​യി​​​രി​​​ക്കാം ഈ ​​​സ​​​മ​​​യ​​​വും വ​​​ഴി​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തെ​​​ന്നാ​​​ണു പോ​​​ലീ​​​സി​​​ന്‍റെ അ​​​നു​​​മാ​​​നം. തു​​​ട​​​ർ​​​ന്ന് 8.20 ഓ​​​ടെ ഓ​​​ഖ്‌​​​ല ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ മേ​​​ഖ​​​ല​​​യി​​​ലെ പെ​​​ട്രോ​​​ൾ പ​​​ന്പി​​​ലെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ലും കാ​​​ർ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ കു​​​റ​​​ച്ചു​​​നേ​​​രം നി​​​ർ​​​ത്തി​​​യ​​​ശേ​​​ഷം വൈ​​​കു​​​ന്നേ​​​രം വ​​​രെ ഡ​​​ൽ​​​ഹി​​​യു​​​ടെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ ക​​​റ​​​ങ്ങി 3.19ന് ​​​ചെ​​​ങ്കോ​​​ട്ട​​​യു​​​ടെ പാ​​​ർ​​​ക്കിം​​​ഗ് പ്ര​​​ദേ​​​ശ​​​ത്ത് എ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

ദ​​​രി​​​യാ​​​ഗ​​​ഞ്ച്, കാ​​​ഷ്മീ​​​രി ഗേ​​​റ്റ്, സു​​​നേ​​​രി മ​​​സ്ജി​​​ദി​​​നു സ​​​മീ​​​പം സെ​​​ൻ​​​ട്ര​​​ൽ ഓ​​​ൾ​​​ഡ് ഡ​​​ൽ​​​ഹി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലൂ​​​ടെ സ​​​ഞ്ച​​​രി​​​ച്ചാ​​​ണു കാ​​​ർ ചെ​​​ങ്കോ​​​ട്ട​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്. മൂ​​​ന്നു മ​​​ണി​​​ക്കൂ​​​ർ പാ​​​ർ​​​ക്കിം​​​ഗ് പ്ര​​​ദേ​​​ശ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന കാ​​​ർ ആ​​​റ​​​ര​​​യോ​​​ടെ അ​​​വി​​​ടെ​​​നി​​​ന്നു പു​​​റ​​​ത്തി​​​റ​​​ങ്ങി. പി​​​ന്നീ​​​ട് വ​​​ള​​​രെ പ​​​തു​​​ക്കെ നീ​​​ങ്ങി നേ​​​താ​​​ജി സു​​​ഭാ​​​ഷ് മാ​​​ർ​​​ഗി​​​ലെ ട്രാ​​​ഫി​​​ക് സി​​​ഗ്‌​​​ന​​​ലി​​​ൽ എ​​​ത്തു​​​ന്ന​​​തി​​​ന് തൊ​​​ട്ടു​​​മു​​​ന്പ് 6.52ന് ​​​പൊ​​​ട്ടി​​​ത്തെ​​​റി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

1000​​​ത്തി​​​ല​​​ധി​​​കം സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ണു കാ​​​റി​​​ന്‍റെ സ​​​ഞ്ചാ​​​രം പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. പ്ര​​​ദേ​​​ശ​​​ത്തെ ഫോ​​​ണ്‍കോ​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​ന് ഫോ​​​ണ്‍ ഡം​​​പിം​​​ഗ് ന​​​ട​​​പ​​​ടി​​​യും അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

 

Kerala

മ​ണ​ർ​കാ​ട്ട് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ച​നി​ല​യി​ല്‍; വ​യ​റ്റി​ല്‍ സ്‌​ഫോ​ട​ക​വ​സ്തു കെ​ട്ടി​വ​ച്ചു പൊ​ട്ടി​ച്ച​തെ​ന്നു സൂ​ച​ന

കോ​ട്ട​യം: കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ര്‍​ന്നു വീ​ടു​വി​ട്ട ഗൃ​ഹ​നാ​ഥ​നെ സ്‌​ഫോ​ട​ക വ​സ്തു പൊ​ട്ടി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മ​ണ​ര്‍​കാ​ട് ഐ​രാ​റ്റു​ന​ട സ്വ​ദേ​ശി റെ​ജി​മോ​നെ (58) യാ​ണ് വീ​ടി​നു സ​മീ​പ​ത്ത് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വ​യ​റ്റി​ല്‍ സ്‌​ഫോ​ട​ക വ​സ്തു കെ​ട്ടി​വ​ച്ചു പൊ​ട്ടി​ച്ചാ​ണ് ഇ​യാ​ള്‍ മ​രി​ച്ച​തെ​ന്നാ​ണു പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന.

ചൊവ്വാഴ്ച രാ​ത്രി 11നാ​ണു സം​ഭ​വം. കി​ണ​ര്‍ നി​ര്‍​മാ​ണ ജോ​ലി​ക്കാ​ര​നായ റെജിമോൻ രാ​ത്രി വൈ​കി​യാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ഭാ​ര്യ വി​ജ​യ​മ്മ​യുമായി വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടായി. പിന്നാലെ റെ​ജി​മോ​ന്‍ വീ​ടു​വി​ട്ടു പോ​വു​ക​യാ​യി​രു​ന്നു. കു​റ​ച്ചു സ​മ​യ​ത്തി​നു​ശേ​ഷം വ​ലി​യ സ്‌​ഫോ​ട​ന ശ​ബ്ദം കേ​ട്ടു ചെ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണു ഇദ്ദേഹത്തെ വ​യ​റ് ത​ക​ര്‍​ന്നു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്നു മ​ണ​ര്‍​കാ​ട് പോ​ലീ​സി​ല്‍ അ​റി​യി​ച്ചു.

പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​യ​റ്റി​ല്‍ സ്‌​ഫോ​ട​ക വ​സ്തു കെ​ട്ടി വ​ച്ച് പൊ​ട്ടി​ച്ച​താ​ണ് എ​ന്ന സൂ​ച​ന ല​ഭി​ച്ച​ത്. ഇ​ന്നു രാ​വി​ലെ ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. തു​ട​ര്‍​ന്നു മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും.

Latest News

Corehub Up