Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Exposing Himself

വി​ദ്യാ​ർ​ഥി​നി​ക്കു മുന്നിൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം; യു​വാ​വ് പൊ​ലി​സ് പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ യു​വാ​വ് പൊ​ലി​സ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് ക​ല്ലാ​യി കോ​തി ബീ​ച്ച് സ്വ​ദേ​ശി അ​ൻ​ഷാ​ദ് (33) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ 28നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. രാ​വി​ലെ സ്കൂ​ളി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ കു​ണ്ടാ​യി​ത്തോ​ട് ഓ​വു​പാ​ല​ത്തി​ന് സ​മീ​പ​ത്ത് ഇ​യാ​ൾ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. വ​ഴി ചോ​ദി​ക്കാ​നെ​ന്ന വ്യാ​ജേ​ന വി​ദ്യാ​ർ​ഥി​യെ സ​മീ​പി​ച്ച ഇ​യാ​ൾ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി. ഭ​യ​ന്നു​പോ​യ വി​ദ്യാ​ർ​ഥി​നി​യെ വീ​ണ്ടും പി​ന്തു​ട​ർ​ന്ന ഇ​യാ​ൾ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു​വ​ച്ച് ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യും ചെ​യ്തു.

പൊ​ലി​സി​ന് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ൽ​പ്പ​തോ​ളം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും നൂ​റി​ല​ധി​കം വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. മൂ​ന്ന് ദി​വ​സ​ത്തി​ന​കം ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞ പോ​ലീ​സ് ഇ​പ്പോ​ൾ പ്ര​തി താ​മ​സി​ച്ചു​വ​രു​ന്ന പെ​രു​മ​ണ്ണ പാ​റ​മ്മ​ൽ ഭാ​ഗ​ത്തു​നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Latest News

Corehub Up